University Announcements 15 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 15 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

University Announcements 15 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു

ഉന്നത വിദ്യാഭ്യാസ രംഗത്ത് പന്ത്രണ്ട് വിഷയങ്ങളിലായി 364-ല്‍ അധികം മേഖലകളില്‍ പുതിയ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നിര്‍മ്മിക്കുന്നതിനായി യോഗ്യതയുള്ള യൂണിവേഴ്‌സിറ്റി/കോളേജ് അദ്ധ്യാപകരില്‍ നിന്നും പുതിയ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. ബിരുദ, ബിരുദാനന്തര തലങ്ങളില്‍ ഇതുവരെ കോഴ്‌സുകള്‍ തയ്യാറാക്കപ്പെടാത്ത മേഖലകളാണ് ഇപ്പോള്‍ എം.എച്ച്.ആര്‍.ഡി. ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ംംം.ലാാൃരരമഹശരൗ.േീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9495108193 എന്ന
മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. പി.ആര്‍ 862/2020

യു.ജി. ട്യൂഷന്‍ ഫീസ് നാലു തവണകളായി അടക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ യു.ജി. അഞ്ചും ആറും സെമസ്റ്റര്‍ (മൂന്നാം വര്‍ഷം – 2018 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് അടക്കുന്നതിനുള്ള നോട്ടീസ് പ്രസിദ്ധീകരിച്ചു. കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് ട്യൂഷന്‍ ഫീസ് നാലു തവണകളായി അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക. പി.ആര്‍ 865/2020

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു., സി.യു.സി.എസ്.എസ്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം. പി.ആര്‍ 866/2020

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക് റഗുലര്‍/സപ്ലിമെന്ററി ജനുവരി 2020 (ഇന്റേണല്‍) പരീക്ഷ ഒക്‌ടോബര്‍ 27-ന് ആരംഭിക്കും. പി.ആര്‍ 867/2020

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. ഏപ്രില്‍ 2020 റഗുലര്‍ പി.ജി., യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലേയും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ടു വര്‍ഷം – 2019 പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് ഒക്‌ടോബര്‍ 28 വരെ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ് (2011 സ്‌കീം) 3, 5 സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി, എല്‍.എല്‍.ബി. യൂണിറ്ററി (3 വര്‍ഷം – 2015 സ്‌കീം) ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്‌ടോബര്‍ 27 വരെ പിഴ കൂടാതേയും 170 രൂപ പിഴയോടു കൂടി ഒക്‌ടോബര്‍ 30 വരേയും ഫീസടച്ച് നവംബര്‍ 2 വരെ രജിസ്റ്റര്‍ ചെയ്യാം.

MG University Announcements: എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ഫിൽ ഫിസിക്‌സ് സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ ഫിസിക്‌സ് പ്രോഗ്രാമിന് മുസ്‌ളിം, എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ഒക്‌ടോബർ 31ന് വൈകിട്ട് നാലിനകം spap@mgu.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷയും അനുബന്ധരേഖകളും അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481 2731043, 8547720276.

സിവിൽസർവീസ് പരീക്ഷ പരിശീലനം; അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് ഒക്‌ടോബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അഭിമുഖത്തിന്റെയും യോഗ്യതപരീക്ഷയുടെയും അടിസ്ഥാനത്തിൽ 70 സീറ്റിലേക്കാണ് പ്രവേശനം. വിശദവിവരത്തിനും ഓൺലൈനായി അപേക്ഷ നൽകുന്നതിനും http://www.civilserviceinstitute.mgu.ac.in എന്ന വെബ്‌ സൈറ്റ് സന്ദർശിക്കുക.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എൻ.എസ്.എസ് അവാർഡ്

കണ്ണൂർ സർവകലാശാല എൻ.എസ്.എസ് 2019-20 വർഷത്തെ അവാർഡിനുള്ള അപേക്ഷകൾ 2020 ഒക്ടോബർ 20 വരെ താവക്കരയിലെ എൻ.എസ്.എസ് വിഭാഗത്തിൽ സ്വീകരിക്കുന്നതാണ്. സർവകലാശാല തലത്തിൽ അവാർഡ് ലഭിക്കുന്ന എൻട്രികൾ സംസ്ഥാന, ദേശീയ അവാർഡുകൾക്ക് പരിഗണിക്കുന്നതായിരിക്കും. ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കർശനമായും പാലിച്ചുകൊണ്ടായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. യൂണിറ്റ്, പ്രോഗ്രാം ഓഫീസർ, വോളൻറിയർമാർ (ആൺ, പെൺ) വിഭാഗത്തിൽ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കുക.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ്/ബോട്ടണി സ്പോർട്സ് സ്പെഷ്യൽ(റെഗുലർ) ഒക്‌ടോബർ 2019 പരീക്ഷയുടെ ഫലംപ്രസിദ്ധീകരിച്ചു .ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം, പകർപ്പ്ലഭ്യമാക്കൽ, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 30.10.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 october 15

Next Story
NTA NEET Result 2020 declared: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചുjee main, neet 2020, neet 2020 exam date, jee main exam date, jee main 2020 exam date, neet exam postponed, jee main exam news, neet exam date news, neet 2020 exam date news, neet 2020 exam postponed news, hrd decision, neet 2020 exam news, neet 2020 exam date update, nta jee main, nta jee main exam date, jee main latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com