University Announcements 27 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

യു.ജി അലോട്ട്മെന്റ് – തിരുത്തലുകൾക്ക് / അഫ്‌സൽ-ഉൽ-ഉലമ പ്രിലിമിനറി പാസായവർക്ക് അപേക്ഷിക്കുന്നതിനു അവസരം

2020-21 വർഷത്തെ, യു.ജി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് യോഗ്യതാ പരീക്ഷയ്ക്ക്(+2) റീവാല്വേഷനിൽ മാർക്ക് കൂടിയ വിദ്യാർത്ഥികൾക്ക് പുതുക്കിയ മാർക്ക് എൻട്രി ചെയ്യുന്നതിനും റിസർവ്വേഷൻ കാറ്റഗറി, വെയിറ്റേജ് മാർക്കിന്റെ ‌ അർഹത, യോഗ്യതാപരീക്ഷയുടെ മാർക്ക് എന്നിവ തെറ്റായി രേഖപ്പെടുത്തിയ അപേക്ഷകർക്ക് തിരുത്തുന്നതിനും നാലാമത്തെ അലോട്മെന്റിന് മുമ്പായി അവസരം നൽകുന്നതാണ്. ഇതിനായി അപേക്ഷകർ അനുബന്ധ രേഖകൾ സഹിതം ugsws@kannuruniv.ac.in എന്ന ഇ മെയിലിലേക്ക് 30.10.2020 നകം അപേക്ഷ അയക്കേണ്ടതാണ്. കണ്ണൂർ സർവ്വകലാശാലയുടെ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷാ ഫലം വൈകി വന്നതിനാൽ നാലാമത്തെ അലോട്ട്മെന്റിന്‌ മുമ്പായി പ്രസ്തുത വിദ്യാർത്ഥികൾക്ക് യു.ജി. കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിനും അവസരമുണ്ട്. ഇതിനായി 30.10.2020, 5 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0497 2715284 /261, 7356948230 എന്നീ നമ്പറിൽ ബന്ധപ്പെടുക.
<h3പരീക്ഷാ തീയതി

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷകൾ 11.11.2020 നും സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ, ബി. പി. എഡ്. റെഗുലർ/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷകൾ 16.11.2020 നും ആരംഭിക്കും.

Read more: University Announcements 28 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രായോഗിക പരീക്ഷകൾ

മൂന്നാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), ഒക്ടോബർ 2019 പ്രായോഗിക പരീക്ഷകൾ 28.10.2020 മുതൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല യു ജി സി – എച്ച് ആർ ഡി സി ക്ക് 2020 21 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ 17 – 10-2020 മുതൽ 14 ദിവസം നീണ്ടു നിൽക്കുന്ന ടീച്ചർ എഡ്യുക്കേഷൻ റീ ഫ്രഷർ കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി 7-11- 2020. കൂടുതൽ വിവരങ്ങൾ ക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രാക്ടിക്കല്‍

2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ. (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2020 നവംബര്‍ 2 മുതല്‍ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ് വിശദവിവരങ്ങല്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാഫലം

യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടത്തെ 2013 സ്കീമിലെ 2016 അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ ഏഴാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

2020 ജൂണ്‍ മാസം നടത്തിയ അവസാനവര്‍ഷ ( ആന്വല്‍ സ്കീം) ബി.എ. മലയാളം (ഓഫ്ലൈന്‍ സപ്ലിമെന്‍ററി) സോഷ്യോളജി (ഓഫ്ലൈന്‍), പൊളിറ്റിക്കല്‍ സയന്‍സ് മെയിന്‍ (ഗവ.സംസ്കൃത കോളേജ് – ഓണ്‍ലൈന്‍) സൈക്കോളജിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ,സബ്സിഡിയറി ജേര്‍ണലിസം എന്നീ പരീക്ഷകളുടെ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്.

2020 സെപ്റ്റംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. സ്പെഷ്യല്‍ പരീക്ഷകളുടെ (ബി.എ./ബി.എസ്.സി/ബി.കോം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ കരട് മാര്‍ക്ക്ലിസ്റ്റ് ലഭ്യമാണ്.

സൂക്ഷ്മപരിശോധന

2019 നവംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് /ഹാള്‍ടിക്കറ്റുമായി ഋഖ കകക സെക്ഷനില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 6 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

2019 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ./ബി.എസ്. സി./ബി.കോം./ബി.ബി.എ./ബി.സി.എ/ബി.വോക.്/ബി.എം.എസ്. എന്നീ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് മാത്രമായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് /ഹാള്‍ടിക്കറ്റുമായി ഋഖ കകക സെക്ഷനില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 6 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ/അപേക്ഷ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ എൻജിനീയറിങ് ആൻഡ് നെറ്റ്‌വർക് ടെക്‌നോളജി(2019 അഡ്മിഷൻ റഗുലർ/2019 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നവംബർ 17ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ നാലുവരെയും 525 രൂപ പിഴയോടെ നവംബർ അഞ്ചു വരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ ആറുവരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ എൻജിനീയറിങ് ആൻഡ് നെറ്റ്‌വർക് ടെക്‌നോളജി(2018 അഡ്മിഷൻ റഗുലർ/2015 മുതൽ 2017 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നവംബർ 18ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ നാലുവരെയും 525 രൂപ പിഴയോടെ നവംബർ അഞ്ചു വരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ ആറുവരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ.(റഗുലർ, സപ്ലിമെന്ററി) പരീക്ഷ നവംബർ 18ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ രണ്ടുവരെയും 525 രൂപ പിഴയോടെ നവംബർ മൂന്നു വരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ നാലുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടെമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. ലാബ് പരീക്ഷകൾക്കു വീണ്ടും ഹാജരാകുന്നവരും രജിസ്റ്റർ ചെയ്ത് ഫീസടയ്ക്കണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക് പ്രിന്റിങ് ടെക്‌നോളജി(2018 അഡ്മിഷൻ റഗുലർ-പുതിയ സ്‌കീം) പരീക്ഷ നവംബർ നാലിന് ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

ബി.എ., ബി.എസ് സി. മോഡൽ 1(1998-2008 അഡ്മിഷൻ റഗുലർ), ബി.എ. മോഡൽ 1(1998-2011 അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് പിഴയില്ലാതെ നവംബർ ഒമ്പതു വരെയും 525 രൂപ പിഴയോടെ നവംബർ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 11 വരെയും അപേക്ഷിക്കാം. പരീക്ഷഫീസ്, സി.വി. ക്യാമ്പ് ഫീസ് എന്നിവയ്ക്കു പുറമേ 5,250 രൂപ സ്‌പെഷൽ ഫീസും അടയ്ക്കണം. ഓരോ സെമസ്റ്ററിനും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷയ്‌ക്കൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫീസടച്ച രസീതും ഉൾക്കൊള്ളിക്കണം. www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോം (സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷ 2018) ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. www.epay.mgu.ac.in എന്ന പോർട്ടൽവഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്. അസിസ്റ്റന്റ് രജിസ്ട്രാർ 4(പരീക്ഷ)യ്ക്കാണ് അപേക്ഷ നൽകേണ്ടത്. 2018 സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

പരീക്ഷ ഫലം

2020 ജൂലൈയിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ.(റഗുലർ-സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.ജി. ബിരുദ പ്രവേശനം; എസ്.സി./എസ്.ടി. പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഒക്‌ടോബർ 30ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഓൺലൈനായി സർവകലാശാല ഫീസടച്ചശേഷം അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും അസൽ യോഗ്യത സർട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും സഹിതം അലോട്ട്‌മെന്റ് ലഭിച്ച കോളജിൽ ഹാജരായി ഫീസടച്ച് പ്രവേശനം നേടണം. ഒക്‌ടോബർ 30ന് വൈകിട്ട് നാലിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. മുൻ അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയവരുൾപ്പെടെ എല്ലാ അപേക്ഷകരും അലോട്ട്‌മെന്റ് ലഭിച്ച കോളജിൽ സ്ഥിരപ്രവേശനം നേടണം. അല്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.

സിവിൽ സർവീസ് പരിശീലനം; അപേക്ഷ നവംബർ ആറുവരെ

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ റഗുലർ, ഈവനിങ് പ്രോഗ്രാമുകളിലേക്ക് നവംബർ ആറു വരെ അപേക്ഷിക്കാം. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം. വിശദവിവരം www.civilserviceinstitute.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9188374553. ഇ-മെയിൽ: civilserviceinstitute@mgu.ac.in

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

ഡെറാഡൂൺ മിലിട്ടറി കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2021 ജൂലൈയിലെ പ്രവേശനത്തിനുളള പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ ഒന്ന്, രണ്ട് തിയതികളിൽ നടക്കും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. ജൂലൈയിൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2008 ജൂലൈ രണ്ടിന് മുൻപും 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഇല്ല. അഡ്മിഷൻ നേടിയതിനുശേഷം ജനന തിയതിയിൽ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും, വിവരങ്ങളും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുമ്പോൾ 555 രൂപയ്ക്കും അപേക്ഷഫോം സ്പീഡ് പോസ്റ്റിൽ ലഭിക്കും. നിർദ്ദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മേൽ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തരാഞ്ചൽ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഞ്ചൽ-248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ www.rimc.gov.in ൽ ലഭിക്കും.

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് നവംബർ 30നു മുൻപ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോം (രണ്ട് കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുള്ള മൂന്ന് ഫോട്ടോകൾ എന്നിവ ഒരു കവറിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം, സ്ഥലത്തെ ജനന-മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി അടങ്ങിയ കത്തും കുട്ടി ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ രേഖ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ്, 9:35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 27 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉള്ളടക്കം ചെയ്യണം.

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒ.ബി.സി സ്‌കോളർഷിപ്പ്

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി.

ഒ.ബി.സി സ്‌കോളർഷിപ്പ്: അപേക്ഷാ തിയതി നീട്ടി

സംസ്ഥാനത്തെ സിഎ, സിഎംഎ, സിഎസ് കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിദ്യാർത്ഥികൾക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30 വരെ ദീർഘിപ്പിച്ചു.

കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ: ആറ് വരെ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സുകളിലേയ്ക്കും, ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സുകളിലേയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ ആറ് വരെ ദീർഘിപ്പിച്ചു.

പോളിടെക്നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും

2020-21 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും ഇന്ന് (ഒക്ടോബർ 28) പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് www.polyadmission.org ൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘check your allotment’, ‘check your Rank’ എന്നീ ലിങ്കുകൾ വഴി അലോട്ട്മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ നവംബർ രണ്ട് നാലുമണിക്ക് മുമ്പ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കാം.

ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർക്ക് അവർക്ക് അലോട്ട്മെന്റ് കിട്ടിയ കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാം. അങ്ങനെ ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും.

നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായവർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ച് അഡ്മിഷൻ നേടാം. ഇപ്പോൾ ലഭിച്ച അലോട്ട്മെന്റ് നിലനിർത്തി ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ്/ എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകും) രജിസ്റ്റർ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകർ ഇനി വരുന്ന ഏതെങ്കിലും അലോട്ട്മെന്റുകളിൽ അഡ്മിഷൻ എടുത്തില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും.

അവസാനത്തെ അലോട്ട്മെന്റ് ലിസ്റ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകർ നിർബന്ധമായും ലഭിച്ച കോളേജിൽ ചേരണം. അല്ലാത്തപക്ഷം അലോട്ട്മെന്റ് റദ്ദാകും. ഇപ്പോൾ ലഭിച്ച അലോട്ട്മെന്റിൽ താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും.

ത്രിവത്സര എൽ.എൽ.ബി: സ്പോട്ട് അഡ്മിഷൻ 28ന്

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 28ന് രാവിലെ 11ന് ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. സാമ്പത്തികമായി പിന്നാക്ക വിഭാഗം (EWS) കമ്മ്യൂണിറ്റി ക്വാട്ടയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പത്ത് സീറ്റ് ഒഴിവുണ്ട്. ഫോൺ:0495-2730680.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook