University Announcements 24 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

2020 സെപ്റ്റംബറി നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. സ്‌പെഷ്യല്‍ പരീക്ഷകളുടെ (ബി.എ./ബി.എസ്.സി/ബി.കോം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിൽ കരട് മാര്‍ക്ക്‌ലിസ്റ്റ് ലഭ്യമാണ്.

മറ്റ് അറിയിപ്പുകൾ

ബി.എസ്.സി നഴ്‌സിംഗ്: കോളേജ് ഓപ്ഷൻ 28 വരെ നൽകാം

2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉളളവർക്ക് കോളേജ് ഓപ്ഷനുകൾ 28ന് വൈകുന്നേരം അഞ്ച് വരെ നൽകാം.

എം.സി.എ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിന്റെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴിയോ 28 വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കു പരിഗണിക്കേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫോൺ: 0471-2560363,364.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook