University Announcements 30 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 30 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എസ്.സി. ഹ്യൂമണ്‍ ഫിസിയോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ് സയന്‍സ് പഠനവകുപ്പില്‍ എം.എസ്.സി. ഹ്യൂമണ്‍ ഫിസിയോളജി വിഷയത്തില്‍ എല്ലാ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 3-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകളുമായി പഠനവകുപ്പില്‍ നേരിട്ടെത്തി പ്രവേശനം എടുക്കേണ്ടതാണ്.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല പുതുതായി ആരംഭിച്ച കോഴ്‌സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പി.ജി.-സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 റഗുലര്‍ പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഡിസംബര്‍ 5 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 7 വരേയും ഫീസടച്ച് ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്, പി.ജി. – സി.യു.സി.എസ്.എസ്. 2012 സ്‌കീം, 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 റഗുലര്‍ പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഡിസംബര്‍ 7 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 9 വരേയും ഫീസടച്ച് ഡിസംബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 2019 സ്‌കീം, 2019 പ്രവേശനം പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം., ഏപ്രില്‍/മെയ് 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 13 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 15 വരേയും ഫീസടച്ച് ഡിസംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ., മൂന്ന്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2017 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍ 1032/2020

പരീക്ഷ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.

എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി മൂന്നാംഘട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി 2020-21 അദ്ധ്യയന വര്‍ഷത്തെ മൂന്നാംഘട്ട പ്രവേശനം ഡിസംബര്‍ 2-ന് നടക്കും. ബി.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ബിരുദധാരികളായ അപേക്ഷകരില്‍ ഇ.ഡബ്ല്യു.എസ്. 90 മുതല്‍ 166 വരെ, റാങ്കിലുള്‍പ്പെട്ടവരും എല്ലാ എസ്.സി., എസ്.ടി., എല്‍.സി., ഒ.ബി.എക്‌സ്., ഒ.ഇ.സി., ഭിന്നശേഷി വിദ്യാര്‍ത്ഥികളും ഡിസംബര്‍ 2-ന് രാവിലെ 10 മണിക്കും മറ്റു ബി.എസ്. സി. ബിരുദധാരികളില്‍ 161 മുതല്‍ 200 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 മണിക്കും 200 മുതല്‍ 250 വരെ റാങ്കിലുള്‍പ്പെട്ടവരും എസ്.സി., എസ്.ടി. 236 മുതല്‍ 307 വരെ റാങ്കിലുള്‍പ്പെട്ടവരും ഉച്ചക്ക് 2 മണിക്കും പ്രവേശനത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുതുക്കിയ പരീക്ഷാത്തീയതി

2020 നവംബര്‍ 26 ലെ മാറ്റിവച്ച നാലാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) ഇലക്ടീവ് ii ന്റെ പരീക്ഷ ഡിസംബര്‍ 2 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.

ഡിസംബര്‍ 3 ന് ഗവ.കോളേജ് ഫോര്‍ വിമന്‍, തിരുവനന്തപുരത്ത് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്.സി. പ്രാക്ടിക്കൽ പരീക്ഷ ഡിസംബര്‍ 4 ലേക്ക് മാറ്റിവച്ചു.

പരീക്ഷാഫീസ്

2021 ഫെബ്രുവരി 4 ന് ആരംഭിക്കുന്ന ഒന്നാംവര്‍ഷ ബി.ഫാം. (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 11 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 16 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

പരീക്ഷാഫലം

മാര്‍ച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ടെക്. (ഫുള്‍ടൈം) (2008 സ്‌കീം ആന്റ് 2003 സ്‌കീം – മേഴ്‌സിചാന്‍സ്), ഡിസംബര്‍ 2019 (മെക്കാനിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബി.എ. ഒന്നും രണ്ടും സെമസ്റ്റര്‍ (എഫ്.ഡി.പി. – സി..എസ്.എസ്.), ഡിസംബര്‍ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഡിസംബര്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2020 ജനുവരിയി നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ.ഇക്കണോമിക്‌സ് (2018 അഡ്മിഷന്‍/സപ്ലിമെന്ററി 2017 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഡിസംബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദാനന്തര ബിരുദ പ്രവേശനം; സാധ്യത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദപ്രവേശനത്തിന് സാധ്യത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. http://www.cap.mgu.ac.in എന്ന വെബ് സൈറ്റിലെ ‘പിജി ക്യാപ് 2020’ എന്ന ലിങ്കിൽ വിശദവിവരം ലഭിക്കും. അപേക്ഷകർക്ക് തിരുത്തലുകൾ വരുത്താനും ഓപ്ഷനുകൾ ചേർക്കാനും ഒഴിവാക്കാനും പുനഃക്രമീകരിക്കാനും ഡിസംബർ അഞ്ചിന് വൈകീട്ട് നാലുവരെ അവസരം ലഭിക്കും. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. മാർക്കുകൾ നൽകിയതിലുണ്ടായ പിഴവും തിരുത്താം. സംവരണാനുകൂല്യത്തിന് പ്രോസ്‌പെക്ടസ് പ്രകാരമുള്ള സാക്ഷ്യപത്രങ്ങൾ തന്നെയാണ് അപ്‌ലോഡ് ചെയ്തതെന്ന് ഉറപ്പാക്കണം.

പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി., ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ ജാതി, വരുമാന സർട്ടിഫിക്കറ്റുകളും (ഒരു ഫയലായി) അല്ലെങ്കിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ ഇൻകം ആന്റ് അസറ്റ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗക്കാർ പൊതുവിഭാഗം തെരഞ്ഞെടുക്കുകയോ വരുമാനം എട്ടുലക്ഷത്തിൽ അധികമായി നൽകി സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യുക. എൻ.സി.സി., എൻ.എസ്.എസ്. വിഭാഗങ്ങളിൽ ബോണസ് മാർക്കിന് അപേക്ഷിക്കുന്നവർ ബിരുദതലത്തിലെ സാക്ഷ്യപത്രമാണ് അപ് ലോഡ് ചെയ്യേണ്ടത്. വിമുക്തഭടൻ, ജവാൻ എന്നിവരുടെ ആശ്രിതർക്ക് ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രം നൽകണം. കര, നാവിക, വ്യോമ സേനാവിഭാഗങ്ങളെ മാത്രമേ ഇതിനായി പരിഗണിക്കൂ.

യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാല 2020-21 അധ്യയന വർഷത്തെ ബി.എ., ബി.കോം, എം.എ., എം.കോം, എം.എസ് സി. (മാത്തമാറ്റിക്‌സ്) എന്നീ കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഇന്നു മുതൽ (ഡിസംബർ 1) അപേക്ഷ നൽകാം. യു.ജി. ഫുൾ കോഴ്‌സുകളിൽ ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, കൊമേഴ്‌സ് വിഷയങ്ങൾക്ക് സി.ബി.സി.എസ്. – എസ്.ഡി.ഇ. 2017 (മോഡൽ 1) സിലബസിലാണ് രജിസ്‌ട്രേഷൻ. പിജി. കോഴ്‌സുകളിൽ എം.എ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി. മാത്തമാറ്റിക്‌സ്, എം.കോം. എന്നീ വിഷയങ്ങൾക്ക് സി.എസ്.എസ്. -2019 (പ്രൈവറ്റ്) സിലബസിലാണ് രജിസ്‌ട്രേഷൻ.

യു.ജി. നോൺ ഫുൾ കോഴ്‌സുകളിൽ രണ്ടുമുതൽ ആറുവരെ സെമസ്റ്ററുകളിലേക്കുള്ള റഗുലർ ടു പ്രൈവറ്റ് സ്ട്രീം മാറ്റം, ബി.കോം. അഡീഷണൽ ഓപ്ഷണൽ/ഇലക്ടീവ്, അഡീഷണൽ സെക്കന്റ് ലാംഗ്വേജ്/കോമൺകോഴ്‌സ് രണ്ട്, അഡീഷണൽ ഡിഗ്രി, ഫാക്കൽറ്റി മാറ്റം, അഡീഷണൽ കോമൺ കോഴ്‌സ് 1 & 2 എന്നീ വിഭാഗങ്ങളിൽ സി.ബി.സി.എസ്.-എസ്.ഡി.ഇ. 2017 (മോഡൽ 1) സിലബസിൽ വ്യവസ്ഥയ്ക്ക് വിധേയമായി പ്രൈവറ്റ് രജിസ്‌ട്രേഷൻ അനുവദിക്കും.

പി.ജി. നോൺ ഫുൾ കോഴ്‌സ് വിഭാഗത്തിൽ രണ്ടുമുതൽ നാലു സെമസ്റ്റർ വരെ സി.എസ്.എസ്. 2019 സിലബസിൽ റഗുലർ ടു പ്രൈവറ്റ് സ്ട്രീം മാറ്റം അനുവദിച്ചിട്ടുണ്ട്. ഫുൾ കോഴ്‌സ്, നോൺ ഫുൾ കോഴ്‌സ് അപേക്ഷകൾ പിഴകൂടാതെ ഡിസംബർ 21 വരെയും 1050 രൂപ പിഴയോടെ ഡിസംബർ 22 മുതൽ 28 വരെയും 2100 രൂപ പിഴയോടെ ഡിസംബർ 29 മുതൽ 31 വരെയും സ്വീകരിക്കും.

ഒന്നും രണ്ടും സെമസ്റ്റർ യു.ജി., പി.ജി. ഫുൾ കോഴ്‌സ് രജിസ്‌ട്രേഷന്‌ ഓൺലൈനായി അപേക്ഷ നൽകണം. ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലിൽക്കൂടി മാത്രമേ ഫീസടയ്ക്കാവൂ. യു.ജി., പി.ജി. നോൺ ഫുൾ കോഴ്‌സ് രജിസ്‌ട്രേഷന് വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷഫോം ഡൗൺലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം. http://www.epay.mgu.ac.in എന്ന പോർട്ടൽ വഴി ഓൺലൈനായി ഫീസടച്ച് ഇ-രസീത് അപേക്ഷയ്‌ക്കൊപ്പം നൽകണം. ഫുൾ കോഴ്‌സുകളുടെ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നോൺ ഫുൾ കോഴ്‌സുകളുടെ അപേക്ഷയും അനുബന്ധരേഖകളും അസോസിയേറ്റ് പ്രൊഫസർ ഇൻ ചാർജ് ഓഫ് പ്രൈവറ്റ് രജിസ്‌ട്രേഷൻ, മഹാത്മാഗാന്ധി സർവകലാശാല, തപാൽ സെക്ഷൻ, റൂം നമ്പർ 49, പ്രിയദർശിനിഹിൽസ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തിൽ രജിസ്‌ട്രേഡ് പോസ്റ്റിൽ അയയ്ക്കാം. കൂടാതെ സർവകലാശാല ഫ്രണ്ട് ഓഫീസിലെ പ്രത്യേക ബോക്‌സിൽ ഇടാം.

അപേക്ഷയിലെ തെറ്റുകൾ തിരുത്തേണ്ടവർ 525 രൂപയുടെ ഇ-പേയ്‌മെന്റ് ഫീസ് രസീതും ആദ്യം സമർപ്പിച്ച അപേക്ഷയുടെ പകർപ്പും സഹിതം അപേക്ഷ പ്രൈവറ്റ് രജിസ്‌ട്രേഷൻ സെക്ഷനിൽ നൽകണം. പിന്നീട് തിരുത്തലുകൾ അനുവദിക്കില്ല. അടച്ച ഫീസുകൾ തിരികെ ലഭിക്കില്ല.

വിശദവിവരത്തിന് http://www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2733681, 2731325 (ബി.കോം), 2733455 (ബി.കോം), 2733427 (എം.എ., എം.കോം, എം.എസ് സി.), 2733365 (ബി.എ., ബി.കോം, എം.കോം).

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്‌സി. ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് പ്രോഗ്രാമുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ഡിസംബർ നാലിന്‌ രാവിലെ 11ന് പഠനവകുപ്പിലെത്തണം.

യു.ജി.സി. – നെറ്റ്/ജെ.ആർ.എഫ്. പരീക്ഷ പരിശീലനം

മാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. വിശദവിവരത്തിന് ഫോൺ: 0481-2731025.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 30

Next Story
Victers Channel Timetable December 01: വിക്ടേഴ്‌സ് ചാനൽ; ഡിസംബർ 01 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com