University Announcements 20 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എ ജേർണലിസം& മാസ് കമ്യൂണിക്കേഷൻ

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഏകജാലക സംവിധാനത്തിൽ ഉൾപ്പെടുത്തിയതുമായ ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്, എസ്.സി.എസ് കോളേജ് ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ 2020-21 വർഷത്തെ എം.എ ജേർണലിസം & മാസ്സ് കമ്യൂണിക്കേഷൻ കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. 2020 ഒക്ടോബർ 20 വരെ അതാത് കോളേജുകളിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:- ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്: 0490 -2426014 www.donbosco.ac.in, എസ്.സി.എസ് കോളേജ് ശ്രീകണ്ഠാപുരം: 0460- 223O293 sescollege.skprm@gmail.com

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റൽ കോളേജുകളിൽ 2020-21 ഒന്നാം വർഷ ബി എ അഫ്‌സൽ -ഉൽ- -ഉലമ അറബിക് ബിരുദ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2020 ഒക്ടോബർ 23 വരെ അതാതു കോളജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ് സൈറ്റിൽ (www.kannuruniversity ac.in) ലഭിക്കും.

പ്രവേശന പരീക്ഷ

പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ ഫിസിക്സ് ഡിപ്പാർട്മെൻറ് എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) പ്രവേശന പരീക്ഷ 23-10-2020 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ ശ്രീ നാരായണ കോളേജിൽ വെച്ച് നടത്തും. വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് ഹാജരാകുക. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭ്യമാണ്.

Read more: University Announcements 22 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ടൈംടേബിൾ

നവംബർ മൂന്നിന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മണിക്ക് ആരംഭിക്കും.

പരീക്ഷാഫലം

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രലിമിനറി (വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 05.11.2020 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രേഡ്കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

ട്യൂഷൻ ഫീസ് അടയ്ക്കാം

വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളുടെയും, രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെയും ട്യൂഷൻ ഫീസ് പിഴയില്ലാതെ 31-10-2020 വരെയും അതിന് ശേഷം 335 രൂപ പിഴയോട് കൂടി 30-11-2020 വരെയും അടയ്ക്കാം.

പഠനസഹായി വിതരണം

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.കോം, ബി.എ ഇംഗ്ലീഷ്, മലയാളം കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്. എൻ കോളേജ് കണ്ണൂർ, കെ.എം.എം വുമൺസ് കോളേജ്, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 21.10.2020 മുതൽ 30.10.2020 വരെ രാവിലെ 10.30 മുതൽ വൈകിട്ട് 3 മണി വരെ താവക്കര ക്യാമ്പസ്സിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. വിദ്യാർത്ഥികൾ എത്തിച്ചേരേണ്ട കൌണ്ടറുകളും മറ്റ് വിശദാംശങ്ങളും സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭ്യമാണ്.

പി.ജി. ഒന്നാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

2020-21 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് SBI collect വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്. PG Admission- Admission Fee(General / SEBC), PG Admission- Admission Fee(SC/ST) എന്നീ കാറ്റഗറിയിൽ മാത്രം ഓൺലൈനായി ഫീസ് അടക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റ് കാറ്റഗറിയിൽ ഫീസടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ റെക്കഗ്നീഷൻ ഫീ ആയ 165/- രൂപയും മെട്രിക്കുലേഷൻ ഫീ ആയ 165/- രൂപയും ഉൾപ്പെടെ 330/- രൂപ Admission Miscellaneous എന്ന കാറ്റഗറിയിൽ അടക്കേണ്ടതാണ്.

അഡ്മിഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം 21.10.2020 ന് 5 മണിക്കു മുൻപായി വെബ്സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം യഥാസമയം www.admission.kannuruniversity.ac.in ൽ ചേർക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടച്ച് ആ വിവരം നിശ്ചിത സമയത്തിനുള്ളിൽ വെബ്സൈറ്റിൽ ചേർക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം വെബ്സൈറ്റിൽ ചേർത്ത ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 21ന് വൈകീട്ട് അഞ്ചിനുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്യ ഹയർ ഓപ്ഷനുകൾ പിന്നീട് ഒരു കാരണവശാലും പുന:സ്ഥാപിക്കില്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

രണ്ടാം അലോട്ട്മെന്റ് കോളേജ് പ്രവേശനം

ഒന്നാം അലോട്ട്മെന്റിനു ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് രണ്ടാം അലോട്ട്മെന്റ് നടത്തുന്നതാണ്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം മാത്രം അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, രജിസ്‌ട്രേഷൻ ഫീസും സർവകലാശാല ഫീസും SBI Collect വഴി ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്, മെട്രിക്കുലേഷൻ ഫീസ്, റെക്കഗ്നീഷൻ ഫീസ് (കണ്ണൂർ സർവകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മാത്രം) SBI Collect വഴി ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്, യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ്, ജനനതീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,  വിടുതൽ സർട്ടിഫിക്കറ്റ് (TC), കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്, അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്), അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്), ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്.

കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവകലാശാലയുടെ Recognition Certificate മതിയാകും.

അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ പേയ്മെന്റ് വഴി ഫീസടച്ചവർ ഈ വെബ്‌സൈറ്റിലെ Payment History എന്ന ലിങ്ക് വഴി പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ് . ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 04972715261, 04972715284 എന്നീ നമ്പറുകളിൽ വിളിക്കുക.

Read more: University Announcements 21 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

 

ഭിന്നശേഷിക്കാര്‍ക്കായി പ്രീ വൊക്കേഷണല്‍ സ്‌കില്‍ പ്രോഗ്രാം

സി.ഡി.എം.ആര്‍.പി. പദ്ധതിക്കു കീഴില്‍ 18-നും 25-നും ഇടയില്‍ പ്രായമുള്ള ബുദ്ധിവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രീ വൊക്കേഷണല്‍ സ്‌കില്‍ ട്രെയി‌നിങ് പ്രോഗ്രാമിന്റെ ഓണ്‍ലൈന്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനദണ്ഡപ്രകാരം തെരഞ്ഞെടുക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യബാച്ചില്‍ അവസരം, പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446115750 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

22 മുതല്‍ ആരംഭിക്കുന്ന പരീക്ഷകള്‍ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം. പരീക്ഷാ ഹാള്‍ ടിക്കറ്റില്‍ ഫോട്ടോ അറ്റസ്റ്റ് ചെയ്യാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ നിന്നും വീണ്ടും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

എം.എഡ്. അഡ്മിഷന്‍

എഡ്യുക്കേഷന്‍ പഠന വകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താല്‍പര്യമുള്ള, അഡ്മിഷനു ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവർ ബി.എഡ്., പി.ജി. അവസാന വര്‍ഷ മാര്‍ക്ക് ലിസ്റ്റുകള്‍, സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ്  22-ന് മുമ്പായി ഇ-മെയില്‍ ചെയ്യണം.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ടു വര്‍ഷം, 2017 സിലബസ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനഃപരീക്ഷ ഒക്‌ടോബര്‍ 27-ന് നടക്കും.

ഒക്‌ടോബര്‍ 22 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം. എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. സി.യു.സി.എസ്.എസ്. 2016 മുതല്‍ 2018 വരെ പ്രവേശനം, ഏ്രപില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 4 മുതല്‍ ആരംഭിക്കും.

ഒക്‌ടോബര്‍ 30, നവംബര്‍ 2 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അറബിക് (കോമണ്‍ ആന്റ് കോര്‍ കോഴ്‌സ്), അഫ്‌സല്‍ ഉലമ (കോമണ്‍ കോഴ്‌സ്) നവംബര്‍ 2019 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം വര്‍ഷ ബി.എസ്.സി. – എം.എല്‍.ടി. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2019 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നവംബര്‍ 4 വരെ ലഭ്യമാകും.

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

ഒക്‌ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളില്‍ മാറ്റം. എം.ഇ.ടി. നാദാപുരം കേന്ദ്രമായി അപേക്ഷിച്ചവര്‍ നാദാപുരം ടി.ഐ.എം. ഹയര്‍ സെക്കൻഡറി സ്‌കൂളിലും കുന്ദമംഗലം ഗവ. കോളേജില്‍ അപേക്ഷിച്ചവര്‍ ആര്‍.ഇ.സി. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാത്തമംഗലത്തുമാണ് പരീക്ഷയെഴുതേണ്ടത്.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍

നാലും ആറും സെമസ്റ്റര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ ആദ്യവാരം
കേരള യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളി സി.ബി.സി.എസ്സ് യു.ജി പ്രോഗ്രാം നാലും ആറും സെമസ്റ്റര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്ന തീയതി നവംബര്‍ ആദ്യവാരത്തിലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അിറയിക്കുന്നതാണ്.

പരീക്ഷാ ഫലം

2020 ജൂണിൽ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ്ഡ്. (2015 സ്‌കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എ .എ .ബി / ബി.കോം എ .എ .ബി / ബി.ബി.എ എ .എ .ബി / ഏപ്രിൽ 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2019 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സ്.സി. കെമിസ്ട്രി മെഴ്‌സി ചാന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2020 ജൂണിൽ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ്ഡ്. (2018 സ്‌കീം – റഗുലര്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2020 ഒക്‌ടോബര്‍ ഒൻപതിനു തീയതി നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്ഡ്. ഡിഗ്രി സ്‌പെഷ്യൽ  പരീക്ഷയുടെ (2015 സ്‌കീം – റഗുലര്‍ & സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ തീയതി

2020 ജനുവരിയി നടത്തിയ നാലാം സെമസ്റ്റര്‍ എ .എ .എം പരീക്ഷയുടെ വൈവ വോസി ഒക്‌ടോബര്‍ 30, നവംബര്‍ 2 തീയതികളി യൂണിവേഴ്‌സിറ്റി ഓഫീസിൽ വച്ച് നടത്തുന്നതാണ്.വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, ഡിസര്‍ട്ടേഷന്‍ എന്നിവയുമായി രാവിലെ 9.30 ന് തന്നെ ഹാജരാകേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ബികോം എസ്.ഡി.ഇ 2018 അഡ്മിഷന്‍ (റഗുലര്‍), 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2020 ഒക്‌ടോബര്‍ 30 വരെ പിഴ ഇല്ലാതെയും, നവംബര്‍ 4 വരെ 150 രൂപ പിഴയോടെയും നവംബര്‍ 6 വരെ 400 രൂപ പിഴയോടെയും ഫീസ് ഒടുക്കി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

കേരള സര്‍വകലാശാല മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്സ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ. (വിദൂര വിദ്യാഭ്യാസം 2018 അഡ്മിഷന്‍ – റഗുലര്‍, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പിഴ കൂടാതെ 2020 ഒക്‌ടോബര്‍ 30 വരെയും, നവംബര്‍ 4 വരെ 150 രൂപ പിഴയോടെയും നവംബര്‍ 6 വരെ 400 രൂപ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ ഫീസിനു പുറമെ സി.വി.ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടയ്‌ക്കേണ്ടതാണ്.

മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്സ്.സി, എം.കോം (മേഴ്‌സി ചാന്‍സ്) ഒക്‌ടേബര്‍ 2020 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2020 ഒക്‌ടോബര്‍ 30 വരെയും, നവംബര്‍ 4 വരെ 150 രൂപ പിഴയോടെയും നവംബര്‍ 6 വരെ 400 രൂപ പിഴയോടെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയ തീയതി

2020 ജൂണിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബി.എസ്സ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ (എസ്സ്.ഡി.ഇ. 2017 അഡ്മിഷന്‍) പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനുമുള്ള അവസാന തീയതി ഒക്‌ടോബര്‍ 16 നിന്നും ഒക്‌ടോബര്‍ 28 ലേക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു.

പ്രാക്ടിക്കൽ പരീക്ഷാ തീയതി

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടത്തെ 2016 അഡ്മിഷന്‍ (2013 സ്‌കീം) വിദ്യാര്‍ത്ഥികളുടെ എട്ടാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ഡിഗ്രി പരീക്ഷയുടെ ഭാഗമായുള്ള ഇലക്‌ട്രോണിക്‌സ് ആന്റ് എന്‍ജിനീയറിങ് വിഭാഗത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ ഒക്‌ടോബര്‍ 27 മുത 30 വരെ തീയതികളി പ്രസ്തുത കോളേജിൽ വച്ച് നടത്തുന്നതാണ്.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

 

ആറാം സെമസ്റ്റർ യു.ജി. പ്രത്യേക പരീക്ഷയ്ക്ക് 26 വരെ അപേക്ഷിക്കാം

മാർച്ച് 16, 18 തീയതികളിൽ നടത്തിയ ആറാം സെമസ്റ്റർ യു.ജി. (റഗുലർ/പ്രൈവറ്റ്) പരീക്ഷ കോവിഡ് 19 നിയന്ത്രണം മൂലം എഴുതാൻ കഴിയാത്തവർക്കായി പ്രത്യേക പരീക്ഷ നടത്തുന്നു. സർവകലാശാല വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമിലെ പരീക്ഷകേന്ദ്രം തെരഞ്ഞെടുത്ത് ഒക്‌ടോബർ 26ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികളും പരീക്ഷയെഴുതിയ വിദ്യാർഥികളും പ്രത്യേക പരീക്ഷയെഴുതാൻ അർഹരല്ല. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ പരീക്ഷയെഴുതണം

ഒക്‌ടോബർ മുതൽ പ്രസിദ്ധീകരിച്ച പരീക്ഷവിജ്ഞാപനപ്രകാരമുള്ള (പുനഃക്രമീകരിച്ചത് ഉൾപ്പെടെ) പരീക്ഷകൾക്ക് വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. മറ്റു പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കുന്നതല്ല.

More Education News: വിദ്യഭ്യാസവാർത്തകൾ

 

ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ബാലരാമപുരം, തേമ്പാമുട്ടം ഗവമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 2020-21 അദ്ധ്യയന വർഷത്തേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് 25 രൂപ സഹിതം ഒക്‌ടോബർ 27ന് വൈകിട്ട് നാല് മണിക്കകം നേരിട്ട് അപേക്ഷിക്കാം.

കോളേജ് വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

കോളേജ് വിദ്യാഭ്യാസ വകുപ്പ് 2020-2021 അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക് ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം. www.dcescholarship.kerala.gov.in ൽ ഓൺലൈനായി അപേക്ഷ നൽകാം. ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് ഡിസംബർ ഏഴിനകം നൽകണം.
കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) സംസ്ഥാനത്തെ സർവകലാശാലകളോട് ബന്ധപ്പെട്ട എല്ലാ ഗവൺമെന്റ്/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റുകളിലെയും വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റിലെ State Merit Scholarship (SMS) എന്ന ലിങ്കിൽ അപേക്ഷ നൽകാം. അപേക്ഷകർ ഒന്നാം വർഷ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർഥികളായിരിക്കണം. 2020 മാർച്ചിലെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിനു മുകളിൽ നേടിയിരിക്കണം. ഒന്നാം വർഷ ബിരുദാന്തര ബിരുദ വിദ്യാർഥികൾക്ക് ബിരുദ പരീക്ഷയിൽ ഐശ്ചിക വിഷയത്തിനും സബ്‌സിഡിയറിക്കും കൂടി 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. കഴിഞ്ഞ വർഷം അർഹതാ പരീക്ഷ ജയിച്ച് ഉപരിപഠനത്തിനു ചേർന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകരുടെ രക്ഷകർത്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. മെറിറ്റടിസ്ഥാനത്തിൽ പോസ്റ്റ് ഇന്റർ സ്റ്റേജിൽ ആർട്‌സ് വിഭാഗത്തിലെ ആറ് വിദ്യാർഥികൾക്കും സയൻസ് വിഭാഗത്തിലെ ആറ് വിദ്യാർഥികൾക്കും കൊമേഴ്‌സ് വിഭാഗത്തിലെ മൂന്ന് വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ ഘട്ടത്തിൽ ഓരോ വിഭാഗത്തിലെയും ആദ്യത്തെ കുട്ടിക്കും ഓരോ വിഭാഗത്തിലെ ആദ്യത്തെ കുട്ടിക്കും വരുമാന പരിധി നോക്കാതെ സ്‌കോളർഷിപ്പ് നൽകും. ബിരുദം (ബി.എ/ബി.എസ്‌സി, ബി.കോം (പോസ്റ്റ് ഇന്റർ സ്റ്റേജ്) വിദ്യാർഥികൾക്ക് പ്രതിവർഷം 1250 രൂപ ലഭിക്കും. ബിരുദാനന്തര ബിരുദ (എം.എ/എം.എസ്‌സി,/എം.കോം (പി.ജി. സ്റ്റേജ്) വിദ്യാർഥികൾക്ക് പ്രതിവർഷം 1500 രൂപ ലഭിക്കും.

ഹിന്ദി സ്‌കോളർഷിപ്പിന് 2020 മാർച്ചിൽ പ്ലസ് ടു സംസ്ഥാന സിലബസ് പഠിച്ച് 60 ശതമാനം മാർക്കോടെ ആദ്യ അവസരത്തിൽ പാസ്സായ ശേഷം ബി.എ/ബി.എസ്‌സി/ബി.കോം കോഴ്‌സിന് ഒന്നാം വർഷ പ്രവേശനം നേടയവരും വിവിധ പരീക്ഷ 60 ശതമാനം മാർക്കോടെ പാസ്സായ ശേഷം ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം. ഹിന്ദി പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പാണിത്. വെബ്‌സൈറ്റിലെ Hindi Scholarship (HS) എന്ന ലിങ്കിൽ അപേക്ഷ നൽകാം.
ബി.എ/ബി.എസ്‌സി/ബി.കോം കോഴ്‌സുകൾക്ക് ഹിന്ദി ഉപവിഷയമായി പഠിക്കുന്നവർ, മെട്രിക്കുലേഷനോ (എസ്.എസ്.എൽ.സി) തത്തുല്യ കോഴ്‌സോ കഴിഞ്ഞ് അധ്യാപക ട്രെയിനിംഗ് കോഴ്‌സുകൾക്ക് പ്രവേശനം നേടിയവർ, പോസ്റ്റ് മെട്രിക് സ്റ്റാൻഡേർഡിന് തുല്യമായി ഹിന്ദിയിൽ മാത്രം ഒരു കോഴ്‌സിന് പഠിക്കുന്നവർ, ബി.എ ഹിന്ദിയോ തത്തുല്യമായ പരീക്ഷയോ പാസ്സായി അധ്യാപക ട്രെയിനിംഗിന് പ്രവേശനം ലഭിച്ചവർ, എം.എ ഹിന്ദി, പി.എച്ച്.ഡി/എം.ലിറ്റ്/എം.ഫിൽ (ഹിന്ദി), ബി.എഡ്,എം.എഡ് (ഹിന്ദി) തുടങ്ങിയവർക്ക് അപേക്ഷിക്കാം. വരുമാന പരിധി ഇല്ല.

സംസ്‌കൃത കോളേജിൽ സംസ്‌കൃതം പ്രധാന വിഷയമായി പഠിക്കുന്നവർ, ആർട് ആൻഡ് സയൻസ് കോളേജുകൾ, ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി, പയ്യന്നൂർ, പട്ടാമ്പി, പാവറട്ടി, തൃപ്പുണിത്തുറ എന്നിവിടങ്ങളിലെ സംസ്‌കൃത സ്ഥാപനങ്ങൾ (ഗവൺമെന്റ് എയ്ഡഡ് കോളേജ്/ യൂണിവേഴ്‌സിറ്റി റീജിയണൽ സെന്റർ) എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് സംസ്‌കൃത പഠന സ്‌കോളർഷിപ്പിന് മുൻ വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിച്ചിട്ടുള്ളതും പഠനം തുടരുന്നതുമായ വിദ്യാർഥികൾക്ക് സംസ്‌കൃത റിന്യൂവൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ. ഡിഗ്രിക്ക് പഠിക്കുന്ന ആദ്യ അഞ്ച് വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ പഠിക്കുന്ന ആദ്യത്തെ രണ്ട് വിദ്യാർഥികൾക്കും യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വരുമാനപരിധി കണക്കാക്കാതെ സ്‌കോളർഷിപ്പ് നൽകും. പ്രതിമാസം 200 രൂപ വീതമാണ് സ്‌കോളർഷിപ്പ്.
വിശദവിവരങ്ങൾക്ക് www.dcescholarship.kerala.gov.in. ഫോൺ: 0471-2306580, 9446096580, 9446780308.

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ച്, ആറ്, എട്ട്, ഒൻപത് ക്ലാസുകളിൽ ഒഴിവുള്ള സീറ്റിലേക്ക് പട്ടികവർഗ വിഭാഗത്തിലെ അർഹരായ വിദ്യാർഥിനികൾക്ക് പ്രവേശനം നൽകുന്നു. അപേക്ഷകൾ ഒക്‌ടോബർ 23 വൈകിട്ട് മൂന്നിനകം ലഭിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഹാജരാക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സീനിയർ സൂപ്രണ്ട്, ഡോ. എം.എം.എം.ആർ.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം 695017 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം. mrskattela@gmail.com ലും അയയ്ക്കാം. ഫോൺ: 0471 2597900, 9447067684.

പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ

പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ 13 വരെ നടത്തും. അപേക്ഷയും പരീക്ഷാഫീസും സേ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത് ഒക്‌ടോബർ 21 മുതൽ 27 വരെയാണ്. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.

തലശ്ശേരി എൻജിനിയറിങ് കോളേജിൽ എം.ബി.എ ആരംഭിക്കുന്നു

കേപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തലശ്ശേരി എൻജിനിയറിങ് കോളേജിൽ 2020-21 അക്കാദമിക് വർഷം മുതൽ എം.ബി.എ പ്രോഗ്രാം ആരംഭിക്കാൻ അനുമതി ലഭിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ പ്രത്യേകം സെന്ററായാണ് കോഴ്‌സ് ആരംഭിക്കുക. കേരള സർക്കാരിന്റെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരം നേരത്തെ നേടിയതിനാൽ 2020-21 വർഷം ൽ കോഴ്‌സ് തുടങ്ങാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.

കേപ്പിനു കീഴിൽ 2000 ത്തിൽ മൂന്ന് എൻജിനിയറിങ് ബ്രാഞ്ചുമായി ആരംഭിച്ച തലശ്ശേരി എൻജിനിയറിങ് കോളേജ് ഇന്ന് ആറ് ബി.ടെക്, രണ്ട് എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകളുള്ള ഉത്തര കേരളത്തിലെ മികച്ച എൻജിനിയറിങ് കോളേജുകളിലൊന്നാണ്. 16 കമ്പനികളിലായി ഈ വർഷം 169 വിദ്യാർഥികൾ ക്യാമ്പസ് പ്ലേസ്‌മെന്റ് നേടി.

ക്യാമ്പസിൽ പുതുതായി എം.ബി.എ കോഴ്‌സ് കൂടി ആരംഭിക്കുന്നതോടെ കുസാറ്റ് അംഗീകാരമുള്ള മലബാറിലുള്ള ഏക മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കൂടിയായി മാറുകയാണ് തലശ്ശേരി എൻജിനിയറിംഗ് കോളേജ്. നവംബർ മാസത്തിൽ ക്ലാസുകൾ ആരംഭിക്കേണ്ടതിനാൽ ഈ മാസം തന്നെ അഡ്മിഷൻ ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. 60 വിദ്യാർഥികൾക്കാണ് ഒരു ബാച്ചിൽ പ്രവേശനം. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം.

കൊച്ചിൻ സർവകലാശാല നൽകുന്ന സ്‌പെഷ്യലൈസേഷനുകളിൽ നിന്ന് താല്പര്യമുള്ള മേഖല വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. ഫോൺ: 0490 2388930, 6238340901. കൂടുതൽ വിവരങ്ങൾക്ക്: //mba.cethalassery.ac.in.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook