University Announcements 25 November 2020: ദേശീയ പണിമുടക്ക്, നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു; ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 November 2020: ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ നാളെ നടക്കേണ്ട പരീക്ഷകൾ മാറ്റിവെച്ചു; വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 25 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും. നവംബർ 26ന് നടക്കുന്ന ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് വിവിധ യൂണിവേഴ്സിറ്റികളിലായി നാളെ നടക്കേണ്ട പരീക്ഷകൾ മാറ്റിവെച്ചു.

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ് രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കുക. പത്ത് ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും.

Read more: ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്ക്; കേരളവും സ്തംഭിക്കും

Calicut University Announcements: കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനം

2020-21 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനം നവംബര്‍ 30-ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഓപ്പണ്‍ മെറിറ്റ് റാങ്ക് നമ്പര്‍ 51 മുതല്‍ 120 വരെയുള്ളവര്‍ രാവിലെ 11 മണിക്കും ഇ.ടി.ബി. 15 മുതല്‍ 34 വരെയും മുസ്ലീം 16 മുതല്‍ 35 വരേയും ഇ.ഡബ്ല്യു.എസ്. 11 മുതല്‍ 33 വരേയും എസ്.സി. 13 മുതല്‍ 21 വരേയും റാങ്കിലുള്ളവര്‍ പകല്‍ 2 മണിക്കും പഠന വിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

എം.എ. വിമണ്‍സ് സ്റ്റഡീസ് ഒഴിവുകള്‍

വുമണ്‍സ് സ്റ്റഡീസ് വിഭാഗത്തില്‍ എം.എ. വുമണ്‍സ് സ്റ്റഡീസിന് എസ്.ടി., പി.എച്ച്. വിഭാഗങ്ങളില്‍ ഓരോ ഒഴിവുകളുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നവംബര്‍ 27-ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠന വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2011 സ്‌കീം, 2012 പ്രവേശനം പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ്, 2015 സ്‌കീം, 2015 പ്രവേശനം ആറാം സെമസ്റ്റര്‍ മൂന്ന് വര്‍ഷം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി എന്നിവയുടെ റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2020 പരീക്ഷയും, 2018 സ്‌കീം, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.സി.എ. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷയും ഡിസംബര്‍ 4-ന് ആരംഭിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 8 വരെ അപേക്ഷിക്കാം.

പരീക്ഷ രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം പി.ജി.-സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 4 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 7 വരേയും ഫീസടച്ച് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി., നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഗ്രേഡ് കാര്‍ഡ് വിതരണം

2020 മാര്‍ച്ച് മാസത്തില്‍ നടത്തിയ അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടേയും അദീബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം ഏപ്രില്‍ 2019, അദീബി ഫാസില്‍ പ്രിലിമിനറി (ഓള്‍ഡ് സ്‌കീം) പരീക്ഷ ഏപ്രില്‍ 2019 എന്നിവയുടേയും ഗ്രേഡ് കാര്‍ഡുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഗ്രേഡ് കാര്‍ഡുകള്‍ ലഭിക്കുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. അദീബി ഫാസില്‍ പ്രിലിമിനറി (ഓള്‍ഡ് സ്‌കീം) ഏപ്രില്‍ 2019 പരീക്ഷയുടെ പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കായി ഡിസംബര്‍ 9 വരെ അപേക്ഷിക്കാവുന്നതാണ്.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല നവംബർ 26ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ ബി.പി.എഡ്. (2019 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ റീഅപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 17 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 30 വരെയും 525 രൂപ പിഴയോടെ ഡിസംബർ ഒന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ രണ്ടുവരെയും അപേക്ഷിക്കാം.

പിഎച്ച്.ഡി. പ്രവേശന പരീക്ഷ നവംബർ 27, 28, 29 തീയതികളിൽ

മഹാത്മാഗാന്ധി സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനത്തിനുള്ള പരീക്ഷ നവംബർ 27, 28, 29 തീയതികളിൽ നടക്കും. കോട്ടയം സി.എം.എസ്. കോളേജാണ് പരീക്ഷകേന്ദ്രം. ഹാൾടിക്കറ്റ് നവംബർ 29ന് രാവിലെ ഒൻപതുവരെ ഡൗൺലോഡ് ചെയ്യാം. അറബിക്, മാത്തമാറ്റിക്‌സ്, ഫിലോസഫി, ഫിസിക്കൽ എജ്യൂക്കേഷൻ, ഫിസിക്‌സ്, സൈക്കോളജി, സംസ്‌കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ടൂറിസം സ്റ്റഡീസ്, സുവോളജി എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ നവംബർ 27ന് രാവിലെ 10 മുതൽ ഒന്നുവരെ നടക്കും. ഇംഗ്ലീഷ്, എൻവയൺമെന്റൽ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ലോ, മലയാളം, മാനേജ്‌മെന്റ് സ്റ്റഡീസ്, പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്/പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ നവംബർ 28ന് രാവിലെ 10 മുതൽ ഒന്നുവരെ നടക്കും. ബയോസയൻസ്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ നവംബർ 29ന് രാവിലെ 10 മുതൽ ഒന്നു വരെ നടക്കും. പരീക്ഷയെഴുതുന്നവർ കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വിശദവിവരം phd.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2732947.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്‌സി. ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് പ്രോഗ്രാമുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി നവംബർ 30ന് രാവിലെ 11ന് പഠനവകുപ്പിലെത്തണം.

സ്‌പോട് അഡ്മിഷൻ ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. (പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്), എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഓരോ സീറ്റിലേക്ക് സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ നവംബർ 30ന് രാവിലെ 11ന് പഠനവകുപ്പ് ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം.

പരീക്ഷഫലം

2019 ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം – 2015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ പുനഃക്രമീകരിച്ചു

26.11.2020 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം. പി. എഡ്. റെഗുലർ/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷ 27.11.2020 (വെള്ളി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിലും പരീക്ഷാകേന്ദ്രത്തിലും മാറ്റമില്ല.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. എ./ ബി. എസ് സി./ ബി. റ്റി. റ്റി. എം./ ബി. എസ്. ഡബ്ല്യു./ ബി. ബി. എ./ ബി. ബി. എ. (റ്റി. റ്റി. എം.)/ ബി. ബി. എ. (ആർ. റ്റി. എം.)/ ബി. ബി. എം./ ബി. എസ് സി. ഓണേഴ്സ്, ബി.കോം റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബി. എസ് സി./ ബി. എസ് സി. ഓണേഴ്സ് പ്രോഗ്രാമുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 12.12.2020 ന് വൈകുന്നേരം 5 മണി വരെയും മറ്റു പ്രോഗ്രാമുകളുടേതിന് 07.12.2020 ന് വൈകുന്നേരം 5 മണി വരെയും ഓൺലൈനായി അപേക്ഷിക്കാം.

Cusat Announcements: കുസാറ്റ് അറിയിപ്പുകൾ

പരീക്ഷ മാറ്റി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നവംബര്‍ 26, ഡിസംബര്‍ 7 തീയതികളില്‍ നടത്താനിരുന്ന ബിടെക്ക് 6-ാം സെമസ്റ്റര്‍ (2012 സ്‌കീം) പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 30, 31 തീയതികളില്‍ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പരീക്ഷകളുടെ സമയക്രമത്തിന് മാറ്റമില്ല.

കുസാറ്റ് സ്‌പോട്ട് അഡ്മിഷന്‍

കുസാറ്റ് ബി.ടെക്ക് ലാറ്ററല്‍ എന്‍ട്രി, ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 1 ന് ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാറ്റ് 2020 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 27 ന് വൈകിട്ട് 5 നും 28 ന് വൈകിട്ട് 5 നുമിടയില്‍ തങ്ങളുടെ പ്രൊഫൈല്‍ പേജില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള രണ്ടാമത്തെ സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. വിശദ വിവരങ്ങള്‍ക്ക് admissions.cusat.ac.in

കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം.ടെക്ക് റെഗുലര്‍ (കമ്പ്യൂട്ടര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്) കോഴ്‌സുകളില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട്് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള യോഗ്യരായവര്‍ admissions.cusat.ac.in/cs.cusat.ac.in എന്നീ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോമില്‍ നവംബര്‍ 26 ന് വൈകിട്ട് 5ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484- 2862301; ഇ-മെയില്‍ cs.cusat.ac.in

ബി.ടെക്ക് പ്രോഗ്രാമുകളില്‍ ഒഴിവുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള മൂന്നാമത്തെ ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 2 ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ അഭാവത്തില്‍ റാങ്ക് ലിസ്റ്റില്‍ ഇല്ലാത്തവരെയും പരിഗണിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ 1 ന് രാവിലെ 10 മുതല്‍ 5 വരെ തങ്ങളുടെ പ്രൊഫൈല്‍ പേജിലൂടെയും അല്ലാത്തവര്‍ക്ക് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖേനയും രജിസ്റ്റര്‍ ചെയ്യാം. റാങ്ക് ലിസ്റ്റിലുള്ളവരെ റാങ്കിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവരെ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് അലോട്ട്‌മെന്റിന് പരിഗണിക്കുന്നത്. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന രേഖകള്‍ അന്നുതന്നെ അപ്‌ലോഡ് ചെയ്യണമെന്ന്് ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : admissions.cusat.ac.in

പുതിയ തൊഴില്‍ സാധ്യതകള്‍ ഒരുക്കി കുസാറ്റില്‍
എം.ടെക്ക് എഞ്ചി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സ്

കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസ്സരിച്ച് എഞ്ചിനീയറിങ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ സഹായിക്കുന്ന കോഴ്‌സാണ് എം.ടെക്ക് എഞ്ചിനീയറിങ് സ്റ്റാറ്റിസ്റ്റിക്‌സ്. കൊച്ചി ശാസ്്ത്ര സ്‌ങ്കേതിക സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നടത്തുന്ന കോഴ്‌സില്‍ എഞ്ചിനീയറിങ് രംഗത്തെ സുപ്രധാന ഘടകങ്ങളായ ഗുണമേന്മ, വിശ്വാസ്യത, നൂതന സാങ്കേതിക വിദ്യയായ ഡേറ്റ സയന്‍സ്, ഡേറ്റ അനലിറ്റിക്‌സ് എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഐഐടികള്‍, ഐഎസ്ആര്‍ഒ, വിവിധ എഞ്ചിനീയറിങ് കേളേജുകള്‍, സോഫ്റ്റ് വെയര്‍ കമ്പനികള്‍ എന്നിവിടങ്ങളില്‍ ഈ കോഴ്്‌സിനുള്ള തൊഴില്‍ സാധ്യതകള്‍ അനവധിയാണ്. ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക്ക് ബിരുദമാണ് ഈ കോഴ്‌സിന് അപേക്ഷിക്കുവാനുള്ള യോഗ്യത. താല്‍പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക്് നവംബര്‍ 30 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിലൂടെ കോഴ്‌സില്‍ പ്രവേശനം നേടാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484- 2862471.

എം.ടെക് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇലക്‌ട്രോണിക്‌സ് വകുപ്പ് നടത്തുന്ന എം.ടെക് (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്) കോഴ്‌സില്‍ ഒഴിവുള്ള പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 26 ന് രാവിലെ ഉച്ച തിരിഞ്ഞ് 2 ന് നടക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അനുബന്ധ രേഖകള്‍ സഹിതം 26 ന് 11 മണി വരെ deo@cusat.ac.in എന്ന ഇ-മെയില്‍ മുഖേന അപേക്ഷിക്കാം. പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ സംവരണ സീറ്റുകള്‍ ഒഇസി വിഭാഗത്തിന് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2862321.

സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ എം.ടെക്ക് എഞ്ചിനീയറിങ് സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്കുള്ള സ്‌പോട്ട്് അഡ്മിഷന്‍ നവംബര്‍ 30 ന് നടക്കും. താല്‍പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 29 ന് വൈകട്ട് 3 മണിയ്ക്ക് മുന്‍പായി പിഡിഎഫ് രൂപത്തിലുള്ള അനുബന്ധ രേഖകള്‍ സഹിതം statistics@cusat.ac.in എന്ന ഇ-മെയില്‍ മുഖേന അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് stats.cusat.ac.in, ഫോണ്‍: 0484-2862470/2575893.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

ഐ.ടി.ഐ പ്രവേശനം

കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി വനിത ഐ.ടി.ഐയിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 27-ന് ഉച്ചയ്ക്ക് രണ്ടിന് നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലേ ചെയിന്‍ മാനേജ്‌മെന്റ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍ട് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകള്‍.

വിശദവിവരങ്ങള്‍ക്ക് 9847452727, 9567422755 ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്‌സര ജംക്ഷന്‍, കൊല്ലം – 21 വിലാസത്തിലോ ബന്ധപ്പെടുക.

ഇ.ഡബ്ലിയു.എസ് സംവരണത്തിന് സാക്ഷ്യപത്രം നല്‍കണം

കൊച്ചി: സംസ്ഥാനത്തെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും 10 ശതമാനം സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. അതുപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്ലിയു.എസ്)തൊഴിലിനായി 10 ശതമാനം സംവരണം ലഭിക്കുന്നതിന് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് തഹസില്‍ദാരില്‍ താഴെയല്ലാത്ത റവന്യൂ അധികാരിയില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രവും രജിസ്‌ട്രേഷന്‍ രേഖകളില്‍ ചേര്‍ക്കണം. സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ഇ.ഡബ്ലിയു.എസ് സംവരണത്തിന് അര്‍ഹതയുണ്ടായിരിക്കുകയുളളൂ എന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 25

Next Story
Victers Channel Timetable November 26: വിക്ടേഴ്‌സ് ചാനൽ, നവംബർ 26 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com