University Announcements 13 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബി.വോക്, എം.വോക് കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷാതീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത യു.ജി.സി. അംഗീകാരമുള്ള കോളേജുകള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബി.വോക്, എം.വോക് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനു വേണ്ടി ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം സര്‍വകലാശാലാ ഭരണവിഭാഗം സ്റ്റോറില്‍ നിന്ന് നേരിട്ടും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാകും. 555 രൂപയാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407112 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ്, 2011 സ്‌കീം, 2012 മുതലുള്ള പ്രവേശനം, ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി, 3 വര്‍ഷം, 2015 സ്‌കീം 2015 മുതലുള്ള പ്രവേശനം 2020 നവംബര്‍ റഗുലര്‍/സപ്ലമെന്ററി, പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഒക്‌ടോബര്‍ 23 വരേയും 170 രൂപ പിഴയോടു കൂടി ഒക്‌ടോബര്‍ 27 വരേയും ഫീസ് അടച്ച് ഒക്‌ടോബര്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.കോം., സി.യു.സി.എസ്.എസ്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം.

പരീക്ഷകള്‍

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍, റഗുലര്‍ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ സി.യു.സി.ബി.സി.എസ്.എസ്., റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 4-ന് ആരംഭിക്കും.

MG University Announcements: എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പുതുക്കിയ പരീക്ഷ തീയതി

2020 ജൂലൈ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) – മാത്തമാറ്റിക്കൽ ഫൗണ്ടേഷൻസ് ഓഫ് കമ്പ്യൂട്ടർ സയൻസ് എന്ന പേപ്പറിന്റെ പരീക്ഷ ഒക്‌ടോബർ 20ന് നടക്കും.

2020 ജൂലൈ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) – മാത്തമാറ്റിക്കൽ ഫൗണ്ടേഷൻസ് ഓഫ് കമ്പ്യൂട്ടർ സയൻസ് എന്ന പേപ്പറിന്റെ പരീക്ഷ ഒക്‌ടോബർ 20ന് നടക്കും. വിദ്യാർഥികൾ അതത് പരീക്ഷകേന്ദ്രങ്ങളിൽ എത്തണം. പ്രത്യേക പരീക്ഷകേന്ദ്രമില്ല.

2020 ഫെബ്രുവരി 27ന് നടത്താൻ നിശ്ചയിച്ചിരുന്നതും റദ്ദാക്കിയതുമായ ഏഴാം സെമസ്റ്റർ ബി.എച്ച്.എം. പരീക്ഷയുടെ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി കൺട്രോൾ എന്ന പേപ്പറിന്റെ പരീക്ഷ ഒക്‌ടോബർ 22ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെ നടക്കും. വിദ്യാർഥികൾ അതത് പരീക്ഷകേന്ദ്രങ്ങളിൽ എത്തണം. പ്രത്യേക പരീക്ഷകേന്ദ്രമില്ല.

Sree Sankaracharya Sanskrit University Announcements: ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി അറിയിപ്പുകൾ

താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സാമൂഹ്യ സേവന വിഭാഗത്തില്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറേറ്റിന്‍റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ‘കറക്ഷണല്‍ പ്ലൂറലിസം : ആന്‍ എന്‍ക്വയറി ഇന്‍ടു ദി നോണ്‍ കസ്റ്റോഡിയല്‍ മെഷേഴ്സ് അഡോപ്റ്റഡ് ഫോര്‍ ദി അഡല്‍ട് ഒഫന്‍ഡേഴ്സ് ഇന്‍ കേരള’ എന്ന റിസര്‍ച്ച് പ്രോജക്ടില്‍ റിസര്‍ച്ച് അസോസിയേറ്റിന്‍റെ ഒരു ഒഴിവിലേക്കും റിസര്‍ച്ച്
അസിസ്റ്റന്‍റിന്‍റെ 4 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും
അപേക്ഷ ഫോമിനുമായി സര്‍വ്വകലാശാല വെബ്സൈറ്റ് www.ssus.ac.in സന്ദര്‍ശിക്കുക.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനം 2020

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള അവസാന തീയതി 15.10.2020 ആണ്. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമായ ‘Reconsider’ എന്ന ടാബ് ക്ലിക്ക് ചെയ്യുക. സര്‍വകലാശാലയില്‍ തിരുത്തലിന് അപേക്ഷ സമര്‍പ്പിച്ചവര്‍ തങ്ങളുടെ പ്രൊഫൈലില്‍ പ്രസ്തുത തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ‘Reconsider’ എന്ന ടാബ് ക്ലിക്ക് ചെയ്യുകയും വേണം. തുടര്‍ന്ന് തിരുത്തല്‍ വരുത്തിയതിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്തശേഷം ടി.സി. വാങ്ങിയവര്‍ (കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് വേണ്ടി ടി.സി. വാങ്ങിയവര്‍ ഉള്‍പ്പെടെ) വീണ്ടും ജനറല്‍ അലോട്ട്മെന്‍റില്‍ പരിഗണിക്കണമെങ്കില്‍ ‘Reconsider’ ടാബ് ക്ലിക്ക് ചെയ്യണം.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം 2020 സെല്‍ഫ് ഫിനാന്‍സ് കോളേജുകളിലെ പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

കേരളസര്‍വകലാശാലയുടെ കിഴിലുള്ള സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ പുതുതായി അനുവദിച്ച കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കോഴ്സുകളുടെയും കോളേജുകളുടെയും വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 വൈകിട്ട് 5 മണി വരെ.
1. മന്നം എന്‍.എസ്.എസ്. കോളേജ്, ഇടമുളയ്ക്കല്‍, അഞ്ചല്‍, കൊല്ലം
(എം.കോം ഫിനാന്‍സ് ആന്‍റ് അക്കൗണ്ടിംഗ്)
2. കെ.വി.വി.എസ്. കോളേജ് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി, അടൂര്‍, പത്തനംതിട്ട
(എം.എസ്.സി. ബോട്ടണി)

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2020 സെല്‍ഫ് ഫിനാന്‍സ് കോളേജുകളിലെ പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

കേരളസര്‍വകലാശാലയുടെ കിഴിലുള്ള സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ പുതുതായി അനുവദിച്ച കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കോഴ്സുകളുടെയും കോളേജുകളുടെയും വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 വൈകിട്ട് 5 മണി വരെ.
1. കിക്മാ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ്, നെയ്യാര്‍ഡാം, തിരുവനന്തപുരം
(ബി.കോം കോ-ഓപ്പറേഷന്‍)
2. സ്നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍റ് ടെക്നോളജി, കരുവാറ്റ, ആലപ്പുഴ
(ബി.വോക് ഫുഡ് പ്രോസസിംഗ്)
3. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഐ.എച്ച്.ആര്‍.ഡി.), കാര്‍ത്തികപ്പള്ളി, ആലപ്പുഴ
(ബി.കോം ഫിനാന്‍സ്)
4. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഐ.എച്ച്.ആര്‍.ഡി.), അടൂര്‍, പത്തനംതിട്ട
(ബി.എസ്.സി. ഫിസിക്സ് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍)
5. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഐ.എച്ച്.ആര്‍.ഡി.), മാവേലിക്കര, ആലപ്പുഴ
(ബി.കോം ഫിനാന്‍സ്)

വൈവാ

ഒന്‍പതാം സെമസ്റ്റര്‍ ഇന്‍ന്‍റഗ്രേറ്റഡ് ആങങഅങ (റെഗുലര്‍ – 2015 സ്കീം) പരീക്ഷയുടെ വൈവാ വോസി 16-10-2020 ന് ചവറ എം.എസ്.എന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ വച്ച് നടത്തുന്നതാണ്.

അപേക്ഷാ തീയതി നീട്ടി

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം കാര്യവട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, കോളേജിലെ 2020-21 അദ്ധ്യയന വര്‍ഷത്തെ MPE (2year), BPED (2year), PGDHFM (1year) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷനു വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി 16-10-2020 ആയി നീട്ടിയിരിക്കുന്നു.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook