University Announcements 08 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017-18 വരേയുള്ള വര്‍ഷത്തില്‍ ബി.എ., ബി.കോം., ബി.എസ്.സി. മാത്തമാറ്റിക്‌സ്, ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) ബിരുദത്തിന് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കു സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. അഡ്മിഷന്‍ സംബന്ധിച്ച രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പിഴയില്ലാതെ ഒക്‌ടോബര്‍ 20 വരേയും 100 രൂപ പിഴയോടു കൂടി ഒക്‌ടോബര്‍ 27 വരേയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി, എം,എ. ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം. എം.എസ്.സി. മാത്തമാറ്റിക്‌സ് (സി.യു.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു, പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി. സൈക്കോളജി, എം.എ. ഇസ്ലാമിക് സ്റ്റഡീസ് (സി.യു.സി.എസ്.എസ്.), 2019 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ് റഗുലര്‍/സപ്ലിമെന്ററി തുടങ്ങിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു, പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 22 വരെ അപേക്ഷിക്കാം.

2020 ഏപ്രിലില്‍ നടത്തിയ 2016, 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് (സി.യു.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ അപേക്ഷിക്കാം.

പരീക്ഷകള്‍

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം, 2015 സ്‌കീം), മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020, മൂന്നാം വര്‍ഷ ബി.എസ്.എസി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി ആന്റ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (2013 പ്രവേശനം മുതല്‍, 2012 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി

നവംബര്‍ 2019 എന്നീ പരീക്ഷകള്‍ ഒക്‌ടോബര്‍ 22-ന് ആരംഭിക്കും.
നാലാം സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍.എല്‍.ബി. (2008 സ്‌കീം, 2014 പ്രവേശനം) നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 28-ന് ആരംഭിക്കും.

സര്‍വകലാശാലാ നാനോസയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.ടെക്. 2019 മാര്‍ച്ച് റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ഒക്‌ടോബര്‍ 22-ന് ആരംഭിക്കും.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല 2009 സ്‌കീം പ്രകാരം 2011-ല്‍ പ്രവേശനം നേടിയ ബി.ടെക്., പാര്‍ട് ടൈം ബി.ടെക് വിദ്യാര്‍ത്ഥികളുടെ എല്ലാം സെമസ്റ്ററുകളുടേയും മാര്‍ച്ച് 2019 ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെയും 2012 സ്‌കീം ബി.ആര്‍ക്ക് 7, 8 കംപൈന്റ് സെമസ്റ്റര്‍ 2020 മെയ് റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഒക്‌ടോബര്‍ 23 വരെ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഡെസര്‍ട്ടേഷന്‍ സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാല എം.ബി.എ. 4 (ഫുള്‍ ടൈം), 6 (പാര്‍ട് ടൈം) സെമസ്റ്ററുകളുടെ ജൂലൈ 2020 പരീക്ഷ ഡെസര്‍ട്ടേഷന്‍ പിഴ കൂടാതെ നവംബര്‍ 11 വരെയും 525 രൂപ പിഴയോടൂ കൂടി നവംബര്‍ 16 വരേയും സമര്‍പ്പിക്കാം.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.ടെക് സപ്ലിമെൻററി പരീക്ഷ (2013 സ്കീം) ഡിസംബർ 2019, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 2020 ഒക്ടോബർ 9 ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ (13607-മൈക്രോപ്രോസസർ ലാബ്) 2020 ഒക്ടോബർ 13 ലേക്ക് മാറ്റിവെച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ രജിസ്ട്രേഷൻ

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ (2017,2018 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് അടച്ച് ചെയ്യാവുന്നതാണ്. പിഴ കൂടാതെ 2020 ഒക്ടോബർ 16 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബർ 21 വരെയും 400 രൂപ പിഴയോടുകൂടി ഒക്ടോബർ 23 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം/ എം.എസ്.ഡബ്ള്യു / എം.എം.സി ജെ (റെഗുലർ/ സപ്ലിമെൻററി) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ 2020 ഒക്ടോബർ 8 ന് ആരംഭിച്ചിരിക്കുന്നു. പിഴകൂടാതെ 2020 ഒക്ടോബർ 16 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബർ 21 വരെയും 400 രൂപ പിഴയോടുകൂടി ഒക്ടോബർ 23 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.

ഗ്രേസ് മാർക്ക്

കേരള സർവ്വകലാശാല എഫ്.ഡി.പി സി.ബി.സി.എസ് / സി.ആർ 2016-2019 അധ്യയനവർഷത്തിലെ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർഥികൾ (എൻ.എസ്.എസ്, എൻ.സി.സി, സ്പോർട്സ് മുതലായവ) ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ കോളേജ് തലത്തിലും ഗ്രേസ് മാർക്ക് ശുപാർശ ചെയ്യേണ്ട അതാത് വിഭാഗങ്ങളുടെ ഓഫീസിൽ നിന്നുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കേരള സർവകലാശാല പരീക്ഷാ കൺട്രോളർക്ക് 2020 ഒക്ടോബർ 31നു മുൻപായി സമർപ്പിക്കേണ്ടതാണ്. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല

പരീക്ഷ ഫലം

2020 ജൂൺ മാസം നടത്തിയ (ആന്വൽ സ്‌കീം) അവസാന വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് (ഓൺലൈൻ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കരട് മാർക്ക്‌ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
2020 മാർച്ച് മാസം നടത്തിയ ബി.കോം (എസ്.ഡി.ഇ – 2017 അഡ്മിഷൻ അഞ്ചും ആറും സെമെസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2020 ഒക്ടോബർ 13. വിശദ വിവരം വെബ്സൈറ്റിൽ.

എം.എസ് .ഡബ്ലിയു , എം.എ.എച്ച്.ആർ.എം അഡ്മിഷൻ

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസിലെ എം.എസ്.ഡബ്ള്യു , എം.എ.എച്ച്.ആർ.എം കോഴ്സിലേക്കുpള്ള 2020-21 അധ്യയന വർഷത്തേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള ഗ്രൂപ്പ് ഡിസ്കഷൻ, പേർസണൽ ഇൻറർവ്യൂ 2020 ഒക്ടോബർ 12ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Sree Sankaracharya Sanskrit University Announcements: ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തില്‍ 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.എ. സംഗീതം വിഭാഗത്തിലെ ഒഴിവുള്ള ഒരു എസ്.ടി. സംവരണ സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വിദ്യാര്‍ത്ഥികള്‍ 13.10.2020 രാവിലെ 11.30 ന് സര്‍വ്വകലാശാല ആസ്ഥാനത്തുള്ള ബന്ധപ്പെട്ട വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ (www.ssus.ac.in, www.ssusonline.org) ലഭ്യമാണ്.

സീറ്റ് ഒഴിവ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തില്‍ 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്കൃത സാഹിത്യം, സംസ്കൃത സാഹിത്യം-ഐ.ടി. വിഭാഗങ്ങളിലേക്ക് സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഏതാനും ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ 12.10.2020ന് മുമ്പായി സര്‍വ്വകലാശാല ആസ്ഥാനത്തുള്ള ബന്ധപ്പെട്ട വകുപ്പുകളില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. സംസ്കൃതം സാഹിത്യത്തില്‍ ഇ.ഡബ്ല്യു. എസ്. – 2, എസ്.സി./എസ്.ടി. – 4, ഈഴവ – 1, മുസ്ലിം – 2, ഒബിഎച്ച്/എസ്.ഐ.യു.സി. നാടാര്‍/എല്‍.സി.-1 എന്നീ ഒഴിവുകളും, സംസ്കൃതം സാഹിത്യം-ഐ.ടി വിഭാഗത്തില്‍ ഇ.ഡബ്ല്യു. എസ്. – 2, എസ്.സി./എസ്.ടി. – 5, ഈഴവ -2, മുസ്ലിം – 2, ഒബിഎച്ച്/എസ്.ഐ.യു.സി. നാടാര്‍/എല്‍.സി.-1 എന്നീ ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ www.ssus.ac.in, www.ssusonline.org) ലഭ്യമാണ്.

More Education News: കൂടുതൽ വിദ്യഭ്യാസ വാർത്തകളും അറിയിപ്പുകളും

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് സ്‌കോളര്‍ഷിപ്പ്

കൊച്ചി: പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുളള അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി ഗ്രേഡ് എങ്കിലും ഉളളതും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്സ്, ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്‌ടോബര്‍ 20-ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2422256.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് കോഴ്‌സ്

കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോണ്‍ എസ്.സി എസ്.ടി എന്ന സ്ഥാപനം നടത്തുന്ന 2020-21 വര്‍ഷത്തെ സ്റ്റെനോഗ്രാഫി ആന്റ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂര്‍/ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും പ്ലസ് ടു യോഗ്യതയുമുളള 18 നും 30 നും മധ്യേ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളായിരിക്കണം. കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ്/ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവര്‍, ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി കെജടിഇ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതോടൊപ്പം ഡാറ്റ എന്‍ട്രി ടെസ്റ്റിലും പ്രത്യേക പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ നിയമാനുസൃത സ്റ്റൈപ്പന്റും പഠനോപകരണങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-3212944 നമ്പരില്‍ ബന്ധപ്പെടാം. താത്പര്യമുളളവര്‍ ഒക്‌ടോബര്‍ 20-നകം ബയോഡാറ്റ, ഫോണ്‍ നമ്പര്‍ (വാട്‌സ്ആപ്പ് നമ്പര്‍ ഉള്‍പ്പെടെ) സഹിതം cgcekm.emp.lbr@kerala.gov.in വിലാസത്തില്‍ ഇ-മെയില്‍ മുഖേന അറിയിക്കണം. കോവിഡ് 19 പശ്ചാത്തലത്തില്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിക്കുന്നത് വരെ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.

എം.എഡ്. കോഴ്‌സിന് 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2020-21 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്നും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വിതരണം ചെയ്യും. വില 55 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 27. ഫോൺ: 0471-2323964.

അപേക്ഷ ക്ഷണിച്ചു

കാർഷിക സർവ്വകലാശാലയിലെ 2020 -21 അധ്യയന വർഷത്തേക്കുള്ള ബിരുദാനന്തര, പി എച്ച്ഡി കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.admissions.kau.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook