University Announcements 11 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ബിരുദപഠനം തുടരാന്‍ അവസരം
അഫിലിയേറ്റഡ് കോളേജുകളില്‍ 2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ബി.എ., ബി.കോം., ബി.എസ്‌സി മാത്‌സ്, ബി.ബി.എ. തുടങ്ങിയ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാന്‍ അവസരം. പ്രവേശനം ആഗ്രഹിക്കുന്നവർ 30-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. 100 രൂപ ഫൈനോടു കൂടി ഡിസംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407357, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
നവംബര്‍ 30 വരെ അപേക്ഷിക്കാം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ., ബി.കോം. ബി.എസ്‌സി മാത്‌സ്, ബി.ബി.എ. പ്രോഗ്രാമുകള്‍ക്ക് 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.സി.എസ്.എസ്. – എസ്.ഡി.ഇ. പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി 100 രൂപ ഫൈനോടു കൂടി 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം
സി.യു.സി.എസ്.എസ്. എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 23 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.
പരീക്ഷ
ഒക്‌ടോബര്‍ 27, 30, നവംബര്‍ 2 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആൻഡ് ടെക്‌നോളജി മാര്‍ച്ച് 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 16-ന് തുടങ്ങും.
എം.എല്‍.ഐ.എസ്.സി. പ്രവേശനം 13-ന്
ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവിഭാഗത്തിലെ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ പ്രവേശന അഭിമുഖം 13-ന് പഠനവകുപ്പില്‍ നടക്കും. പ്രവേശനം ഉറപ്പായവര്‍ രാവിലെ 10 നും ഇ-മെയില്‍ മെമ്മോ ലഭിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചക്ക് രണ്ടിനും ഹാജരാവണം. സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി – 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), നവംബർ 2019, പ്രായോഗിക പരീക്ഷകൾ നവംബർ 12 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
പാലയാട് ഐ.ടി ഐ.ടി സെൻററിൽ എം.സി.എയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 13ന് രാവിലെ 10.30 മാങ്ങാട്ടുപറമ്പ് ഐ.ടി പഠന വകുപ്പിൽ അഭിമുഖത്തിന് ഹാജരാകുക.
എൽ.എൽ.എം (എസ്.ടി സീറ്റൊഴിവ്)
തലശേരി ക്യാമ്പസിലെ നിയമപഠന വിഭാഗത്തിൽ എൽ.എൽ.എമ്മിന് എസ്.ടി വിഭാഗത്തിൽ ഒരു സംവരണ സീറ്റ് ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 16ന് രാവിലെ 11നു നിയമപഠന വകുപ്പിൽ എത്തിച്ചേരുക.
സംവരണ ഒഴിവുകൾ
വിവധ പഠന വകുപ്പുകളിൽ എം.എ ഹിന്ദി, എം.എസ്‌സി ഫിസിക്സ്, ജിയോഗ്രഫി കോഴ്സുകളിലേക്ക് സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠന വകുപ്പിൽ എത്തണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
സർവകലാശാല പഠനവകുപ്പുകളിലെ താഴെ പറയുന്ന പി ജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഡിഗ്രി (സി സി എസ് എസ്- റഗുലർ/ സപ്പ്ളിമെന്ററി ) മെയ് 2020 പരീക്ഷ യുടെ നോമിനൽ റോളും ഹാൾ ടിക്കറ്റും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബിരുദ പ്രവേശനം: ഓപ്‌ഷൻസ് പുനഃക്രമീകരിക്കാം
ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത യു.ജി അപേക്ഷകർക്ക് കോളേജുകളിലെ ഒഴിവുകൾ പരിശോധിച്ച് 13, 14 തീയതികളിൽ ഓപ്‌ഷൻസ് പുനഃ ക്രമീകരിക്കാവുന്നതാണ്. അപേക്ഷകർ അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്താണ് ഓപ്‌ഷൻസ് പുനഃ ക്രമീകരിക്കേണ്ടത്. ഇതിനായി 13.11.2020 മുതൽ കോളേജുകളിലെ വേക്കന്സി ലിസ്റ്റ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതാണ്.
ബിരുദ പ്രവേശനം എസ് സി-എസ് ടി അലോട്ട്മെന്റ്
ഗവൺമെൻറ്/ എയ്ഡഡ്/ സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്ക് എസ്.സി/എസ്.ടി(വിഭാഗങ്ങൾക്ക് മാത്രമായുള്ള യു.ജി. അലോട്ട്മെൻറ് 16 ന്.
അവസാന അലോട്ട്മെന്റ് 18ന്
ഗവൺമെൻറ്/എയ്ഡഡ് കോളേജുകളിലെ ബാക്കിവരുന്ന യു.ജി സീറ്റുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് (ആറാം അലോട്ട്മെന്റ്) 18ന് നടത്തും.
സ്പോട്ട് അഡ്‌മിഷൻ
സെൽഫ് ഫിനാൻസിങ് കോളേജുകളിലെ ഒഴിവുള്ള എസ്‌സി-എസ്‌ടി ഉൾപ്പെടെയുള്ള എല്ലാ യു.ജി സീറ്റുകളിലേക്കും 20,23 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും . താൽപ്പര്യമുള്ളവർ അതാത് കോളേജുകളിൽ ഹാജരാകണം
പി.ജി നാലാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളേജുകളിലെ പ്രവേശനത്തിനായുള്ള പി.ജി നാലാം ഘട്ട അലോട്മെന്റ് 13 ന് നടത്തും.
Cochin University of Science and Technology (CUSAT) Announcements: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അറിയിപ്പുകൾ
എം.ഫില്‍ പ്രോഗ്രാം
സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആൻഡ് ഇന്‍ക്ലൂസീവ് പോളിസി നടത്തുന്ന 2020-21 ലെ എം.ഫില്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആൻഡ് ഇന്‍ക്ലൂസീവ് പോളിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, റൂറല്‍ ഡെവലപ്‌മെന്റ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ/ഗ്രേഡോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 27. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2577566, ഇ-മെയില്‍ csseipcusat@gmail.com
എംബിഎ സ്‌പോട്ട് അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ (ഫുള്‍ടൈം) കോഴ്‌സില്‍ ജനറല്‍ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായി നടത്തുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് admissions.cusat.ac.in
ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍
കുസാറ്റ് നടത്തുന്ന വിവിധ ബി.ടെക്ക് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 17,18 തീയതികളിലായി ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ലോഗിന്‍ പേജില്‍ 13,14 തീയതികളിലായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ അഭിമുഖത്തിന് ക്ഷണിക്കുകയും റാങ്കടിസ്ഥാനത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് പരിഗണിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ (മീറ്റിങ് ലിങ്ക് സഹിതം) അപേക്ഷകരുടെ രജിസ്റ്റര്‍ ചെയത ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കും. പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒന്നാമത്തെ സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. വിശദ വിവരങ്ങള്‍ക്ക് admissions.cusat.ac.in
Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പ്രാക്ടിക്കൽ – പുതുക്കിയ പരീക്ഷാകേന്ദ്രങ്ങള്‍
സി.ബി.സി.എസ്.എസ്. ബി.എസ്‌സി. നാലാം സെമസ്റ്റര്‍ പ്രാക്ടിക്കൽ പരീക്ഷകള്‍ ഫിസിക്‌സ് (കോംപ്ലിമെന്ററി, കോര്‍) പുതുശ്ശേരി ഡോ.പൽപ്പു കോളേജിലും സ്റ്റാറ്റിസ്റ്റിക്‌സ് നിലമേൽ എന്‍.എസ്.എസ്. കോളേജിലും ജിയോളജി വര്‍ക്കല എസ്.എന്‍.കോളേജിലും നടത്തും.
മലയിന്‍കീഴ് ഗവ.കോളേജിലെ ഫിസിക്‌സ് കോംപ്ലിമെന്ററി പരീക്ഷ പാളയം യൂണിവേഴ്‌സിറ്റി കോളേജിലും സ്റ്റാറ്റിസ്റ്റിക്‌സ് തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും തുറവൂർ എസ്.എന്‍.ജി.എം കോളേജിലെ. ഫിസിക്‌സ് പ്രാക്ടിക്കൽ ചേര്‍ത്തല എസ്.എന്നിലും സ്റ്റാറ്റിസ്റ്റിക്‌സ് ചേര്‍ത്തല എസ്.എന്‍.ജി.സി.എ.എസ്. യിലും നടത്തും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റിലും അതതു കോളേജുകളിലും ലഭ്യമാണ്.
2020 മാര്‍ച്ചിൽ നടന്ന നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. കോഴ്‌സിന്റെ തുറവൂര്‍ എസ്.എന്‍.ജി.എം. കേന്ദ്രമായുളള പ്രാക്ടിക്കൽ പരീക്ഷകള്‍ ചേര്‍ത്തല എസ്.എന്‍.കോളേജിൽ 17, 18, 19 തീയതികളി നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .
പ്രാക്ടിക്കൽ
2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ. (വീണ), ബി.പി.എ. (വയലിന്‍) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ 16 മുതൽ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജിൽ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.
2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.കോം കൊമേഴ്‌സ് ആന്റ് ഹോട്ട മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് കോഴ്‌സിന്റെ പ്രാക്ടിക്കൽ 17 മുതൽ അതതു കോളേജുകളിൽ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .
2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കൽ പരീക്ഷകള്‍ 16 മുതൽ.
2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആൻഡ് ബയോ ടെക്‌നോളജി, ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സുകളുടെ പ്രാക്ടിക്കൽ 16 മുതൽ.
ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ 16 ന് ആരംഭിക്കും
കേരളസര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ഓണ്‍ലൈന്‍ മോഡിൽ 16 മുതൽ ആരംഭിക്കാന്‍ 10 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പ്രാക്ടിക്കൽ മാറ്റി
ശ്രീനാരായണ ഗുരു മെമ്മോറിയൽ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജ്, തുറവൂരിൽ 13 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്‌എസി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി കോഴ്‌സിന്റെ കോംപ്ലിമെന്ററി – ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
സീറ്റ് ഒഴിവ്
സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പി ഒന്നാംവര്‍ഷ എം.എ. ഹിസ്റ്ററി (സി.എസ്.എസ്.) 2020 – 21 പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസൽ രേഖകളുമായി 16 ന് രാവിലെ 10നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക് 0471 – 2308839, 09446533386 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
പരീക്ഷാഫലം
2019 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റര്‍ പി.ജി. മേഴ്‌സിചാന്‍സ് പരീക്ഷയുടെ എം.എ. ഇക്കണോമിക്‌സ്, എം.എ.പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എസ്‌സി. ഫിസിക്‌സ്, എം.കോം എന്നീ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (വോക്ക /വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്) (2019 അഡ്മിഷന്‍ – റെഗുലര്‍/2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2014 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ.കമ്മ്യൂണിക്കേറ്റീവ് അറബിക് (2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2014 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ. മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് വീഡിയോ പ്രൊഡക്ഷന്‍ (2019 അഡ്മിഷന് റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്മന്റ്, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
MG University Announcements: എം ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
അപേക്ഷ തീയതി
ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ 20 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം. ഒന്നും രണ്ടും സെമസ്റ്റർ (സി.ബി.സി.എസ്., 2019 അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയ്ക്ക് ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല.
സീറ്റൊഴിവ്
സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എം.ടി.ടി.എം. (മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക് 2020-21 അധ്യയന വർഷം എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ള ബിരുദ വിദ്യാർഥികൾ അസൽ രേഖകളുമായി 17ന് രാവിലെ 11ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732922.
പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു
സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എം.ടി.ടി.എം. (മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക് 2020-21 അധ്യയന വർഷത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരം http://www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
പരീക്ഷാഫലം
2019 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
2019 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ റഗുലർ, 2013, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 25 വരെ അപേക്ഷിക്കാം.
2019 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. ഓണേഴ്‌സ് (2018 അഡ്മിഷൻ റഗുലർ, 2013, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
2019 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
2019 മേയിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 19 വരെ അപേക്ഷിക്കാം.
More Educational News: കൂടുതൽ വിദ്യാഭ്യാസ വാർത്തകൾ
പ്ലസ് വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം
വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് ഇന്ന് അപേക്ഷിക്കാം. നിലവിൽ പ്രവേശനം നേടിയവർക്കും വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് നോൺ-ജോയിനിങ് ആയവർക്കും അപേക്ഷിക്കാനാവില്ല.
നിലവിലുളള ഒഴിവ് http://www.hscap.kerala.gov.in ൽ 12ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.
വൈകിട്ട് അഞ്ചുവരെ ലഭിക്കുന്ന സാധുതയുളള അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്‌സൈറ്റിൽ നാളെ രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. കൂടാതെ കാൻഡിഡേറ്റ് ലോഗിനിലെ Candidates’s Rank Report എന്ന ലിങ്കിലൂടെ അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുളള സ്‌കൂൾ/കോഴ്‌സ്, മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ നാളെ 12 മണിക്കു മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസ്സൽ രേഖകളും ഫീസുമായി എത്തണം.
ഇത്തരത്തിൽ ഹാജരാക്കുന്ന വിദ്യാർത്ഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങൾ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്ക് തുല്യമായ സീറ്റുകളിൽ അതത് പ്രിൻസിപ്പൽമാർ ഉച്ചയ്ക്ക് 12ന് ശേഷം ഒരു മണിക്കുള്ളിൽ പ്രവേശനം നടത്തും.
ഐ.ടി.ഐ ഒഴിവ്
കളമശേരി വനിത ഐ.ടി.ഐ യിലേക്ക് 2020-21 പ്രവേശനത്തില്‍ പട്ടികവര്‍ഗം, മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 16 ന് വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.
Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം