Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

University Announcements 12 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

University Announcements 12 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എസ്.സി. അപ്ലൈഡ് സൈക്കോളജി പ്രവേശനം

കോഴിക്കോട് സര്‍വകലാശാല മനഃശാസ്ത്ര പഠനവകുപ്പില്‍ 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള എം.എസ്.സി. അപ്ലൈഡ് സൈക്കോളജി കോഴ്‌സിലേക്കുള്ള പ്രവേശനം നവംബര്‍ 20, 23 തീയതികളില്‍ രാവിലെ 10.30-ന് സൈക്കോളജി പഠനവകുപ്പില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.ബി.എ. ഓണ്‍ലൈന്‍ വൈവാവോസി

കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം, തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എം.ബി.എ. സെന്റര്‍ എന്നീ കേന്ദ്രങ്ങളിലെ സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവാവോസി ഓണ്‍ലൈനായി നവംബര്‍ 16 മുതല്‍ നടക്കും.

പി.ജി. ഏകജാലകം – അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്മൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകള്‍ തെരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് കമ്മ്യൂണിറ്റി കോളേജ് കോഴ്‌സ് വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരം. തെറ്റായി സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകള്‍ തെരഞ്ഞെടുത്തു പോയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി നവംബര്‍ 15-ന് വൈകീട്ട് 5 മണി വരെ ആവശ്യമായ തിരുത്തലുകള്‍ വരുത്താം. അപേക്ഷര്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം അപേക്ഷ ഫൈനലൈസ് ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

പി.ജി. ക്ലാസുകള്‍ 23-ന് ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും വിവിധ പഠന വകുപ്പുകളിലേയും സര്‍വകലാശാല സെന്ററുകളിലേയും 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി.ക്ലാസുകള്‍ ആരംഭിക്കുന്നത് നവംബര്‍ 23-ലേക്ക് മാറ്റിയിരിക്കുന്നു.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. ഫോക്ക്‌ലോര്‍, എം.ഫില്‍. ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രവേശനത്തിന് ഹാജരാകേണ്ടവര്‍

കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവിഭാഗത്തിലെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രവേശനത്തിന് നവംബര്‍ 13-ന് രാവിലെ 10 മണിക്ക് പഠന വകുപ്പില്‍, ജനറല്‍ വിഭാഗത്തില്‍ 29 വരേയും എസ്.സി. വിഭാഗത്തില്‍ 237 വരേയും എസ്.ടി. വിഭാഗത്തില്‍ 285 വരേയും ഇ.ഡബ്ല്യു.എസ്. വിഭാഗത്തില്‍ 82 വരേയും ഒ.ബി.എക്‌സ്. വിഭാഗത്തില്‍ 65 വരേയും പി.എച്ച്. വിഭാഗത്തില്‍ 72 വരേയും റാങ്കില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഹാൾ ടിക്കറ്റ്

16.11.2020 ന് ആരംഭിക്കുന്ന സർവകലാശാല പഠന വകുപ്പുകളിലെയും അഫീലിയേറ്റഡ് കോളേജുകളിലെയും രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ/ മേയ് 2020) പരീക്ഷകളുടെ ഹോൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. എം. പി. എഡ്., ബി. പി. എഡ്. പരീക്ഷകളുടെ ഹോൾ ടിക്കറ്റ് പഠനവകുപ്പിൽ നിന്നും വിതരണം ചെയ്യും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി. എ. എൽ എൽ. ബി. 2009-2015 സപ്ലിമെന്ററി (മേയ് 2019) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്‌മപരിശോധനക്കും പകർപ്പിനും 26.11.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷ പുനക്രമീകരിച്ചു

24.11.2020 ന് നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ ബി. എഡ്. ഡിഗ്രിയുടെ _BED P201.1-11 – Pedagogy of School Subject_ പേപ്പറിന്റെ പരീക്ഷ 01.12.2020 ലേക്ക് മാറ്റിവച്ചു. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കുന്നതാണ്.

സംവരണ ഒഴിവുകൾ

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവധ പഠന വകുപ്പുകളിൽ എം.എ ഇക്കണോമിക്സ്, എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുകളിലേക്ക് എസ് സി, എസ് ടി സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠന വകുപ്പിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

MG University Announcements: എം ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി. ബിരുദ ഏകജാലകം; ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ നവംബർ 17ന് വൈകീട്ട് 4.30നകം പ്രവേശനം നേടണം.

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2019 അഡ്മിഷൻ റഗുലർ/2018, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 16 വരെയും 525 രൂപ പിഴയോടെ 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ പ്രോസ്, ഓതെന്റിക് സ്റ്റഡി ഓഫ് ഹിന്ദി പോയട്രി, ലിറ്റററി ക്രിട്ടിസിസം, ഫെമിനിസ്റ്റ് ലിറ്ററേച്ചർ ഇൻ ഹിന്ദി എന്നീ പേപ്പറുകളുടെ പരീക്ഷ യഥാക്രമം നവംബർ 18, 20, 23, 25 തീയതികളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. – 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ കംപാരറ്റീവ് ലിറ്ററേച്ചർ, ഫിക്ഷൻ (നോവൽ ആന്റ് ഷോർട്ട് സ്റ്റോറീസ്), ഡ്രാമ ആന്റ് വൺ ആക്ട് പ്ലേയ്‌സ്, തിയററ്റിക്കൽ ആന്റ് അപ്ലൈഡ് ഗ്രാമർ, ചോയ്‌സ് ബേസ്ഡ് കോഴ്‌സ് ലിറിക്കൽ പോയട്രി ഓഫ് ഹിന്ദി വിത്ത് സ്‌പെഷൽ റഫറൻസ് ടു ഭ്രമർ ഗീത് ആന്റ് മധുശാല എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം നവംബർ 30, ഡിസംബർ രണ്ട്, നാല്, ഏഴ്, ഒൻപത് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

എം.എഡ്. പ്രവേശനം; താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2020-2022 ബാച്ച് എം.എഡ്. പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2020 ജനുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമെന്ററി (പുതിയ സ്‌കീം – 2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്‌ നവംബർ 25 വരെ അപേക്ഷിക്കാം.

2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമെന്ററി (പഴയ സ്‌കീം – 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 25 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ നടന്ന മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 1, 2, 3 (2013 വരെ അഡ്മിഷൻ) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 2011ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫീസടച്ച്‌ നവംബർ 26 വരെ നേരിട്ട് അപേക്ഷിക്കണം.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാതീയതി

നവംബര്‍ 16 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ്. (ദ്വിവത്സരം – 2018 സ്കീം)/മൂന്നാം സെമസ്റ്റര്‍ എം.എഡ്. സപ്ലിമെന്‍ററി (ദ്വിവത്സരം – 2015 സ്കീം) പരീക്ഷകള്‍ നവംബര്‍ 30 ന് ആരംഭിക്കുന്നതാണ്.

പ്രാക്ടിക്കൽ പരീക്ഷാകേന്ദ്രം

2020 നവംബര്‍ 19 ന് എസ്.എന്‍.ജി.എം. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്, തുറവൂറിൽ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (സി.ആര്‍.) ബി.കോം. സി.എ., പരീക്ഷയുടെ (മാര്‍ച്ച് 2020) പ്രാക്ടിക്കൽ അന്നേദിവസം എസ്.എന്‍.കോളേജ്, ചേര്‍ത്തലയിൽ വച്ച് നടത്തുന്നതാണ്.

പരീക്ഷാകേന്ദ്രം

നവംബര്‍ 18 ന് ആരംഭിക്കുന്ന രണ്ടാ വര്‍ഷ ബി.ബി.എ. (ആന്വ സ്കീം – പ്രൈവറ്റ് രജിസ്ട്രേഷന്‍) റെഗുലര്‍, ഇംപ്രൂവ്മെന്‍റ് ആന്‍റ് സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ക്രിസ്റ്റ്യന്‍ കോളേജ്, കാട്ടാക്കടയിലും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ശ്രീ.വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ്, കരുനാഗപ്പള്ളിയിലും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ശ്രീ.നാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, നങ്ങ്യാര്‍കുളങ്ങരയിലും പരീക്ഷ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റുകള്‍ അതതു പരീക്ഷാകേന്ദ്രങ്ങളി നിന്നും കൈപ്പറ്റേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. ഫിസിക്സ് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്‍റെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്ക പരീക്ഷ നവംബര്‍ 16, 17 തീയതികളി അതതു പരീക്ഷാകേന്ദ്രങ്ങളി വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റിൽ ലഭ്യമാണ്.

2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. എന്‍വയോണ്‍മെന്‍റ സയന്‍സസ്, എന്‍വയോണ്‍മെന്‍റ് ആന്‍റ് വാട്ടര്‍ മാനേജ്മെന്‍റ് പ്രോഗ്രാമിന്‍റെ പ്രാക്ടിക്ക നവംബര്‍ 18, 19 തീയതികളിൽ പരീക്ഷ കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റിൽ ലഭ്യമാണ്.

2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സിന്‍റെ പ്രാക്ടിക്കൽ നവംബര്‍ 16 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റിൽ.

ഹെ പ്പ് ഡെസ്കിന്‍റെ സേവനം വിപുലീകരിച്ചു

കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല സേവനങ്ങള്‍ തടസ്സം വരാതിരിക്കാനായി അതതു പരീക്ഷാവിഭാഗങ്ങളുമായി രാവിലെ 10.30 മുതൽ വൈകിട്ട് 5.00 മണി വരെ താഴെക്കാണുന്ന ഫോണ്‍ നമ്പറുകളി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ – ഹെ പ്പ്ഡെസ്ക്: 9188526674, 9188526670, 9188526670, 9188526671, 9188526674, 9188526675

ടൈംടേബിള്‍

നവംബര്‍ 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്./സി.ബി.സി.എസ്. (സി.ആര്‍.) ബി.എ, ബി.എസ്.സി., ബി.കോം. ഡിഗ്രി (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് 2018 അഡ്മിഷന്‍, 2014, 2015, 2016 & 2017 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റിൽ ലഭ്യമാണ്.

2020 നവംബറി നടക്കുന്ന റെഗുലര്‍ ബി.ടെക്. നാലാം സെമസ്റ്റര്‍ (2008 സ്കീം) കോഴ്സ് കോഡി വരുന്ന ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്ച്ചേര്‍ഡ് (2008 സ്കീം) സപ്ലിമെന്‍ററി രണ്ട്, നാല് സെമസ്റ്ററുകളുടെ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റിൽ.

അക്കാദമിക് കലണ്ടര്‍

സി.ബി.സി.എസ്. സമ്പ്രദായത്തിലുളള യു.ജി. പ്രോഗ്രാമുകളുടെ 2020 – 2021 അദ്ധ്യയന വര്‍ഷത്തിലെ നാല്, ആറ് സെമസ്റ്ററുകളുടെ അക്കാദമിക് കലണ്ടറുകള്‍ സര്‍വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസി ഇക്കണോമിക്സ് പഠനവകുപ്പിൽ ഒന്നാം വര്‍ഷ എം.എ. ഇക്കണോമിക്സ് (സി.എസ്.എസ്.) 2020 – 22 പ്രോഗ്രാമി എസ്.ടി. വിഭാഗത്തി രണ്ട് സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസൽ രേഖകളുമായി നവംബര്‍ 16 ന് രാവിലെ 10 മണിക്ക് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0471 – 2308309, 9446361223 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

More Educational News: കൂടുതൽ വിദ്യാഭ്യാസ വാർത്തകൾ

സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 18ന്

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിലെ ഡിഗ്രി കോഴ്‌സുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനത്തിന് സ്‌പോർട്‌സ് കൗൺസിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 18ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

പോളിടെക്‌നിക് പ്രവേശനം: അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും

ഗവൺമെന്റ്/ ഗവൺമെന്റ്-എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി/ സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത് (അവസാന) അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് (നവംബർ 13) പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിച്ചിരിക്കുന്നവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ 19ന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. ഇതുവരെ 6829 പേർ പ്രവേശനം നേടുകയും 8854 പേർ താൽക്കാലികമായി പ്രവേശനം നേടുകയും ചെയ്തു.

ബി.ടെക് സായാഹ്ന കോഴ്‌സിന് 17 വരെ അപേക്ഷിക്കാം

2020-21 അദ്ധ്യായന വർഷത്തെ ബി.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് 17 വരെ http://www.admissions.dtekerala.in, http://www.dtekerala.gov.in എന്നിവയിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭിക്കും.

അറബിക് ഭാഷാധ്യാപക സപ്ലിമെൻററി പരീക്ഷ ടൈംടേബിൾ

പരീക്ഷാഭവൻ നടത്തുന്ന അറബിക് ഭാഷാധ്യാപക സപ്ലിമെൻററി പരീക്ഷ (2020) യുടെ ടൈംടേബിൾ http://www.keralapareekshabhavan.in ൽ ലഭ്യമാണ്.

ആരക്കുഴ ഐ.ടി.ഐ യില്‍ എസ്.ടി വിഭാഗത്തിന് സീറ്റ് ഒഴിവ്

കൊച്ചി: ഗവ: ഐ.ടി.ഐ ആരക്കുഴയില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള പ്ലംബര്‍/ഡി-സിവില്‍ എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 16-ന് രാവിലെ 10-ന് ഐടിഐ യില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495033442/0485-2254442.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 12

Next Story
Victers Channel Timetable November 13: വിക്ടേഴ്‌സ് ചാനൽ, നവംബർ 13 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com