Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

University Announcements 21 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

University Announcements 20 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എഡ്. പ്രവേശനം – റാങ്ക് ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും

കാലിക്കറ്റ് സര്‍വകലാശാല 2020-22 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക്‌ലിസ്റ്റ് ഒക്‌ടോബര്‍ 22-ന് ഉച്ചക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് ക്യാപ്‌ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ംംം.രൗീിഹശില.മര.ശി എന്ന വെബ്‌സൈറ്റില്‍ റാങ്ക് വിവരം പരിശോധിക്കാവുന്നതാണ്. ജനറല്‍ മെറിറ്റിലേക്ക് ഒക്‌ടോബര്‍ 27-നും റിസര്‍വേഷന്‍ കാറ്റഗറിയിലേക്ക് ഒക്‌ടോബര്‍ 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് നവംബര്‍ 2-നുമാണ് പ്രവേശനം നടക്കുക. അപേക്ഷകര്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേദിവസം 11 മണിക്കു മുമ്പായി പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016, 2407017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. മലപ്പുറം ഗവണ്‍മെന്റ് കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും സെന്റര്‍ മാറ്റം വഴി കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് തെരഞ്ഞെടുത്തവര്‍ ഒക്‌ടോബര്‍ 22-ലെ പരീക്ഷക്ക് കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും ഹാജരാകേണ്ടതാണ്.

പുനപരീക്ഷക്ക് അവസരം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന വിവിധ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത കോവിഡ്-19 സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും വിദേശ രാജ്യങ്ങളില്‍ തങ്ങേണ്ടി വന്നവര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ പാലിക്കുന്നവര്‍ക്കും തക്കതായ കാരണങ്ങള്‍ ഉള്ളവര്‍ക്കും സര്‍ക്കാരിന്റെ സാക്ഷ്യപത്രമോ അനുബന്ധരേഖകളോ ഹാജരാക്കുന്ന പക്ഷം പുനപരീക്ഷക്ക് അവസരം നല്‍കുന്നതായിരിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ടെക്. ഇന്‍ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, എം.ടെക്. ഇന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സി.യു.സി.എസ്.എസ്., ജൂണ്‍ 2019, മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് സി.സി.എസ്.എസ്.-പി.ജി. 2014 പ്രവേശനം സപ്തംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2020 റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, സി.യു.സി.എസ്.എസ്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 6 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2019 മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2019 എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുതുക്കിയ പരീക്ഷ തീയതി

2020 ജൂലൈ എട്ട്, 10, 13, 15 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ മൂന്ന്, അഞ്ച്, 10, 12 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ തീയതി

എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് – 2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ ആറുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. (2019 അഡ്മിഷൻ റഗുലർ)/ എം.എൽ.ഐ.എസ്.സി. (2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം), 2019 ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകളും ഡിപ്പാർട്ട്‌മെന്റും) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) പരീക്ഷകൾ നവംബർ നാലുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

രണ്ടാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ- 2015 സ്‌കീം) പരീക്ഷകൾ നവംബർ 12 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ തീയതി നീട്ടി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം.

പരീക്ഷഫലം

2020 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി), നാലാം സെമസ്റ്റർ (റഗുലർ) എം.എസ് സി. കെമിസ്ട്രി – ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരിശീലന പരിപാടികളിലേക്ക് ഒക്‌ടോബർ 29 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് ഒക്‌ടോബർ 29 വരെ അപേക്ഷിക്കാം. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനപരീക്ഷ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകൾ ഓൺലൈനായോ ഓഫ്‌ലൈനായോ സമർപ്പിക്കാം. ഓഫ്‌ലൈനായി അപേക്ഷിക്കുന്നവർ വെബ്‌സൈറ്റിൽ നിന്നും അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് മതിയായ രേഖകൾ സഹിതം സമർപ്പിക്കണം. രജിസ്‌ട്രേഷൻ ഫീസ് എസ്.ബി.ഐ., എം.ജി. യൂണിവേഴ്‌സിറ്റി കാമ്പസ് ബ്രാഞ്ചിലെ 37987303102 നമ്പർ അക്കൗണ്ടിലേക്ക് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരിൽ നേരിട്ട് അടയ്ക്കാം. വിശദവിവരവും അപേക്ഷഫോമും http://www.civilserviceinstitute.ac.in, http://www.mgu.ac.in, http://www.dllemgu.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

2020 ജൂണി നടത്തിയ അവസാനവര്‍ഷ (ആന്വ സ്‌കീം) ബി.എ.മലയാളം (ഓണ്‍ലൈന്‍ – ഗവ.സംസ്‌കൃത കോളേജ്), അറബിക്, ഹിസ്റ്ററി, ഇക്കണോമിക്‌സ് (ഓഫ്‌ലൈന്‍) പരീക്ഷകളുടേയും, രണ്ടാം വര്‍ഷ സബ്‌സിഡിയറി വിഷയങ്ങളായ ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഇന്ത്യന്‍ ഹിസ്റ്ററി, കേരളാഹിസ്റ്ററി, വേള്‍ഡ്ഹിസ്റ്ററി, ജനറ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ജേര്‍ണലിസം, ഇന്ത്യന്‍ ലിറ്ററേച്ചര്‍ ഇന്‍ ഇംഗ്ലീഷ്, സൈക്കോളജി, ഹിസ്റ്ററി ഓഫ് ജേര്‍ണലിസം ഇന്‍ കേരള, ടൂറിസം ആന്റ് ടൂറിസ്റ്റ് സെന്റേഴ്‌സ്, കൊമേഴ്‌സ്യ അറബിക്, ഹിസ്റ്ററി ഓഫ് ഇസ്ലാം പേപ്പര്‍ ക, താരീക്കുള്‍ ഇസ്ലാം, ലിംഗ്വിസ്റ്റിക്‌സ് എന്നീ പരീക്ഷകളുടെ ഫലം സര്‍വകലാശാല വെബ്‌സൈറ്റി ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കുന്നതിനുളള തീയതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാഫീസ്

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. (2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) നവംബര്‍/ഡിസംബര്‍ 2020 പരീക്ഷകള്‍ക്ക് ഒക്‌ടോബര്‍ 23 വരെ മുത അപേക്ഷിക്കാം. പിഴകൂടാതെ നവംബര്‍ 6 വരെയും 150 രൂപ പിഴയോടെ നവംബര്‍ 11 വരെയും 400 രൂപ പിഴയോടെ നവംബര്‍ 13 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാതീയതി പിന്നീട് അറിയിക്കുന്നതാണ്.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ഫിൽ. അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, ഇംഗ്ലീഷ്, അന്ത്രപ്പോളജി, കന്നഡ എന്നീ വിഷയങ്ങളിൽ എം.ഫിൽ. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, ഇംഗ്ലീഷ്, അന്ത്രപ്പോളജി എന്നീ വിഷയങ്ങളുടെ അപേക്ഷ ഫോമും വിശദാംശങ്ങളും സർവകലാശാല വെബ്സൈറ്റിൽ ([www.kannuruniversity.ac.in](http://www.kannuruniversity.ac.in/) ) ലഭ്യമാണ്. കന്നഡയുടെ അപേക്ഷ ഫോമിനും വിശദാംശങ്ങൾക്കും കോഴ്സ് ഡയറക്ടർ, ഡിപ്പാർട്മെൻറ് ഓഫ് കന്നഡ, സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗുവേജസ്, കാസർകോട് ക്യാമ്പസ്, എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 9448732414

അപേക്ഷകൾ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഓൺലൈനായി ഫീസടച്ചതിൻറെ രശീതി എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ഒക്ടോബർ 30 വരെ സമർപ്പിക്കാം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. ബി. എ. (റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും നവംബർ 5ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 october 21

Next Story
Victers Channel Timetable October 22: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 22 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express