University Announcements 01 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ ഫലം

മഹാത്മാഗാന്ധി സർവകലാശാല മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. മോഡൽ 1,2,3 (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 15 വരെ സർവകലാശാല വെബ്‌സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2019 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി(2014 സ്‌കീം, 2018 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ ആറു മുതൽ എട്ടുവരെ പാല അൽഫോൺസ കോളജിൽ നടക്കും. വിശദവിവരത്തിന് കോളജ് ഓഫീസുമായി ബന്ധപ്പെടുക.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യുക്കേഷൻ-ഇന്റലെക്ച്വൽ ഡിസെബിലിറ്റി/ലേണിങ് ഡിസെബിലിറ്റി(2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷ ഒക്‌ടോബർ 14ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.ഫാം(2016 അഡ്മിഷൻ റഗുലർ) പരീക്ഷ ഒക്‌ടോബർ 30ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ എട്ടുവരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ ഒമ്പതു വരെയും 1050 രൂപ പിഴയോടെ ഒക്‌ടോബർ 12 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ 210 രൂപ സി.വി. ക്യാമ്പ് ഫീസും അടയ്ക്കണം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ ഫലം

സർവകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.01.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം

ടൈംടേബിൾ

13.10.2020 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (നവംബർ 2019) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്

05.10.2020 ന് ആരംഭിക്കുന്ന വാർഷിക ബി. എഡ്. സപ്ലിമെന്ററി പരീക്ഷകക്ക് ഒരു മണിക്കൂർ മുൻപ് പരീക്ഷാകേന്ദ്രമായ സർവകലാശാല താവക്കര ക്യാംപസിലെത്തി ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

ഐ.ടി.ഐ പ്രവേശനത്തിന് ട്രേഡ് ഓപ്ഷൻ അഞ്ച് വരെ നൽകാം

സർക്കാർ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓൺലൈനായി നൽകിയ അപേക്ഷയിൽ ട്രേഡ് ഓപ്ഷൻ നൽകുന്നതിനും പണടയ്ക്കുന്നതിനും അഞ്ചു വരെ സമയം നൽകി. //itadmissions.kerala.gov.in ലും //det.kerala.gov.in ലെ ലിങ്ക് മുഖേനയും ഓപ്ഷൻ നൽകാം. മാർഗ്ഗ നിർദ്ദേശങ്ങളും യൂസർ മാനുവലും വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്‌സ്. 3347/2020

കുസാറ്റ് പ്രവേശനം: ഒക്ടോബർ നാല് വരെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ 2020 അധ്യയന വര്‍ഷത്തെ പഞ്ചവത്സര ബിബിഎഎല്‍എല്‍ബി (ഹോണേഴ്‌സ്), ബി.കോംഎല്‍എല്‍ബി (ഹോണേഴ്‌സ്) കോഴ്‌സുകളുടെയും, എം.സി.എ (ലാറ്ററല്‍ എന്‍ട്രി) ഒഴികെയുള്ള ബിരുദാന്തര ബിരുദ, ത്രിവത്സര എല്‍എല്‍ബി കോഴ്‌സുകളുടെയും അപേക്ഷകര്‍ക്ക് തങ്ങളുടെ ലോഗിന്‍ പേജില്‍ /ഹോം പേജില്‍ യോഗ്യതാ പരീക്ഷയുടെ സ്‌കാന്‍ ചെയ്ത കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 4 വരെ നീട്ടി. യോഗ്യതാ പരീക്ഷയില്‍ നേടിയ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാത്ത അപേക്ഷകരെ പ്രസ്തുത കോഴ്‌സുകളുടെ പ്രവേശനത്തിനായി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയില്ലെന്ന്് അഡ്മിഷന്‍സ് വിഭാഗം ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് admissions.cusat.ac.in സന്ദര്‍ശിക്കുക.

ക്ലര്‍ക്ക് പരീക്ഷാ പരിശീലനം

കൊച്ചി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എംപ്ലോയ്‌മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ പരിശീലനം നല്‍കുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഓഗസ്റ്റ് 10 ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട്് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും അവസരം. വിശദ വിവരങ്ങള്‍ക്ക്്് ഫോണ്‍: 04842576756.

സൗജന്യ മത്സര പരീക്ഷ പരിശീലനം

എറണാകുളം : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾക്ക് 30 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനം ഓൺലൈൻ ആയി നടത്തുന്നു. പി. എസ്. സി നടത്തുന്ന മത്സര പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്ന രീതിയിൽ ആണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ള, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഒക്ടോബർ 9 ന് മുൻപായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ മേൽവിലാസം, വാട്സ്ആപ്പ് നമ്പർ, ഇ -മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തണം. ഇ -മെയിൽ വിലാസം : deeekm.emp.lbr@kerala.gov.in ഫോൺ : 0484 2422458

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook