University Announcements 06 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 06 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-22 വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും, നവംബര്‍ 12-ന് വൈകീട്ട് 3 മണിക്കു മുമ്പായി, മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യാനുള്ള സൗകര്യം സ്റ്റുഡന്റ്‌സ് ലോഗിനില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം. ഏപ്രില്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 പ്രവേശനം അറബിക് സെക്രട്ടേറിയല്‍ പ്രാക്ടീസ് പി.ജി. ഡിപ്ലോമ മാര്‍ച്ച് 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ നവംബര്‍ 23 മുതല്‍ ആരംഭിക്കും.
സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവാ-വോസീ, സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വിഭാഗം, തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എം.ബി.എ. സെന്റര്‍ എന്നീ കേന്ദ്രങ്ങളില്‍ നവംബര്‍ 16-ന് ആരംഭിക്കും.
ഒക്‌ടോബര്‍ 27, 30, നവംബര്‍ 2 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച, 2012 മുതല്‍ പ്രവേശനം, 2011 സ്‌കീം ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ്, അഞ്ചാം സെമസ്റ്റര്‍ 2015 സ്‌കീം മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍, നവംബര്‍ 18, 20, 23 തീയതികളില്‍ നടക്കും.

MG University Announcements:  എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷകേന്ദ്രത്തിൽ മാറ്റം

ഒന്നാം സെമസ്റ്റർ പി.ജി. സപ്ലിമെന്ററി പരീക്ഷകൾക്ക് റാന്നി സെന്റ് തോമസ് കോളേജ് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാർഥികൾ തുടർന്നുള്ള ദിവസങ്ങളിലെ പരീക്ഷകൾക്ക് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ എത്തണം.

അപേക്ഷതീയതി

ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. – 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 11 വരെയും 525 രൂപ പിഴയോടെ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. കൂടാതെ അപേക്ഷഫോമിന്റെ വിലയായി 30 രൂപ പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. epay.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഫീസടയ്ക്കണം. ബി.എ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ)നും ബി.കോം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ)നും അപേക്ഷ നൽകണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ എം.പി.ഇ.എസ്. 2020-21 അഡ്മിഷന് പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികളുടെ സ്‌പോർട്‌സ് അച്ചീവ്‌മെന്റ് മാർക്ക് ചേർത്ത അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ് സൈറ്റിൽ പട്ടിക ലഭിക്കും.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്‌വർക്ക് ടെക്‌നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 19 വരെ അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 19 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Kerala University Announcements:  കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം നാലാം അലോട്ട്‌മെന്റ് (2nd Supplementary) കോളേജ് പ്രവേശനം നവംബര്‍ 6 മുതൽ 11 വരെ

നാലം അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി സര്‍വകലാശാല അഡ്മിഷന്‍ ഫീസ് അടയ്‌ക്കേണ്ടതാണ്. കോളേജിൽ അഡ്മിഷന്‍ എടുക്കുന്നതിനുളള അവസാന തീയതി നവംബര്‍ 11. താൽക്കാലിക അഡ്മിഷന്‍ സൗകര്യം നാലാം അലോട്ട്‌മെന്റിൽ ലഭ്യമല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവരും മുന്‍ അലോട്ട്‌മെന്റുകളിൽ താൽക്കാലിക അഡ്മിഷന്‍ എടുത്ത് നൽക്കുന്നതും നവംബര്‍ 11 ന് മുന്‍പ് കോളേജിൽ ഹാജരായി പെര്‍മനന്റ് അഡ്മിഷന്‍ എടുത്തില്ലെങ്കിൽ അവരുടെ അഡ്മിഷന്‍ ക്യാന്‍സൽ ആകുന്നതാണ്.

നാലാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ അവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കി നിര്‍ബന്ധമായും ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സൽ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അടുത്ത അലോട്ട്‌മെന്റിൽ ഹയര്‍ ഓപ്ഷനുകള്‍ പരിഗണിക്കുന്നതും അതിൽ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കിൽ അത് സ്വീകരിക്കേണ്ടതുമാണ്. പെര്‍മനന്റ് അഡ്മിഷന്‍ എടുത്തു എന്നുളളതുകൊണ്ട് ഹയര്‍ ഓപ്ഷനുകള്‍ തനിയെ ക്യാന്‍സൽ ആകുകയില്ല എന്ന കാര്യം ശ്രദ്ധിക്കണം. അവ വിദ്യാര്‍തഥികള്‍ തന്നെ ക്യാന്‍സൽ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ബിരുദാനന്തര ബിരുദ പ്രവേശനം 2020 – ഫീസ് അടയ്ക്കാം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെയും യു.ഐ.ടി.കളിലെയും ബിരുദാനന്തബിരുദ കോഴ്‌സുകളിലേക്ക് ഫസ്റ്റ് അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുളള അവസാന തീയതി നവംബര്‍ 9 വൈകുന്നേരം 5 മണി വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2020 ബി.എ. (സി.ബി.സി.എസ്.) മ്യൂസിക് പ്രോഗ്രാമിന്റെ (റെഗുലര്‍ 2018 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2017 അഡ്മിഷന്‍, സപ്ലിമെന്ററി – 2014, 2015, 2016 അഡ്മിഷന്‍) പ്രാക്ടിക്കൽ പരീക്ഷ നവംബര്‍ 11 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ബോട്ടണി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്ക യഥാക്രമം നവംബര്‍ 18, 20 തീയതികളി ആരംഭിക്കുന്നതാണ്. ഗവ.കോളേജ് കുളത്തൂരിലെ വിദ്യാര്‍ത്ഥികള്‍ ബയോകെമിസ്ട്രി വിഷയത്തിന് ഗവ.കോളേജ്, കാര്യവട്ടത്തും സ്റ്റാസ്റ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ കെ.എന്‍.എം. ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞിരംകുളത്തും, ജ്യോഗ്രഫി, സുവോളജി, കെമിസ്ട്രി, ജിയോളജി വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജിലും പ്രാക്ടിക്ക പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ യഥാക്രമം നവംബര്‍ 9 മുത 12 വരെയും മൈനര്‍ പ്രോജക്ട് പരീക്ഷ നവംബര്‍ 13 മുതലും നടത്തുന്നതാണ്. യു.ഐ.ടി. ഇട്ടിവ സെന്ററിൽ നടത്താനിരുന്ന പ്രാക്ടിക്ക പരീക്ഷ യു.ഐ.ടി. ഏരൂറിലും എസ്.എന്‍.ജി.എം. തുറവൂരിലേത് എസ്.എന്‍. ചേര്‍ത്തലയിലും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സിന്റെ (കോര്‍ – കെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷകളും ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയൽ മൈക്രോബയോളജി കോഴ്‌സിന്റെ കോംപ്ലിമെന്ററി – കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകളും യഥാക്രമം നവംബര്‍ 10, 11 തീയതികളി ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്‌സിന്റെ കോംപ്ലിമെന്ററി – ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകളും, ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയ മൈക്രോബയോളജി കോഴ്‌സിന്റെ കോര്‍ – ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകളും യഥാക്രമം നവംബര്‍ 11, 13 തീയതികളി ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

ടൈംടേബിള്‍

2020 ജനുവരിയി നടത്തിയ അവസാന വര്‍ഷ ബി.ഫാം. (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും നവംബര്‍ 12 മുത കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കൽ സയന്‍സസ്, തിരുവനന്തപുരം, ഗവ.മെഡിക്ക കോളേജി വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

സര്‍വകലാശാലയുടെ മനഃശാസ്ത്രവിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് (ജറിയാട്രിക്‌സ്) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ട മാനേജ്‌മെന്റ് (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) ബി.എസ്.സി. ഹോട്ട മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് (2014 – 16 അഡ്മിഷന്‍ സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

2020 ജൂണിൽ നടത്തിയ എം.എസ്.സി. കമ്പ്യൂട്ടേഷണ ബയോളജി (2018 – 2020), സി.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.ഡബ്ല്യൂ., എം.എ.എച്ച്.ആര്‍.എം. – പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2020 – 21 അദ്ധ്യയന വര്‍ഷത്തേക്കുളള ലയോള കോളേജ് ഓഫ് സോഷ്യ സ്റ്റഡീസ്, ശ്രീകാര്യത്തെ എം.എസ്.ഡബ്ലൂ., എം.എ.എച്ച്.ആര്‍.എം., കോഴ്‌സുകളിലേക്കും, ഡോണ്‍ ബോസ്‌കോ കോളേജ്, കൊട്ടിയത്തെ എം.എസ്.ഡബ്ല്യൂ. കോഴ്‌സിലേക്കും അഡ്മിഷന്‍ നേടിയവരുടെ പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പി ഒന്നാംവര്‍ഷ എം.എ.ഹിസ്റ്ററി (സി.എസ്.എസ്.) 2020 – 21 പ്രോഗ്രാമി എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായിട്ടുളളവര്‍ അസൽ രേഖകളുമായി നവംബര്‍ 10 ന് രാവിലെ 10 മണിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് 0471 – 2308839, 09446533386 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

പി.ജി.ഡിപ്ലോമ ഇന്‍ ഫിലോസഫിക്കൽ കൗണ്‍സിലിംഗ്- അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല ഫിലോസഫി പഠനഗവേഷണ വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലസോഫിക്കൽ കൗണ്‍സിലിംഗ് ആന്റ് റിസര്‍ച്ച് നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ ഫിലോസഫിക്കൽ കൗണ്‍സിലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കോഴ്‌സ് കാലാവധി: ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍), കോഴ്‌സ് ഫീസ്: 20,000/- വിദ്യാഭ്യാസയോഗ്യത: 50% മാര്‍ക്കോടെ അംഗീകൃതസര്‍വകലാശാല ബിരുദം (ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയന്‍സ് മുതലായ വിഷയങ്ങളിൽ ബിരുദം ഉളളവര്‍ക്ക് മുന്‍ഗണന), സീറ്റുകളുടെ എണ്ണം: 30 (ജനറൽ – 24, പട്ടികജാതി – 5, പട്ടികവര്‍ഗം – 1) അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 25. അപേക്ഷാഫോമിന്റെ വില: 100/- രൂപ.

അപേക്ഷാഫോറം തപാലിൽ ലഭിക്കാന്‍ ഡയറക്ടറുടെ പേരി തിരുവനന്തപുരത്ത് മാറാവുന്ന എസ്.ബി.ഐ. ബാങ്കിൽ നിന്നെടുത്ത 100/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം അപേക്ഷിക്കുക. അപേക്ഷാ ഫോം സെന്ററിന്റെ വെബ്‌സൈറ്റി (www.cpcruok.com) ലഭ്യമാണ്. കൂടുതൽ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ഫിലോസഫിക്ക കൗണ്‍സിലിംഗ് ആന്റ് റിസര്‍ച്ച്, ഫിലോസഫി പഠനഗവേഷണ വകുപ്പ്, കേരളസര്‍വകലാശാല, കാര്യവട്ടം പി.ഒ., തിരുവനന്തപുരം, പിന്‍ – 695581, ഫോണ്‍ നമ്പര്‍ – 9447586802.

സി.എ.സി.ഇ.ഇ – വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ (ഈവനിംഗ്) കോഴ്‌സ്, യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കാലാവധി: 3 മാസം, ക്ലാസുകള്‍: തിയറി ഓണ്‍ലൈന്‍/പ്രാക്ടിക്കൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകുന്നേരം 5 മുത 7 വരെ, ഫീസ്:6,000/- രൂപ.

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്, യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കാലാവധി: 6 മാസം, ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസിൽ നടത്തും, ഫീസ്:7,000/- രൂപ (പരീക്ഷാഫീസ് ഉള്‍പ്പെടെ).

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എ .ഐ.എസ്.സി.) കോഴ്‌സ്, യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കാലാവധി: 6 മാസം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളിൽ – തിയറി ഓണ്‍ലൈന്‍/പ്രാക്ടിക്കൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ഫീസ്:7,500/- രൂപ. ഫോണ്‍: 0471 – 2302523.

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ യോഗാ തെറാപ്പി (ഈവനിംഗ്) കോഴ്‌സ്, യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, കാലാവധി: ഒരു വര്‍ഷം, ക്ലാസുകള്‍: 5 മണി മുതൽ 7 മണി വരെ തിയറി ഓണ്‍ലൈന്‍/പ്രാക്ടിക്കൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ഫീസ്:19,500/- രൂപ.

http://www.keralauniversity.ac.inൽ നിന്നും 28 -ാം നമ്പര്‍ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് SBI ബാങ്കിൽ /A/C.No..57002299878 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഡയറക്ടര്‍, സി.എ.സി.ഇ.ഇ, കേരള സര്‍വകലാശാല പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയയ്ക്കുക. അപേക്ഷ തപാലിൽ മാത്രമേ സ്വീകരിക്കുകയുളളൂ. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ (ഈവനിംഗ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ – നവംബര്‍ 18, സി.എ .ഐ.എസ്.സി., പി.ജി. ഡിപ്ലോമ ഇന്‍ യോഗാ തെറാപ്പി – നവംബര്‍ 20.

Kannur University Announcements:  കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി ജി മൂന്നാം അലോട്ട്മെന്റ്

ബിരുധാനാന്തര ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസ്ദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് അടച്ച് വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

സംവരണ ഒഴിവുകൾ

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവധ പഠന വകുപ്പുകളിൽ ഒന്നാം വർഷ എം.എ മ്യൂസിക്, ഹിന്ദി, എം.എസ് സി എൻവയോൺമെൻറൽ സയൻസസ്, ക്ലിനിക്കൽ ആൻറ് കൌൺസലിങ് സൈക്കോളജി, ജിയോഗ്രഫി, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, എം എൽ ഐ എസ് സി (മാസ്റ്റർ ഇഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്എ ന്നീ കോഴ്സുകളിലേക്ക് എസ്.സി, എസ്.ടി സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠന വകുപ്പിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

സിറ്റൊഴിവ്

കണ്ണൂർ സർവ്വകാലയുടെ മാനന്തവാടി ക്യാമ്പസിൽ നടക്കുന്ന എം.എ ട്രൈബൽ ആന്റ് റൂറൽ സ്റ്റഡിസ് കോഴ്സിലേക്ക് OBX വിഭാഗത്തിനായി സംവരണം ചെയ’്തിട്ടുള്ള ഒരു സീറ്റൊഴിവുണ്ട്. 9.11. 2020ന് രാവിലെ 11 മണിക്ക് വകുപ്പിൽ വെച്ച് നടത്തുന്ന സ്പോർട്ട് അഡ്മിഷനിൽ യോഗ്യതയുള്ള വിദ്യാർത്ഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കുകൾ സഹിതം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു .

ഓൺലൈൻ പേയ്മെൻറ് നിർത്തിവെച്ചിരിക്കുന്നു

ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം കണ്ണൂർ സർവകലാശാല എസ്ബിഐ കളക്ടിൽ യുപിഐ പേയ്മെൻറ് (പേടിഎം, ഗൂഗിൾ പേ) ഉപയോഗിച്ച് പണം ഒടുക്കുവാനുള്ള സൌകര്യം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നു.

ഓപ്പൺ ഡിഫൻസ്

സംസ്കൃതത്തിൽ ഗവേഷണം നടത്തുന്ന ശിൽപ പി, പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) നവംബർ 25ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസിലൂടെ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ താവക്കരയിലെ സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാണ്.

ചരിത്ര പഠനത്തിൽ ഗവേഷണം നടത്തുന്ന പ്രകാശ് കുമാർ കെ, പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) നവംബർ 12ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ താവക്കരയിലെ സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാണ്.

More Educational News: കൂടുതൽ വിദ്യഭ്യാസ വാർത്തകൾ

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ 2020 -ലേക്കുളള രണ്ടാംഘട്ട അലോട്ട്‌മെന്റ് http://www.itikzkm@gmail.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നവംബര്‍ 09, 10 തീയതികളില്‍ ഐ.ടി.ഐയില്‍ ഹാജരായി പ്രവേശനം നേടണം എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446183579, 9495485166.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ 400 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ വഴിയോ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ചോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. പ്രവേശന പരീക്ഷയും നഴ്‌സിംഗ് സ്‌കില്‍ ടെസ്റ്റ് നടത്തിയുമാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. 2020 നവംബര്‍ 24 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364

ആയുര്‍വേദ കോളേജില്‍ നഴ്‌സിംഗ്, ബി. ഫാം കോഴ്സുകൾ

കണ്ണൂര്‍ പറശ്ശിനിക്കടവുള്ള എം.വി.ആര്‍ ആയുര്‍വേദ കോളേജില്‍ നഴ്‌സിംഗ് (ആയുര്‍വേദം), ബി. ഫാം(ആയുര്‍വേദം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ വഴിയോ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ചോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.

അഭിമുഖം

മലയിന്‍കീഴ് എം.എം.എസ് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലിസ്റ്റ് പ്രകാരമുളള ഡിഗ്രി അഡ്മിഷനുളള അഭിമുഖം നവംബര്‍ 11 രാവിലെ 10 ന് ഓഫിസില്‍ വച്ച് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്നും അറിയിപ്പില്‍ പറയുന്നു.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 06

Next Story
Victers Channel Timetable November 07: വിക്ടേഴ്‌സ് ചാനൽ, നവംബർ 07 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com