University Announcements 05 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

യു. ജി മൂന്നാം ഘട്ട അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

2020 – 21 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് //www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ 05.10.2020, ന് പ്രസ്ദ്ധീകരിച്ചു. മൂന്നാം ഘട്ടത്തിൽ ആദ്യമായി (First time) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 2020 ഒക്ടോബർ 5,6,7 തീയതികളിൽ Admission ഫീസ് SBI Collect വഴി നിർബന്ധമായും അടക്കേണ്ടതാണ്. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതായിരിക്കും.

അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്.
U G Admission-Admission Fee(General/SEBC), UG Admission–Admission Fee(SC/ST) എന്നീ കാറ്റഗറികളിൽ മാത്രം ഓൺലൈനായി ഫീസ് അടക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മറ്റു കാറ്റഗറികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
ഒന്ന്,രണ്ട് അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച്, ഫീസ് അടച്ച് ഫീസ് ഒടുക്കിയ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.

അഡ്മിഷൻ ഫീസ് അടച്ച വിദ്യാർഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം 07.10.2020 ന് 5 മണിക്ക് മുൻപായി //www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം യഥാസമയം വെബ്‌സൈറ്റിൽ ചേർക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.

കോളേജ് പ്രവേശനം

ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ സയൻസ് വിഷയങ്ങൾക്ക് ഒക്ടോബർ 7,8,9 തീയതികളിലും കൊമേഴ്‌സ് വിഷയങ്ങൾക്ക് ഒക്ടോബർ 12,13,14 തീയതികളിലും ആർട്സും ഭാഷാ വിഷയങ്ങൾക്കും ഒക്ടോബർ 15,16,19,20,21 തീയതികളിലും അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ്. അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ , അതാത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ് . അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ മൂന്നാം അലോട്ട്മെന്റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്

2. രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ SBI Collect വഴി ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്

3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്

4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്

5. വിടുതൽ സർട്ടിഫിക്കേറ്റ്

6. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കേറ്റ്

7. അസ്സൽ കമ്മ്യുണിറ്റി / EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കേറ്റ്

8. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കേറ്റ് (SEBC വിഭാഗങ്ങൾക്ക്)

9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്

10. HSE, VHSE, CBSC, ISCE, NIOS, കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്

11. അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

താത്കാലിക പ്രവേശനം

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർക്ക് ആവശ്യമെങ്കിൽ താത്ക്കാലിക പ്രവർത്തനം നേടാവുന്നതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാവുന്നതാണ്. താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അന്നു തന്നെ സ്ഥിരം പ്രവശനം നേടേണ്ടതാണ്

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ പേയ്മെന്റ് വഴി ഫീസടച്ചവർ ഈ വെബ്‌സൈറ്റിലെ Payment History എന്ന ലിങ്ക് വഴി പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ് . ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2019 അഡ്മിഷൻ റഗുലർ/2009 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ്, സീപാസ്, 2016 അഡ്മിഷൻ സപ്ലിമെന്ററി – ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകൾ ഒക്‌ടോബർ 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ ഏഴുവരെയും 525 രൂപ പിഴയോടെ എട്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം. ആദ്യമായി പരീക്ഷയെഴുതുന്നവർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 135 രൂപയും അടയ്ക്കണം.

സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ – റഗുലർ/സപ്ലിമെന്ററി) പരിക്ഷകൾ ഒക്‌ടോബർ 16 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ ഏഴുവരെയും 525 രൂപ പിഴയോടെ എട്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രാക്ടിക്കൽ

2020 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി (2014 സ്‌കീം, 2018 അഡ്മിഷൻ റഗുലർ/2014-17 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ 12 മുതൽ 14 വരെ പാലാ അൽഫോൺസാ കോളേജിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടണം.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. കഥകളിവേഷം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ എന്ന ലിങ്കിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ഗവണ്‍മെന്റ് കോളേജുകളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം, അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ നടത്താവൂ. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം നടത്താനുള്ള അധികാരം, അതാതു കോളേജുകളിലെ പ്രിന്‍സിപ്പാളിനും കായിക വിഭാഗത്തിനും മാത്രമായിരിക്കുമെന്ന് കായിക വിഭാഗം ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പ്രവേശന മാനദണ്ഡങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാേകന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാലാ 06.10.2020-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്. പരീക്ഷക്ക് പരീക്ഷാ സെന്ററായി കണ്ണൂര്‍ എസ്.എന്‍. കോളേജ് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം. പരീക്ഷാ സമയത്തിലും തീയതിയിലും മാറ്റമില്ല.

പരീക്ഷകള്‍ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റിലെ ഫോട്ടോ ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല. പകരം ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാള്‍ ടിക്കറ്റിനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

അഫ്‌സല്‍ ഉലമ (പ്രിലിമിനറി) രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2020-21 വര്‍ഷത്തേക്കുള്ള അഫ്‌സല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ അഫ്‌സല്‍-ഉലമ (പ്രിലിമിനറി) ലോഗിന്‍ വഴി അലോട്‌മെന്റ് പരിശോധിക്കുകയും മാന്‍ഡേറ്ററി ഫീസ് അടക്കുകയും ചെയ്യേണ്ടതാണ്. എസ്.സി./എസ്.ടി./ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 06.10.2020 മുതല്‍ 15.10.2020 വരേയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടച്ച് അലോട്ട്‌മെന്റ് ലഭിച്ച കോളേജുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷകള്‍ മാറ്റിവെച്ചു

കാലിക്കറ്റ് സര്‍ലവകലാശാല ഒക്‌ടോബര്‍ 7-ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.) ഫുള്‍ ടൈം/പാര്‍ട് ടൈം, എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (സി.യു.സി.എസ്.എസ്.), എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (സി.യു.സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല ബി.എഡ്.പ്രവേശനം 2020 – 21

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/സ്വാശ്രയ ടീച്ചര്‍ ട്രെയിനിംഗ് കോളേജുകളിലെയും, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെയും ബി.എഡ്. ബിരുദ കോഴ്സുകളിലേക്കുളള 2020 – 22 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ (//admission.keralauniversity.ac.in) ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ബി.ടെക്. ആറാം സെമസ്റ്റര്‍ (2013 സ്കീം) ഡിസംബര്‍ 2019 കെമിക്കല്‍ എഞ്ചിനീയറിംഗ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 7, 8 തീയതികളില്‍ ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം

2020 ജൂണില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.പി.എ (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്) (2017 അഡ്മിഷന്‍ – റെഗുലര്‍/2014-2016 അഡ്മിഷന്‍ – സപ്ലിമെന്‍ററി/2013 അഡ്മിഷന്‍ – മേഴ്സിചാന്‍സ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2020 ഫെബ്രുവരിയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍ ആന്‍റ് സപ്ലിമെന്‍ററി (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2020 ജനുവരിയില്‍ നടന്ന എം.സി.എ. (2011 സ്കീം) രണ്ടാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2020 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ, അവസാന വര്‍ഷ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ത്രീ മെയിന്‍) സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2019 നവംബറില്‍ നടന്ന നാലാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Sree Sankaracharya Sanskrit University Announcements: ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സീറ്റൊഴിവ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തില്‍ 2020-21
അധ്യയന വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട്
ബി.എ. ഭരതനാട്യം. ബി.എ. സംഗീതം, ബി.എഫ്.എ. എന്നീ വിഭാഗങ്ങളിലെ
എസ്.ടി. സംവരണ സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബി.എ. ഭരതനാട്യം – 1,
ബി.എഫ്.എ. – 2, ബി.എ. സംഗീതം – 1 എന്നീ ഒഴിവുകളാണുള്ളത്. നിര്‍ദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം
ബി.എഫ്.എ., ബി.എ. സംഗീത വിഭാഗം വിദ്യാര്‍ത്ഥികള്‍ 07.10.2020 തീയതി രാവിലെ
10.30 നും ബി.എ. ഭരതനാട്യം വിദ്യാര്‍ത്ഥികള്‍ 11.30 നും, സര്‍വ്വകലാശാല ആസ്ഥാനത്തുള്ള ബന്ധപ്പെട്ട വകുപ്പുകളില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ (www.ssus.ac.in, www.ssusonline.org) ലഭ്യമാണ്.

അറിയിപ്പ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല 2020 മെയ് മാസത്തില്‍ നടക്കേണ്ടിയിരുന്ന ബി.എ. രണ്ടും നാലും സെമസ്റ്ററിന്‍റെയും പി.ജി. രണ്ടാം സെമസ്റ്ററിന്‍റെയും സപ്ലിമെന്‍ററി/ റീ അപ്പിയറന്‍സ് പരീക്ഷകള്‍ 21.10.2020 മുതല്‍ നടത്തുവാന്‍ തീരുമാനിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ മേല്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ വീടിനടുത്തുള്ള റീജിയണല്‍ സെന്‍ററുകള്‍ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കാവുന്നതാണ്. www.ssusonline.org എന്ന സര്‍വ്വകലാശാല വെബ്സൈറ്റിലൂടെ പരീക്ഷാ കേന്ദ്രത്തിന് ഓപ്ഷന്‍ നല്‍കുവാന്‍ 09.10.2020 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.

More Education News: കൂടുതൽ വിദ്യഭ്യാസ വാർത്തകളും അറിയിപ്പുകളും

പരീക്ഷാ പരിശീലനം

കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനം ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിക്കുന്നു. പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുളള കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ ഉദ്യോഗാര്‍ഥികള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ ഒമ്പതിനുളളില്‍ ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ മേല്‍ വിലാസം, വാട്‌സ് ആപ്പ് നമ്പര്‍, ഇ-മെയില്‍ ഐ ഡി എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.

മരട് ഗവ. ഐ.ടി.ഐ പ്രവേശനം; ട്രേഡ് ഓപ്ഷന്‍ ഒക്‌ടോബര്‍ 8 വരെ

എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയിലെ 202021 പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും, പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി ഒക്‌ടോബര്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. //www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും //det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി ഇതിനു അവസരമുണ്ട്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷനും കൂടി നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2700142 എന്ന നമ്പറില്‍ ബന്ധപ്പെടുക.

തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പ്രവേശന തീയതി നീട്ടി

കൊച്ചി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തിലെ ഡിഗ്രി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 20 വരെ നീട്ടി. ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിയ്ക്കും ടൂറിസം, റേഡിയോഗ്രഫി എന്നിവയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. പ്ലസ്ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫോം //bit.ly/3gVXIxu എന്ന ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് സെന്റര്‍ ഹെഡ്, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി മാഹി സെന്റര്‍, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് കൈമാറുകയോ ചെയ്യാം. തപാലില്‍ അയക്കുന്നവര്‍ അപേക്ഷ ഫോമിനൊപ്പം സ്വന്തം വിലാസമെഴുതി 60 രൂപയുടെ സറ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാന്‍സ് ഓഫീസര്‍, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി (പേയബിള്‍ അറ്റ് മാഹി) എന്ന വിലാസത്തില്‍ അപേക്ഷാഫോം ഫീസായ നൂറുരൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഒക്ടോബര്‍ 20. വിവരങ്ങള്‍ക്ക് ഫോണ്‍ 9207982622, 04902332622.

കളമശേരി വനിത ഐ.ടി.ഐ പ്രവേശനം; തീയതി നീട്ടി

കൊച്ചി: കളമശേരി ഗവ:വനിത ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുളള തീയതി ഒക്‌ടോബര്‍ എട്ടു വരെ ദീര്‍ഘിപ്പിച്ചു. itiadmission.kerala.gov.in പോര്‍ട്ടല്‍ വഴിയും det.kerala.gov.in വെബ്‌സൈറ്റിലുളള ലിങ്ക് മുഖേനയും അവസരമുണ്ട്. മാര്‍ഗ നിര്‍ദ്ദേശങ്ങളും യൂസര്‍ മാനുവലും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നമ്പര്‍ 0484-2544750.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook