University Announcements 14 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കേരള പി.എസ്.സി. നടത്തുന്ന പത്താംതരം യോഗ്യതയുള്ള പരീക്ഷകളുടെ പ്രിലിമിനറിക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ.മെയില്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ യൗൃലമൗസസറ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഒക്‌ടോബര്‍ 22-നു മുമ്പായി അപേക്ഷിക്കുക. നവംബര്‍ ആദ്യവാരം ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്കാണ് അവസരം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2405540 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഓറിയന്റേഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാല മാനേജ്‌മെന്റ് പഠനവിഭാഗത്തിലെ എം.ബി.എ. ബാച്ചിന്റെ ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനവും വിവിധ എന്‍ഡോവ്‌മെന്റുകളുടെ വിതരണവും ഒക്‌ടോബര്‍ 15-ന് രാവിലെ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കും. വിവിധ മേഖലകളിലെ മാനേജ്‌മെന്റ് വിദഗ്ധന്‍മാരാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ ക്ലാസുകള്‍ നയിക്കുന്നത്.

എം.വോക് കോഴ്‌സിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല 2020-22 അദ്ധ്യയന വര്‍ഷം സി.സി.എസ്.ഐ.ടി. പേരാമംഗലം, കൊടുങ്ങല്ലൂര്‍ സെന്ററുകളില്‍ പുതുതായി ആരംഭിച്ച എം.വോക് സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ബിരുദാനന്തര ബിരുദ സ്വാശ്രയ കോഴ്‌സിന് ഒക്‌ടോബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 115 രൂപയും ജനറല്‍ വിഭാഗത്തിന് 280 രൂപയുമാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഒക്‌ടോബര്‍ 27-ന് വൈകീട്ട് 4 മണിക്ക് മുമ്പ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍, സി.സി.എസ്.ഐ.ടി., കാലിക്കറ്റ് സര്‍വകലാശാല – 673 635 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ എത്തിക്കണം.

ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ്) കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 17-ന് വൈകീട്ട് 5 മണി വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഐ.ഇ.ടി. രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ 17 മുതല്‍ 23 വരെ പ്രവേശനം നേടാം. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ കോളേജ് നിര്‍ദ്ദേശിക്കുന്ന ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, കോഷന്‍ ഡെപ്പോസിറ്റ് എന്നിവ പ്രിന്‍സിപ്പാള്‍, സി.യു.ഐ.ഇ.ടി. എന്ന പേരില്‍ എസ്.ബി.ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ശാഖയില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് പ്രവേശന സമയത്ത് കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2400223, 9995999208 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല എം.എ. ഹിന്ദി പ്രീവിയസ് റഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി എസ്.ഡി.ഇ. 2015, 2016, 2017, 2018 പ്രവേശനം മെയ് 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 28 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), സംസ്‌കൃതം സാഹിത്യ സ്‌പെഷ്യല്‍ 2017-18 പ്രവേശനം സി.യു.സി.എസ്.എസ്. റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ അപേക്ഷിക്കാം.

പരീക്ഷകള്‍

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ., ബി.കോം വൊക്കേഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്ഏപ്രില്‍ 2020 പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 4 മുതല്‍ ആരംഭിക്കും.

MG University Announcements: എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷകൾ മാറ്റിവച്ചു

ഒക്‌ടോബർ 16 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ ബി.ടെക് (സീപാസ് – 2015 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ജിയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 28 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 28 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന അഞ്ച്, ആറ് സെമസ്റ്റർ ബി.കോം പ്രൈവറ്റ്(സി.ബി.സി.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 28 വരെ www.mgu.ac.in എന്ന വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന അഞ്ച്, ആറ് സെമസ്റ്റർ ബി.എ. പ്രൈവറ്റ്(2017 അഡ്മിഷൻ-സി.ബി.സി.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 28 വരെ www.mgu.ac.in എന്ന വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം 2020

പരീക്ഷാഭവൻ നവംബറിൽ നടത്തുന്ന അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ മുഖേന ഒക്‌ടോബർ 23 വരെ അപേക്ഷ സമർപ്പിക്കാം.

വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി ജീവനം ജീവധനം പദ്ധതി/h3>

കോവിഡ് കാലയളവിൽ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നുതന്നെ ക്രിയാത്മക നൈപുണികൾ നേടുന്നതിനും സംരംഭകരാകുന്നതിനുമുള്ള ജീവനം ജീവധനം പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യാം. ശാസ്ത്രീയമായി പശു, ആട്, അലങ്കാല പക്ഷികൾ, അരുമ മൃഗങ്ങളുടെ പരിപാലനം, കോഴി, പന്നി, മുയൽ വളർത്തൽ, പാൽ, മുട്ട, ഇറച്ചി ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും എന്നീ മേഖലകളിൽ ഓൺലൈൻ പരിശീലനം നൽകും. ഇന്ന് (ഒക്‌ടോബർ 15) മുതൽ 22 വരെ നീണ്ടുനിൽക്കുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറെ ബന്ധപ്പെടണം. കേരള വെറ്റിനറി സർവകലാശാല ശാസ്ത്രജ്ഞരുടേയും പ്രൊഫസർമാരുടേയും സ്‌കിൽ വെബിനാറുകളോടെയുള്ള പരിശീലന പരിപാടി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ക്ഷേമ ഡയറക്ടറും എൻ.എസ്.എസ് കോർഡിനേറ്ററുമായ ഡോ. ടി.എസ്. രാജീവ് നേതൃത്വം നൽകും.

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്ക് പ്രവേശനം/h3>

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതൽ www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 27 ന് വൈകീട്ട് നാലിനുള്ളിൽ നൽകണം. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല.

കോഴ്‌സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ച നീണ്ടു നില്ക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.

കോഴ്‌സുകൾ നടത്തുന്ന സർക്കാർ സ്ഥാപനങ്ങളുടെ വിവരം www.dtekerala.gov.in, www.sitttrkerala.ac.in എന്നീ വെബ്‌സൈറ്റുകളിൽ ‘Institutions & Courses’ എന്ന ലിങ്കിൽ ലഭ്യമാണ്.

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം/h3>

കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡിയുടെ അപ്ലൈഡ് സയൻസ് കോളേജുകളിൽ പുതുതായി അനുവദിച്ച ബിരുദ കോഴ്‌സുകളിലേക്ക് 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി ഫിസിക്‌സ് ആന്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫോൺ: 04734 224076, 8547005045, മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 0479 2304494, 0479 2341020, 8547005046, കാർത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 04792485370, 04792485852, 8547005018 എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാഫോം രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം നൽകണം/h3>

2020-21 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം ബന്ധപ്പെട്ട ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകർ iExaMs ലെ ഹെഡ്മാസ്റ്റർ ലോഗിനിൽ ഒക്‌ടോബർ 15 മുതൽ നൽകണം. വിശദവിവരങ്ങളടങ്ങിയ സർക്കുലർ www.keralapareekshabhavan.in ൽ ലഭിക്കും.

ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡിഗ്രി പ്രവേശനം/h3>

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്‌സുകള്‍ക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, അടൂര്‍ ഫോണ്‍ 04734-4076, 8547005045 (ബി.എസ്.സി ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിഷേന്‍സ്). മാവേലിക്കര ഫോണ്‍ 0479-2304494, 0479-2341020, 8547005046 (ബികോം ഫിനാന്‍സ്). കാര്‍ത്തികപ്പളളി (ഫോണ്‍ 0479-2485370, 0479-2485852, 8547005018 (ബി.കോം ഫിനാന്‍സ്). അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ അടയ്ക്കാവുന്നതാണ്.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook