University Announcements 09 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്റേറ്ററി ഫീസടച്ച് നവംബര്‍ 16-ന് വൈകീട്ട് 3 മണിക്കു മുമ്പായി കോളേജിലെത്തി സ്ഥിരം പ്രവേശനം നേടേണ്ടതാണ്. പ്രവേശനത്തിന് ഹാജരാകുന്നതിനു മുമ്പ് അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമായ ഫോണ്‍ നമ്പറില്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനത്തിന് ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരം പ്രവേശനം നേടാവുന്നതാണ്. എന്നാല്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ ഹയര്‍ ഓപ്ഷന്‍ ലഭിക്കുകയാണെങ്കില്‍ നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതാണ്.

എം.എഡ്. പ്രവേശനം 2020 ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

ഒഴിവുള്ള എം.എഡ്. സീറ്റുകളിലേക്ക് നവംബര്‍ 10-ന് കാലത്ത് 11 മണിക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407251 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

എം.എസ്.സി. പ്രവേശനം

ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. പ്രവേശനത്തിന് അലോട്ട്‌മെന്റ് മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ നിര്‍ദ്ദേശിച്ച സമയക്രമം പാലിച്ചുകൊണ്ട് നവംബര്‍ 11, 12, 13 തീയതികളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകള്‍ സഹിതം ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

കൊമേഴ്‌സ്, എക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ ഡിസംബര്‍ 4 മുതല്‍ 17 വരെ നടത്തുന്ന ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിലേക്ക് നവംബര്‍ 21 വരെ യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 0494 2407351 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 11-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ബിരുദ പരീക്ഷകള്‍ക്ക് തലശേരി ബ്രണ്ണന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പരീക്ഷക്ക് ഹാജരാകേണ്ടത്.

Read more: University Announcements 07 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുതുക്കിയ പരീക്ഷ തീയതി

2020 മാർച്ച് 16, 18 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ (സി.ബി.സി.എസ്. – 2017 അഡ്മിഷൻ റഗുലർ/പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം നവംബർ 18, 20 തീയതികളിൽ നടക്കും.

അപേക്ഷ തീയതി

മൂന്നും നാലും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം. പ്രൈവറ്റ് (2018 അഡ്മിഷൻ റഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 18 വരെയും 525 രൂപ പിഴയോടെ നവംബർ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 20 വരെയും അപേക്ഷിക്കാം. അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് (നോൺ സി.എസ്.എസ്.), 2004 മുതൽ 2011 വരെ അഡ്മിഷൻ റഗുലർ (കോളേജ് പഠനം) എം.എ./എം.എസ് സി./എം.കോം. പരീക്ഷകളും ഇതോടൊപ്പം നടക്കും. സ്‌പെഷൽ മേഴ്‌സി ചാൻസ് ഫീസ് (5000 രൂപ) അടച്ചവർ വീണ്ടും അടയ്‌ക്കേണ്ടതില്ല. ആദ്യ മേഴ്‌സി ചാൻസുകാർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസുകാർ 7350 രൂപയും അവസാന മേഴ്‌സി ചാൻസുകാർ 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. epay.mgu.ac.in എന്ന പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. എം.എ./എം.കോം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ)നും എം.എസ് സി.ക്കാർ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ)നും അപേക്ഷ നൽകണം.

വൈവാവോസി

2020 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിസിക്കൽ എജ്യൂക്കേഷൻ (2017 അഡ്മിഷൻ) പരീക്ഷയുടെ ഡിസർട്ടേഷൻ/വൈവാവോസി പരീക്ഷ നവംബർ 17ന് രാവിലെ 11ന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ 201-ാം നമ്പർ മുറിയിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയുമായി പരീക്ഷയ്ക്ക് എത്തണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (പി.ജി.സി.എസ്.എസ്. – റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിന് നവംബർ 23 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (എം.എച്ച്.എം. – 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. അനലിറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 19 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം.

2019 ഓഗസ്റ്റിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ. (2009-2012 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം. 2011 അഡ്മിഷന് മുമ്പുള്ള അപേക്ഷകർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഫീസടച്ച് നവംബർ 20നകം നേരിട്ട് സമർപ്പിക്കണം.

2019 ഓഗസ്റ്റിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ. (2009-12 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം. 2011 അഡ്മിഷന് മുമ്പുള്ള അപേക്ഷകർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഫീസടച്ച് നവംബർ 20നകം നേരിട്ട് സമർപ്പിക്കണം.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

യു.ജി.പ്രവേശനം 2020-സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുളള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലി ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുളളവര്‍ നവംബര്‍ 12 നകം രേഖാമൂലം ഇ-മെയിൽ മുഖേനയോ (onlineadmissions@keralauniversity.ac.in.) നേരിട്ടോ പരാതി നൽ കണം.

ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പ്രാക്ടിക്കൽ പരീക്ഷ മാറ്റി

ഗവണ്‍മെന്റ് കോളേജ്, മലയിന്‍കീഴ്, പൽപ്പു കോളേജ്, പുതുശ്ശേരി, എസ്.എന്‍.ജി.എം. കോളേജ്, തുറവൂര്‍ എന്നിവിടങ്ങളി നവംബര്‍ 11 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ (2014 & 2018 സ്‌കീം) ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പിഎഛ്.ഡി. കോഴ്‌സ് വര്‍ക്ക് – ഹാള്‍ടിക്കറ്റ്

2020 നവംബര്‍ 16, 17, 18 തീയതികളിൽ നടത്തുന്ന പിഎഛ്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷയുടെ (ജൂലൈ 2020 സെഷന്‍) ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ സി.എസ്.എസ്. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

സൂക്ഷ്മപരിശോധന

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക് ഒക്‌ടോബര്‍ 2019 (2013 സ്‌കീം), മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഒക്‌ടോബര്‍ 2019 (2013 സ്‌കീം), നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2019 (2013 സ്‌കീം), അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2019 (2013 സ്‌കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ഇനിയും ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി EJ X സെക്ഷനി നവംബര്‍ 11, 12 തീയതികളിൽ ഹാജരാകേണ്ടതാണ്.

ടൈംടേബിള്‍

2020 നവംബര്‍ 17 മുത ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം (എഫ്.ഡി.പി.) – (റെഗുലര്‍ 2018 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2017 അഡ്മിഷന്‍, സപ്ലിമെന്ററി – 2014, 2015 & 2016 അഡ്മിഷന്‍) ഡിഗ്രി പ്രാക്ടിക്ക പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2020 നവംബറി ആരംഭിക്കുന്ന എം.സി.എ. രണ്ടാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ അഗ്രോഇക്കോളജി ആന്റ് ആക്ഷന്‍ റിസര്‍ച്ച് – അപേക്ഷ ക്ഷണിക്കുന്നു

യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് കേരളസര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ അഗ്രോഇക്കോളജി ആന്റ് പബ്ലിക് ഹെ ത്ത് നടത്തുന്ന ‘പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ അഗ്രോഇക്കോളജി ആന്റ് ആക്ഷന്‍ റിസര്‍ച്ച്’ – ലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:8281989169, 9495513584

പരീക്ഷാഫലം

2019 നവംബറി നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (മ) ഒന്നാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്.സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയ കെമിസ്ട്രി (241), ബി.എസ്.സി. എന്‍വയോണ്‍മെന്റ സയന്‍സ് എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് (216), കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബാച്ചിലര്‍ ഓഫ് സോഷ്യ വര്‍ക്ക് (ബി.എസ്.ഡബ്ല്യൂ.) എന്നീ പ്രോഗ്രാമുകളുടെ (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2019 നവംബറി നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ടാക്‌സ് പ്രൊസീജിയര്‍ ആന്റ് പ്രാക്ടീസ് (337), ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ട മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് (339) (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി .

2019 നവംബറി നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍), ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി .

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സംവരണ ഒഴിവുകൾ

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവധ പഠന വകുപ്പുകളിൽ ഒന്നാം വർഷ എം.എ ജേർണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ, ഹിസ്റ്ററി, ആന്ത്രോപോളജി, എം.എസ് സി എൻവയെൺമെൻറൽ സയൻസ്, കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, എം.സി.എ എന്നീ കോഴ്സുകളിലേക്ക് എസ്.സി, എസ്.ടി സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠന വകുപ്പിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ഐ.ടി പഠനവകുപ്പുകളിൽ എം.സി.എയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 13ന് രാവിലെ 10.30 മാങ്ങാട്ടുപറമ്പ് ഐ.ടി പഠന വകുപ്പിൽ അഭിമുഖത്തിന് ഹാജരാകുക.

More Educational News: കൂടുതൽ വിദ്യഭ്യാസ വാർത്തകൾ

കെ.ജി.റ്റി.ഇ വേഡ് പ്രോസസ്സിംഗ് പരീക്ഷ ഡിസംബർ 17 മുതൽ

കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിംഗ്) പരീക്ഷ ഡിസംബർ 17 മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടത്തും.

www.lbscentre.kerala.gov.in ലെ KGTE2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് നംബർ 16 മുതൽ 27 വരെ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷാസമയവും, തിയതിയും തിരഞ്ഞെടുക്കാം. നേരത്തേ ഫീസടച്ചവർക്കും പുതിയ പരീക്ഷാതിയതിയും, സമയവും തിരഞ്ഞെടുക്കാം. സമയക്രമം തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം സമയം തിരഞ്ഞെടുക്കണം. ലോവറിന് 200 രൂപയും ഹയറിന് 250 രൂപയുമാണ് പരീക്ഷാ ഫീസ്.

ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷാഫലം

ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് 16നകം സമർപ്പിക്കണം. പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 600 രൂപയും ഫോട്ടോകോപ്പിക്ക് 400 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 200 രൂപയുമാണ് ഫീസ്. അപേക്ഷാഫോം ഹയർ സെക്കൻഡറി പോർട്ടലിൽ ലഭിക്കും.

ഫീസ് അടയ്ക്കാം

ബി.എസ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലെ അഡ്മിഷനുവേണ്ടി പ്രസിദ്ധീകരിച്ച ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവരില്‍ ഫീസ് അടയ്ക്കാന്‍ വിട്ടുപോയവര്‍ക്കും ഓണ്‍ലൈന്‍ വഴി അടച്ചു ഫീസ് ക്രെഡിറ്റ് ആകാത്തവര്‍ക്കും നവംബര്‍ 10ന് ഒന്നുകൂടി ഫീസ് അടയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്ക്നോളജി ഡയറക്ടര്‍ അറിയിച്ചു. ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്ട്മെന്റിന് ഇവരെ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.

ഓപ്ഷന്‍ നല്‍കാം

സര്‍ക്കാര്‍ പുതുതായി അനുവദിച്ച കോളേജുകളില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് ഓപ്ഷന്‍സ് നല്‍കുന്നതിനുള്ള സൗകര്യം www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്ക്നോളജി ഡയറക്ടര്‍ അറിയിച്ചു. പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 11 രാവിലെ 10 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396.

നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക്: രണ്ടാം ഘട്ട പ്രവേശനം

രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക്കിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഇന്ന് (നവംബർ 10) വൈകിട്ട് നാല് വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് സ്ലിപ്പിനു പുറമെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, ടി.സി, കോണ്ടക്ട്, ജാതി, വരുമാനം, പ്രത്യേക സംവരണം ഉള്ളവർ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിരിക്കുന്ന അസ്സൽ രേഖകൾ) നിർദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശന സമയത്ത് 2500 രൂപ ക്യാഷ് ആയും 3190 രൂപ എ.ടി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയുമാണ് സ്വീകരിക്കുക. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ: www.gptcnta.ac.in ലഭ്യമാണ്.

ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനം

2020-21 ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവരിൽ ഫീസ് അടയ്ക്കാൻ വിട്ടുപോയവർക്കും ഓൺലൈൻ വഴി അടച്ചു ഫീസ് ക്രെഡിറ്റ് ആകാത്തവർക്കും ഇന്ന് (നവംബർ 10) കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ചെല്ലാൻ വഴി ഫീസ് അടയ്ക്കാം. പുതിയതായി കോളേജ് ലിസ്റ്റിൽ ചേർക്കപ്പെട്ടിട്ടുള്ള കോളേജുകളിലേക്ക് ഓപ്ഷനുകൾ നാളെ (നവംബർ 11) രാവിലെ 10 വരെ നൽകാം. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, www.lbscentre.kerala.gov.in ബന്ധപ്പെടുക.

സ്‌പോർട്‌സ് ക്വാട്ട പ്രവേശനം

നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ ബിരുദ (യു.ജി) സ്‌പോർട്‌സ്‌ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷനായി സ്‌പോർട്‌സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 12ന് രാവിലെ 11ന് മുമ്പ് യോഗ്യത തെളിയിക്കുന്ന (സ്‌പോർട്‌സും, മറ്റ് യോഗ്യതകളും) ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണം.

കിറ്റ്‌സിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് 12ന് രാവിലെ 10ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 8111823377/0471-2327707.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook