University Announcements 28 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-22 വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന്റെ ഓമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തില്‍പ്പെ’വര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും നവംബര്‍ മൂന്നിന് 4 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്.

നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്റേറ്ററി ഫീസ് അടക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയില്‍ നിും പുറത്താകുതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്, അല്ലാത്തപക്ഷം, തുടർന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതുമാണ്.

പി.ജി. രണ്ടാം സെമസ്റ്റര്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.ജി. രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ – സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 18 ബുധനാഴ്ച മുതലാണ് ആരംഭിക്കുക. നവംബര്‍ 6 മുതല്‍ ഉച്ചക്ക് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം അതേ ദിവസങ്ങളില്‍ രാവിലെ 9.30-ന് നടക്കും.

Read more: University Announcements 27 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി.; ക്യാറ്റ് താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനപരീക്ഷഫലത്തിന്റെ അടിസ്ഥാനത്തിലുള്ള താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എം.എ. ഇംഗ്ലീഷ്, മലയാളം, ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ എന്നീ പ്രോഗ്രാമുകളിലേക്ക് അതത് പഠനവകുപ്പുകൾ നടത്തുന്ന ഇന്റർവ്യൂവിന് ശേഷം അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിന്‌ കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾക്ക് വെയിറ്റേജ് നൽകിയും എം.എഡിന് നിയമാനുസൃത വെയിറ്റേജ് മാർക്ക് നൽകിയും അതത് പഠനവകുപ്പുകൾ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി സെലക്ഷൻ ലിസ്റ്റ് പഠനവകുപ്പുകൾ തയാറാക്കും. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ നടപടിക്കായി പഠനവകുപ്പുകളുമായി ബന്ധപ്പെടുക. താൽക്കാലിക റാങ്ക് പട്ടിക [www.cat.mgu.ac.in](//www.cat.mgu.ac.in/) എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0481-2733595, ഇമെയിൽ: [cat@mgu.ac.in](mailto:cat@mgu.ac.in)

പുതുക്കിയ പരീക്ഷ തീയതി

2020 ഏപ്രിൽ രണ്ടുമുതൽ ജൂൺ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018), നാലാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 25 മുതൽ 2021 ഫെബ്രുവരി 19 വരെ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

ബി.എഡ്. പ്രവേശനം; അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. [www.cap.mgu.ac.in](//www.cap.mgu.ac.in/) എന്ന ക്യാപ് വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്കും ഏകജാലകം വഴി അപേക്ഷിച്ചശേഷം അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷയ്‌ക്കൊപ്പം നൽകണം. ഭിന്നശേഷി, സ്‌പോർട്‌സ് സംവരണ സീറ്റിലേക്കും ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ തീയതി നീട്ടി

യു.ജി.സി. – എൻ.എസ്.ക്യു.എഫിന്റെ അഭിമുഖ്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന തൊഴിലധിഷ്ഠിത ഹൃസ്വകാല പ്രോഗ്രാമുകൾക്ക് നവംബർ 15 വരെ അപേക്ഷിക്കാം. ആറുമാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ഒരുവർഷത്തെ ബേക്കറി ആന്റ് കോൺഫെക്ഷണറി ഡിപ്ലോമ, ഡേറ്റ ആന്റ് ബിസിനസ് അനലെറ്റിക്‌സ്, ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസ് പി.ജി. ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. [www.dasp.mgu.ac.in](//www.dasp.mgu.ac.in/) എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2731066.

പുനഃപരീക്ഷ; അപേക്ഷിക്കാം

കോവിഡ് 19 നിയന്ത്രണം മൂലം ആറാം സെമസ്റ്റർ എൽ.എൽ.ബി.(ത്രിവത്സരം-റഗുലർ, സപ്ലിമെന്ററി) ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ ബി.ടെക്. (പുതിയ സ്‌കീം/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് പുനഃപരീക്ഷയ്ക്ക് അപേക്ഷിക്കാം. //forms.gle/PgQvzNUpwPqV14pL8 എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അവസാന തീയതി നവംബർ ഒന്ന്. പരീക്ഷയെഴുതിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

സ്പെഷൽ ബി.എഡ്. പ്രവേശനം; അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ സ്പെഷൽ ബി.എഡ്. പ്രോഗ്രാമിന്റെ മെരിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. [www.cap.mgu.ac.in](//www.cap.mgu.ac.in/) എന്ന ക്യാപ് വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനം; എസ്.സി./എസ്.ടി. രണ്ടാം പ്രത്യേക അലോട്ട്മെന്റിന് രജിസ്ട്രേഷൻ 31 മുതൽ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദപ്രവേശനത്തിന് പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റിന് ഒക്ടോബർ 31 മുതൽ നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. നവംബർ മൂന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഒന്നാം പ്രത്യേക അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ചവരും മുൻ അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയവരും ഒക്ടോബർ 30ന് വൈകിട്ട് നാലിനകം സ്ഥിരപ്രവേശനം നേടണം. നിശ്ചിതസമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാക്കപ്പെടും. വിശദവിവരം [www.cap.mgu.ac.in](//www.cap.mgu.ac.in/) എന്ന വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 3 സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ, 2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ഒൻപതുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ഫില്‍ പ്രവേശനം – തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകള്‍, യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, എ. എന്‍.സി.പി.ഇ. എന്നിവിടങ്ങളിലേക്കുളള 2020-21 വര്‍ഷത്തെ എം.ഫിൽ പ്രവേശനത്തിന് അപേക്ഷിക്കാനുളള അവസാനതീയതി നവംബര്‍ 2 വരെ നീട്ടിയിരിക്കുന്നു.

പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന – തീയതി നീട്ടി

ഒക്‌ടോബര്‍ 20 ന് പ്രസിദ്ധീകരിച്ച പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എ .എ .ബി./ബി.കോം.എ .എ .ബി./ബി.ബി.എ.എ .എ .ബി. പത്താം സെമസ്റ്റര്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള തീയതി നവംബര്‍ 10 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

യു.ഐ.എം എം.ബി.എ. – സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMs) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 2020-22 അദ്ധ്യയന വര്‍ഷത്തെ ഒഴിവുളള സീറ്റിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ 2020 നവംബര്‍ 2,3 തീയതികളിൽ അടൂര്‍, ആലപ്പുഴ, കുണ്ടറ, പുനലൂര്‍ എന്നീ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. കെ-മാറ്റ് പോസിറ്റീവ് സ്‌കോര്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക് – പുതുക്കിയ ടൈംടേബിള്‍

2020 ആഗസ്റ്റിൽ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന കേരളസര്‍വകലാശാലയുടെ പിഎച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷ (ജൂലൈ 2020 സെഷന്‍), 2020 നവംബര്‍ 16, 17, 18 തീയതികളിൽ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എ .എ .ബി., 2019 ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എ .എ .ബി., 2019 ഡിസംബറിൽ നടത്തിയ ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എ .എ .ബി. എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനിൽ (EJ X) ഒക്‌ടോബര്‍ 30, നവംബര്‍ 2, 3 എന്നീ തീയതികളിൽ ഹാജരാകേണ്ടതാണ്.

പരീക്ഷാഫീസ്

ബി.കോം. ആന്വൽ സ്‌കീം പാര്‍ട്ട് മൂന്ന് ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയ്ക്ക് ഒക്‌ടോബര്‍ 30 മുതൽ രജിസ്റ്റര്‍ ചെയ്യാം. പിഴകൂടാതെ നവംബര്‍ 10 വരെയും, 150 രൂപ പിഴയോടെ നവംബര്‍ 13 വരെയും 400 രൂപ പിഴയോടെ നവംബര്‍ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2020 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ.ഹിന്ദി (2018 അഡ്മിഷന്‍/സപ്ലിമെന്ററി 2017 അഡ്മിഷന്‍)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

2020 ജൂലൈയിൽ നടത്തിയ എം.കോം. 2018-2020 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഓണ്‍ലൈന്‍ പേയ്‌മെന്റ് താൽക്കാലികമായി പ്രവര്‍ത്തിക്കുന്നതല്ല

കേരളസര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനം ബാങ്ക് സെര്‍വര്‍ ഡ്രിൽ നടത്തുന്നതു കാരണം ഒക്‌ടോബര്‍ 29 ന് രാവിലെ 90 മിനിറ്റ് (6.30 മുതൽ 8 വരെ) ഉണ്ടായിരിക്കുന്നതല്ല.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ മാറ്റിവച്ചു

03.11.2020 ന് ആരംഭിക്കാനിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (ഏപ്രിൽ 2020) പരീക്ഷകൾ 16.11.2020 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള ലിങ്ക് പരീക്ഷ ആരംഭിക്കുന്ന തീയതി മുതൽ ലഭ്യമാകും.

പരീക്ഷാഫലം

ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ (മാർച്ച്/ഏപ്രിൽ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്ക് 11.11.2020 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ 06.11.2020 ന് 12:30 മുതൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നിന്നും വിതരണം ചെയ്യുന്നതാണ്.

ഹോൾടിക്കറ്റ്

03.11.2020 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ-ഉൽ ഉലമ-പ്രിലിമിനറി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്- വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ 30.10.2020 മുതൽ സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയ കേന്ദ്രങ്ങളിൽ തന്നെ പരീക്ഷക്ക് ഹാജരാകണം. ഹാൾടിക്കറ്റിൽ ഫോട്ടോ പതിച്ച് അറ്റസ്റ് ചെയ്യണം. അറസ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഹാൾ ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി പരീക്ഷക്ക് ഹാജരാകാം.

സപ്ലിമെന്ററിയായി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളും ഒന്നാം വർഷ പരീക്ഷക്കുള്ള ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത്, ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സെന്ററിൽ തന്നെ പരീക്ഷക്ക് ഹാജരാകണം.

വാചാപരീക്ഷ

രണ്ടാം വർഷ എം. കോം. (വിദൂരവിദ്യാഭ്യാസം – സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ജൂൺ 2020 വാചാപരീക്ഷ 06.11.2020 ന് താവക്കര ക്യാംപസിലെ യു. ജി. സി. ഹ്യുമൻ റിസോഴ്‌സ് ഡിവെലപ്മെന്റ് സെന്ററിൽ വച്ച് കോവിഡ് – 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടക്കും. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും സമയക്രമം പാലിച്ച് താവക്കര സർവ്വകലാശാലാ ക്യാമ്പസ്സിൽ ഹാജരാകണം. സർവകലാശാലാ വെബ്‌സൈറ്റിൽ നൽകിയ പ്രായോഗിക/വാചാ പരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.

ഓപ്പൺ ഡിഫൻസ്

ലൈഫ് സയൻസ് (മൈക്രോ ബയോളജി)യിൽ ഗവേഷണം നടത്തുന്ന സഫർ സി കോട്ടയിൽ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 31-10–2020 (ശനിയാഴ്ച) രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് പാലയാട് ഡോക്ടർ ജാനകി അമ്മാൾ ക്യാമ്പസ്സിലെ ലൈഫ് സയൻസ് വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാണ്.

Other Announcements: മറ്റ് അറിയിപ്പുകൾ

എൽ.എൽ.ബി. സ്‌പോട്ട് അഡ്മിഷൻ 28ന്

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലേക്ക് 2020-21 അധ്യയന വർഷത്തിൽ നടത്തുന്ന പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ, കമ്മീഷണർ ഓഫ് എൻട്രൻസ് എക്‌സാമിനേഷൻ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന് വിധേയമായി 28ന് രാവിലെ 11ന് നടക്കും. എല്ലാ അസ്സൽ രേഖകളും സ്‌പോട്ട് അഡ്മിഷൻ സമയത്ത് ഹാജരാക്കണം. റാങ്ക് ലസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം സ്‌പോട്ട് അഡ്മിഷന് ഹാജരായാൽ മതി. ഫോൺ: 0495-2730680.

സൗജന്യ സിവിൽ സർവീസ് പരിശീലനം

സൈനികക്ഷേമ വകുപ്പ് കേരളത്തിലെ വിമുക്തഭടൻമാരുടെ ആശ്രിതരിൽ നിന്ന് 2021 ലെ സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി കം മെയിൻ പരിശീലനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. നവംബർ അഞ്ചിന് രാവിലെ 11നാണ് പരീക്ഷ. ജനറൽ നോളജ്, കറന്റ് അഫയേഴ്‌സ്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി 50 ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒന്നര മണിക്കൂറാണ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 60 പേരെ തിരഞ്ഞെടുക്കും.

നവംബർ 19ന് വൈകിട്ട് ആറിന് ക്ലാസ്സുകൾ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ വൈകിട്ട് ആറ് മുതൽ 9 വരെയാണ് ഓൺലൈൻ ക്ലാസ്സുകൾ. കോഴ്‌സ് ദൈർഘ്യം എട്ട് മാസം.

തിരുവനന്തപുരത്തുള്ള ശേഷൻസ് അക്കാഡമിയിലാണ് സൈനികക്ഷേമവകുപ്പ് സ്‌പോൺസർ ചെയ്യുന്ന പരീക്ഷാ പരിശീലനം നടത്തുന്നത്. എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ [www.seshansacademy.com](//www.seshansacademy.com/) ൽ ഓൺലൈനായി അപേക്ഷിക്കാം. നവംബർ നാലിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495397622, 9349812622. ഇ-മെയിൽ: [seshansmail@gmail.com](mailto:seshansmail@gmail.com), [seshansacademy@gmail.com](mailto:seshansacademy@gmail.com).

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook