University Announcements 13 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനം – അപേക്ഷയില്‍ തിരുത്തല്‍ വരുത്താം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ട്രെയിനിംഗ് കോളേജുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിന് അവസരം. ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കിയതു മൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്കും ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് പ്രവേശനം നേടിയവര്‍ക്കും അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും പുതിയ ഓപ്ഷനുകള്‍ ചേക്കാനും നവംബര്‍ 14 മുതല്‍ 16 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും. തിരുത്തലുകള്‍ വരുത്തിയ ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. അഡീഷണല്‍ അലോട്ട്‌മെന്റ് നവംബര്‍ 19-ന് പ്രസിദ്ധീകരിക്കും.

എം.എ. ഇംഗ്ലീഷ് പ്രവേശനം

കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പില്‍ 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള എം.എ. ഇംഗ്ലീഷ് പ്രവേശനം നവംബര്‍ 16, 19 തീയതികളില്‍ നടക്കും. 16-ന് ജനറല്‍ സീറ്റുകളിലേക്കും 19-ന് സംവരണം ചെയ്ത സീറ്റുകളിലേക്കും ആയിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847144563 എന്ന നമ്പറില്‍ ബന്ധപ്പെടുക.

എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി 2020-21 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബി.എസ്.സി. ഫുഡ് സയനന്‍സ് ആന്റ് ടെക്‌നോളജി ബിരുദധാരികളായ അപേക്ഷകരില്‍ 1 മുതല്‍ 30 വരെ റാങ്കിലുള്‍പ്പെട്ടവര്‍ നവംബര്‍ 16-ന് രാവിലെ 10 മണിക്കും 31 മുതല്‍ 60 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും മറ്റു ബി.എസ്. സി. ബിരുദധാരികളില്‍ 1 മുതല്‍ 50 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ നവംബര്‍ 17-ന് രാവിലെ 10 മണിക്കും 51 മുതല്‍ 100 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും പ്രവേശനത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല, തൃശൂര്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ അവസാന വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2020 പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വലാശാലാ വെബ്‌സൈറ്റില്‍ നവംബര്‍ 27 വരെ ലഭ്യമാകും.

Kerala University Announcements:  കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

 ഒന്നാംവര്‍ഷ ബിരുദ പ്രവേശനം 2020 –  അഞ്ചാം അലോട്ട്‌മെന്റ് (3ൃറ സപ്ലിമെന്ററി) അലോട്ട്‌മെന്റ്

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള  അഞ്ചാം അലോട്ട്‌മെന്റ് ( തേഡ് സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു.  വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലിൽ  ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്.  പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക.  നിലവിൽ  ഏതെങ്കിലും കോളേജിൽ  അഡ്മിഷന്‍ എടുത്ത് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിട്ടുളളവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കിൽ  പ്രൊഫൈലിൽ  നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.  നവംബര്‍ 16 മുതൽ  19 വരെയാണ് കോളേജിൽ  പോയി അഡ്മിഷന്‍ എടുക്കേണ്ടത്.  കോളേജിൽ  പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയി  നൽകിയിട്ടുണ്ട്.  അലോട്ടമെന്റ് ലഭിച്ചവര്‍ മെമ്മോയിൽ  പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ അഡ്മിഷന്‍ എടുക്കേണ്ടതാണ്.  ഏതെങ്കിലും കാരണത്താൽ  നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോലേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയതിനാൽ  പുതിയ അലോട്ട്‌മെന്റ് ലഭിച്ചവര്‍ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ  നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്.  അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനിൽ  തുടരാന്‍ സാധിക്കുന്നതല്ല.  നവംബര്‍ 19 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റിൽ  അഡ്മിഷന്‍ നേടിയില്ലെങ്കിൽ  അലോട്ട്‌മെന്റ് ക്യാന്‍സൽ  ആകുന്നതും അലോട്ട്‌മെന്റ് നടപടിയി  നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.  വിശദവിവരങ്ങള്‍ക്ക്  //admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്./സി.ബി.സി.എസ്. (സി.ആര്‍) പരീക്ഷകള്‍ക്ക് മറ്റു ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍

2020 നവംബര്‍ 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്./സി.ബി.സി.എസ്. (സി.ആര്‍.) ബി.എ., ബി.എസ്.സി., ബി.കോം. ഡിഗ്രി (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, 2014, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് കേരളസര്‍വകലാശാലയുടെ അധികാരപരിധിക്ക് പുറത്തുളള ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സെന്റര്‍ മാറ്റം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് 2020 നവംബര്‍ 15, 5 മണി വരെ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ടൈംടേബിള്‍

2020 നവംബര്‍ 18 ന് ആരംഭിക്കുന്ന ബി.ബി.എ. (ആന്വൽ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) രണ്ടാം വര്‍ഷ ഡിഗ്രി (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഒന്നാം വര്‍ഷ ബി.ബി.എ. പരീക്ഷ മാറ്റിവച്ചു

2020 ഡിസംബര്‍ 2 ന് ആരംഭിക്കാനിരുന്ന ഒന്നാംവര്‍ഷ ബി.ബി.എ. (ആന്വൽ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാഫലം

2020 ജൂണിൽ നടത്തിയ ബി.എ.ആന്വ സ്‌കീം പാര്‍ട്ട് മൂന്ന് ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ മെയിന്‍ (സപ്ലിമെന്ററി ഓണ്‍ലൈന്‍ ആന്റ് ഓഫ്‌ലൈന്‍), പൊളിറ്റിക്കൽ സയന്‍സ് മെയിന്‍ (സപ്ലിമെന്ററി ഓണ്‍ലൈന്‍ ആന്റ് ഓഫ്‌ലൈന്‍), സോഷ്യോളജി, പൊളിറ്റിക്കൽ സയന്‍സ്, കേരളാ കള്‍ച്ചര്‍, സെക്രട്ടേറിയൽ പ്രാക്ടീസ് ആന്റ് ട്രാന്‍സ്‌ലേഷന്‍, കംപാരറ്റീവ് റിലീജിയന്‍ ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സബ്‌സിഡിയറി എന്നിവയുടെ ഫലം സര്‍വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്ററി പരീക്ഷയുടെയും സബ്‌സിഡിയറി പരീക്ഷയുടെയും സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 24 വരെയും ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30 വരെയും അപേക്ഷിക്കാം. കരട് മാര്‍ക്ക് ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളിൽ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, അറബിക്, മ്യൂസിക്, തമിഴ്, സംസ്‌കൃതം, ജര്‍മന്‍, എം.എസ്.സി. ഡെമോഗ്രഫി, ആക്ച്ചൂറിയൽ സയന്‍സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2020 – 22 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 16 ന് രാവിലെ 11 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളി എം.എ. വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, പൊളിറ്റിക്ക സയന്‍സ്, അറബിക്, ഹിന്ദി, തമിഴ്, സംസ്‌കൃതം, ജര്‍മന്‍, ഹിസ്റ്ററി, എം.സി.ജെ., എം.കോം. ഗ്ലോബ , എം.എസ്.സി. ഡെമോഗ്രഫി, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, എ .എ .എം. എന്നീ പ്രോഗ്രാമുകള്‍ക്ക് 2020 – 22 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 16 ന് രാവിലെ 11 മണിക്ക് അസൽ സര്‍ട്ടിഫക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എഡ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ബയോടെക്‌നോളജി പഠനവകുപ്പി ഒന്നാം വര്‍ഷ എം.എസ്.സി. ബയോടെക്‌നോളജി (സി.എസ്.എസ്.) 2020 -22 പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസൽ രേഖകളുമായി നവംബര്‍ 16 ന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവി മുന്‍പാകെ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0471 – 2308778, 8921031690 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

MG University Announcements:  എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 17 വരെയും 525 രൂപ പിഴയോടെ 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷ തീയതി

ഒന്നു മുതൽ നാലുവരെ വർഷ ബി.എസ് സി. നഴ്‌സിംഗ് (2012-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.എസ്.എസ്.) റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23നകം സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. 2012 അഡ്മിഷന് മുമ്പുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫീസടച്ച് നവംബർ 23ന് മുമ്പായി നേരിട്ട് അപേക്ഷിക്കണം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook