Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

University Announcements 20 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 20 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തേക്ക് സ്വാശ്രയ കോളേജുകളില്‍ പുതുതായി അഫിലിയേഷന്‍ ലഭിച്ച ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ലേറ്റ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് 21 മുതല്‍ 24-ന് വൈകീട്ട് 3 മണി വരെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിന് അവസരമൊരുക്കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 25 മുതല്‍ 30 വരെ മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജുകളില്‍ പ്രവേശനം നടക്കും. പി.ആര്‍ 1013/2020

ബി.എഡ്. പ്രവേശനം അഡീഷണല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-22 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ അഡീഷണല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും നവംബര്‍ 21-ന് മുമ്പായി മാന്റേറ്ററി ഫീസടച്ച് 24-ന് മുമ്പായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച അലോട്ട്‌മെന്റ് തൃപ്തരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യാവുന്നതാണ്, അല്ലാത്ത പക്ഷം തുടര്‍ന്നുള്ള അഡ്മിഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതാണ്.

എം.എസ്.ഡബ്ല്യു പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സുല്‍ത്താന്‍ബത്തേരി എം.എസ്.ഡബ്ല്യു സെന്ററില്‍ 2020-21 വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 24-ന് രാവിലെ 11 മണിക്ക് അസ്സല്‍ രേഖകളുമായി സെന്ററില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 226258 എന്ന നമ്പറില്‍ ബന്ധപ്പെടുക.

എം.എ. ഫോക്‌ര്‌ലോര്‍ സ്റ്റഡീസ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്‌ര്‌ലോര്‍ സ്റ്റഡീസ്, 2020 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട101 മുതല്‍ 150 വരെയുള്ളവര്‍ക്ക് പ്രവേശന അഭിമുഖം നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 23-ന് കാലത്ത് 10 മണിക്ക് പഠന വകുപ്പില്‍ ഹാജരാകേണ്ടതാണ്. മെമ്മോ ഇ-മെയിലില്‍ അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പ് മേധാവിയുടെ 9495901510 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

തിരുത്ത്

കാലിക്കറ്റ് സര്‍വകലാശാല ഹെല്‍ത്ത് സെന്റര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ നല്‍കുന്നതിന് എസ്.എസ്.എല്‍.സി.യും ഹോസ്പിറ്റലുകളിലെ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് പഠനവിഭാഗത്തില്‍ 2014-16, 2015-17 വര്‍ഷങ്ങളില്‍ എം.എസ്.സി. കോഴ്‌സിനു പഠിച്ചിരുന്നവരും 2011-ല്‍ ഗവേണഷണത്തിന്‍ പ്രേവശനം ലഭിച്ചവരും അവരുടെ കോഷന്‍ ഡെപ്പോസിറ്റ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെങ്കില്‍ ഡിസംബര്‍ 20-ന് മുമ്പായി കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സര്‍വകലാശാല ഫണ്ടിലേക്ക് കണ്ടുകെട്ടുന്നതാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 28-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ 2011 സ്‌കീം ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ്, 2015 സ്‌കീം മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 റഗുലര്‍ പരീക്ഷകള്‍ നവംബര്‍ 24-ന് നടക്കും.

2014 പ്രവേശനം 2008 സ്‌കീം നാലാം സെമസ്റ്റര്‍ 3 വര്‍ഷ എല്‍.എല്‍.ബി. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 24, 30 തീയതികളില്‍ നടക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കൊമേഴ്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2012, 13, 14 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക് ഇന്റേണല്‍ എക്‌സാമിനേഷന്‍ ഇംപ്രൂവ്‌മെന്റ് ആഗസ്റ്റ് 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.സി. ഫോറന്‍സിക് സയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് പ്രവേശനത്തിന് അപേക്ഷിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പോലീസ് വിഭാഗത്തില്‍പ്പെട്ടവര്‍ നവംബര്‍ 25-നു മുമ്പായി 9037298294 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പഠന വകുപ്പില്‍ എം.എഡിന് ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 23-ന് രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് education.uoc.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407251 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി. ബിരുദ ഏകജാലകം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദപ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് നവംബർ 25ന് വൈകീട്ട് 4.30ന് മുമ്പായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. നവംബർ 25നകം ഫീസടയ്ക്കാത്തവരുടേയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും.

പരീക്ഷതീയതി

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ – ലേണിംഗ് ഡിസെബിലിറ്റി/ഇന്റലക്ച്വൽ ഡിസെബിലിറ്റി (2019 അഡ്മിഷൻ റഗുലർ/2016, 2017, 2018 അഡ്മിഷൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ ജനുവരി അഞ്ചുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ രണ്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ മൂന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷ കേന്ദ്രം മാറ്റത്തിന് അപേക്ഷിക്കാം

നവംബർ 24ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി., നവംബർ 25ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾക്ക് പരീക്ഷകേന്ദ്രം മാറ്റുവാൻ ആഗ്രഹിക്കുന്നവർ സർവകലാശാല വെബ്‌സൈറ്റിലെ ഗൂഗിൾ ഫോം ലിങ്ക് വഴി സെന്റർ മാറ്റത്തിന് അപേക്ഷിക്കണം. നവംബർ 22ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

വൈവാവോസി

2020 ഒക്‌ടോബറിൽ നടന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും നവംബർ 23 മുതൽ ഓൺലൈനായി നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ 2020-21 അക്കാദമിക വർഷത്തെ എം.എസ് സി. സൈക്കോളജി കോഴ്‌സിന് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി നവംബർ 23ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731034.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ്, എം.എ. (പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്), എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ നവംബർ 25ന് രാവിലെ 10ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം.

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (2016 പി.ജി. റഗുലേഷൻ പ്രകാരമുള്ള സി.ബി.സി.എസ്. – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (2016 പി.ജി. റഗുലേഷൻ പ്രകാരമുള്ള സി.ബി.സി.എസ്. – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദാനന്തര ബിരുദ പ്രവേശനം 2020-സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലി ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ നവംബര്‍ 23 – നകം രേഖാമൂലം ഇ – മെയി മുഖേനയോ (onlineadmission@keralauniversity.ac.in) നേരിട്ടോ പരാതി ന കണം. ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് 8281883052, 8281883053 എന്നീ ഹെ പ്പ്‌ലൈന്‍ നമ്പരുകളി ബന്ധപ്പെടാവുന്നതാണ്.

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം 2020- സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുളള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു-കൗണ്‍സിലിംഗ് നവംബര്‍ 25 ന്

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലി ലോഗി ചെയ്ത് സ്‌പോര്‍ട്‌സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക്‌ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുളള കൗണ്‍സിലിംഗ് നവംബര്‍ 25 ന് ആണ് നടത്തുന്നത്. പ്രവേശനം ആഗ്രഹിക്കുന്ന, സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റി ഉള്‍പ്പെട്ടവര്‍ നവംബര്‍ 25 ന് രാവിലെ 10.30 ന് അതതു കോളേജുകളി ഹാജരായിരിക്കണം.

എല്ലാ കോളേജുകളിലും എല്ലാ കോഴ്‌സുകള്‍ക്കും ഒരേ ഷെഡ്യൂളി തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാ ഒന്നി കൂടുത കോളേജുകളുടെ റാങ്ക്‌ലിസ്റ്റി ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗി പങ്കെടുക്കാന്‍ രക്ഷാകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കി അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട മൗവേീൃശ്വമശേീി ഹലേേലൃ എന്നിവ ഹാജരാക്കണം. റാങ്ക്‌ലിസ്റ്റി പറഞ്ഞിട്ടുളള കൃത്യ സമയത്തു തന്നെ വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ കോളേജി ഹാജരായിരിക്കേണ്ടതാണ്. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്, റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കി റാങ്ക് ലിസ്റ്റിലെ അടുത്തയാളെ പരിഗണിക്കുന്നതാണ്. പിന്നീടി ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാന്‍ സാധിക്കില്ല.

അഡ്മിഷന് ഹാജരാകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജി ആണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കി പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളി വിദ്യാര്‍ത്ഥി നേരിട്ട് എത്തി അസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവി മറ്റേതെങ്കിലും കോളേജി അഡ്മിഷന്‍ ലഭിച്ചിട്ടുളളവര്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുളളവര്‍ സ്‌പോര്‍ട്‌സ് ക്വാട്ടയി അഡ്മിഷന്‍ ലഭിക്കുന്ന പക്ഷം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളി അഡ്മിഷന്‍ ലഭിച്ച കോളേജി നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന നിശ്ചിത സമയത്തിനുളളി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന നിശ്ചിത സമയത്തിനുളളി അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുളളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിംഗി നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല.

വിദ്യാര്‍ത്ഥികള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വെരിഫിക്കേഷന്‍ നടത്തിയാണ് സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒറിജിന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ അതതു കോളേജുകളി നടത്തുന്നതാണ്. സര്‍ട്ടിഫിക്കറ്റി എന്തെങ്കിലും തെറ്റു കുറ്റങ്ങള്‍ ഉണ്ടെങ്കി അഡമിഷന്‍ നിരസിക്കുന്നതാണ്. പ്രൊഫൈലി ചേര്‍ത്തിട്ടില്ലാത്ത യാതൊരു സര്‍ട്ടിഫിക്കറ്റുകളും പരിഗണിക്കുന്നതല്ല. റാങ്ക് ലിസ്റ്റി യാതൊരു വിധ മാറ്റവും അനുവദിക്കുന്നതല്ല.

അഡ്മിഷന്‍ ലഭിക്കുന്നവര്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അവരുടെ പ്രൊഫൈലി നിന്നും ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. ഇതിനുളള ലിങ്ക് കോളേജി നിന്നും ആക്ടീവ് ആക്കി ന കും. യൂണിവേഴ്‌സിറ്റി ഫീസിന്റെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസി ന കിയിട്ടുണ്ട്. അതോടൊപ്പം കോളേജി അടയ്‌ക്കേണ്ട ഫീസും ഒടുക്കേണ്ടതാണ്. Temporary (താത്കാലിക) അഡ്മിഷന്‍ സ്‌പോര്‍ട്‌സ് ക്വാട്ടയി ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക.

പ്രാക്ടിക്കൽ

നവംബര്‍ 9, 10 തീയതികളി നടത്താനിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. സ്റ്റാറ്റിസ്റ്റിക്‌സ് കോര്‍ പ്രാക്ടിക്ക പരീക്ഷ ഡിസംബര്‍ 2 മുത 4 വരെ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

പരീക്ഷാകേന്ദ്രം

2020 നവംബര്‍ 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്.സി./ബി.കോം. ഡിഗ്രി പരീക്ഷകള്‍ക്ക് ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കുളത്തൂര്‍, നെയ്യാറ്റിന്‍കര കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയതിനാ ഇവിടെ വച്ച് നടത്താനുളള പരീക്ഷകള്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുളത്തൂര്‍ വച്ച് അന്നേ ദിവസം നടത്തുന്നതാണ്.

2020 നവംബര്‍ 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്./സി.ആര്‍. ബി.എ./ബി.എസ്.സി./ബി.കോം. ഡിഗ്രി പരീക്ഷകള്‍ക്ക് ഡോ.പ പു കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പാങ്ങോട്, പുതുശ്ശേരി, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയതിനാ ഇവിടെ വച്ച് നടത്താനുളള പരീക്ഷകള്‍ ഗവ.എച്ച്.എസ്.എസ്.കടയ്ക്ക വച്ച് അന്നേ ദിവസം നടത്തുന്നതാണ്.

നവംബര്‍ 25 ന് നടത്താനിരുന്ന ബി.എ.ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന്റെ എന്‍വയോണ്‍മെന്റ് സ്റ്റഡീസ് പരീക്ഷ (2015 അഡ്മിഷന്‍ മുത ) ഡിസംബര്‍ 18 ന് അതത് പരീക്ഷാകേന്ദ്രങ്ങളി വച്ച് നടത്തുന്നതാണ്.

സൂക്ഷ്മപരിശോധന

2020 ഏപ്രിലി നടത്തിയ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എ .എ .ബി. പരീക്ഷയുടെ ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനി (ഇ.ജെ-x) നവംബര്‍ 23 മുത 25 വരെ ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

2020 ജനുവരിയി നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എ .എ .ബി. (റെഗുലര്‍ ആന്റ് സപ്ലിമെന്ററി), ഫെബ്രുവരിയി നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എ .എ .ബി. (മേഴ്‌സിചാന്‍സ് – 2012 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 30 ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കുക.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് വിഭാഗം നടത്തുന്ന എം.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് ആന്റ് ഒപ്റ്റിക്ക കമ്മ്യൂണിക്കേഷന്‍സ്) കോഴ്‌സിന് 2020 – 21 ബാച്ചി എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 24 ന് വകുപ്പി നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസി ഇക്കണോമിക്‌സ് പഠനവകുപ്പി ഒന്നാം വര്‍ഷ എം.എ.ഇക്കണോമിക്‌സ് (സി.എസ്.എസ്.) 2020 – 22 പ്രോഗ്രാമി എസ്.ടി. വിഭാഗത്തി രണ്ട് സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസ രേഖകളുമായി നവംബര്‍ 23 ന് രാവിലെ 10 മണിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസി ഹാജരാകേണ്ടതാണ്. കൂടുത വിവരങ്ങള്‍ക്ക് 0471 – 2308309, 9446361223 എന്ന നമ്പറുകളി ബന്ധപ്പെടുക.

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസി കേരളപഠനവിഭാഗത്തി ഒന്നാം വര്‍ഷ എം.എ. മലയാളസാഹിത്യം, കേരളപഠനം, മാധ്യമപഠനം (സി.എസ്.എസ്.) 2020 – 21 പ്രോഗ്രാമി എസ്.സി./എസ്.ടി. വിഭാഗങ്ങളി ഓരോ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസ രേഖകളുമായി നവംബര്‍ 27 ന് മുമ്പായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസി ഹാജരാകേണ്ടതാണ്. കുടുത വിവരങ്ങള്‍ക്ക് 9847343971 എന്ന നമ്പറി ബന്ധപ്പെടുക.

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസി ഹിസ്റ്ററി പഠനവകുപ്പി ഒന്നാം വര്‍ഷ എം.എ.ഹിസ്റ്ററി (സി.എസ്.എസ്.) 2020 – 21 പ്രോഗ്രാമി എസ്.ടി. വിഭാഗത്തി ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസ രേഖകളുമായി നവംബര്‍ 24 ന് രാവിലെ 10 മണിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0471 – 2308839, 09446533386 എന്ന നമ്പറുകളി ബന്ധപ്പെടുക.

ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നതല്ല

കേരളസര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനം ബാങ്ക് സെര്‍വര്‍ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതിനാ നവംബര്‍ 21 ന് രാത്രി 10 മുത നവംബര്‍ 22 ന് രാവിലെ 8 വരെ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനരഹിതമായിരിക്കും.

പൂര്‍വവിദ്യാര്‍ത്ഥി സംഗമം

കേരളസര്‍വകലാശാലയുടെ കൊമേഴ്‌സ് വിഭാഗത്തിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം നവംബര്‍ 22 ന് 3 മണിക്ക് കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഓണ്‍ലൈന്‍ മോഡി നടത്തുന്നതാണ്. സെന്‍ട്ര യൂണിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ പ്രോഫ.എച്ച്.വെങ്കടേശ്വരലു യോഗം ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തി കേരളസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.വി.പി.മഹാദേവന്‍ പിളള അദ്ധ്യക്ഷത വഹിക്കും. പൂര്‍വവിദ്യാര്‍ത്ഥി സംഗമം അനുബന്ധിച്ച് പ്രദീപ് തേവന്നൂര്‍ മെമ്മോറിയ അവാര്‍ഡ് വിതരണം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക്: 9496275305, 8281670612

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 20

Next Story
Victers Channel Timetable November 21: വിക്ടേഴ്‌സ് ചാനൽ; നവംബർ 21 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com