University Announcements 19 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

MG University Announcements:  എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം: സപ്ലിമെന്ററി രജിസ്‌ട്രേഷൻ

മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിന് നവംബർ 21 വരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ച എല്ലാ വിഭാഗം അപേക്ഷകർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. പുതുതായി ഓപ്ഷൻ നൽകാം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസടയ്ക്കാതെ തന്നെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ പുതുതായി ഓപ്ഷൻ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ഓപഷൻ നൽകാവുന്നത്. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. നേരത്തെ നൽകിയ അപേക്ഷയിൽ തെറ്റുവന്നിട്ടുണ്ടെങ്കിൽ തിരുത്തി പുതിയ ഓപ്ഷൻ നൽകണം. മറ്റുവിഭാഗത്തിൽപ്പെട്ടവർക്ക് ഫീസടച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബർ 24ന് പ്രസിദ്ധീകരിക്കും. വിശദവിവരം വെബ്‌സൈറ്റിൽ.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ 17 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം.

എൽ.എൽ.എം. പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എൽ.എൽ.എം. കോഴ്‌സിന്റെ അഡ്മിഷൻ മെമ്മോ ലഭിച്ചവർക്കുള്ള പ്രവേശന നടപടികൾ നവംബർ 30ന് പഠനവകുപ്പിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 0481-2310165, 8547487677, 9567065247, 8884555198.

വൈവാവോസി

2020 ഒക്‌ടോബറിൽ നടന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും നവംബർ 23 മുതൽ ഓൺലൈനായി നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എം.ടി.ടി.എം. (മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ്) പ്രോഗ്രാമിൽ 2020-21 അക്കാദമിക വർഷത്തിൽ എസ്.സി. വിഭാഗത്തിൽ മൂന്ന് സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ വിദ്യാർഥികൾ അസൽ രേഖകളുമായി നവംബർ 23ന് രാവിലെ 11ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 0481-2732922.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് നടത്തുന്ന എം.പി.ഇ.എസ്. 2020-21 ബാച്ചിൽ എസ്.സി. വിഭാഗത്തിൽ ഒന്നും എസ്.ടി. വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി പഠനവകുപ്പ് ഓഫീസിൽ നവംബർ 23ന് മുമ്പായി എത്തണം. വിശദവിവരം www.cap.mgu.ac.in വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9447006946.

Kannur University Announcements:  കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ഫിൽ- അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ഐ.ടി പഠന വകുപ്പിൽ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫീസടച്ചതിൻറെ രസീതി സഹിതം വകപ്പ് മേധാവിക്ക് നവംബർ 30 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in).

ബിരുദ പ്രവേശനം: എസ്.സി/എസ്.ടി അലോട്ട്മെന്റ്

2020 – 21 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള എസ്.സി/ എസ്.ടി വിദ്യാർത്ഥികളുട അലോട്ട്മെന്റ് //www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്മെന്റ് ലഭിച്ചവർ 2020 നവംബർ 17ന് തന്നെ SBI Collect വഴി അഡ്മിഷൻ ഫീസ് അടച്ച് Allotment memo വുമായി കോളേജിൽ പ്രവേശനം നേടേണ്ടതാണ്.

ബി.എഡ് അഡ്മിഷന്: തെറ്റ് തിരുത്തുന്നതിന്

ബി.എഡ് അഡ്മിഷന് സമർപ്പിച്ച ഓൺലൈൻ അപേക്ഷകളിൽ തെറ്റുകൾ വരുത്തിയ അപേക്ഷകർ തിരുത്തുന്നതിന് സർവ്വകലാശാലയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. തെറ്റുകൾ കണ്ടെത്തിയ അപേക്ഷകരുടെ ലിസ്റ്റും അവർ തിരുത്തുന്നതിന് ഹാജരാകേണ്ട തിയ്യതിയും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. തിരുത്തുന്നതിനായി 200/- രൂപ SBI Collect വഴി admission miscellaneous എന്ന കാറ്റഗറിയിൽ അടക്കേണ്ടതാണ്.

SC/ST വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുന്നതിനു അവസരം

ഇതുവരെ അപേക്ഷിക്കാത്ത SC/ ST വിദ്യാർത്ഥികൾക്ക് യു.ജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന് 17.11.2020 ന് അവസരം നൽകാവുന്നതാണ്. വിശദാംശങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം. എ. ഒക്റ്റോബർ 2019 പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക/ വാചാ പരീക്ഷകൾ

രണ്ടാം വർഷ എം. എ. ഹിസ്റ്ററി (വിദൂരവിദ്യാഭ്യാസം – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ജൂൺ 2020 വാചാപരീക്ഷ 25.11.2020 ന് താവക്കര ക്യാംപസിലെ യു. ജി. സി. ഹ്യുമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെന്ററിൽ വച്ച് കോവിഡ് – 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടക്കും. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും സമയക്രമം പാലിച്ച് കൊണ്ട് പരീക്ഷാകേന്ദ്രത്തിൽ ഹാജരാക്കണം.

രണ്ടാം സെമസ്റ്റർ എം. സി. എ. .(സി. ബി. എസ്. എസ്- റെഗുലർ / ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി -മെയ് 2020 ) പ്രായോഗിക പരീക്ഷകൾ ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വച്ച് കോവിഡ് – 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടക്കും:

ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല – 23.11.2020

ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ് – 23.11.2020

ഐ. ടി. എഡ്യൂക്കേഷൻ സെന്റർ ,പാലയാട് – 24.11.2020

സർവ്വകലാശാലാ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രായോഗിക/ വാചാപരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. വിശദമായ ടൈം ടേബിൾ സർവ്വകലാശാലാ വെബ്സൈറ്റിൽ.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

മഹാരാജാസ് കോളേജ് ബിരുദ/ബിരുദാനന്തര സീറ്റുകള്‍ ഒഴിവ്

കൊച്ചി: മഹാരാജാസ് കോളേജിലെ 2020-21 അധ്യയന വര്‍ഷത്തെ ബിരുദ/ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യു.ജി വിഭാഗത്തില്‍ മൂന്ന് ഒഴിവും, പി.ജി വിഭാഗത്തില്‍ ഒമ്പത് ഒഴിവും, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യു.ജി വിഭാഗത്തില്‍ 12 ഒഴിവും, പി.ജി വിഭാഗത്തില്‍ നാല് ഒഴിവുകളും ഉണ്ട്. താത്പര്യമുളള വിദ്യാര്‍ഥികള്‍ നവംബര്‍ 25-ന് മുമ്പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ കോളേജ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം.

കളമശേരി ഐടിഐയില്‍ സീറ്റ് ഒഴിവ്

കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി വനിത ഐടിഐ യിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേ റിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളില്‍ ഏതാനും ഒഴിവുണ്ട്. താത്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

സ്‌പോട്ട് അഡ്മിഷന്‍

എറണാകുളം ഗവ: ലോ കോളേജില്‍ 2020-21 അധ്യയന വര്‍ഷം പഞ്ചവത്സര എല്‍.എല്‍.ബി/ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്ക് ഇ.ഡബ്ലിയു.എസ് വിഭാഗത്തില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്കും ബാര്‍ കൗണ്‍സില്‍ അധികമായി അനുവദിച്ച 10 ശതമാനം സീറ്റുകളിലേക്കും നിലവിലുളള ഒഴിവുകളിലേക്കും നവംബര്‍ 24 ന് രാവിലെ 11-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുളള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തതുമായ വിദ്യാര്‍ഥികളെ മാത്രമേ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുകയുളളൂ. യോഗ്യരായ വിദ്യാര്‍ഥികള്‍ പ്രോസ്‌പെക്ടസില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് അനുസരിച്ചുളള എല്ലാ രേഖകളും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവേശന സമയത്ത് ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം നിശ്ചിത ഫീസ് അടച്ച് പ്രവേശനം നേടണം.

കെൽട്രോണിൽ ഡിപ്ലോമ കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ആലുവ നോളജ് സെന്ററിലൂടെ നടത്തുന്ന ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
1. പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചേർസ് ട്രെയിനിങ്
2. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ
3. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്
4. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
+2 വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കായി ഒരു വർഷം ദൈർഖ്യം ഉള്ള കോഴ്സുകൾ ആണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ,2-ആം നില, സാന്റോ കോംപ്ലക്സ്, പമ്പ് ജംഗ്ഷന് സമീപം ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടണം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook