University Announcements 19 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

മലയാളം ആന്റ് കേരള സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

നരവംശ ശാസ്ത്രം, ചരിത്രം, മലയാളം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളേജ് / സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 12 വരെ നടത്തുന്ന മലയാളം ആന്റ് കേരള സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിലേക്ക് ഒക്‌ടോബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407351 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പി.ആര്‍ 881/2020

വാല്വേഷന്‍ ക്യാമ്പ് മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ ഒക്‌ടോബര്‍ 20 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എസ്.എസി. നവംബര്‍ 2019 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ് ഒക്‌ടോബര്‍ 21-ലേക്കും ബി.കോം പരീക്ഷകളുടെ ക്യാമ്പ് ഒക്‌ടോബര്‍ 27-ലേക്കും മാറ്റിയിരിക്കുന്നു. ബി.എ. മൂല്യനിര്‍ണയ ക്യാമ്പില്‍ മാറ്റമില്ല. നിയമന ഉത്തരവ് ഇനിയും ലഭിക്കാത്ത അധ്യാപകര്‍ അന്നേ ദിവസം 10 മണിക്ക് മുമ്പ് തന്നെ മൂല്യനിര്‍ണയ ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റി ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാമ്പിന്റെ വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ബി.എ., ബാച്ചിലര്‍ ഓഫ് ലോ (ഓണേഴ്‌സ്) ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് നവംബര്‍ 3 വരെ അപേക്ഷിക്കാം.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല പഠന വിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. – പി.ജി. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നവംബര്‍ 16 വരെ ലഭ്യമാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പഠന വിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ (സി.സി.എസ്.എസ്. – പി.ജി.) എം.എ., എം.എസ്.സി., എം.കോം., എം.ബി.എ., എം.എ.-ജെ.എം.സി., ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എം.സി.ജെ., എം.ടി.എ., റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2020 പരീക്ഷകള്‍ (2016 പ്രവേശനം മുതല്‍) നവംബര്‍ 16-ന് ആരംഭിക്കും.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

 

പരീക്ഷാ ഫലം

2020 ഫെബ്രുവരി മാസം നടത്തിയ ഒന്നാം വര്‍ഷ ബി. ഫാം. (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷമപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 27-10-2020 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

തിരുത്ത്

16-10-2020 പ്രസിദ്ധീകരിച്ച ബി.ടെക് മൂന്നാം സെമസ്റ്റര്‍ (2018 സ്‌കീം ) എന്ന പ്രാക്ടിക്ക പരീക്ഷാത്തീയതി (2008 സ്‌കീം ) എന്ന് തിരുത്തിയതായി സര്‍വകലാശാല അിറയിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

മൂന്നാം സെമസ്റ്റര്‍ എ .എ .ബി പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം

ഒക്‌ടോബര്‍ 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എ .എ .ബി./ ബികോം എ .എ .ബി / ബി.ബി.എ. എ .എ .ബി. പരീക്ഷകള്‍ക്ക് കേരളയൂണിവേഴ്‌സിറ്റിയുടെ കീഴിലെ ശ്രീനാരായണഗുരു കോളേജ് ഒഴികെയുള്ള ആറു ലോ കോളേജുകളും, സെന്റ് മൈക്കി സ് കോളേജ് ചേര്‍ത്തല, ഗവണ്‍മെന്റ് കോളേജ് നാട്ടകം കോട്ടയം, ഗവണ്‍മെന്റ് കോളേജ് മീഞ്ചന്ത കോഴിക്കോട്, ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജ് തലശ്ശേരി എന്നീ നാല് പരീക്ഷാകേന്ദ്രങ്ങള്‍ കൂടി അനുവദിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രങ്ങള്‍ മാറി തിരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രസ്തുത വിവരം അവരവരുടെ കോളേജ് പ്രിന്‍സിപ്പിള്‍മാരെ 22-10-2020ന് മുന്‍പായി അിറയിക്കേണ്ടതാണ്.

പ്രക്ടിക്കൽ പരീക്ഷാ തീയതി

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടത്തെ 2016 അഡ്മിഷന്‍ (2013 സ്‌കീം) വിദ്യാര്‍ത്ഥികളുടെ എട്ടാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് പരീക്ഷ, ജൂലൈ 2020 ന്റെ ഭാഗമായുള്ള പ്രാക്ടിക്ക പരീക്ഷകള്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് വിഭാഗത്തിന് ഒക്‌ടോബര്‍ 20 മുത 22 വരെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന് ഒക്‌ടോബര്‍ 21 മുത 22 വരെയും പ്രസ്തുത കോളേജി വച്ച് തന്നെ നടത്തുന്നതാണ്.

ബി.എഡ്. ഓണ്‍ലൈന്‍ അഡ്മിഷന്‍ : ഓപ്ഷനുകളിൽ മാറ്റം

ബി.എഡ്. ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലി കെ.യു.സി.ടി.ഇ കാര്യവട്ടത്തി നിന്നും മലയാളം ഓപ്ഷന്‍ കെ.യു.സി.ടി.ഇ കുന്നത്തിലേക്കും കെ.യു.സി.ടി.ഇ കുന്നത്തി നിന്നും ഹിന്ദി ഓപ്ഷന്‍ കെ.യു.സി.ടി.ഇ കാര്യവട്ടത്തിലേക്കും മാറ്റിയിരിക്കുന്നു. മേ പറഞ്ഞ കോഴ്‌സുകള്‍ക്ക് ഓപ്ഷനുകള്‍ ന കിയ വിദ്യാര്‍ത്ഥികളുടെ പ്രസ്തുത ഓപ്ഷനുകള്‍ റദ്ദാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പ്രൊഫൈലി വേണ്ട മാറ്റങ്ങള്‍ ഒക്‌ടോബര്‍ 27-ാം തീയതി വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വരുത്തേണ്ടതാണ്.

M.G. University Announcements: എം.ജി. യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷഫലം

2020 മാർച്ചിൽ നടത്തിയ സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റർ ബി.എ., ബി.കോം, ബി.എസ് സി. (മോഡൽ 1,2,3), ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യൂ., ബി.ടി.ടി.എം.(മോഡൽ 3) 2013-2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ രണ്ടു വരെ സർവകലാശാല വെബ് സൈറ്റിലെ ([www.mgu.ac.in](//www.mgu.ac.in/)) സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. അറബിക് (സി.എസ്.എസ്.-ബെറ്റർമെന്റ്/സപ്ലിമെന്ററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 30 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബി.എസ് സി. നഴ്‌സിങ് (2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നവംബർ 11 ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 28 വരെയും അപേക്ഷിക്കാം. അപേക്ഷകർ പേപ്പറൊന്നിന് 35 രൂപ വീതം(പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

മൂന്നാംവർഷ ബി.എസ് സി. എം.ആർ.ടി. (2016 അഡ്മിഷൻ റഗുലർ) പരീക്ഷ നവംബർ 18ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 30 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ നവംബർ 11ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 28 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

അഫിലിയേറ്റഡ് കോളജുകൾ, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലെ അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം-2017 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2012 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2012 വരെയുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) ഒമ്പതാം സെമസ്റ്റർ എൽ.എൽ.ബി.(പഞ്ചവത്സരം- 2010 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2008 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2007 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 18ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 30 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും(പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസിന് 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസിന് 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസിന് 10500 രൂപയും സ്‌പെഷൽഫീസ്‌ അടയ്ക്കണം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

പരീക്ഷ തീയതി

സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 27ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

ഏപ്രിൽ 22, 24, 27 തീയതികളിൽ നടത്താൻ തീരുമാനിച്ചതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ(2018 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ നാല്, ആറ്, ഒമ്പത് തീയതികളിൽ നടക്കും. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

അപേക്ഷ തീയതി നീട്ടി

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ യു.ജി. പരീക്ഷകൾക്ക്(റഗുലർ, സപ്ലിമെന്ററി) പിഴയില്ലാതെ ഒക്‌ടോബർ 21ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.

എൽ.എൽ.ബി. പരീക്ഷ പഠിക്കുന്ന കോളജിൽ എഴുതണം

മഹാത്മാഗാന്ധി സർവകലാശാല നവംബർ മൂന്നു മുതൽ നടത്തുന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകൾക്ക് പ്രത്യേക പരീക്ഷ കേന്ദ്രങ്ങളില്ല. വിദ്യാർഥികൾ മാതൃസ്ഥാപനത്തിൽ തന്നെ പരീക്ഷയെഴുതണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

തൊഴിലധിഷ്ഠിത പ്രോഗാം; അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവലാശാലയിൽ യു.ജി.സി. എൻ.എസ്.ക്യൂ. എഫ് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യവികസന സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്‌ടോബർ 26 വരെ നീട്ടി. ആറുമാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ഒരുവർഷത്തെ ബേക്കറി ആന്റ് കോൺഫെക്ഷണറി ഡിപ്ലോമ, ഡേറ്റ ആന്റ് ബിസിനസ് അനലെറ്റിക്സ്, ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസ് പി.ജി. ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. (www.dasp.mgu.ac.in) എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0481 2731066.

ബി.എഡ്. പ്രവേശനം; അപേക്ഷ ഒക്‌ടോബർ 31 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) ഒക്‌ടോബർ 21 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. [www.mgu.ac.in](//www.mgu.ac.in/) എന്ന ക്യാപ് വെബ്‌സൈറ്റിലൂടെ ഒക്‌ടോബർ 31 വരെ അപേക്ഷിക്കാം. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്ക് ഏകജാലകം വഴി അപേക്ഷിച്ച ശേഷം അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷയ്‌ക്കൊപ്പം നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷ നൽകാനാകില്ല. ഭിന്നശേഷി, സ്‌പോർട്‌സ് സംവരണ സീറ്റിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകൾ കോളജുകൾ ഓൺലൈനായി പരിശോധിക്കും.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം പൂർണമായും ഓൺലെനിലാണ് നടക്കുക. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ്, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്‌പെക്ടസ് വായിച്ചശേഷം അപേക്ഷ നൽകുക. സംവരണാനുകൂല്യത്തിനായി പ്രോസ്‌പെക്ടസിൽ നിർദേശിക്കുന്ന സാക്ഷ്യപത്രങ്ങൾ തന്നെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. നിർദിഷ്ട സാക്ഷ്യപത്രങ്ങൾക്കു പകരം മറ്റുള്ളവ അപ്‌ലോഡ് ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെടാം. അപ്‌ലോഡ് ചെയ്യേണ്ട സാക്ഷ്യപത്രങ്ങൾ: എസ്.സി./എസ്.ടി. സംവരണാനുകൂല്യം- ജാതി സർട്ടിഫിക്കറ്റ്, എസ്.ഇ.ബി.സി./ഒ.ഇ.സി. സംവരണാനുകൂല്യം- ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (ഒറ്റ ഫയലായി) അല്ലെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇ.ഡബ്ല്യൂ.എസ്.- ഇൻകം ആൻഡ് അസറ്റ്‌സ് സർട്ടിഫിക്കറ്റ്, എൻ.സി.സി./എൻ.എസ്.എസ്. ബോണസ് മാർക്കിന്- ബിരുദതലത്തിലെ സാക്ഷ്യപത്രം, വിമുക്തഭടൻ/ജവാൻ ആശ്രിതർക്കുള്ള ബോണസ് മാർക്കിന്- ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നുള്ള സാക്ഷ്യപത്രം (കര/നാവിക/വ്യോമ സേന വിഭാഗം മാത്രം).

സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടുതലായി നൽകിയ ശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം. എസ്.സി./എസ്.ടി. വിഭാഗത്തിന് 725 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. സാധ്യത അലോട്ട്‌മെന്റ് നവംബർ അഞ്ചിനും ഒന്നാം അലോട്ട്‌മെന്റ് നവംബർ 10നും പ്രസിദ്ധീകരിക്കും. നവംബർ 30ന് ക്ലാസ് ആരംഭിക്കും. വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും.

പി.ജി. പ്രവേശനം; അപേക്ഷ ഒക്‌ടോബർ 31 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താനുള്ള തീയതി ഒക്‌ടോബർ 31 വരെ നീട്ടി. [www.cap.mgu.ac.in](//www.cap.mgu.ac.in/) എന്ന വെബ്‌സൈറ്റിലെ ‘പി.ജി. ക്യാപ് 2020’ എന്ന ലിങ്കിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പ്രവേശന പരീക്ഷ

കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന മാത്തമറ്റിക്കൽ സയൻസ് വിഭാഗത്തിലെ എം.സ്.സി . മാത്തമാറ്റിക്സിന്റെ പ്രവേശനപരീക്ഷ 21/10/2020 , ബുധനാഴ്ച കണ്ണൂർ ശ്രീനാരായണ കോളേജിൽ വെച്ചുനടക്കും. ബി.എസ്.സിതല പാഠ്യഭാഗങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനപരീക്ഷ. അപേക്ഷനൽകിയിട്ടുള്ളവർ ഹാൾടിക്കറ്റും അനുബന്ധരേഖകളുമായി രാവിലെ10.30ന് പരീക്ഷയ്ക്ക് ഹാജരാകുക. ഫോൺ: 9349523003.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല യു.ജി.സി- എച്ച്.ആർ.ഡി.സിക്ക് 2020-21 വർഷത്തിൽ യു.ജി.സി അനുവദിച്ച കോഴ്സുകളിൽ 11-11-2020 മുതൽ 10-12-2020 വരെ നടത്തുന്ന രണ്ടാമത്തെ ഓൺലൈൻ ടീച്ചർ ഇൻഡക്ഷൻ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി- 31-10-2020. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (www.kannuruniversity.ac.in ) സന്ദർശിക്കുക.

20-11-2020 മുതൽ 26-11-2020 വരെ നടത്തുന്ന മൂക്സ്, ഓൺലൈൻ കോഴ്സസ് ആൻഡ് ഓപ്പൺ എഡ്യുക്കേഷണൽ റിസോഴ്സസ് (MOOCs, Online Courses & Open Educational Resources) എന്ന വർക് ഷോപ്പിനും ഓൺലൈനായി അപേക്ഷിക്കാം. അൺ എയ്ഡഡ് കോളേജുകളിലെ അധ്യാപകർക്കും അപേക്ഷിക്കാം. അവസാന തീയതി- 05-11-2020. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (www.kannuruniversity.ac.in ) സന്ദർശിക്കുക.

ടൈംടേബിൾ

17.11.2020 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ വെള്ളിയാഴ്ച ഉച്ചക്ക് 2മണിക്കും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മണിക്ക് ആരംഭിക്കും.

മറ്റ് അറിയിപ്പുകൾ

പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഐ.റ്റി.ഐ കളിൽ 22 വരെ അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി വികസന വകുപ്പിനു കീഴിലെ 44 ഐ.റ്റി.ഐ കളിലെ വിവിധ മെട്രിക്/ നോൺമെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി 22ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ www.scdd.kerala.gov.in ൽ ലഭിക്കും.

ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിന് കീഴിൽ ചിറയിൻകീഴ്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.sitttrkerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ച്, സ്വയം സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനത്തിനു സ്ഥാപനത്തിൽ 27ന് വൈകുന്നേരം നാലിനകം നൽകണം. നവംബർ നാലിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 11ന് ക്ലാസ്സുകൾ ആരംഭിക്കും. ഫോൺ: 8921908258.

ബി.എഫ്.എ പ്രവേശന പരീക്ഷ 22ന്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫൈൻ ആർട്‌സ് കോളേജുകളിലേക്കുള്ള ബി.എഫ്.എ പ്രവേശന പരീക്ഷ ജില്ലാ സെന്ററുകളിൽ 22ന് ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 4.30 വരെ നടത്തും. ഹാൾ ടിക്കറ്റുകൾ (www.admissions.dtekerala.gov.in) ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook