University Announcements 16 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തെ വിവിധ ബി.ടെക് കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 മുതല്‍ 20 വരെ നടക്കും.

എം.എ. ജെ.എം.സി. പ്രവേശന അഭിമുഖം 18-ന്

ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവഭാഗത്തിലെ എം.എ. ജെ.എം.സി. ഒന്നാം സെമസ്റ്റര്‍ പ്രവേശന അഭിമുഖം നവംബര്‍ 18-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കും. മുസ്ലിം-റാങ്ക് 1, ഇ.ടി.ബി. റാങ്ക് 1,2 വെയ്റ്റിംഗ് ലിസ്റ്റ്-1, എസ്.സി. റാങ്ക് 1 മുതല്‍ 4 വരെ വെയ്റ്റിംഗ് ലിസ്റ്റ് 1 മുതല്‍ 6 വരെ, എസ്.ടി. റാങ്ക് 1 വെയ്റ്റിംഗ് ലിസ്റ്റ് 1, പി.എച്ച്. റാങ്ക് 1, വെയ്റ്റിംഗ് ലിസ്റ്റ് 1 മുതല്‍ 4 വരെ എന്ന ക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങള്‍ ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്.

നാലാം സെമസ്റ്റര്‍ പരീക്ഷയില്‍ മാറ്റം

നാലാം സെമസ്റ്റര്‍ യു.ജി. സി.യു.സി.ബി.സി.എസ്.എസ്. ഏപ്രില്‍ 2020 ബി.വി.സി., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, കോഴ്‌സിന്റെ നവംബര്‍ 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പര്‍ VCM4C07 – E – Content Development (2015-16 Admission), BVC4C01-E-Content Development (2017-18 Admission) പേപ്പറുകളും ബി.എ. മള്‍ട്ടി മീഡിയയുടെ (റഗുലര്‍/എസ്.ഡി.ഇ.) നവംബര്‍ 18-ന് നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പര്‍ BVC4C01-E-Content Development (2017-18 Admission) എന്ന പേപ്പറും നവംബര്‍ 20-ലേക്ക് മാറ്റിയിരിക്കുന്നു.

കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ്

2020-21 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജുകളില്‍ നിന്നും ബന്ധപ്പെട്ട് പ്രവേശനം പൂര്‍ത്തീകരിക്കുന്നതാണ്. നവംബര്‍ 19 വൈകീട്ട് 3 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമെടുക്കാം.

ഫലം പ്രസിദ്ധീകരിച്ചു

സി.യു.സി.എസ്.എസ്. എം.സി.എ. രണ്ട്, നാല് സെമസ്റ്റര്‍ ഡിസംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 27 വരെ അപേക്ഷിക്കാം.

2014, 2009 സ്‌കീം ഏഴാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് ഏപ്രില്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കംട്രോള്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 30 വരെ അപേക്ഷിക്കാം.

നോണ്‍ സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് പ്രീവിയസ് ഇയര്‍, റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് മെയ് 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മല്യനിര്‍ണയത്തിന് നവംബര്‍ 21 വരെ അപേക്ഷിക്കാം.

Kerala University Announcements:  കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്.പ്രവേശനം – തീയതി നീട്ടി

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ട്രെയിനിംഗ് കോളേജുകളിലേക്കുളള ബി.എഡ്.പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 22 വരെ നീട്ടിയിരിക്കുന്നു.

പി.ജി.ഡി.എച്ച്.എഫ്.എം. കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴി അഫിലിയേറ്റ് ചെയ്തിട്ടുളള ലക്ഷ്മീബായി നാഷണ കോളേജ് ഓഫ് ഫിസിക്ക എഡ്യൂക്കേഷന്‍ (എ .എന്‍.സി.പി.ഇ.) കാര്യവട്ടം, തിരുവനന്തപുരം കോളേജിലെ പി.ജി.ഡി.എച്ച്.എഫ്.എം. കോഴ്‌സിലേക്കുളള 2020 – 21 അദ്ധ്യയന വര്‍ഷത്തേക്കുളള അഡ്മിഷനു വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ നവംബര്‍ 23 വരെ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

സ്‌പോട്ട് അഡ്മിഷന്‍

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗി ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ 2020 നവംബര്‍ 18 മുത 20 വരെ കോളേജ് ഓഫീസി വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ 9037119776, 9846332974 എന്ന നമ്പറിലും www.ucek.in എന്ന കോളേജ് വെബ്‌സൈറ്റിലും ലഭ്യമാണ്.

സീറ്റ് ഒഴിവ്

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗി ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള അഡ്മിഷന്‍ നവംബര്‍ 18, 10.00 മണിക്ക് കോളേജ് ഓഫീസി വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ 9037119776, 9846332974 എന്ന നമ്പറിലും www.ucek.in എന്ന കോളേജ് വെബ്‌സൈറ്റിലും ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസി ഹിസ്റ്ററി പഠനവകുപ്പി ഒന്നാംവര്‍ഷ എം.എ.ഹിസ്റ്ററി (സി.എസ്.എസ്.) 2020 – 21 പ്രോഗ്രാമി എസ്.ടി. വിഭാഗത്തി ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസ രേഖകളുമായി നവംബര്‍ 19 ന് രാവിലെ 10 മണിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസി ഹാജരാകേണ്ടതാണ്. കൂടുത വിവരങ്ങള്‍ക്ക് 0471 – 2308839, 09446533386 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ബയോടെക്‌നോളജി പഠനവകുപ്പി ഒന്നാം വര്‍ഷ എം.എസ്.സി. ബയോടെക്‌നോളജി (സി.എസ്.എസ്.) 2020 -22 പ്രോഗ്രാമി എസ്.ടി. വിഭാഗത്തി ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസ രേഖകളുമായി നവംബര്‍ 18 ന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവി മുന്‍പാകെ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0471 – 2308778, 8921031690 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ടൈംടേബിള്‍

നവംബര്‍ 18 മുത ആരംഭിക്കാനിരുന്ന എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എ .എ .ബി./ബി.കോം.എ .എ .ബി./ബി.ബി.എ.എ .എ .ബി. ഡിഗ്രി പരീക്ഷകള്‍ നവംബര്‍ 23 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2020 നവംബറി നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2019 അഡ്മിഷന്‍ – റെഗുലര്‍/2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2015 – 2017 അഡ്മിഷന്‍ സപ്ലിമെന്ററി) (2013 സ്‌കീം) പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന എം.എച്ച്.ആര്‍.എം.(മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്) കോഴ്‌സിന്റെ ഡിസംബര്‍ 7 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ മേഴ്‌സി ചാന്‍സ് പരീക്ഷയുടെ (2008 അഡ്മിഷന്‍ 2003 സ്‌കീം) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

ആഗസ്റ്റി നടത്താനിരുന്ന നാലാം വര്‍ഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കള്‍പ്പ്ച്ചര്‍ ആന്റ് അപ്ലൈഡ് ആര്‍ട്ട്) പരീക്ഷകള്‍ നവംബര്‍ 20 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

പരീക്ഷാഫീസ്

കമ്പൈന്‍ഡ് ഒന്ന് രണ്ട് സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 24 വരെയും 150 രൂപ പിഴയോടെ നവംബര്‍ 27 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 1 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

പരീക്ഷാഫലം

2020 ജൂലൈയി നടത്തിയ എം.എ.പൊളിറ്റിക്ക സയന്‍സ് 2018-2020 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2020 ജനുവരിയി നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ.ഇംഗ്ലീഷ് (2018 അഡ്മിഷന്‍/സപ്ലിമെന്ററി 2017 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

2019 നവംബറി നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി.ബോട്ടണി ആന്റ് ബയോടെക്‌നോളജി, ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയ മൈക്രോബയോളജി (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 & 2014 അഡ്മിഷന്‍ – സപ്ലിമെന്ററി) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

Kannur University Announcements:  കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം എ ജേർണലിസം സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ജേർണലിസം ഡിപ്പാര്ട്മെന്റിൽ M A Journalism and Mass Communication കോഴ്സിൽ SC , ST വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട് .യോഗ്യരായവർ സർട്ടിഫിക്കറ്റകളും ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റകളും സഹിതം നവംബർ 18ബുധനാഴ്‌ചരാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ MCJ ഡിപ്പാര്ട്മെന്റിൽ എത്തിച്ചേരണം Mobile No .9496329717

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി. റെഗുലർ/സപ്ലിമെന്ററി (നവംബർ 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 26.11.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി. റെഗുലർ/സപ്ലിമെന്ററി (നവംബർ 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.11.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ബിരുദ പ്രവേശനം: എസ്.സി/എസ്.ടി അലോട്ട്മെന്റ്

2020 – 21 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള എസ്.സി/ എസ്.ടി വിദ്യാർത്ഥികളുട അലോട്ട്മെന്റ് //www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്മെന്റ് ലഭിച്ചവർ 2020 നവംബർ 17ന് തന്നെ SBI Collect വഴി അഡ്മിഷൻ ഫീസ് അടച്ച് Allotment memo വുമായി കോളേജിൽ പ്രവേശനം നേടേണ്ടതാണ്.

ബി.എഡ് അഡ്മിഷന്: തെറ്റ് തിരുത്തുന്നതിന്

ബി.എഡ് അഡ്മിഷന് സമർപ്പിച്ച ഓൺലൈൻ അപേക്ഷകളിൽ തെറ്റുകൾ വരുത്തിയ അപേക്ഷകർ തിരുത്തുന്നതിന് സർവ്വകലാശാലയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. തെറ്റുകൾ കണ്ടെത്തിയ അപേക്ഷകരുടെ ലിസ്റ്റും അവർ തിരുത്തുന്നതിന് ഹാജരാകേണ്ട തിയ്യതിയും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. തിരുത്തുന്നതിനായി 200/- രൂപ SBI Collect വഴി admission miscellaneous എന്ന കാറ്റഗറിയിൽ അടക്കേണ്ടതാണ്.

SC/ST വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുന്നതിനു അവസരം

ഇതുവരെ അപേക്ഷിക്കാത്ത SC/ ST വിദ്യാർത്ഥികൾക്ക് യു.ജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന് 17.11.2020 ന് അവസരം നൽകാവുന്നതാണ്. വിശദാംശങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ ഡിസംബർ ഒന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 19 വരെയും 525 രൂപ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്‌സി. ആക്ചൂറിയൽ സയൻസ് (2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ആക്ചൂറിയൽ കമ്പ്യൂട്ടിംഗ് 1 എന്ന പേപ്പറിന്റെ പരീക്ഷ നവംബർ 19ന് നടക്കും.

പരീക്ഷസെന്റർ മാറ്റത്തിന് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്)/ഒൻപതാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) നവംബർ 2020 പരീക്ഷകൾക്ക് പരീക്ഷസെന്റർ മാറ്റം ആഗ്രഹിക്കുന്നവർ സർവകലാശാല വെബ്‌സൈറ്റിലെ //forms.gle/adbvRvPkhbA7nEo88 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഇന്ന് (നവംബർ 17) ഉച്ചകഴിഞ്ഞ് ഒരു മണിക്ക് മുമ്പായി അപേക്ഷിക്കണം.

ബി.എ., ബി.കോം. പ്രൈവറ്റ് പരീക്ഷ കേന്ദ്രം

മഹാത്മാഗാന്ധി സർവകലാശാല നവംബർ 18 മുതൽ നടത്തുന്ന അഞ്ച്, ആറ് സെമസ്റ്റർ ബി.എ., ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ(സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പരീക്ഷ കേന്ദ്രം അനുവദിച്ചു. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിലെ എക്‌സാം നോട്ടിഫിക്കേഷൻസ് എന്ന ലിങ്കിൽ ലഭിക്കും. വിദ്യാർഥികൾ അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റി പരീക്ഷയെഴുതണം. ഹാൾടിക്കറ്റ് വിതരണം നവംബർ 17ന് ആരംഭിക്കും.

പ്രത്യേക പരീക്ഷകേന്ദ്രങ്ങളില്ല

മഹാത്മാഗാന്ധി സർവകലാശാല ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾക്ക് സർവകലാശാലയുടെ പ്രവർത്തനപരിധിക്ക് പുറത്ത് പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കില്ല. റഗുലർ/സപ്ലിമെന്ററി വിദ്യാർഥികൾ അവരവരുടെ കോളേജുകളിലെ പരീക്ഷകേന്ദ്രങ്ങളിലും പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ സർവകലാശാല വെബ്‌സൈറ്റിൽ വിജ്ഞാപനം ചെയ്തിട്ടുള്ള പരീക്ഷകേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് എത്തണം.

പി.ജി. പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് പഠനവകുപ്പിൽ 2020-22 അധ്യയനവർഷത്തെ പി.ജി. പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കം നവംബർ 30 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 ജനുവരിയിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2018-2020 ബാച്ച് മൂന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 27 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

പിഎച്ച്.ഡി. പ്രവേശന പരീക്ഷ; അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബർ 18ന് വൈകീട്ട് അഞ്ചുവരെ നീട്ടി. വിശദവിവരത്തിന് www.phd.mgu.ac.in സന്ദർശിക്കുക. ഫോൺ: 0481-2732947.

More Educational News: കൂടുതൽ വിദ്യാഭ്യാസ വാർത്തകൾ

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്: താൽകാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2020-21 ലേക്ക് അപേക്ഷിച്ചവരുടെ താൽകാലിക റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇയുടെ വെബ് സൈറ്റിലും റാങ്ക്‌ലിസ്റ്റ് ലഭിക്കും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിലും ലിസ്റ്റ് പരിശോധിക്കാം.

ലിസ്റ്റ് സംബന്ധിച്ച പരാതികൾ 23ന് വൈകിട്ട് അഞ്ചിന് മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. അന്തിമപട്ടിക ഈ മാസം 26ന് പ്രസിദ്ധീകരിക്കും.
പ്രവേശന നടപടികൾക്കുള്ള ഇന്റർവ്യൂ ഡിസംബർ രണ്ടിന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ അലുംനി ഓഡിറ്റോറിയത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസ്സൽ സർട്ടിക്കറ്റുകൾ സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തരമോ ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

എൽ.ബി.എസിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ഒഴിവുളള ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവർ 19ന് രാവിലെ 11ന് കോളേജിൽ എത്തണം. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ എൻജിനിയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.lbt.ac.in, www.lbskerala.gov.in, ഫോൺ: 0471 2349232, 9895983656, 9447347193.

കേപ്പിൽ-ബി.ടെക് സ്‌പോട്ട് അഡ്മിഷൻ ഇന്ന് (നവംബർ 17) മുതൽ

കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമൺ (9447013719), പത്തനാപുരം (8281027361), പുന്നപ്ര (9961466328), ആറൻമുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587). തൃക്കരിപ്പൂർ (9847690280) എന്നിവിടങ്ങളിലെ എൻജിനിയറിങ് കോളേജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ ഇന്ന് (17.11.2020) മുതൽ നടക്കും.

കിം 2020, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ അതതു കോളേജിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് www.capekerala.org സന്ദർശിക്കുക.

അപേക്ഷ ക്ഷണിച്ചു

ബി.എസ്.സി നഴ്സിംഗ്(ആയുര്‍വേദം), ബി.ഫാം(ആയുര്‍വേദം), പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സുകളിലേക്ക് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്ക്നോളജി അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ബി.എസ്.സി നഴ്സിംഗ് ബി.ഫാം കോഴ്സുകള്‍ക്ക് നവംബര്‍ 24ഉം പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിന് നവംബര്‍ 21 ഉം ആണ് അവസാന തീയതി. യോഗ്യത, അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2560363, 2560364.

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുളള കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, സിവില്‍ എഞ്ചിനിയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നി സീറ്റുകളിലേക്ക് നവംബര്‍ 19-ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചവര്‍ നവംബര്‍ 19-ന് പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 11-ന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbskerala.gov.in, 0471-2349232, 9895983656.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook