scorecardresearch
Latest News

University Announcements 22 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 22 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന വിവിധ പരീക്ഷകളുടെ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. വിദൂരവിദ്യാഭ്യാസ വിഭാഗം വഴി പരീക്ഷക്ക് മലപ്പുറം ഗവണ്‍മെന്റ് കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹാജരാകണം. നാദാപുരം എം.ഇ.ടി. കേന്ദ്രമായി അപേക്ഷിച്ചവര്‍ നാദാപരും ടി.ഐ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കുന്ദമംഗലം ഗവണ്‍മെന്റ് കോളേജില്‍ അപേക്ഷിച്ചവര്‍ ആര്‍.ഇ.സി. ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പരീക്ഷക്ക് ഹാജരാകണം.

പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ ബി.കോം./ബി.ബി.എ., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. എ.ക്യു. സീരീസ് 2016 അഡ്മിഷന്‍ പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ നിശ്ചിത ഫീസും തപാല്‍ ചാര്‍ജ്ജും അടച്ച് അപേക്ഷിക്കേണ്ടതാണ്.

Read more: University Announcements 20 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഐ.ഇ.ടി. ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സിനു പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ കോളേജ് നിര്‍ദ്ദേശിക്കുന്ന ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, കോഷന്‍ ഡെപ്പോസിറ്റ് എന്നിവക്ക് പ്രിന്‍സിപ്പാള്‍, സി.യു.ഐ.ഇ.ടി. എന്ന പേരില്‍ എസ്.ബി.ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ശാഖയില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അഡ്മിഷന്‍ സമയത്ത് കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 24 മുതല്‍ 31 വരെ നടക്കും. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 0494 2400223, 9995999208 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

മാര്‍ക്ക് ലിസ്റ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാല എം.എ. ഹിസ്റ്ററി പ്രീവിയസ്/ഫൈനല്‍ ഏപ്രില്‍/മെയ് 2019 (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍ നിന്നും ഒക്‌ടോബര്‍ 23 മുതല്‍ വിതരണം ചെയ്യുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ സെന്ററായി അപേക്ഷിച്ചര്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റേണ്ടതാണ്.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-പി.ജി., എം.എ., എം.എസ്.സി., എം.കോം., എം.ബി.എ., എം.എ.-ജെ.എം.സി., ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എം.സി.ജെ., എം.ടി.എ., ഏപ്രില്‍ 2020 (2018 പ്രവേശനം) റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നവംബര്‍ 6 വരെ ലഭ്യമാണ്.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ബി.എ. സി.സി.എസ്.എസ്. നവംബര്‍ 2019 പരീക്ഷയുടെ ഫലം ഒക്‌ടോബര്‍ 23-ന് പ്രസിദ്ധീകരിക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം, 2017 സിലബസ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനപരീക്ഷ ഒക്‌ടോബര്‍ 27-ന് നടക്കും.

ഒഴിവുവന്ന എം.ബി.എ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം/പാര്‍ട് ടൈം) സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ എം.ബി.എ. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 28 വരെ അപേക്ഷിക്കാം. സര്‍വകലാശാലാ ഫണ്ടിലേക്ക് എസ്.സി./എസ്.ടി. വിഭാഗം 467 രൂപയും മറ്റുള്ളവര്‍ 835 രൂപയും ഇ-പെയ്‌മെന്റായി ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസല്‍ ചലാന്‍ രശീതി, എസ്.സി./എസ്.ടി. വിഭാഗക്കാര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം നവംബര്‍ 2-ന് മുമ്പായി ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407016, 2407363 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എ മ്യൂസിക് (എസ്.ടി) അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്മെൻറിലെ എം.എ മ്യൂസിക്, എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ 28-10-2020ന് മുമ്പ് വകുപ്പ് മേധാവിക്ക് മുമ്പാകെ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഹാജരാകുക. ഫോൺ: 9895232334, 0497-2806404

എം.എഡ്- അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എം.എഡ് പ്രോഗ്രാമിന് അപേക്ഷിക്കുന്ന അവസാനതീയതി 31-10-2020 വരെ നീട്ടി.

ഹാൾടിക്കറ്റ്

28.10.2020 ന് ആരംഭിക്കുന്നരണ്ടാം സെമസ്റ്റർ എം. സി. എ. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2020 പരീക്ഷയുടെ ഹോൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർഥികളുടെ അപേക്ഷ പരഗണിച്ച് മാങ്ങാട്ടുപറമ്പ ക്യാംപസിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി. യു.ജി. പ്രവേശനം; എസ്.സി., എസ്.ടി. സ്‌പെഷൽ അലോട്ട്‌മെന്റ്

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദപ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക അലോട്ട്‌മെന്റ് നടത്തും. ഇന്ന് (ഒക്‌ടോബർ 23) വൈകീട്ട് നാലുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്കുമടക്കം എല്ലാ വിഭാഗം എസ്.സി./എസ്.ടി. അപേക്ഷകർക്കായി രണ്ടാം പ്രത്യേക അലോട്ട്‌മെന്റും നടത്തും. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ പിശകുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ പുതുതായി ഓപ്ഷൻ നൽകാം.

നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് http://www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ ‘അക്കൗണ്ട് ക്രിയേഷൻ’ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയിലെ തെറ്റുകളും തിരുത്താം. എസ്.സി./എസ്.ടി.യിലെ മറ്റു വിഭാഗക്കാർക്ക് പുതുതായി ഫീസടച്ച് പ്രത്യേക അലോട്ട്‌മെന്റിൽ പങ്കെടുക്കാം. പ്രത്യേക അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നവരെല്ലാം പുതുതായി ഓപ്ഷൻ നൽകണം.

ഓപ്ഷൻ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളേജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഒക്‌ടോബർ 28ന് പ്രത്യേക അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. മുൻ അലോട്ട്‌മെന്റുകളിലും മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി മെറിറ്റ്, സ്‌പോർട്‌സ്, കൾച്ചറൽ, പി.ഡി. ക്വാട്ടയിലേക്ക് സ്ഥിരപ്രവേശനം നേടിയ എസ്.സി., എസ്.ടി. വിഭാഗക്കാർ പ്രത്യേക അലോട്ട്‌മെന്റിലൂടെ വീണ്ടും ഓപ്ഷൻ നൽകി അലോട്ട്‌മെന്റ് ലഭിച്ചാൽ പുതിയ അലോട്ട്‌മെന്റിലേക്ക് നിർബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും.

പരീക്ഷ തീയതി

അവസാന വർഷ എം.പി.ടി. (2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ ആറുവരെയും 525 രൂപ പിഴയോടെ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ റഗുലർ/2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം 2009-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ രണ്ടുവരെയും 525 രൂപ പിഴയോടെ മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

രണ്ടാം സെമസ്റ്റർ എം.ബി.എ. (2016-2018 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ രണ്ടുവരെയും 525 രൂപ പിഴയോടെ മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2015 അഡ്മിഷൻ വിദ്യാർഥികൾ സ്‌പെഷൽ ഫീസായി 5250 രൂപ പരീക്ഷ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം 2009-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ രണ്ടുവരെയും 525 രൂപ പിഴയോടെ മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം.

ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എച്ച്.എ. (2011 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷ തീയതിയായി. ഒന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 25നും രണ്ടാം സെമസ്റ്റർ പരീക്ഷകൾ നവംബർ 26നും മൂന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 27നും നാലാം സെമസ്റ്റർ പരീക്ഷകൾ നവംബർ 18നും ആരംഭിക്കും. പിഴയില്ലാതെ നവംബർ മൂന്നുവരെയും 525 രൂപ പിഴയോടെ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 18 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. ഓഫ് കാമ്പസ് (2007ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്, 2007-2010 അഡ്മിഷൻ മേഴ്‌സി ചാൻസ്, 2011 അഡ്മിഷൻ മുതൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രൊജക്ട്/വൈവാവോസി പരീക്ഷകൾ നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ കോട്ടയം പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയൻസസിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2020 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന 2018-2020 ബാച്ച് നാലാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ്, എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ റീഅപ്പിയറൻസ്, നാലാം സെമസ്റ്റർ റഗുലർ എം.എസ് സി. ഫിസിക്‌സ് (സി.എസ്.എസ്. – 2018-2020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Sree Sankaracharya Sanskrit University Announcements: ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.എ. പരീക്ഷകളുടെയും, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റര്‍ ബി.എഫ്.എ .(റെഗുലര്‍/ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) പരീക്ഷകളുടെയും, രണ്ട്, നാല്, ആറ്, സെമസ്റ്റര്‍ ബി.എഫ്.എ. റീ-അപ്പിയറന്‍സ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ്.ഡബ്ല്യു., എം.പി.ഇ.എസ്., എം.എഫ്.എ. പരീക്ഷകളുടെയും, ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in, http://www.ssusonline.org) സന്ദര്‍ശിക്കുക.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാഫീസ്

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. (2018 അഡ്മിഷന്‍ റെഗുലര്‍ ആന്‍റ് 2017 അഡ്മിഷന്‍ സപ്ലിമെന്‍ററി) നവംബര്‍/ഡിസംബര്‍ 2020 പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 23 മുതല്‍ അപേക്ഷിക്കാം. പിഴകൂടാതെ നവംബര്‍ 6 വരെയും 150 രൂപ പിഴയോടെ നവംബര്‍ 11 വരെയും 400 രൂപ പിഴയോടെ നവംബര്‍ 13 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാതീയതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാഫലം

2020 ജനുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി. (സി.ബി.സി.എസ്.എസ്. സ്ട്രീം) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 3 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടന്ന ബി.ബി.എ (2007 സ്കീം) ബി.എസ്.സി.ഇലക്ട്രോണിക്സ് (2005 സ്കീം) റീസ്ട്രക്ച്ചേര്‍ഡ് മേഴ്സിചാന്‍സ് 2008 വരെ/2009 സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. കെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി പ്രോഗ്രാമിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 2, 3, 4, 5 തീയതികളില്‍ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

2019 നവംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്പരിശോധനയക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ ഒക്ടോബര്‍ 27, 28 തീയതികളില്‍ ഹാജരാകേണ്ടതാണ്.

കേരള പി.എസ്.സി മെട്രിക് ലെവല്‍ പ്രാഥമിക പരീക്ഷ സൗജന്യ പരിശീലന ക്ലാസ്

കേരള പി.എസ്.സി നടത്തുന്ന മെട്രിക് ലെവല്‍ പ്രാഥമിക പരീക്ഷയ്ക്കായി നൂറ് ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2304577 എന്ന നമ്പറില്‍ ബന്ധപ്പെടുക.

More Education News: മറ്റ് വിദ്യഭ്യാസ വാർത്തകൾ

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ കോഴ്‌സുകൾ

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ.

അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്ല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് കോളേജ് വിദ്യാർഥികൾക്കുള്ള ത്രിവത്സര പരിശീലനം. നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും. പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസുകൾ. ഒന്നാം വർഷത്തിൽ 13,900 രൂപയും (ഫീസ് – 10,000 രൂപ, ജി.എസ്.ടി – 1,800 രൂപ, കോഷൻ ഡെപ്പോസിറ്റ് – 2,000 രൂപ, സെസ്സ് – 100 രൂപ) രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയും (ഫീസ് – 15,000 രൂപ, ജി.എസ്.ടി – 2,700 രൂപ, സെസ്സ് – 150 രൂപ) ആണ് ഫീസ്.
തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കർ ഭവനിലെ സിവിൽ സർവീസ് അക്കാഡമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ പൊന്നാനി, ആളൂർ, മൂവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ്. ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്‌സും നടത്തുക. നവംബർ ഒന്ന് മുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്‌സിന്റെ കാലാവധി. അപേക്ഷാഫോം [www.ccek.org](http://www.ccek.org/), [www.kscsa.org](http://www.kscsa.org/) ൽ ലഭിക്കും. അപേക്ഷകൾ ഒക്‌ടോബർ 31 വരെ അതത് സെന്ററുകളിൽ നേരിട്ട് നൽകാം. പ്രവേശന പരീക്ഷ ഇല്ല. ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും (ഫീസ് 3,000 രൂപയും ജി.എസ്.ടി 18 ശതമാനവും ഒരു ശതമാനം സെസ്സും) ഫൗണ്ടേഷൻ കോഴ്‌സിന് 5,950 രൂപയുമാണ് (ഫീസ് 5,000 രൂപയും ജി.എസ്.ടി 18 ശതമാനവും ഒരു ശതമാനം സെസ്സും) ഫീസ്. ഫീസ് 27 മുതൽ 31 വരെ ഓൺലൈനായി [www.ccek.org](http://www.ccek.org/), [www.kscsa.org](http://www.kscsa.org/) ൽ അടയ്ക്കാം.
കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം – 0471 2313065, 2311654, 8281098864, 8281098863, കല്ല്യാശ്ശേരി – 8281098875, കാഞ്ഞങ്ങാട് – 8281098876, കോഴിക്കോട് – 0495 2386400, 8281098870, പാലക്കാട് – 0491 2576100, 8281098869, പൊന്നാനി – 0494 2665489, 8281098868, ആളൂർ – 8281098874, മൂവാറ്റുപുഴ – 8281098873, ചെങ്ങന്നൂർ – 8281098871, കോന്നി – 8281098872, കൊല്ലം – 9446772334.

കിറ്റ്‌സിൽ വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷിക്കാം.

ബി.കോം (ട്രാവൽ ആൻഡ് ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഒക്‌ടോബർ 30. വിദ്യാർഥികൾ നേരിട്ടോ http://www.kittsedu.org എന്ന വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8111823377, 9446529467, 0471-2327707.

ഐ.എച്ച്.ആർ.ഡി കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷ നവംബറിൽ

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ (2018 സ്‌കീം) നവംബറിൽ നടക്കും. പരീക്ഷ ടൈംടേബിൾ ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ http://www.ihrd.ac.in ൽ ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പരീക്ഷ നടത്തുക.

സിദ്ധ, യുനാനി പിജി കോഴ്‌സ് സെൻട്രൽ നോമിനേഷൻ: 26 വരെ അപേക്ഷിക്കാം

തമിഴ്‌നാട്ടിലെ പാളയംകോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദരാബാദിലെ സർക്കാർ നിസ്സാമിയ റ്റിബ്ബി കോളേജ്, ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ എന്നിവിടങ്ങളിലെ എം.ഡി യുനാനി കോഴ്‌സിലേക്കും നിലവിൽ പി.ജി കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റ് രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇ-മെയിൽ വഴിയോ നേരിട്ടോ തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ 26നകം ലഭിക്കണം. ഇ-മെയിൽ: director.ame@kerala.gov.in, dametvm@yahoo.co.in. കൂടുതൽ വിവരങ്ങൾക്ക്: http://www.ayurveda.kerala.gov.in.

എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്‌സ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്‌സിന്റെ 2020-21 വർഷത്തെ പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് http://www.scu.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 28ന് വൈകിട്ട് അഞ്ചിനകം അതത് കോളേജ് പ്രിൻസിപ്പൽമാർക്ക് രേഖാമൂലം പരാതി നൽകണം.

ബ്ലൈൻറ്/ പി.എച്ച് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2020-21 അധ്യയന വർഷത്തെ ബ്ലൈന്റ്/ പി.എച്ച് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം http://www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. മാനുവൽ ആയുള്ള അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2306580, 9446096580.

പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2020-21 അദ്ധ്യയന വർഷത്തെ പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം http://www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. മാനുവൽ അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471-2306580, 9446096580.

മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2020-21 അദ്ധ്യയന വർഷത്തെ മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ 15നകം http://www.dcescholarship.kerala.gov.in ൽ അപ് ലോഡ് ചെയ്യണം. മാനുവൽ അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471-2306580, 9446096580.

മുസ്ലീം/ നാടാർ ഗേൾസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2020-21 അധ്യയന വർഷത്തെ മുസ്ലീം/ നാടാർ ഗേൾസ് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം http://www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. മാനുവൽ ആയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2306580, 9446096580.

സൗജന്യ പി.എസ്.സി പരിശീലന ക്ലാസിന് രജിസ്റ്റർ ചെയ്യാം

കേരള പി.എസ്.സി നടത്തുന്ന മെട്രിക് ലെവൽ പ്രാഥമിക പരീക്ഷയ്ക്കായി നൂറ് ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓൺലൈനായി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർക്ക് http://bit.ly/ueigb-psc-10th എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2304577.

സൗജന്യ മത്സര പരീക്ഷാ പരിശീലനം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ എൽ.ഡി ക്ലാർക്ക് പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ deetvpm.emp.lbr@kerala.gov.in എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.

ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജ്: ബി.ടെക് പ്രവേശന സമയക്രമം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ 2020-21 ബി.ടെക്ക് അഡ്മിഷൻ സമയക്രമം പ്രസിദ്ധീകരിച്ചു. 27ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സിവിൽ എൻജിനിയറിങ് ബ്രാഞ്ചിലും ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിലും 28ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചിലും 30ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചിലും 31ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിലും പ്രവേശനം നടക്കും.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2020 october 22