Latest News

University Announcements 10 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 10 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എ. ജേണലിസം പ്രവേശനം 13-ന്

കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠന വിഭാഗത്തിലെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഒന്നാം സെമസ്റ്റര്‍ പ്രവേശന അഭിമുഖം നവംബര്‍ 13-ന് കാലത്ത് 10 മണിക്ക് പഠനവകുപ്പില്‍ നടക്കും. റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ ചെയ്തിട്ടുണ്ട്.

ബി.എച്ച്.എം., ബി.കോം. ഓണേഴ്‌സ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്കും പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജിലെ ബി.കോം ഓണേഴ്‌സ് കോഴ്‌സിലേക്കും 2020-21 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനത്തിന് കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 11-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.സി., ബി.എ. അഫ്‌സലല്‍ ഉലമ, ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2020 പരീക്ഷക്ക് തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ 2018 പ്രവേശനം എസ്. സീരീസ് പരീക്ഷാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും 2015, 16, 17 പ്രവേശനം പി.,ക്യു., ആര്‍. സീരീസ് പരീക്ഷാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്റി സ്‌കൂളിലും അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷക്ക് തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പരീക്ഷാ കേന്ദ്രമില്ല.

പരീക്ഷ മാറ്റി വെച്ചു

കാലിക്കറ്റ് സര്‍വകലാശാല പഠന വിഭാഗങ്ങളില്‍ നവംബര്‍ 16 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. – പിജി 2016 പ്രവേശനം എം.എ., എം.എസ്.സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എല്‍.ഐ.എസ്.സി., എം.സി.ജെ., എം.ടി.എ., (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) ഏപ്രില്‍ 2020 പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എസ്.സി., ബി.എസ്.സി. ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.

ഡസര്‍ട്ടേഷന്‍ സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാല പഠന വിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്. എം.എ., എം.എസ്.സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എല്‍.ഐ.എസ്.സി., എം.ടി.എ. ജൂണ്‍ 2020 പരീക്ഷകളുടെ ഡസര്‍ട്ടേഷന്‍ നവംബര്‍ 20-ന് മുമ്പായി വകുപ്പു തലവന്‍മാര്‍ക്ക് സമര്‍പ്പിക്കണം.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. എം.ബി.എ. രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 23 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

ബി.പി.എഡ്. പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 13, 16 തീയതികളില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 16 മുതല്‍ ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സേവനങ്ങൾ ലഭ്യമല്ല

പരീക്ഷ കൺട്രോളറുടെ കാര്യാലയം, ഇ ജി1, ഇ എക്സ് സി2, സെക്ഷനുകളിൽ നവംബർ 11,12,13 തീയതികളിൽ സേവനങ്ങൾ ലഭ്യമായിരിക്കില്ല.

താത്കാലിക പ്രവേശനം നൽകാം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയ വിദ്യാർത്ഥികൾ കണ്സോളിഡേറ്റഡ് ഗ്രേഡ് കാർഡും പ്രൊവിഷണൽ സെര്ടിഫിക്കറ്റും ഹാജരാക്കാത്തതിനാൽ ഡിപ്പാർട്മെന്റുകളിലോ കോളേജുകളിലോ പ്രവേശനം നിഷേധിക്കരുത്. മറ്റ് രേഖകൾ കൃത്യമാണെങ്കിൽ സെര്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിച്ച് താത്കാലിക പ്രവേശനം നൽകാം.

സംവരണ ഒഴിവുകൾ

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവധ പഠന വകുപ്പുകളിൽ എം.എ ഹിസ്റ്ററി, എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം എൽ ഐ എസ് സി (മാസ്റ്റർ ഇഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എൽ.എൽ.എം കോഴ്സുകളിലേക്ക് സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠന വകുപ്പിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ഐ.ടി പഠനവകുപ്പുകളിൽ എം.സി.എയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 13ന് രാവിലെ 10.30 മാങ്ങാട്ടുപറമ്പ് ഐ.ടി പഠന വകുപ്പിൽ അഭിമുഖത്തിന് ഹാജരാകുക.

ഹാൾ ടിക്കറ്റ്

നവംബർ 16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എഡ് മെയ്‌ 2020, നവംബർ 17ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് ഏപ്രിൽ 2020 (റെഗുലർ/സപ്ലിമെൻററി) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.എച്ച്ഡി പ്രവേശനം

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠനവകുപ്പുകളിലും ഗവേഷണ കേന്ദ്രങ്ങളിലും നവംബർ 25 വരെ ഓൺലൈനായി പി.എച്ച്ഡിക്ക് അപേക്ഷിക്കാം. പ്രിൻറ് ഔട്ട് നവംബർ 28ന് മുമ്പായി റിസേർച്ച് ഡയറക്ടറേറ്റിൽ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

MG University Announcements: എം ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷഫലം

2020 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 18 വരെ അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. പ്ലാന്റ് ബയോടെക്‌നോളജി(റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്ക് വഴി അപേക്ഷിക്കാം.

2020 ജനുവരിയിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ.(പ്രൈവറ്റ്‌-സി.ബി.സി.എസ്.-2018 അഡ്മിഷൻ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്ക് വഴി അപേക്ഷിക്കാം.

2019 ഡിസംബറിൽ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി(സി.എസ്.എസ്-റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം. 2012 അഡ്മിഷൻ മുതലുള്ളവർ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്ക് വഴിയും 2012 അഡ്മിഷന് മുമ്പുള്ളവർ പരീക്ഷ കൺട്രോളർക്കും അപേക്ഷ നൽകണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

2019 നവംബറിൽ നടന്ന ബി.കോം. ഓഫ് ക്യാമ്പസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 19,20 തീയതികളിൽ മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖ സഹിതം എത്തണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഇന്റേണൽ റീ ഡു; അപേക്ഷിക്കാം

ഒന്നു മുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ (2010 വരെയുള്ള അഡ്മിഷൻ, 2010 അഡ്മിഷൻ മുതൽ) ഇന്റേണൽ അസസ്‌മെന്റ് റീ ഡുവിന് നവംബർ 27 വരെ അപേക്ഷിക്കാം. നാലുവർഷത്തെ റഗുലർ പഠനം പൂർത്തീകരിച്ച, സർവകലാശാല തിയറി പരീക്ഷയിൽ 40 മാർക്കോ അതിലധികമോ ലഭിച്ചിട്ടും ഇന്റേണൽ മാർക്കിലെ കുറവുമൂലം മാത്രം വിഷയത്തിന് പരാജയപ്പെട്ടവർക്കാണ്‌ അവസരം. പരീക്ഷ ജയിച്ചവർക്കും ഇന്റേണലിന് 70 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കും ഇന്റേണൽ റീഡുവിന് അവസരം ലഭിക്കില്ല. ഒരു വിഷയത്തിന് ഒരവസരം മാത്രമേ ലഭിക്കൂ. ഒരു വിഷയത്തിന് 2100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. അപേക്ഷ ഡെപ്യൂട്ടി രജിസ്ട്രാർ 2(പരീക്ഷ)ന് നൽകണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം.(പഴയ സ്‌കീം, 2015 വരെയുള്ള അഡ്മിഷൻ സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ റിസർച്ച് മെത്തഡോളജി വിഷയത്തിന്റെ പരീക്ഷ നവംബർ 13ന് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം – രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുളള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.  വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലിൽ  ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്.  ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുളളിൽ  ഫീസ് അടച്ചിട്ടില്ലാത്തവര്‍ രണ്ടാം അലോട്ട്‌മെന്റി  ഉള്‍പ്പെടുന്നതല്ല.  പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ഒന്ന്, രണ്ട് ഘട്ട അലോട്ട്മന്റുകളി  അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ക്ക് പ്രൊഫൈലി  നിന്ന്  അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കോളേജി  പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയി  നൽകിയിട്ടുണ്ട്.  അലോട്ടമെന്റ് ലഭിച്ചവര്‍ മെമ്മോയി  പറഞ്ഞിട്ടുളള സമയത്തു തന്നെ ആവശ്യമായ രേഖകളുടെ ഒറിജിന  സഹിതം കോളേജി  ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്.  നവംബര്‍ 12 മുത  കോളേജി  അഡ്മിഷന്‍ തുടങ്ങുന്നതിനാ  അതിനു മുന്‍പ് തന്നെ ഫീസ് അടച്ച് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.  അലോട്ട്‌മെന്റ് മെമ്മോയി  പറഞ്ഞിട്ടുളള സമയത്ത് തന്നെ കോളേജിൽ  ഹാജരാകണം. ഏതെങ്കിലും കാരണത്താ  നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.  അലോട്ട്‌മെന്റ് ലഭിച്ചവര്‍ നവംബര്‍ 18 ന് മുന്‍പായി കോളേജി  പ്രവേശനം നേടിയില്ല എങ്കിൽ  അവരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതാണ്.  അവരെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളി  പരിഗണിക്കുന്നതല്ല.
       മുന്‍ വര്‍ഷങ്ങളിൽ  നിന്നും വിഭിന്നമായി താൽക്കാലിക (Temporary/Provisional) അഡ്മിഷനുളള അവസരം ഇത്തവണ നടപ്പാക്കിയിട്ടുണ്ട്. മൂന്നാമത്തെ അലോട്ട്‌മെന്റ് വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ലഭ്യമാവുന്നത്.  രണ്ടാം അലോട്ട്‌മെന്റിലും മൂന്നാം അലോട്ട്‌മെന്റിലും അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് ആവശ്യമെങ്കി  സര്‍വകലാശാല അഡ്മിഷന്‍ ഫീസ് അടച്ച രസീത്, ഒറിജിന  സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമര്‍പ്പിച്ച് താ ക്കാലിക അഡ്മിഷന്‍ എടുക്കാവുന്നതാണ്.  ഠലാുീൃമൃ്യ അറാശശൈീി   എടുക്കുന്ന വിദ്യാര്‍ത്ഥി കോളേജി  ഒടുക്കേണ്ട ഫീസുകള്‍ ന കേണ്ട ആവശ്യമില്ല.  എന്നാ  എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സ  (including T.C.) കോളേജി  സമര്‍പ്പിക്കേണ്ടതാണ്.  കോളേജ് അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് (Temporary Admission/PermanentAdmission) തെരഞ്ഞെടുക്കാവുന്നതാണ്.  മൂന്നാമത്തെ അലോട്ട്‌മെന്റ് വരെ  മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുളളൂ.  നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചാ  മൂന്നാം അലോട്ട്‌മെന്റ് വരെ താ ക്കാലിക അഡ്മിഷന്‍ എടുത്തു നി ക്കുന്ന എല്ലാവരും  അലോട്ട്‌മെന്റി  മാറ്റം ഇല്ലെങ്കി  പോലും കോളേജി  ഹാജരായി കോളേജിലെ ആവശ്യമായ ഫീസ് അടച്ച് നിര്‍ബന്ധമായും Permanent Admission എടുക്കേണ്ടതാണ്. താ ക്കാലിക അഡ്മിഷന്‍ എടുക്കാത്തവര്‍ക്ക്  താ പര്യമുണ്ടെങ്കി  നാലാം അലോട്ട്‌മെന്റിനു മുന്‍പ് എപ്പോള്‍ വേണമെങ്കിലും ഫീസ് അടച്ച് Permanent Admission എടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം 2020 – അലോട്ട്‌മെന്റിൽ  നിന്നും പുറത്തായവര്‍ക്ക് അടുത്ത അലോട്ട്‌മെന്റിൽ  പങ്കെടുക്കാന്‍ അവസരം

ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് ഫീസ് അടയ്ക്കാതെ അലോട്ട്‌മെന്റിന് പുറത്തായവര്‍, കോളേജുകളി  നിന്നും ടി.സി. എടുത്തതുമൂലം അലോട്ട്‌മെന്റിൽ  നിന്നും പുറത്തായവര്‍, യഥാസമയം അഡ്മിഷന്‍ എടുക്കാന്‍ കഴിയാതെ പോയവര്‍ എന്നിവര്‍ക്ക് അടുത്ത അലോട്ട്‌മെന്റി  പങ്കെടുക്കുവാന്‍ അവസരം നൽകുന്നു.  മേൽ പ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇതിനായുളള അപേക്ഷകള്‍ onlineadmission@keralauniversity.ac.in എന്ന ഇ-മെയിലി  നവംബര്‍ 12 ന് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.  അപേക്ഷയി  വിദ്യാര്‍ത്ഥിയുടെ അപ്ലിക്കേഷന്‍ നമ്പര്‍ നിര്‍ബന്ധമായും നൽകേണ്ടതാണ്.

പരീക്ഷകള്‍ക്ക് പിഴകൂടാതെ അപേക്ഷിക്കാനുളള തീയതി

ഡിസംബര്‍ 7 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ.എ .എ .ബി./ബി.കോം.എ .എ.ബി./ബി.ബി.എ.എ .എ .ബി. പരീക്ഷകള്‍ക്ക് പിഴകൂടാതെ അപേക്ഷിക്കാനുളള തീയതി നവംബര്‍ 16 വരെ നീട്ടിയിരിക്കുന്നു.

പ്രാക്ടിക്കൽ

2020 മാര്‍ച്ചി നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.സി. ഇലക്ട്രാണിക്‌സ് കോഴ്‌സിന്റെ പ്രാക്ടിക്കൽ നവംബര്‍ 17 മുത അതതു കോളേജുകളി വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

2020 മാര്‍ച്ചി നടത്തിയ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (കരിയര്‍ റിലേറ്റഡ്) – 2 യ ബി.കോം.കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബര്‍ 19 മുത ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിള്‍

2021 ജനുവരിയിൽ നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

നാലാം സെമസ്റ്റര്‍ ബി.ടെക്. (2008സ്‌കീം) ഒക്‌ടോബര്‍ 2020, പരീക്ഷ നവംബര്‍ 17 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

2020 നവംബറിൽ നടക്കുന്ന റെഗുലര്‍ ബി.ടെക്. മൂന്നാം സെമസ്റ്റര്‍ കോഴ്‌സ് കോഡിൽ വരുന്ന ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് ഒന്നാം സെമസ്റ്റര്‍, രണ്ടാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടം ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.സി. ഇലക്‌ട്രോണിക്‌സ്, ബി.സി.എ. എന്നീ ഡിഗ്രി കോഴ്‌സുകളുടെ (2019 അഡ്മിഷന്‍ റെഗുലര്‍, 2018 – ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2014 – 2017 സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

2019 നവംബറിൽ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഗ്രൂപ്പ് 2 (മ) ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328) പ്രോഗ്രാമിന്റെ (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 20 വരെ അപേക്ഷിക്കാം.

2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റര്‍ (സി.ആര്‍.സി.ബി.സി.എസ്.എസ്.) ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ – (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2014, 2015, 2016, 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) 138 2 (യ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) ഫെബ്രുവരി 2020 (സപ്ലിമെന്ററി) പരീക്ഷയുടെ മെക്കാനിക്ക സ്ട്രീം – പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് ഒഴികെയുളള ബ്രാഞ്ചുകളുടെ പരീക്ഷാഫലം നവംബര്‍ 9 നും പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പരീക്ഷാഫലം നവംബര്‍ 11 നും പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 20 വരെ അപേക്ഷിക്കാം. കരട് മാര്‍ക്ക്‌ലിസ്റ്റ് ലഭിക്കുവാന്‍ പരീക്ഷാര്‍ത്ഥികള്‍ വെബ്‌പോര്‍ട്ടലിൽ ലോഗിന്‍ ചെയ്യുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. നവംബര്‍ 2019 (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസകേന്ദ്രം 2020 ജനുവരിയി നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് റെഗുലര്‍ (2018 അഡ്മിഷന്‍) & സപ്ലിമെന്ററി (2017 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

More Educational News: കൂടുതൽ വിദ്യഭ്യാസ വാർത്തകൾ

ബാർട്ടൻഹിൽ എൻജിനിയറിങ് കോളേജിൽ എം.ടെക് സ്‌പോട്ട് അഡ്മിഷൻ

എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്‌ലേഷൻ എൻജിനിയറിങ് കോഴ്‌സിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. ബി.ഇ/ബി.ടെക് ഡിഗ്രിയുളളവർക്ക് അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് 16ന് രാവിലെ ഒൻപതിന് കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക് http://www.tplc.gecbh.ac.in /www.gecbh.ac.in. ഫോൺ: 7736136161, 9495058367.

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള ഗവ: പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 കതമാനം മാര്‍ക്കോടുകൂടിയ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട വിലാസത്തില്‍ നവംബര്‍ 20 നു മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547126028.

ഫോറസ്റ്റ് ഡ്രൈവര്‍ കായിക ക്ഷമത പരീക്ഷ

വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നം.120/17, 121/17) തസ്തികയുടെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും നവംബര്‍ 11, 12, 17, 18, 19, 24, 25 തീയതികളില്‍ രാവിലെ ആറു മുതല്‍ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഗവ:വി.എച്ച്.എസ്.എസ് നടത്തും.

ഉദ്യോഗാര്‍ഥികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ http://www.keralapsc.gov.in വെബ്‌സൈറ്റില്‍ നിന്നും കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി (ഒറിജിനല്‍) കൃത്യസമയത്ത് എത്തിച്ചേരണം.

ഐ.റ്റി.ഐ അഡ്മിഷന്‍

2020 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്. ആയതിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷ http://www.itikalamassery.kerala.gov.in വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യുകയോ ഐ.ടി.ഐ യില്‍ നിന്ന് നേരിട്ട് ഹാജരായി വാങ്ങാവുന്നതോ ആണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഐ.ടി.ഐ യില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 18 വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2555505.

സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി

യു.ജി.സി, നെറ്റ്/ജെ.ആര്‍.എഫ് മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കുസാറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍, പേപ്പര്‍ ഒന്നിന് ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 16 മുതല്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും അവസരം. ഫോണ്‍ 0484-2576756

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 10

Next Story
Victers Channel Timetable November 11: വിക്ടേഴ്‌സ് ചാനൽ; നവംബർ 11 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com