University Announcements 16 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനം – മൂന്നാം അലോട്ട്‌മെന്റിനു മുമ്പായി തിരുത്തലുകള്‍ വരുത്താന്‍ അവസരം

കാലിക്കറ്റ് സരര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിന് മുമ്പ് നേരത്തേ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം. ഒക്‌ടോബര്‍ 17 മുതല്‍ 20 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്. ഒന്നാം അലോട്ട്‌മെന്റില്‍ മാന്റേറ്ററി ഫീസ് അടക്കാതെ പുറത്തായവര്‍ക്ക് മൂന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാനും അവസരമുണ്ട്.

ബി.എഡ്., എം.എഡ്. അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2020-22 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്., എം.എഡ്. പ്രവേശനം അപേക്ഷാ തീയതി നീട്ടി. ഒക്‌ടോബര്‍ 19 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. കൂടുതല് വിവരങ്ങള്‍ക്ക് 0494 2407016, 2407017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ശ്രദ്ധക്ക്

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ അനുബന്ധ കോളേജുകളിലേയും (ഗവണ്‍മെന്റ്, എയ്ഡഡ്, ലോ കോളേജുകള്‍) പ്രിന്‍സിപ്പല്‍മാര്‍ അവരവരുടെ കോളേജുകളില്‍ നിന്നും അന്യജില്ലകളിലേക്ക് പരീക്ഷാ ഡ്യൂട്ടി ഏറ്റെടുക്കാന്‍ തയ്യാറായ അധ്യാപകര്‍ തിരഞ്ഞെടുക്കുന്ന ജില്ല എന്നിവ സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിങ്ക് വഴി രണ്ടു ദിവസത്തിനകം അപ് ലോഡ് ചെയ്തു എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

ഹിന്ദി റിഫ്രഷര്‍ കോഴ്‌സ്

ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്കു വേണ്ടി നവംബര്‍ 12 മുതല്‍ 26 വരെ നടത്തുന്ന ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 28 വരെ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സൗകര്യം ൗഴരവൃറര.ൗീര.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0494 2407350, 2407351 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി. അക്വാ കള്‍ച്ചര്‍ ആന്റ്ഫിഷറി മൈക്രോ ബയോളജി, സി.യു.സി.എസ്.എസ്., പ്രീവിയസ് ഇയര്‍, 1, 2 സെമസ്റ്റര്‍ എം.എ. പൊളിറ്റക്കല്‍ സയന്‍സ് റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് (ഡിസ്റ്റന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല 3, 4 സെമസ്റ്റര്‍ എം.കോം. (എസ്.ഡി.ഇ.) 2019 ഏപ്രില്‍ പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 22-ന് നടത്താന്‍ തീരുമാനിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം., എം.എസ്.ഡബ്ല്യു., എം.എ.-ജെ.എം.സി., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. ഏപ്രില്‍ 2020 പി.ജി.-സി.ബി.സി.എസ്.എസ്., 2019 സ്‌കീം, 2019 പ്രവേശനം ഏപ്രില്‍ 2020 പരീക്ഷകള്‍ നവംബര്‍ 4-ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി (2016 മുതല്‍ 2018 വരെ പ്രവേശനം) 2020 ജൂണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബര്‍ 4-ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.കോം. പ്രൊഫഷണല്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മലയാളം (കോമണ്‍ കോഴ്‌സ്) പേപ്പറുകളുടെ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബര്‍ 22-ന് നടക്കും.

ഹാള്‍ടിക്കറ്റ് ലഭ്യമാണ്

കാലിക്കറ്റ് സര്‍വകലാശാല ഈ മാസം 22-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ബി.എസ്.സി. പ്രിന്റിംഗ് ടെക്‌നോളജി 5, 6 സെമസ്റ്റര്‍ പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റുകള്‍ ലഭ്യമാണ്

എം.എ. എക്കണോമിക്‌സ് പ്രീവിയസ് മെയ് 2019 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ഒക്‌ടോബര്‍ 20 മുതല്‍ ലഭ്യമാകും.

എം.ബി.എ. പ്രവേശനത്തിന് ഒക്‌ടോബര്‍ 26 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍-തൃശൂര്‍, ജോണ്‍ മത്തായി സെന്റര്‍, തൃശൂര്‍, പാലക്കാട് എന്നീ സെന്ററുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും 2020-21 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനായി ഒക്‌ടോബര്‍ 26 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസല്‍ ചലാന്‍ രശീതി, ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം വകുപ്പ് മേധാവി, കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673 635 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 30-ന് മുമ്പായി ലഭ്യമാകുന്ന തരത്തില്‍ അയക്കേണ്ടതാണ്.

MG University Announcements: എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ എൽ.എൽ.ബി. കോഴ്‌സ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 24 മുതൽ ആരംഭിക്കും. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 30 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും(പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. വിശദവിവരം [www.mgu.ac.in](//www.mgu.ac.in/) എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അഫിലിയേറ്റഡ് കോളജുകളിലെ ഒമ്പതാം സെമസ്റ്റർ വിവിധ എൽ.എൽ.ബി. കോഴ്‌സ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഒക്‌ടോബർ 23 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 30 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും(പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. വിശദവിവരം [www.mgu.ac.in](//www.mgu.ac.in/) എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ബിരുദപ്രവേശനം; നാലാം അലോട്ട്‌മെന്റായി, പ്രവേശനം 21നകം നേടണം

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഒക്‌ടോബർ 21നു വൈകിട്ട് നാലിനകം ഓൺലൈനായി സർവകലാശാല ഫീസടച്ച് സ്ഥിരപ്രവേശനം ഓൺലൈനായി കൺഫേം ചെയ്യണം.

പ്രവേശനം ലഭിച്ച കോളജുമായി ബന്ധപ്പെട്ട് നിശ്ചിത കോളജ് ഫീസടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മെന്റുകളിൽ താൽക്കാലിക പ്രവേശമെടുത്തവരും സ്ഥിരപ്രവേശനമെടുക്കണം. ഒക്‌ടോബർ 21ന് വൈകിട്ട് നാലിനകം ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്‌മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.

കോളജുകൾ പ്രവേശനം കൺഫേം ചെയ്തതിന്റെ തെളിവായി ലഭിക്കുന്ന കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സ്വീകരിക്കില്ല. നാലാം അലോട്ട്‌മെന്റിനുശേഷം എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമേ താൽക്കാലിക പ്രവേശനം സാധ്യമാകൂ. മറ്റു വിഭാഗക്കാർക്ക് നാലാം അലോട്ട്‌മെന്റിനുശേഷം താൽക്കാലിക പ്രവേശനം അനുവദിക്കില്ല. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഒക്‌ടോബർ 22ന് ആരംഭിക്കും.

ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷൻ; രജിസ്‌ട്രേഷൻ നവംബർ ആറു മുതൽ ഒൻപതു വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഏകജാലകം വഴിയുള്ള ബിരുദപ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നവംബർ ആറു മുതൽ ഒമ്പതുവരെ പുതുതായി ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്കടക്കം എല്ലാ വിഭാഗക്കാർക്കുമായാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.

നിലവിൽ പ്രവേശനം ലഭിച്ചവർ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിച്ചാൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. പുതിയ അലോട്ട്‌മെന്റിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. ഓൺലൈൻ അപേക്ഷയിലെ തെറ്റുമൂലം അലോട്ട്‌മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസ് പ്രത്യേകം അടയ്ക്കാതെ പുതുതായി ഓപ്ഷൻ നൽകാം. നിലവിലുള്ള അപേക്ഷ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് [www.cap.mgu.ac.in](//www.cap.mgu.ac.in/) എന്ന ക്യാപ് വെബ്‌സൈറ്റിലെ ‘അക്കൗണ്ട് ക്രിയേഷൻ’ ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന പുതിയ അപേക്ഷ നമ്പരും നിലവിലുള്ള പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതുതായി ഓപ്ഷൻ നൽകാം. പുതിയ അപേക്ഷ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം.

ലോഗിൻ ചെയ്ത് അപേക്ഷയിൽ മുമ്പ് വന്നിട്ടുള്ള തെറ്റുകൾ തിരുത്താവുന്നതും പുതുതായി ഓപ്ഷൻ നൽകാവുന്നതുമാണ്. മുമ്പ് രജിസ്‌ട്രേഷൻ നടത്താത്തവർക്കും മറ്റുള്ളവർക്കും ഫീസടച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശ്രമിക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയ ശേഷം അപേക്ഷ ‘സേവ്’ ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം ക്യാപ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

പി.ജി. പ്രവേശനം; ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്‌ടോബർ 21 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ക്യാപ് ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്‌ടോബർ 21ന് വൈകിട്ട് നാലിന് അവസാനിക്കും. [www.cap.mu.ac.in](//www.cap.mu.ac.in/) എന്ന ക്യാപ് വെബ്‌സൈറ്റിലെ പി.ജി. ക്യാപ് 2020 ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മെരിറ്റ് സീറ്റിലേക്കും എസ്.സി./എസ്.ടി., എസ്.ഇ.ബി.സി., ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റിലേക്കും ക്യാപ് സംവിധാനത്തിലൂടെയാണ് അലോട്ട്‌മെന്റ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ഒക്‌ടോബർ 21ന് വൈകിട്ട് നാലുവരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം ലഭിക്കും. ആദ്യ അലോട്ട്‌മെന്റ് നവംബർ അഞ്ചിന് നടക്കും. ഒന്നാംവർഷ പി.ജി. ക്ലാസുകൾ നവംബർ 30ന് ആരംഭിക്കും.

 

Kerala University Announcements: കേരള സർവകലാശാല അറിയിപ്പുകൾ

 ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് (സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു; 21.10.2020 മുതല്‍ കോളേജുകളിൽ പ്രവേശനം നേടാം

കേരള സര്‍വകലാശാലയുടെ 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് (ഒന്നാം സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഒന്ന്, രണ്ട് ഘട്ട അലോട്ട്‌മെന്റുകളി അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ക്ക് മൂന്നാം ഘട്ടത്തി പുതിയ അലോട്ട്‌മെന്റ് ലഭിച്ചാ അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജി നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. 21.01.2020 മുത 28.10.2020 വരെയാണ് കോളേജി പോയി അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയി ന കിയിട്ടുണ്ട്. 21.10.2020 മുത കോളേജി അഡ്മിഷന്‍ തുടങ്ങുന്നതിനാ അതിനുമുന്‍പ് തന്നെ ഫീസ് അടച്ച് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. അലോട്ട്‌മെന്റ് മെമ്മോയി പറഞ്ഞിട്ടുള്ള സമയത്ത് തന്നെ കോളേജി ഹാജരാകാന്‍ ശ്രദ്ധിക്കുക. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് (//admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

ബി.എഡ്.ഓണ്‍ലൈന്‍ അഡ്മിഷന്‍

ബി.എഡ്. ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടറി കരിയര്‍ റിലേറ്റഡ് കോഴ്‌സുകളായ ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി, ഫിസിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കെമസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയ കെമസ്ട്രി, മലയാളം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍, ഇംഗ്ലീഷ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബയോടെക്‌നോളജി (multimajor) ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ബിരുദമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബി.എഡ്. കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി 27.10.2020 വൈകുന്നേരം 5 മണി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള മേനംകുളം സെന്റ് ജേക്കബ് കോളേജി ഇംഗ്ലീഷ്, നാച്ചുറ സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്ക സയന്‍സ്, മലയാളം, സോഷ്യ സയന്‍സ് എന്നീ ഓപ്ഷനുകളും, മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയ കോളേജ് ഓഫ് എഡ്യൂക്കേഷനി ഇംഗ്ലീഷ്, നാച്ചുറ സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്ക സയന്‍സ്, മലയാളം, സോഷ്യ സയന്‍സ്, കോമേഴ്‌സ് എന്നീ ഓപ്ഷനുകളും ബി.എഡ് ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 27.10.2020 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

പരീക്ഷാ ഫലം

1019 ഡിസംബര്‍ മാസത്തി നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ (2014, 2018 സ്‌കീം – ഫുള്‍ ടൈം(including VIM/Travel & Tourism/ Regular-Evening) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌ക്രൂട്ടിനിക്ക് അപേക്ഷള്‍ സ്വീകരിക്കുന്ന അവസാന തീയതി 30.10.2020. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

ഫെബ്രുവരി 2020 നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്ഡ്. പരീക്ഷയുടെ (2004, 2013 സ്‌കീം മേഴ്‌സിചാന്‍സ്) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സ്‌ക്രൂട്ടനിക്കും 28-10-2020 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

2020 ജനുവരി, ഫെബ്രുവരി മാസങ്ങളി നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ്സ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) വിദൂര വിദ്യാഭ്യാസ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷമപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 27-10-2020 വരെ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

2020 സെപ്റ്റംബറി നടന്ന ആറാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍ & സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

പരീക്ഷാ തീയതി

കേരള സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2018 സ്‌കീം ) ഫെബ്രുവരി 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഇലക്‌ട്രോണിക്‌സ് ഡിവൈസസ് ലാബ്, ഡിജിറ്റ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്‌സ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ടഇഠ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാപ്പനംകോട് തിരുവനന്തപുരത്തു വച്ചു യഥാക്രമം 20-10-2020, 22-10-2020 തീയതികളി നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എംബിഎ പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും,സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ(റെഗുലർ/ സപ്ലിമെന്ററി) ഡിഗ്രി മെയ് 2020 പരീക്ഷ നവംബർ3ന് ആരംഭിക്കുന്നതാണ് .

ടൈം ടേബിൾ

ഒക്ടോബർ 28ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എംസി എ (അഫിലിയേറ്റഡ് കോളേജ്/ സെന്റർ ) ഡിഗ്രി(റെഗുലർ / സപ്ലിമെന്ററി / ഇപ്രൂവ്മെൻറ് )മെയ് 2020 ,നവംബർ 3ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്‌സൽ ഉൽഉലമ പ്രിലിമിനറി (റെഗുലർ / സപ്ലിമെന്ററി / ഇപ്രൂവ്മെൻറ് -വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ )ഏപ്രിൽ 2020 പരീക്ഷകളുടെടൈം ടേബിൾ പ്രസിദ്ധീകരിച്ചു

സർവ്വകലാശാല പഠന വകുപ്പ് അഡ്മിഷൻ 2020 – 21 : ഒക്ടോബർ 19 – 23 തീയതികളിലെ പ്രവേശന പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം

സർവ്വകലാശാല പഠന വകുപ്പുകളിലെ കോഴ്സുകളിലേക്ക്, 2020-21 അക്കാദമിക് വർഷ പ്രവേശനത്തിനുള്ള, പ്രവേശന പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ (ഒക്ടോബർ 19 – 23 തീയതികളിലെ) വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്യേണ്ടതും പരീക്ഷ ആരംഭിക്കുന്നതിന് 45 മിനുട്ടുകൾക്ക് മുമ്പ്പരീക്ഷാ സെന്ററിൽ (S N College, Kannur) ഹാജരാകേണ്ടതുമാണ്.പരീക്ഷയ്ക്ക് ഹാജരാകുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത ഒറിജിനൽ ഐ ഡി കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

Sree Sankaracharya University of Sanskrit Announcements: കാലടി സംസ്കൃത സർവകലാശാല അറിയിപ്പുകൾ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ എം.എ. സംസ്‌കൃതം ന്യായം
(റീ അപ്പിയറന്‍സ്) പരീക്ഷ 21.10.2020 ബുധനാഴ്ച 10 മണി മുത 1 മണി വരെയും 21.10.2020ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.ഡബ്ലു. (റീ അപ്പിയറന്‍സ്) പരീക്ഷാ 22.10.2020 വ്യാഴാഴ്ച 10 മണി മുത 1 മണി വരെയും നടക്കും.

മറ്റ് അറിയിപ്പുകൾ

ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ട് വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതൽ www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് 50 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 27ന് വൈകിട്ട് നാലിനകം നൽകണം. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരം www.dtekerala.gov.in, www.sitttrkerala.ac.in എന്നിവയിലെ ‘Institutions & Courses’ ലിങ്കിൽ ലഭിക്കും.

പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സിലേയ്ക്ക് 30 വരെ അപേക്ഷിക്കാം. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം (അവസാന വർഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം). വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങളിൽ ട്രാവൽ ആന്റ് ടൂറിസം ഓപ്പറേഷൻ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷൻ ഓഫീസർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുതലായ തസ്തികകളിലേയ്ക്കും നിരവധി ജോലിസാധ്യതകളുണ്ട്. വിശദവിവരത്തിന് നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടുക.
Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook