University Announcements 20 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kannur University Announcements:  കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പഠനസഹായി വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗവ. കോളേജ് മാനന്തവാടി പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ നവംബർ 24 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 2.30 വരെ മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് മാനന്തവാടിയിൽ വെച്ച് വിതരണം ചെയ്യും. വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക.

മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും വർഷ ബിരുദാനന്തര ബിരുദ റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്മെൻറ് ജൂൺ 2019 പരീക്ഷകളുടെ മാർക്ക് ലിസ്റ്റും, 2017ൽ പ്രവേശനം നേടി കോഴ്സ് വിജയിച്ച വിദ്യാർത്ഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും നവംബർ 23ന് രാവിലെ 10.30 മുതൽ 3 വരെ താവക്കര ക്യാമ്പസ്സിൽ വിതരണം ചെയ്യും. 2014ൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ് പിന്നീട് വിതരണം ചെയ്യും. ഹാൾ ടിക്കറ്റ്, സർവകലാശാല നൽകുന്ന തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡം പാലിക്കുകയും വേണം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook