Latest News

University Announcements 07 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

University Announcements 07 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements:  കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രാക്ടിക്കൽ

കേരള സർവകലാശാല നവംബർ 9,10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/കരിയർ റിലേറ്റഡ് ബി.എസ്.സി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. നവംബർ 11 മുതലുള്ള മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

MG University Announcements:  എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.ബി.എ. എൽ.എൽ.ബി. പൊതുപ്രവേശന പരീക്ഷ 21ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. ഓണേഴ്‌സ് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ നവംബർ 21ന് രാവിലെ 11 മുതൽ 12.30 വരെ നടക്കും. ഹാൾടിക്കറ്റുകൾ അപേക്ഷകരുടെ ഇമെയിലിലേക്ക് അയയ്ക്കും. വിശദവിവരത്തിന് ഫോൺ: 0481-2310165, 8921438168, 8547487677, 9567065247, 8884555198.

More Educational News: കൂടുതൽ വിദ്യഭ്യാസ വാർത്തകൾ

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് http://www.lbscentre.kerala.gov.in ൽ ഓൺലൈനായി നവംബർ 24 വരെ അപേക്ഷിക്കാം.

അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ്. ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 24 ന് വൈകിട്ട് അഞ്ച് വരെ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പ്ലസ്ടു തലത്തിൽ പഠിക്കണം. കൂടാതെ റഗുലറായി പഠിച്ച ബി.എസ്‌സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. അഡ്മിഷൻ സമയത്ത് കെ.എൻ.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിന് പുറത്ത് പഠിച്ചവർ അതത് സംസ്ഥാനത്തെ നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഉയർന്ന പ്രായപരിധി 45 വയസ്സ്. സർവീസ് ക്വാട്ടയിലുള്ളവർക്ക് 49 വയസ്സ്.

പ്രവേശന പരീക്ഷ നവംബർ 28ന് നടത്തും. തിരുവനന്തപുരം പാളയത്തെ എൽ.ബി.എസ് സെന്ററിന്റെ ഹെഡ്ക്വാർട്ടേഴ്‌സിലാണ് പ്രവേശന പരീക്ഷ. പ്രവേശന പരീക്ഷയുടെയും നഴ്‌സിംഗ് സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് കേന്ദ്രീകൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടത്തും. ഫോൺ: 0471-2560363,364.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 07

Next Story
Victers Channel Timetable November 08: വിക്ടേഴ്‌സ് ചാനൽ; നവംബർ 08 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com