Latest News

University Announcements 25 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 October 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 25 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 27 മുതല്‍ തുടങ്ങാനിരിക്കുന്ന പരീക്ഷകള്‍ക്ക് കോഴിക്കോട് ജില്ലയിലെ സെന്ററുകള്‍ തെരഞ്ഞെടുത്ത്, കോവിഡ്-19 ന്റെ പ്രത്യേക സാഹചര്യത്തില്‍ സെന്റര്‍ മാറ്റത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.

എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2019 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 4, 5 തീയതികളില്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നടക്കും.

ബി.എഡ്. പ്രവേശനം ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ ട്രയല്‍ അലോ’്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒക്‌ടോബര്‍ 27-ന് പകല്‍ 11 മണി വരെ അപേക്ഷയില്‍ സമര്‍പ്പിച്ച കോളേജ്, കോഴ്‌സ് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്താവുതാണ്. ആദ്യ അലോട്ട്മെന്റ് ഒക്‌ടോബര്‍ 28-ന് പ്രസിദ്ധീകരിക്കും.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പിഎച്ച്.ഡി. നല്‍കി

ദിവ്യ പി.ഐ (ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്), പ്രഭാവതി സി (ഇക്കണോമിക്‌സ്), ഡി.ലിജിയോ മെറി , സൂര്യ ആനന്ദ്, ജോഫ്രി മുഷൈജ, പുഷിയ കെ.പി. (ഇക്കണോമിക്‌സ്), ശ്രുതി ബി, പിങ്കി എബ്രഹാം, സ്മിത റ്റി.ആര്‍. (കെമിസ്ട്രി), രാജാദുരൈ എ , സെ വകുമാര്‍ ആര്‍, സുമതി റ്റി (തമിഴ്), ദിവ്യ എസ്, സുബ്രമണ്യന്‍ പി, പാര്‍വതി നന്ദ്, സുമിത ആര്‍, ലിസി ബെനറ്റ് (കൊമേഴ്‌സ്), ഇന്ദു ബി കുറുപ്പ്, ഷാരോണ്‍ ഡി കുന, അനുജ രാജ്, രാകേഷ് ആര്‍ (ഇംഗ്ലീഷ്), രമ്യ ആര്‍, സന്ധ്യ മേനോന്‍, അന്‍സ എ, ധന്യ റാണി ബി.എസ്., ദീപ ആര്‍.എസ്. (ഹിന്ദി), ധന്യാമോള്‍ വി, രേണു എസ്.എസ്., ലതിക എ.സി. (മലയാളം), രോഷ്‌നി അനിരുദ്ധന്‍ (ആയുര്‍വേദം), നിഷ ജി നായര്‍ (എഡ്യൂക്കേഷന്‍), ശ്രീജു എന്‍, പാര്‍വതി എസ് ബാബു, വര്‍ണന എം കുമാര്‍ (ഫിസിക്‌സ്), നിഷ കെ.ജെ (ഡെന്റിസ്ട്രി), നിഷ എ.പി. (ബോട്ടണി), ഷിഫ്‌ന എ, ഷാഹില ഷെറി പി.എസ്., ബീറ്റ ജോണ്‍, സന്ധ്യ എം. ഉണ്ണിക്കൃഷ്ണന്‍, ശ്രീലക്ഷ്മി എസ് (ഹിസ്റ്ററി), സുഭാഷ് എസ്.എന്‍ (മാനേജ്‌മെന്റ് സ്റ്റഡീസ്), ശീതള്‍ എസ് കുമാര്‍ (സോഷ്യോളജി), എന്നിവര്‍ക്ക് പിഎച്ച്.ഡി. നൽകാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

മറ്റ് അറിയിപ്പുകൾ

Delhi University Announcements: ഡൽഹി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഡൽഹി യൂണിവേഴ്‌സിറ്റി ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് (JAT)സ്കോർ കാർഡ് പുറത്തിറക്കി. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് du.ac.in എന്ന വെബ്‌സൈറ്റ് വഴി ഫലമറിയാം. ബി എം എസ് (Bachelor of Management Studies), ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻഷ്യൽ ഇൻവെസ്റ്റ്‌മെന്റ് അനാലിസിസ്), ബിസിനസ് എക്കണോമിക്സ് ബിഎ (Hons) എന്നിവയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന അഡ്മിഷൻ ടെസ്റ്റാണ് ജെഎടി. ലഭിച്ച മാർക്കിന്റെയും മെറിറ്റ് ലിസ്റ്റിന്റെയും അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി പ്രവേശന നടപടികൾ ആരംഭിക്കും.

Karnataka colleges to reopen from November 17: കോളേജുകൾ തുറക്കാൻ ഒരുങ്ങി കർണാടക സർക്കാർ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് മാസത്തോടെ അടച്ചുപൂട്ടിയ കോളേജുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. നവംബർ 17 മുതൽ സംസ്ഥാനത്തെ കോളേജുകൾ തുറന്നു പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസിൽ എത്തിയോ ഓൺലൈൻ വഴിയോ പഠനം തുടരാം. മുഖ്യമന്ത്രി ബി എസ് യെദൂരപ്പയുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് കോളേജുകൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത്നാരായൺ പറഞ്ഞു, സെപ്റ്റംബർ മാസം തന്നെ സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 october 25

Next Story
Victers Channel Timetable October 26: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 26 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, August 07, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com