Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

University Announcements 07 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 07 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 07 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷ ത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തില്‍പ്പെടുന്നവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതാണ്. ഒന്നും രണ്ടും അലോട്ട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ച എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്‍ഡേറ്ററി ഫീസ് അടക്കേണ്ടതാണ്. ഒന്നാമത്തെ അലോട്ട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍, അലോട്ട്‌മെന്റ് മാറിയിട്ടുണ്ടെങ്കിലും, വീണ്ടും ഫീസ് അടക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഷോര്‍ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്നും ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട്ട്‌ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ രൗൃലരറീര@ൌീര.മര.ശി എന്ന ഇമെയില്‍ വിലാസത്തില്‍ ഒക്‌ടോബര്‍ 11 മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. യോഗ്യരായി കണ്ടെത്തുന്നവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഒക്‌ടോബര്‍ 13-ന് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് മുമ്പായി സര്‍വകലാശാലാ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതാണ്.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ നാലാം സെമസ്റ്റര്‍ ബി.എച്ച്.എം. (2014 പ്രവേശനം മുതല്‍) ഏപ്രില്‍ 2020 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെയും ഐ.ഇ.ടി. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ ഏഴാം സെമസ്റ്റര്‍ 2014 സ്‌കീം ബി.ടെക്. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഒക്‌ടോബര്‍ 19 വരെ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷകള്‍

കാലിക്കറ്റ് സര്‍വകലാശാലാ 2020 മാര്‍ച്ച് 23 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ് (2011 സ്‌കീം, 2012 പ്രവേശനം മുതല്‍) ഒമ്പതാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരവും, മൂന്നു വര്‍ഷ എല്‍.എല്‍.ബി. (2008 സ്‌കീം, 2014 പ്രവേശനം) ആറാം സെമസ്റ്റര്‍ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ ഒക്‌ടോബര്‍ 22-നും മൂന്നു വര്‍ഷ എല്‍.എല്‍.ബി. (2008 സ്‌കീം, 2014 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 9-നും ആരംഭിക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി., സി.ബി.സി.എസ്.എസ്.-യു.ജി.) ബി.എ., ബി.എസ്.സി., ബി.എസ്.സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.സി.എ., ബി.കോം. ഓണേഴ്‌സ്, ബി.കോം. വൊക്കേഷണല്‍ സ്ട്രീം, ബി.എസ്.ഡബ്ല്യു, ബി.ടി.എച്ച്.എം., ബി.വി.സി., ബി.എം.എം.സി., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.ടി.എഫ്.പി., ബി.വോക്, ബി.ടി.എ., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഫിലിം ആന്റ് ടെലിവിഷന്‍, ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്‌സല്‍ ഉലമ, (2015 മുതല്‍ 2018 വരെ പ്രവേശനം) ഏപ്രില്‍ 2020 സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി., സി.ബി.സി.എസ്.എസ്.-യു.ജി.) ബി.എ., ബി.എസ്.സി., ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്‌സല്‍ ഉലമ (2019 പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടേയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയം നീട്ടിയിരിക്കുന്നു. പിഴ കൂടാതെ ഒക്‌ടോബര്‍ 9 വരേയും 170 രൂപ പിഴയോടു കൂടി ഒക്‌ടോബര്‍ 16 വരേയും ഫീസടക്കാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്‌ടോബര്‍ 20 ആണ്.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്. റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ബി.എ., ബി.കോം., ബി.എസ്.സി. (മാത്തമാറ്റിക്‌സ്), ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്. എസ്.ഡി.ഇ.) യു.ജി. പ്രോഗ്രാമുകള്‍ക്ക് 2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാവുന്നതാണ്. 100 രൂപ ഫൈനോടു കൂടി ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ പഠനവിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ്) പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Sree Sankaracharya Sanskrit University Announcements: ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സീറ്റ് ഒഴിവ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തില്‍ 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.എഫ്.എ. വിഭാഗത്തിലെ എസ്.ടി. സംവരണ സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2 ഒഴിവുകളാണുള്ളത്. നിര്‍ദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വിദ്യാര്‍ത്ഥികള്‍ 09.10.2020 രാവിലെ 10.30 ന് സര്‍വ്വകലാശാല ആസ്ഥാനത്തുള്ള ബന്ധപ്പെട്ട വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ (www.ssus.ac.in, http://www.ssusonline.org)) ലഭ്യമാണ്.

More Education News: കൂടുതൽ വിദ്യഭ്യാസ വാർത്തകളും അറിയിപ്പുകളും

കളമശേരി ഗവ: ഐ.ടി.ഐ പ്രവേശനം

കൊച്ചി: കളമശേരി ഗവ:ഐ.ടി.ഐ യിലെ 2020 അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച അപേക്ഷാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒടുക്കുന്നതിനും ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനുളള അവസാന തീയതി ഒക്‌ടോബര്‍ എട്ടാണ്. അപേക്ഷാര്‍ഥികള്‍ പ്രസ്തുത തീയതിക്ക് മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ആരക്കുഴ ഗവ:ഐ.ടിഐ പ്രവേശനം

കൊച്ചി: ആരക്കുഴ ഗവ:ഐ.ടിനെ യില്‍ മെട്രിക് ട്രേഡായ ഡി/സിവില്‍ (രണ്ട് വര്‍ഷം), നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് 2020-21 വര്‍ഷത്തെ പ്രവേശനത്തിനായി http://www.itiadmissions.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരുടെ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനുളള അവസാന തീയതി ഒക്‌ടോബര്‍ എട്ടിന് വൈകിട്ട് അഞ്ചിന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0485-2254442, 9446135438. വെബ്‌സൈറ്റ് http://www.det.kerala.gov.in . ഐ.ടി.ഐ വെബ്‌സൈറ്റ് http://www.itiarakkuzha.kerala.gov.in

സീറ്റ് ഒഴിവ്

എറണാകുളം: ടൂറിസം വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2020-21 അധ്യയന വർഷത്തെ ഫുഡ് ആൻറ് ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോ മൊഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒരു വർഷമാണ് കാലാവധി. കൂടുതൽ വിവരങ്ങൾക്ക് 0484-2558385, 9400455066 എന്നീ നമ്പറിൽ ബന്ധപ്പെടണം.

ഹയർ സെക്കൻഡറി പ്രവേശനം

ഹയർ സെക്കൻഡറി സ്‌പോർട്‌സ് ക്വാട്ടയിലേയും കമ്മ്യൂണിറ്റി ക്വാട്ടയിലേയും പ്രവേശനങ്ങൾ സപ്ലിമെന്ററി ഘട്ടത്തോടെ അവസാനിക്കുന്നതിനാൽ എസ്.എസ്.എൽ.സി സേ പരീക്ഷ പാസ്സായവർക്കും കൂടി അവസരം നൽകുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഒക്‌ടോബർ ഏഴിന് വൈകിട്ട് നാല് വരെ നീട്ടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ബി.എഫ്.എ കോഴ്‌സ്: അപേക്ഷാ തിയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ ഡിഗ്രി കോഴ്‌സിലേക്ക് ഓൺലൈനിൽ 12 വരെ അപേക്ഷിക്കാം. പ്രവേശന പ്രോസ്‌പെക്ടസും അപേക്ഷാഫോമും ഓൺലൈനായി അപേക്ഷ അയയ്ക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങളും http://www.admissions.dtekerala.gov.in ൽ ലഭിക്കും. പ്ലസ്ടു, തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ളവർക്ക് 300 രൂപയും പട്ടികജാതി പട്ടികവർഗക്കാർക്ക് 150 രൂപയുമാണ് അപേക്ഷാഫീസ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2561313.

നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ അർഹത നിർണ്ണയ പരീക്ഷ 28ന്

നഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്തവർക്കും പരീക്ഷ എഴുതാൻ കഴിയാത്തവർക്കും മേഴ്‌സി ചാൻസ് മുഖേന പരീക്ഷ/തുടർപഠനം എന്നിവയ്ക്ക് അനുമതിക്കായി നടത്തുന്ന മൾട്ടിപ്പിൾ ചോയ്‌സ് അർഹതനിർണ്ണയ പരീക്ഷ 28ന് നടക്കും. രാവിലെ 11 മുതൽ 12.30 വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്‌സിംഗ് സ്‌കൂളുകളിലാണ് പരീക്ഷ. തിരഞ്ഞെടുത്തിട്ടുളള ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥാപനമേധാവി (പ്രിൻസിപ്പൽ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നേഴ്‌സിംഗ് സ്‌കൂൾ/കോളേജ് മേധാവിയുടെ സാക്ഷ്യപത്രം, അസൽ ആധാർകാർഡ് എന്നിവയുമായി പരീക്ഷക്ക് ഒരു മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണമെന്ന് കൗൺസിൽ രജിസ്ട്രാർ ഡോ. സലീനാ ഷാ അറിയിച്ചു.

ചാക്ക ഐ.ടി.ഐ പ്രവേശനം: ഒക്‌ടോബർ 8 അഞ്ച് വരെ ഓപ്ഷൻ നൽകാം

ചാക്ക ഐ.ടി.ഐ. ലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ നൽകിയവർക്ക് ഇന്ന് (ഒക്‌ടോബർ 8) വൈകിട്ട് അഞ്ച് വരെ ട്രേഡ് ഓഫ്ഷൻ നൽകാം. അപേക്ഷാ ഫീസ് 100 രൂപയും അടയ്ക്കണം. എന്ന പോർട്ടൽ വഴിയും ൽ നൽകിയിട്ടുള്ള ലിങ്ക് മുഖേനയും ഇത് ചെയ്യാം. ട്രേഡ് വിവരങ്ങൾ അറിയുന്നതിനായി ചാക്ക ഐ.ടി.ഐ. യുടെ വെബ്‌സൈറ്റിൽ ലഭിക്കും.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 october 07

Next Story
Victers Channel Timetable October 08: വിക്ടേഴ്സ് ചാനൽ; ഒക്ടോബർ 08 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters channel, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com