University Announcements 23 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനം മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും മാന്‍ഡേറ്ററി ഫീസ് അടക്കേണ്ടതും അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നവംബര്‍ 2-ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്ത് പെര്‍മനന്റ് അഡ്മിഷന്‍ എടുക്കേണ്ടതുമാണ്. മാന്‍ഡേറ്ററി ഫീസ് അടക്കുന്നതിനുള്ള സൗകര്യം നവംബര്‍ 2 വരെ ഉണ്ടായിരിക്കുന്നതാണ്. മൂന്നാം അലോട്ട്‌മെന്റിനു ശേഷം എല്ലാ വിദ്യാര്‍ത്ഥികളും പെര്‍മനന്റ് അഡ്മിഷന്‍ എടുക്കേണ്ടതാണ്. പ്രവേശനത്തിന് ഹാജരാകുന്നതിനു മുമ്പ് അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമായ ഫോണ്‍ നമ്പറില്‍ കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പെര്‍മനന്റ് അഡ്മിഷന്‍ എടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം ടി. ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്‌മെന്റുകളിലേക്ക് പരിഗണിക്കുകയും ഹയര്‍ ഓപ്ഷന്‍ ലഭിച്ചാല്‍ നിലവിലെ അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യുന്നതാണ്.

പ്രവേശന പരീക്ഷകള്‍ റദ്ദാക്കി

2020-21 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. നേരത്തേ വിജ്ഞാപനം ചെയ്ത പ്രകാരം പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കുവാന്‍ ഒക്‌ടോബര്‍ 30 വരെ അവസരമുണ്ട്. ബി.എച്ച്.എം., ബി.കോം. ഓണേഴ്‌സ്, ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ തന്നെ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് രേഖപ്പെടുത്താത്തവരെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം അപേക്ഷയുടെ പുതിയ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടാതെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇ.ഡബ്ല്യു.എസ്.) വിഭാഗക്കാര്‍ അവരവരുടെ അപേക്ഷയില്‍ ആയതു കൂടി ചേര്‍ത്ത് അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016, 2407017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 4 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2020 പരീക്ഷകളുടെ (സി.ബി.സി.എസ്.എസ്.- അഫിലിയേറ്റഡ് കോളേജ്) ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. സുവോളജി സി.യു.സി.എസ്.എസ്.-പി.ജി. (2014 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമറ്റിക്‌സ്, സി.സി.എസ്.എസ്. സപ്തംബര്‍ 2018 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

B.Ed ഏകജാലക പ്രവേശനം: അപേക്ഷ തീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ B.Ed കോഴ്സിലേക്കുള്ള 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിക്കുന്നതിനുള്ള തീയതി 27.10.2020, ചൊവ്വാഴ്ച 5 മണി വരെ നീട്ടി. അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് bedsws@kannuruniv.ac.in ലേക്ക് E മെയിൽ ചെയ്യാവുന്നതാണ്.

ഇന്റേണൽ മാർക്ക്

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ. പി. സി. ചുവടെ നൽകിയ തീയതികളിൽ സമർപ്പിക്കേണ്ടതാണ്:
രണ്ടും നാലും സെമസ്റ്റർ എം. സി. എ. (മെയ് 2020) – 28.10.2020 മുതൽ 05.11.2020 വരെ
രണ്ടാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2020) – 03.11.2020 മുതൽ 12.11.2020 വരെ
രണ്ടാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2020) – 17.11.2020 മുതൽ 24.11.2020 വരെ

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എഡ്. (റഗുലർ/ സപ്ലിമെന്ററി) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 09.11.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും പഠനവകുപ്പ് മുഖാന്തിരം പിന്നീട് സമർപ്പിക്കുന്നതാണ്.

പ്രായോഗിക/ വാചാപരീക്ഷ

രണ്ടാം വർഷ എം. എ. അറബിക് ഡിഗ്രി (വിദൂരവിദ്യാഭ്യാസം -റഗുലർ- ജൂൺ 2020) പ്രായോഗിക/വാചാപരീക്ഷ 03.11.2020, 04.11.2020, 05.11.2020 തീയതികളിൽ താവക്കര ക്യാംപസിലെ യു ജിസി ഹ്യുമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെന്ററിൽ വച്ച് കോവിഡ് – 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നതാണ്‌. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും സമയക്രമം പാലിച്ച് കൊണ്ട് താവക്കര സർവ്വകലാശാലാ ക്യാമ്പസ്സിൽ ഹാജരാക്കേണ്ടതാണ്. പ്രായോഗിക/ വാചാപരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്. വിശദമായ ടൈം ടേബിൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുനഃപരീക്ഷ; ഒക്‌ടോബർ 26 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാല 2020 മാർച്ച്, മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി പുനഃപരീക്ഷകൾ നടത്തുന്നു. സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോമിൽ ലഭ്യമായ ഒരു പരീക്ഷകേന്ദ്രം തെരഞ്ഞെടുത്ത് ഒക്‌ടോബർ 26ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും ഒരിക്കൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കും പുനഃപരീക്ഷയിൽ പങ്കെടുക്കാനാവില്ല. ആറാം സെമസ്റ്റർ യു.ജി. റഗുലർ/പ്രൈവറ്റ് വിദ്യാർഥികൾക്ക് മാർച്ച് 16, 18 തീയതികളിലെ പരീക്ഷകൾ മാത്രമേ എഴുതാൻ അനുവാദമുള്ളൂ. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ഒൻപതുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ അപേക്ഷിക്കാം.

Sree Sankaracharya Sanskrit University Announcements: ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല 2020-21 അധ്യയന വര്‍ഷത്തെ പി.ജി/പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പുതുക്കിയ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ (www.ssus.ac.in, www.ssusonline.org) ലഭ്യമാണ്.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം- 2020

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 27 ന് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളള വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും ഒക്‌ടോബര്‍ 27 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രൊഫോമ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുളള കോളേജുകളില്‍ (സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുളള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഒക്‌ടോബര്‍ 27 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഒക്‌ടോബര്‍ 27 വൈകിട്ട്് 5 മണി വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്‍പര്യമുളള വിഷയങ്ങള്‍/കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കാവുന്നതാണ്. വിദ്യാര്‍ത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കു കോളേജുകള്‍ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകള്‍ നല്‍കിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.

ഓൺലൈന്‍ അപേക്ഷ പ്രിന്റൗട്ടിന്റെ പകര്‍പ്പുകള്‍ ഒന്നും തന്നെ കോളേജിലേക്കോ സര്‍വകലാശാലയിലേക്കോ അയയ്‌ക്കേണ്ടതില്ല. ആയത് അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 82281883053 എന്നീ ഫോണ്‍ നമ്പറുകളിലോ onlineadmission@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡി. യിലോ സര്‍വകലാശാലയുമായി ബന്ധപ്പെടുക.

പരീക്ഷാഫീസ്

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2019 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2018 അഡ്മിഷന്‍ സപ്ലിമെന്ററി) നവംബര്‍ 2020 പരീക്ഷയ്ക്ക് ഒക്‌ടോബര്‍ 23 മുതല്‍ അപേക്ഷിക്കാം. പിഴകൂടാതെ നവംബര്‍ 4 വരെയും 150 രൂപ പിഴയോടെ നവംബര്‍ 9 വരെയും 400 രൂപ പിഴയോടെ നവംബര്‍ 11 വരെയും ഓലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എസ്.ഡബ്ല്യൂ – ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഡോണ്‍ ബോസ്‌കോ കോളേജ്, കൊട്ടിയം 2020-21 അദ്ധ്യയനവര്‍ഷത്തേക്കുളള അഡ്മിഷനു വേണ്ടിയുളള എം.എസ്.ഡബ്ല്്യൂ. ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എിവ നവംബര്‍ 2 ന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2019 നവംബറില്‍ നടന്ന സി.ബി.സി.എസ്. ബി.കോം. ഒന്നാം സെമസ്റ്റര്‍ 2019 അഡ്മിഷന്‍ (റെഗുലര്‍), 2017 അഡ്മിഷന്‍ (ഇംപ്രൂവ്‌മെന്റ്), 2014, 2015, 2016 & 2017 അഡ്മിഷന്‍ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 3 വരെ അപേക്ഷിക്കാം. അതിനായി വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

2020 ജൂണില്‍ നടത്തിയ അവസാന വര്‍ഷ (ആന്വല്‍ സ്‌കീം) ബി.എ.മലയാളം (ഓഫ്‌ലൈന്‍ ആന്റ് സപ്ലിമെന്ററി), സോഷ്യോളജി (ഓഫ്‌ലൈന്‍), പൊളിറ്റിക്കല്‍ സയന്‍സ് മെയിന്‍ (ഗവ.സംസ്‌കൃത കോളേജ് – ഓലൈന്‍) സബ്‌സിഡിയറി, സൈക്കോളജിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ജേര്‍ണലിസം എീ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കുന്നതിനുളള തീയതി പിന്നീട് അറിയിക്കുതാണ്

More Education News: മറ്റ് വിദ്യഭ്യാസ വാർത്തകൾ

ഗവ: ലോ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: എറണാകുളം ഗവ:ലോ കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷം പഞ്ചവത്സര എല്‍.എല്‍.ബി/ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്ക് ഒക്‌ടോബര്‍ 27-ന് രാവിലെ 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (റ്റി.സി, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ) അന്നേ ദിവസം രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം തന്നെ നിശ്ചിത ഫീസ് അടച്ച് പ്രവേശനം നേടണം.

മഹാരാജാസ് കോളേജില്‍ എസ്.സി വിദ്യാര്‍ഥികള്‍ക്ക് അവസരം

കൊച്ചി: മഹാരാജാസ് കോളേജിലെ 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ/ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യു.ജി വിഭാഗത്തില്‍ മൂന്ന് ഒഴിവും, പി.ജി വിഭാഗത്തില്‍ എട്ട് ഒഴിവും, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യു.ജി വിഭാഗത്തില്‍ 16 ഒഴിവും, പി.ജി വിഭാഗത്തില്‍ നാല് ഒഴിവുകളും ഉണ്ട്. താത്പര്യമുളള വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 30 ന് മുമ്പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുയോ കോളേജ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം

നിഷ്-ല്‍ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബി. എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എഫ്, എ (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ), ബി.കോം (ബാച്ചിലര്‍ ഓഫ് കൊമേഴ്സ്) എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് ഈ മാസം 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശനം ബധിരര്‍ക്കും ശ്രവണപരിമിതി ഉള്ളവര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

അപേക്ഷകര്‍ക്ക് ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്സിറ്റി/ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലസ് ടു/ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേേഷനും www.nish.ac.in, admissions.nish.ac.in എന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹെല്‍പ് ഡെസ്ക് നമ്പര്‍ 0471-2944635 / 9744970847.

പോളിടെക്‌നിക്ക് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം

സംസ്ഥാനത്തെ സർക്കാർ പോളിടെക്‌നിക്കുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
നിർദ്ദിഷ്ട ഫോമിൽ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31നു മുൻപ് അപേക്ഷ നൽകണം. ടെക്‌നിക്കൽ ഡയറക്ടറുടെ പ്രോസ്‌പെക്ടസിലെ നിബന്ധനകൾ സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്.
2018 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് വരെയുളള കാലയളവിൽ എഡ്യൂക്കേഷണൽ ഡിസ്ട്രിക്ട്/സബ്ബ് ഡിസ്ട്രിക്ട് സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ നേടുന്നതാണ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനുളള കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം നൽകണം. സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ 28ന്

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബി യിലേക്ക് സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുളള രണ്ട് സീറ്റിലേക്കും പഞ്ചവത്സര എൽ.എൽ.ബി യിലേക്ക് സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുളള മൂന്ന് സീറ്റിലേക്കും, മുസ്ലീം കാറ്റഗറിയിൽ ഒഴിവുളള ഒരു സീറ്റിലേക്കും, 28ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌പെക്ടസിൽ പറഞ്ഞിട്ടുളള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്റിൽ പേരുളളവർക്ക് ഹാജരാകാം.

സിമെറ്റ് നഴ്‌സിംഗ് കോളേജുകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റായി

സിമെറ്റ് നഴ്‌സിംഗ് കോളേജുകളിൽ ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്, എൻആർഐ സീറ്റിൽ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് www.simet.in ൽ ലഭിക്കും. പരാതികളുണ്ടെങ്കിൽ simetdirectorate@gmail.com എന്ന മെയിലിൽ 27ന് വൈകിട്ട് അഞ്ചിനു മുൻപ് അറിയിക്കണം.

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ് ക്ലാസ്സുകൾ ആരംഭിക്കുന്നു

തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലും, കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ പൊന്നാനി, ആളൂർ, മുവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലും 8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുളള ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിലേയ്ക്കും ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുളള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2020 നവംബർ ഒന്നു മുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്‌സിന്റെ കാലാവധി. www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകളിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം. 31 വരെ സ്വീകരിക്കും. പ്രവേശന പരീക്ഷ ഉണ്ടാവില്ല. ഓൺലൈനായാണ് ക്ലാസുകൾ. 27 മുതൽ 31 വരെ www.ccek.org, www.kscsa.org വെബ്‌സൈറ്റുകൾ മുഖേന ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം 0471-2313065, 2311654, 8281098864, 8281098863.

സിവിൽ സർവീസ് പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം ഉപകേന്ദ്രങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കായുളള ത്രിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിന്റെ ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലെ പ്രവേശനം ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസ്. 27 മുതൽ 31 വരെ ഓൺലൈനായി www.ccek.org, www.kscsa.org എന്നിവ മുഖേന ഫീസ് അടയ്ക്കാം. 2020 നവംബർ ഒന്നു മുതൽ ക്ലാസ്സുകൾ ആരംഭിക്കും. പൊതു അവധി ദിവസം ഒഴികെയുളള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മണി മുതൽ വൈകിട്ട നാല് മണി വരെയാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് www.ccek.org, www.kscsa.org ഫോൺ: 0471-2313065, 2311654, 8281098864, 8281098863.

ബി.എഡ് കോഴ്‌സ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം

സംസ്ഥാനത്തെ ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ബി.എഡ് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
നിർദ്ദിഷ്ട ഫോമിൽ പ്രിൻസിപ്പൽ ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31നു മുൻപ് അപേക്ഷ നൽകണം. ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രോസ്‌പെക്ടസിലുളള നിബന്ധനകൾ സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്. 2018 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുളള കാലയളവിൽ എഡ്യൂക്കേഷണൽ ഡിസ്ട്രിക്ട്/സബ്ബ് ഡിസ്ട്രിക്ട് സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ നേടുന്നതാണ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനുളള കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. സ്‌പോർട്‌സ് നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷ യോടൊപ്പം നൽകണം. സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook