University Announcements 18 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

MG University Announcements:  എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി. ബി.എഡ്.; ട്രയൽ അലോട്ട്‌മെന്റായി- നവംബർ 20 വരെ ഓപ്ഷൻ പുതുക്കാം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ നവംബർ 20ന് വൈകീട്ട് നാലുവരെ പുതുക്കാം, തെറ്റുകൾ തിരുത്താം. അപേക്ഷകർക്ക് ഉചിതമായ ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിനായി വിവിധ പ്രോഗ്രാമുകളുടെ ഇൻഡക്‌സ്‌ മാർക്കും ട്രയൽ അലോട്ട്‌മെന്റിലെ അവസാന റാങ്ക് വിശദാംശങ്ങളും പ്രൊവിഷണൽ റാങ്ക് പട്ടികയും www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒന്നാം അലോട്ട്‌മെന്റ് നവംബർ 25ന് പ്രസിദ്ധീകരിക്കും. സ്‌പോർട്‌സ്, പി.ഡി. ക്വാട്ടകളിലെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ നവംബർ 19ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം.

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ എം.എ./എം.എച്ച്.എം./എം.എ.ജെ.എം.സി./എം.എസ്.ഡബ്ല്യു. ആന്റ് എം.ടി.ടി.എം. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.കോം (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ – അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ് സി. (സി.എസ്.എസ്. 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എ./എം.സി.ജെ./എം.എച്ച്.എം./എം.എസ്.ഡബ്ല്യു./എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്. 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ് സി. (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ – അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്. 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. സൈബർ ഫോറൻസിക് (പുതിയ സ്‌കീം 2019 അഡ്മിഷൻ) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പ്രാക്ടിക്കൽ

2020 നവംബറിൽ നടന്ന രണ്ടാം വർഷ എം.എഫ്.എ. (പഴയ സ്‌കീം) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 23 മുതൽ ഡിസംബർ എട്ടുവരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടക്കും.

അപേക്ഷ തീയതി

രണ്ടാം സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം./ എം.സി.ജെ./ എം.ച്ച്.എം./ എം.എം.എച്ച്./ എം.എസ്.ഡബ്ല്യു./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (2012 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 19 വരെയും 525 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ 10500 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. 2012 അഡ്മിഷൻ മേഴ്‌സി ചാൻസ് വിദ്യാർഥികൾ epay.mgu.ac.in എന്ന വെബ് സൈറ്റിലൂടെ ഫീസടയ്ക്കണം. എം.എസ് സി. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ)നും എം.എ./എം.കോം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരിക്ഷ)നും, എം.എസ് സി./ എം.സി.ജെ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 12 (പരീക്ഷ)നും എം.എസ്.ഡബ്ല്യു/ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 22 (പരീക്ഷ)നും അപേക്ഷ നൽകണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല യു.ജി.സി.-എൻ.എസ്.ക്യു.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് (ആറുമാസം), ഡിപ്ലോമ ഇൻ ബേക്കറി ആന്റ് കൺഫെക്ഷനറി (ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ ഡേറ്റ ആന്റ് ബിസിനസ് അനലിറ്റിക്‌സ് (ഒരു വർഷം) പ്രോഗ്രാമുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. നവംബർ 25 വരെ dasp.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ക്ലാസുകൾ ജനുവരി നാലിന് ആരംഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2731066.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ്, എം.എ. (പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്), എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ നവംബർ 25ന് രാവിലെ 10ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം.

ഡോ. കെ.എൻ. രാജ് സെന്ററിലെ 2020-22 ബാച്ച് എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ നവംബർ 23നകം പഠനവകുപ്പ് മേധാവിയുമായി ബന്ധപ്പെടണം. ഫോൺ: 9447854270.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് നടത്തുന്ന എം.പി.ഇ.എസ്. 2020-21 ബാച്ചിൽ എസ്.സി. വിഭാഗത്തിൽ ഒന്നും എസ്.ടി. വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി പഠനവകുപ്പ് ഓഫീസിൽ നവംബർ 24ന് മുമ്പായി എത്തണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9447006946.

എം.പി.ഇ.എസ്. പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് നടത്തുന്ന എം.പി.ഇ.എസ്. 2020-21 ബാച്ചിലേക്കുള്ള പ്രവേശനം നവംബർ 20, 23 തീയതികളിൽ നടക്കും. പ്രവേശനപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ രാവിലെ 11ന് അസൽ രേഖകളുമായി പഠനവകുപ്പ് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 9447006946.

പരീക്ഷഫലം

2020 ഫെബ്രുവരിയിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.

2020 സെപ്തംബറിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന 2018-20 ബാച്ച് നാലാം സെമസ്റ്റർ എം.എ. മലയാളം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.എ. ഇംഗ്ലീഷ് (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ) സി.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.എസ് സി. നഴ്‌സിംഗ് (പുതിയ സ്‌കീം 2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 26 വരെ അപേക്ഷിക്കാം.

Kerala University Announcements:  കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒന്നാം വർഷ ബിരുദ പ്രവേശനം 2020: എയ്‌ഡഡ്‌ കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം; മൂന്നാം ഘട്ട കൗൺസിലിങ് നവംബർ 23 മുതൽ 25 വരെ.

എയ്‌ഡഡ്‌ കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട കൗൺസിലിങ് നവംബർ 23 മുതൽ 25 വരെ നടത്തുന്നു. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 101 മുതൽ 200 വരെയുള്ളവരാണ് ഈ ഘട്ടത്തിൽ കൗൺസിലിങ്ങിനായി ഹാജരാകേണ്ടത്. ആദ്യ 2 ഘട്ട കൗൺസിലിങ്ങുകളിൽ കോളേജിൽ ഹാജരാകാത്തവർക്ക് വീണ്ടും അവസരം നൽകുന്നതല്ല. എന്നാൽ ആദ്യ 2 ഘട്ടങ്ങളിൽ കോളേജിൽ ഹാജരായിട്ടും സീറ്റുകൾ നികന്നതിനാൽ അഡ്മിഷൻ ലഭിക്കാതെ പോയവർക്ക് മൂന്നാം ഘട്ട കൗൺസിലിങ്ങിൽ സീറ്റ് ഒഴിവ് ഉണ്ടെങ്കിൽ പങ്കെടുക്കാവുന്നതാണ്. അങ്ങനെയുള്ളവർ ഹാജരാകുന്ന പക്ഷം അവരെ പരിഗണിച്ച ശേഷം മാത്രമായിരിക്കും റാങ്ക് 101 മുതൽ ഉള്ളവരെ പരിഗണിക്കുന്നത്. കോളേജുകളിലെ ഓരോ കോഴ്സ്കളുടെയും കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരം വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഒഴിവുകൾ മനസിലാക്കിയ ശേഷം മാത്രം കൗൺസിലിങ്ങിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുക. ഓരോ കോഴ്സിനും നിശ്ചിത എണ്ണം സീറ്റുകൾ മാത്രമാണ് കമ്മ്യൂണിറ്റി ക്വാട്ടയിൽ ഉള്ളത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു എന്നതും കൗൺസിലിങ്ങിന് സമയം അനുവദിച്ചു എന്നതും കൊണ്ട് സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാ കോളേജുകളിലും ഒരു കോഴ്സിന് ഒരേ ഷെഡ്യൂളിൽ തന്നെയാണ് കൗൺസിലിങ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ രക്ഷാകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കിൽ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാർഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റിൽ പറഞ്ഞിട്ടുള്ള കൃത്യ സമയത്തു തന്നെ വിദ്യാർഥിയോ പ്രതിനിധിയോ കോളേജിൽ ഹാജരായിരിക്കേണ്ടതാണ്. റാങ്ക് അനുസരിച്ചാണ് കൗൺസിലിങ്. റാങ്ക് വിളിക്കുന്ന സമയം വിദ്യാർഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കിൽ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ വിളിക്കുന്നതാണ്. പിന്നീട് ആ വിദ്യാർത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാൻ സാധിക്കില്ല.

അഡ്മിഷന് ഹാജരാകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജിൽ ആണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ പ്രിൻസിപ്പാൾ അനുവദിക്കുന്ന സമയത്തിനുള്ളിൽ വിദ്യാർഥി നേരിട്ട് എത്തി അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. നിലവിൽ മറ്റേതെങ്കിലും കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ളവർ അഡ്മിറ്റ് മെമോ ഹാജരാക്കണം. അങ്ങനെയുള്ളവർ കമ്മ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്ന പക്ഷം പ്രിൻസിപ്പാൾ അനുവദിക്കുന്ന സമയത്തിനുള്ളിൽ അഡ്മിഷൻ ലഭിച്ച കോളേജിൽ നിന്നും ടി.സി.യും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. പ്രിൻസിപ്പാൾ അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ അഡ്മിഷൻ നടപടി പൂർത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുള്ളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗൺസിലിങ്ങിൽ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല. Temporary (താത്കാലിക) അഡ്മിഷൻ കമ്മ്യൂണിറ്റി ക്വാട്ടയിൽ ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക. വിശദ വിവരങ്ങൾക്ക് അഡ്മിഷൻ വെബ് സൈറ്റ് കാണുക.

ബി.എഡ്. ഓൺലൈൻ അഡ്മിഷൻ പോർട്ടലിൽ രണ്ട് കോഴ്സുകൾ കൂടി ഉൾപ്പെടുത്തിയിയിരിക്കുന്നു

ബി.എഡ് ഓൺലൈൻ അഡ്മിഷൻ പോർട്ടലിൽ കേരള സർവകലാശാലയുടെ ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക്കും, ബി.എ. Afsal-ul-ulama എന്നീ കോഴ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ബിരുദമുള്ള വിദ്യാർത്ഥികൾക്കും ബി.എഡ്. കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി നവംബർ 22.

ടൈംടേബിള്‍

ഡിസംബര്‍ 7 മുതൽ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എ .എ .ബി./ബി.കോം.എ .എ .ബി./ബി.ബി.എ.എ .എ .ബി. പരീക്ഷകള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പ് പ്രമാണിച്ച് ഡിസംബര്‍ 21 മുത നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഒക്‌ടോബര്‍ 28 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ.എസ്.എ .പി.(പഴയസ്‌കീം) ഫൈനൽ (മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷ നവംബര്‍ 24 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

ഒക്‌ടോബര്‍ 20 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ ബി.എ.എസ്.എ .പി. (സി.ബി.സി.എസ്.എസ്. സ്ട്രീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷ നവംബര്‍ 25 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

2020 ഒക്‌ടോബര്‍ 28 ന് ആരംഭിക്കാനിരുന്ന അവസാനവര്‍ഷ ബി.ഡി.എസ്. പാര്‍ട്ട് രണ്ട് (സപ്ലിമെന്ററി 2008 സ്‌കീം) പരീക്ഷ നവംബര്‍ 20 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

സൂക്ഷ്മപരിശോധന

2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ.സി.ബി.സി.എസ്. പരീക്ഷയുടെയും 2019 ജൂലൈയി നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ. സി.ബി.സി.എസ്. പരീക്ഷയുടെയും സൂക്ഷ്മപരിശോനയ്ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി നവംബര്‍ 25 ന് ബി.എ.റീവാല്യുവേഷന്‍ (ഇ.ജെ.) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

ഡിപ്ലോമ ഇന്‍ ട്രാന്‍സ് ലേഷന്‍ സ്റ്റഡീസ് കോഴ്‌സിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് നടത്തുന്ന ഒരുവര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ് ലേഷന്‍ സ്റ്റഡീസ’് കോഴ്‌സിന് അപേക്ഷിക്കാം. ഐച്ഛികവിഷയത്തി 50% മാര്‍ക്കൊടുകൂടിയുളള ബിരുദമാണ് അടിസ്ഥാനയോഗ്യത. എന്നാ ഹിന്ദിഭാഷയും സാഹിത്യവും ഐച്ഛികവിഷയമല്ലാത്ത ബിരുദധാരികള്‍ ബിരുദതലത്തി ഹിന്ദി രണ്ടാംഭാഷയായി പഠിച്ചിട്ടുളളവരോ, അതല്ലെങ്കിൽ പത്ത്, പ്ലസ്ടു തലത്തിലോ മുകളിലോ ഹിന്ദിമാധ്യമത്തി പഠിച്ചിട്ടുളളവരോ, അതല്ലെങ്കിൽ ഹിന്ദി പ്രചാരസഭപോലുളള അംഗീകൃത സ്ഥാപനങ്ങളി നിന്നും സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കരസ്ഥമാക്കിയിട്ടുളളവരോ ആയിരിക്കണം. അപേക്ഷാഫീസായ 200 രൂപയും യൂണിവേഴ്‌സിറ്റി ചെല്ലാനായോ എസ്.ബി.ഐ.യുടെ ഡി.ഡി. ആയോ ഫിനാന്‍സ് ഓഫീസര്‍, യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ പേരി അടച്ച് അപേക്ഷയോടൊപ്പം വച്ച് The Hon.Director, Centre for Translation and Translation Studies, Jubilee Building, University of Kerala, Kariavattom P.O., Thiruvananthapuram – 695581 എന്ന വിലാസത്തി ഡിസംബര്‍ 11 നകം കിട്ടത്തക്കവിധം ഒറിജിന ചെല്ലാന്‍/ഡി.ഡി.സഹിതം അയയ്ക്കണം. ബാങ്ക് ഡി.ഡി.എടുക്കുന്നവര്‍ക്ക് 10 രൂപ അധികം (210 രൂപ) അടയ്‌ക്കേണ്ടതാണ്. അപേക്ഷാഫോം സെന്റര്‍ ഫോര്‍ ട്രാന്‍സ് ലേഷന്‍ സ്റ്റഡീസ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് Hon.Director, Centre for Translation and Translation Studies (9207639544, 9349439544) എന്ന നമ്പറി ബന്ധപ്പെടുക.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളിൽ എം.എ. മലയാളം, കേരളപഠനം, മീഡിയപഠനം, ഇസ്ലാമിക് ഹിസ്റ്ററി, ലിംഗ്വിസ്റ്റിക്‌സ്, ഫിലോസഫി, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, അറബിക്, മ്യൂസിക്, സംസ്‌കൃതം, ജര്‍മന്‍, റഷ്യന്‍, എം.എസ്.സി.ഡെമോഗ്രഫി, ആക്ച്ചൂറിയ സയന്‍സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടേഷണൽ ബയോളജി, ടാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എം.ടെക്.കമ്പ്യൂട്ടര്‍ സയന്‍സ്, എം.എഡ്. എന്നീ പ്രോഗ്രാമുകള്‍ക്ക് 2020 – 22 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 20 ന് രാവിലെ 11 മണിക്ക് അസ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളിൽ എം.എ.മലയാളം, കേരളപഠനം, മീഡിയപഠനം, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, പൊളിറ്റിക്ക സയന്‍സ്, അറബിക്, ഹിന്ദി, സംസ്‌കൃതം, ജര്‍മന്‍, ലിംഗ്വിസ്റ്റിക്‌സ്, ഫിലോസഫി, എം.സി.ജെ., എം.എസ്.സി ഡെമോഗ്രഫി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ എ.ഐ., കമ്പ്യൂട്ടേഷണൽ ബയോളജി, ടാറ്റ സയന്‍സ്, ജനറ്റിക് ആന്റ് പ്ലാന്റ് ബ്രീഡിംഗ്, എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എ .എ .എം., എം.എഡ്. എന്നീ പ്രോഗ്രാമുകള്‍ക്ക് 2020 -22 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 20 ന് രാവിലെ 11 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പി നേരിട്ട് ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

2020 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റര്‍ എ .എ .എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 28 ന് മുന്‍പ് സര്‍വകലാശാല ഓഫീസി ഓഫ്‌ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

2019 ജൂണി നടത്തിയ എം.എ .ഐ.എസ്.സി., എം.എ.ജര്‍മന്‍ ലാംഗ്വേജ് 2017 – 2019 ബാച്ച് (സി.എസ്.എസ്.) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2020 ജൂലൈയി നടത്തിയ എം.എ.ജര്‍മ്മന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ 2018 – 2020 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook