University Announcements 17 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 16 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് നാലാം അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളില്‍ പ്രവേശനത്തിന് അവസരം. ഒന്നാമത്തെ ഓപ്ഷനില്‍ പ്രവേശനം നേടിയവരൊഴികെ, നേരത്തെ പ്രവേശനം നേടിയവരടക്കം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ കോളേജ് കോഴ്‌സ് തെരഞ്ഞെടുക്കല്‍ ഉള്‍പ്പെടെ എല്ലാവിധ തിരുത്തലുകള്‍ക്കും നവംബര്‍ 18 മുതല്‍ 20 വരെ അവസരമുണ്ട്. ഓരോ കോളേജുകളിലേയും കോഴ്‌സുകള്‍ക്ക് വിവിധ കാറ്റഗറിയിലുള്ള ഒഴിവുകള്‍ നേരത്തെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത ഒഴിവുകള്‍ക്കനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കേണ്ടത്. നവംബര്‍ 24-നു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പുതുക്കിയ ഓപ്ഷനുകളുടെ റാങ്ക്‌നില സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി പരിശോധിക്കാവുന്നതാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ നവംബര്‍ 24 മുതല്‍ 30 വരെ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്.

ഓവര്‍സിയര്‍-സിവില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സര്‍വകലാശാല എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക്, 20760 രൂപ പ്രതിമാസ വേതനത്തില്‍ ഓവര്‍സിയര്‍-സിവില്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യും സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും നേടിയ, 2020 ജനുവരി 1-ന് 36 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ നവംബര്‍ 30-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബസൈറ്റ് പരിശോധിക്കുക.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോര്‍ പ്രവേശനം നവംബര്‍ 19-ന് നടക്കും. റാങ്ക്‌ലിസ്റ്റില്‍ 100 വരെയുള്ളവര്‍ പ്രവേശനത്തിനായി പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495901510 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

കോഷന്‍ ഡപ്പോസിറ്റ് ഡിസംബര്‍ 7-നു മുമ്പായി കൈപ്പറ്റണം

കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവിഭാഗത്തില്‍ നിന്നും 2014-16, 2015-17 ബാച്ചുകളില്‍ എം.എല്‍.ഐ.എസ്.സി. കോഴ്‌സിനു പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡപ്പോസിറ്റ് ഇനിയും കൈപ്പറ്റാത്തവര്‍ ഡിസംബര്‍ 7-ന് മുമ്പായി കൈപ്പറ്റണം, അല്ലാത്തപക്ഷം പ്രസ്തുത തുക സര്‍വകലാശാലാ ഫണ്ടിലേക്ക് കണ്ടു കെട്ടുന്നതാണ്.

പരീക്ഷയില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ഇപ്പോള്‍ നടത്തി വരുന്ന നാലാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 പരീക്ഷയില്‍ ബി.വി.സി., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്റെ 18-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പറായ JOU4C04 Digital Journalism (2017 Admn) എന്ന പേപ്പറും റഗുലര്‍, എസ്.ഡി.ഇ. ബി.എ. മള്‍ട്ടിമീഡിയയുടെ 19-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പറായ JOU4C04 Digital Journalism (2017 & 2018 Admn) എന്ന പേപ്പറും 23-ലേക്ക് മാറ്റിയിരിക്കുന്നു.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാസാല 2011 സ്‌കീം, 2012 പ്രവേശനം എട്ടാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ് 2015 സ്‌കീം, 2015 പ്രവേശനം നാലാം സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 1 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 3 വരേയും ഫീസടച്ച് ഡിസംബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ന്യൂജനറേഷന്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ 2020-21 അധ്യയനവര്‍ഷത്തില്‍ ന്യൂ ജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുള്ള കോളേജുകള്‍ നവംബര്‍ 21-ന് വൈകീട്ട് 5 മണിക്കു മുമ്പായി ഒരു പ്രോഗ്രാമിന് 10500 രൂപ നിരക്കില്‍ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ചലാന്‍ രശീതി cucdcnc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407112 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി. ബിരുദ ഏകജാലകം; നവംബർ 18 വരെ പ്രവേശനം നേടാം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർക്ക് നവംബർ 18ന് വെകീട്ട് നാലുവരെ ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടാം. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള ഓപ്ഷൻ പുനക്രമീകരണത്തിന് നവംബർ 19ന് സൗകര്യമുണ്ടായിരിക്കും.

പ്രാക്ടിക്കൽ മാറ്റി

നവംബർ 19, 20 തീയതികളിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടത്താനിരുന്ന ബി.കോം. ഓഫ് കാമ്പസ് പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പൊതുപ്രവേശന പരീക്ഷ 21ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തുന്ന പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) കോഴ്‌സിനുള്ള പൊതുപ്രവേശന പരീക്ഷ നവംബർ 21ന് രാവിലെ 11 മുതൽ 12.30 വരെ നടക്കും. ഹാൾടിക്കറ്റുകൾ അപേക്ഷകരുടെ ഇമെയിലിലേക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർക്ക് കോട്ടയം സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിൽ പരീക്ഷയെഴുതാം. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലുള്ളവർക്ക് എറണാകുളം എസ്.ആർ.വി. ഹൈസ്‌കൂളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്ക് കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലും പരീക്ഷയെഴുതാം. വിശദവിവരത്തിന് ഫോൺ: 0481-2310165, 8921438168, 8547487677, 9567065247, 9446427447.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം നവംബർ 19, 20 തീയതികളിൽ രാവിലെ 10 മുതൽ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ 0481-2731034 എന്ന നമ്പറിൽ ബന്ധപ്പെടണം.

പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിലെ 2020-21 വർഷത്തെ എം.എസ് സി. പ്രോഗ്രാമുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന ഒൻപതാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2015 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി സി.എസ്.എസ്. റീഅപ്പിയറൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രാക്ടിക്കൽ

നവംബര്‍ 10 ന് എസ്.ഡി.കോളേജ്, ആലപ്പുഴയിൽ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്.സി. മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബര്‍ 3 നും യൂണിവേഴ്‌സിറ്റി കോളേജിലെ ബയോകെമിസ്ട്രി പ്രാക്ടിക്കൽ ഡിസംബര്‍ 4 നും നടത്തുന്നതാണ്.

2020 മാര്‍ച്ചി നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ 9, 10 തീയതികളി നടത്താനിരുന്ന ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിള്‍

2020 നവംബര്‍, 2021 ജനുവരി എന്നീ മാസങ്ങളി ആരംഭിക്കുന്ന രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ പഞ്ചവത്സര ഐ.എം.ബി.എ ബി.എം-എം.എ.എം. (2015 സ്‌കീം) (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ൽ.

നാലാം സെമസ്റ്റര്‍ ബി.ടെക്.ഡിഗ്രി (2013 സ്‌കീം), ഒക്‌ടോബര്‍ 2020 പരീക്ഷ ഡിസംബര്‍ 18 മുത ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

സീറ്റ് ഒഴിവ്

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗി ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള അഡ്മിഷന്‍ നവംബര്‍ 18, 10.00 മണിക്ക് കോളേജ് ഓഫീസി വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ 9037119776, 9846332974 എന്ന നമ്പറിലും ംംം.ൗരലസ.ശി എന്ന കോളേജ് വെബ്‌സൈറ്റിലും ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ഇക്കണോമിക്‌സ് പഠനവകുപ്പി ഒന്നാം വര്‍ഷ എം.എ.ഇക്കണോമിസ്‌ക് (സി.എസ്.എസ്.) 2020 -22 പ്രോഗ്രാമി എസ്.ടി.വിഭാഗത്തി രണ്ട് സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസ രേഖകളുമായി നവംബര്‍ 19 ന് രാവിലെ 10 മണിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസി ഹാജരാകേണ്ടതാണ്. കൂടുത വിവരങ്ങള്‍ക്ക് 0471 – 2308309, 9446361223 എന്നീ നമ്പറുകളി ബന്ധപ്പെടുക.

സ്‌പോട്ട് അഡ്മിഷന്‍

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗി ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള അഡ്മിഷന്‍ നവംബര്‍ 18 മുത 20 വരെ കോളേജ് ഓഫീസി വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ 9037119776, 9846332974 എന്ന നമ്പറിലും http://www.ucek.in എന്ന കോളേജ് വെബ്‌സൈറ്റിലും ലഭ്യമാണ്.

പരീക്ഷാഫലം

2020 ഫെബ്രുവരിയി നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എ .എ .ബി./ബി.കോം.എ .എ .ബി./ബി.ബി.എ.എ .എ .ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

2019 നവംബറി നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ്.ബികോം.കൊമേഴ്‌സ് ആന്റ് ട്രാവ ആന്റ് ടൂറിസം ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 26 ന് മുന്‍പേ അപേക്ഷിക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

Kannur University Announcements:  കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ തീയതി

ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾ 21.12.2020 ന് ആരംഭിക്കും. ഒന്നാം വർഷ പരീക്ഷകൾ രാവിലെ 09:30 മുതൽ 12:30 വരെയും രണ്ടാം വർഷ പരീക്ഷകൾ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും നടക്കും.

ഇന്റേണൽ അസസ്മെന്റ് മാർക്ക്

രണ്ടാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ 01.12.2020 വരെ സമർപ്പിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (മെയ് 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ 19.11.2020 മുതൽ 01.12.2020 വരെ സമർപ്പിക്കാം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എസ് സി. എം. എൽ. റ്റി. റെഗുലർ/ സപ്ലിമെന്ററി (മെയ് 2019) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.11.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബി. പി. എഡ്. റെഗുലർ/ സപ്ലിമെന്ററി (മെയ് 2020) പ്രയോഗിക പരീക്ഷകൾ 20.11.2020, 21.11.2020 തീയതികളിലും രണ്ടാം സെമസ്റ്റർ എം. പി. എഡ്. റെഗുലർ/ സപ്ലിമെന്ററി (മെയ് 2020) പ്രയോഗിക പരീക്ഷകൾ 27.11.2020, 28.11.2020 തീയതികളിലുമായി പഠനവകുപ്പിൽ വച്ച് നടക്കും.

പഠനസഹായി വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വർഷ അഫ്സലുൽ ഉലമയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്. എൻ കോളേജ് കണ്ണൂർ, കെ.എം.എം വുമൺസ് കോളേജ്, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ നവംബർ 19 വ്യാഴാഴ്‌ച രാവിലെ 10.30 മുതൽ വൈകിട്ട് 3 മണി വരെ താവക്കര ക്യാമ്പസ്സിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക.. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭ്യമാണ്.

എൽ.എൽ.എം (എസ്.ടി സീറ്റൊഴിവ്)

കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി ക്യാമ്പസ്സിലെ നിയമ പഠന വിഭാഗത്തിൽ എൽ.എൽ.എം 2020-21 അധ്യയന വർഷത്തിൽ പട്ടിക വർഗ (എസ്.ടി) വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റ് ഒഴിവുണ്ട്. പട്ടിക വർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥിയുടെ അഭാവത്തിൽ വട്ടിക ജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികളെ പരിഗണിക്കുന്നതായിരിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 23-11-2020ന് രാവിലെ 11.30ന് തലശ്ശേരി ക്യാമ്പസ്സിലെ നിയമ പഠന വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാകേണ്ടതാണ്.

സംവരണ ഒഴിവുകൾ

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ എക്കണോമിക്സ് പഠന വകുപ്പിൽ എം.എ എക്കണോമിക്സ്, എസ് സി, എസ് ടി സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പഠന വകുപ്പിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഫോൺ 94467 40720

University Of Sanskrit Announcements:  സംസ്കൃത സർവകലാശാല അറിയിപ്പുകൾ

പി.ജി.പ്രവേശന രണ്ടാംഘട്ട അലോട്ട്‌മെന്റ്
കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പി.ജി. പ്രവേശന രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം വിവിധ വകുപ്പുകളിലും പ്രാദേശിക കേന്ദ്രങ്ങളിലും 19.11.2020ന് നടക്കും.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 17

Next Story
Victers Channel Timetable November 18: വിക്ടേഴ്‌സ് ചാനൽ; നവംബർ 18 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com