University Announcements 10 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സർവകലാശാല അദീബെ ഫാസിൽ പ്രൈവറ്റ് രജിസ്ട്രേഷനും അദീബെ ഫാസിൽ 2016 സിലബസ് പ്രിലിമിനറി, ഒന്നാംവർഷ സപ്ലിമെൻററി, ഇംപ്രൂവ്മെൻറ്, രണ്ടാംവർഷ ഇംപ്രൂവ്മെൻറ് പരീക്ഷകൾക്കും പിഴകൂടാതെ ഒക്ടോബർ 19 വരെയും 170 രൂപ പിഴയോടെ ഒക്ടോബർ 21 വരെയും ഫീസ് അടച്ച് ഒക്ടോബർ 23 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

കോവിഡ് 19: പരീക്ഷ സെൻറർ മാറ്റത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാല റെഗുലർ, പ്രൈവറ്റ് രെജിസ്ട്രേഷൻ ഒന്നാംവർഷ അഫ്സൽ ഉലമ പ്രിലിമിനറി- റെഗുലർ, അദീബെ ഫാസിൽ അവസാന വർഷ റെഗുലർ/ സപ്ലിമെന്ററി, അദീബെ ഫാസിൽ- പ്രിലിമിനറി, ആദ്യവർഷ റെഗുലർ പരീക്ഷാർത്ഥികളിൽ കോവിഡ് 19 മൂലം വീടുകളിൽ തങ്ങേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒക്ടോബർ 13 വരെ അപേക്ഷിക്കാം. അനുവദിച്ച കേന്ദ്രങ്ങളും മറ്റു വിശദവിവരങ്ങളും വെബ്സൈറ്റിൽ.

പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാല 2020 ഏപ്രിൽ നടത്തിയ പിജി (സി യു സി എസ്‌ എസ്‌ ) സംസ്കൃതം സാഹിത്യ സ്പെഷ്യൽ, സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മൈക്രോബയോളജി, ബോട്ടണി, മലയാളം, മലയാളം വിത്ത് ജേണലിസം, അറബിക്, സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിന് ഇംഗ്ലീഷിന് ഒക്ടോബർ 21 വരെയും അറബിക് ,സോഷ്യോളജി എന്നിവയ്ക്ക് ഒക്ടോബർ 22 വരെയും മറ്റുള്ളവക്ക് ഒക്ടോബർ 23 വരെയും അപേക്ഷിക്കാം

MG University Announcements: എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ജി.യിൽ പുതിയ നാല് നൈപുണ്യ വികസന സർട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ

യു.ജി.സി. ദേശീയ നൈപുണ്യ യോഗ്യത ഫ്രെയിംവർക്ക് പദ്ധതി പ്രകാരം മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട്‌ടേം പ്രോഗ്രാംസ് പുതുതായി ആരംഭിക്കുന്ന നൈപുണ്യ വികസന സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ഒരുവർഷത്തെ ബേക്കറി ആന്റ് കോൺഫെക്ഷണറി ഡിപ്ലോമ, ഡേറ്റ ആന്റ് ബിസിനസ് അനലെറ്റിക്‌സ്, ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസ് പി.ജി. ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. www.dasp.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഒക്‌ടോബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗിനും ഡിപ്ലോമ ഇൻ ബേക്കറി ആന്റ് കോൺഫെക്ഷണറിക്കും പ്ലസ്ടുവാണ് യോഗ്യത. യഥാക്രമം 45, 30 സീറ്റാണുള്ളത്. പി.ജി. ഡിപ്ലോമ ഇൻ ഡേറ്റ ആന്റ് ബിസിനസ് അനലെറ്റിക്‌സിന് സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി., അനുബന്ധ വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ പ്ലസ്ടു തലത്തിലോ ബിരുദതലത്തിലോ പഠിച്ചിരിക്കണം. 45 സീറ്റാണുള്ളത്.

പി.ജി. ഡിപ്ലോമ ഇൻ ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസിന് ഫുഡ് സയൻസ് ആന്റ് ന്യൂട്രിഷൻ, ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, കെമിസ്ട്രി എന്നിവയിലുള്ള ബി.എസ് സി., ബി.വോക്, എം.എസ് സി. അല്ലെങ്കിൽ ഫുഡ് ടെക്‌നോളജി, ബയോടെക്‌നോളജി, ലൈഫ് സയൻസിൽ 50 ശതമാനം മാർക്കോടെ ബി.ടെക്, എം.ടെക് ജയമാണ് യോഗ്യത. 30 സീറ്റാണുള്ളത്. വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731066.

ആറാം സെമസ്റ്റർ യു.ജി. പരീക്ഷ

ഒക്ടോബർ 12 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. യു.ജി. സ്പെഷൽ പരീക്ഷകൾക്ക് അപേക്ഷിച്ച അർഹരായ വിദ്യാർഥികളുടെ റജിസ്റ്റർ നമ്പർ, പരീക്ഷാ കേന്ദ്രം, വിഷയം, തീയതി എന്നിവയടങ്ങുന്ന പട്ടിക സർവകലാശാലാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ടവർ പരീക്ഷയ്ക്ക് ഹാജരാകണം.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook