University Announcements 03 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പ്രിന്റിങ് ടെക്‌നോളജി പരീക്ഷ

കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസം ബി എസ് സി പ്രിന്റിങ് ടെക്‌നോളജി (2014 പ്രവേശനം) അഞ്ചാം സെമസ്റ്റർ റഗുലർ പരീക്ഷ ഒക്ടോബർ 22-നും ആറാം സെമസ്റ്റർ റഗുലർ പരീക്ഷ നവംബർ മൂന്നിനും ആരംഭിക്കും.

പുനർമൂല്യ നിർണ്ണയ ഫലം

കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ എം ബി എ (റഗുലർ, ഈവനിംഗ്) ജൂലൈ 2019 പരീക്ഷ പുനർമൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം ബന്ധപ്പെടുക.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

കിറ്റ്‌സിൽ ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സ്

കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബർ ഏഴ്. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 8111823377.

കിറ്റ്‌സിൽ ഡിഗ്രി പ്രവേശനം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.കോം (ട്രാവൽ & ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് ഒക്‌ടോബർ ഏഴ്‌വരെ അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ www.kittsedu.org യിലോ നേരിട്ടോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2327707. പി.എൻ.എക്‌സ്. 3392/2020

75% നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ നൂതന സാങ്കേതികവിദ്യ പഠനം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ ഐസിറ്റി അക്കാദമി നടത്തുന്ന നൂതന സാങ്കേതിക വിദ്യ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാവുന്ന തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ //ictkerala.org/course-registration/ എന്ന വെബ്സൈറ്റ് വഴി ലഭിക്കണം.സൈബര്‍ സെക്യൂരിറ്റി, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്,റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍(ആര്‍പിഎ), ഓഗ്മെന്റഡ് റിയാലിറ്റി -വെര്‍ച്വല്‍ റിയാലിറ്റി(AR-VR) , ഫുള്‍ സ്റ്റാക്ക് ഡെവലപ്പര് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എന്നീ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഈ കോഴ്സുകള്‍ക്ക് കോഴ്സ് ഫീസിന്റെ 75% സ്‌കോളര്‍ഷിപ്പ് നോര്‍ക്ക റൂട്സ് വഴി ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്-0471-2700811/12/13, 8078102119.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook