University Announcements 05 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.
Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല എംഎ അറബിക് (വിദൂര വിദ്യാഭ്യാസം 2007 സിലബസ്) റഗുലര്‍/സപ്ലിമെന്ററി മെയ് 2019 പരീക്ഷാ ഫലം വെബ്സൈറ്റില്‍. റീവാല്വേഷന്/സ്ക്രൂട്ടിണി/ഫോട്ടോകോപ്പി അപേക്ഷകള്‍ 17ന് മുമ്പ് സമര്‍പ്പിക്കണം.
നാലാം സെമസ്റ്റര്‍ ബിവോക് (ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം, സോഫ്റ്റ് വെയര്‍ ടെക്നോളജി ഏപ്രില്‍-2019 പരീക്ഷയുടെ റീവാല്വേഷന് ഫലം പ്രസിദ്ധീകരിച്ചു. മാറ്റങ്ങള്‍ വരുത്തുന്നതിന് ഒറിജിനല്‍ മാര്‍ക്ക്ലിസ്റ്റുകള്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്നോളജി ജൂണ്‍ 19 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബിടെക് ( പ്രിന്റിങ് ടെക്നോളജി) (2014സ്കീം)ഏപ്രില്‍-2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീവാല്വേഷന് അപേക്ഷകള്‍ ഡിസംബര്‍ നാലിനകം സമര്‍പ്പിക്കണം.
ഉത്തരക്കടലാസുകള്‍ കൈപ്പറ്റണം
റിഫ്രഷര്‍/ഓറിയന്റേഷന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഒക്ടോബര്‍ 20ന് ആരംഭിച്ച് മൂന്നാം സെമസ്റ്റര്‍ ബരുദ പരീക്ഷകളുടെ (നവംബര്‍ 19 പരീക്ഷ) സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന് ക്യാമ്പുകളിലെ ഉത്തരക്കടലാസുകള്‍ അതാത് ചെയര്പേഴ്സന്മാരില് നിന്ന് കൈപ്പറ്റണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
പുതുക്കിയ പരീക്ഷാ തിയ്യതി
ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കേണ്ടിയിരുന്ന മാറ്റിവെച്ച അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി പ്രിന്റിങ് ടെക്നോളജി (വിദൂരവിദ്യാഭ്യാസം , 2014 പ്രവേശനം ) റഗുലര്‍- പരീക്ഷകള്‍( നവംബര്‍ 2017) നവംബര്‍10 മുതല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നടക്കും.
വിദൂരവിദ്യാഭ്യാസം വഴി പഠനം തുടരാം
അഫിലിയേറ്റഡ് കോളേജുകളില്‍ 2015 മുതല്‍ 2018 വരെയുള്ള വര്‍ഷത്തില്‍ ബി.എ., ബി.കോം., ബി.എസ്.സി. (മാത്സ്) ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി.) കോഴ്സുകള്‍ക്ക് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിന് ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എസ്.ഡി.ഇ. വഴി അഞ്ചാം സെമസ്റ്ററിന് ചേര്‍ന്ന് പഠനം തുടരാം. വിശദവിവരങ്ങള്‍ക്ക് http://www.sdeuoc.ac.in എന്ന വൈബ് സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 16.
Read Here: വിദേശ സർവകലാശാലകളിൽ ലഭ്യമായ ന്യൂജെൻ എയ്ഡഡ് കോഴ്സുകൾ ഇനി കേരളത്തിലും
Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എൽ.എൽ.എം, ബി.എ എൽ.എൽ.ബി – സംവരണ ഒഴിവുകൾ
കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി ക്യാമ്പസ്സിലെ നിയമ പഠന വിഭാഗത്തിൽ ഈ അധ്യയന വർഷം എൽ.എൽ.എമ്മിന് എസ്.സി, എസ്.ടി, ഒ.ബി.എച്ച് വിഭാഗങ്ങളിൽ ഓരോ സീറ്റും ബി.എ എൽ.എൽ.ബിക്ക് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നവംബർ 9, തിങ്കളാഴ്ച രാവിലെ 11 മണിക്ക് നിയമ പഠന വകുപ്പിൽ എത്തിച്ചേരുക.
പി.ജി ക്ലാസ്സുകൾ നവംബർ 6ന് തുടങ്ങും
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ 2020-21 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൻറെ ക്ലാസ്സുകൾ നവംബർ 6ന് തുടങ്ങും.
പിജി പ്രവേശനം- എസ്.സി, എസ്.ടി സംവരണ ഒഴിവുകൾ
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവധ പഠന വകുപ്പുകളിൽ ഒന്നാം വർഷ എം. എസ് സി മോളിക്യുലാർ ബയോളജി, കമ്പ്യൂട്ടർ സയൻസ്, എം.സി.എ കോഴ്സുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠന വകുപ്പിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല ഐ.എച്.ആർ.ഡി ഉൾപ്പെടെയുള്ള സെൽഫ് ഫിനാൻസിങ് കോളേജുകളിൽ, ഈ അധ്യയന വർഷം അനുവദിച്ച യു.ജി/പി.ജി കോഴ്സുകൾക്ക് ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് അപേക്ഷിക്കാം. അപേക്ഷ ഫോമുകൾ (www.admission.kannuruniversity.ac.in ) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി- നവംബർ 13. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംപിഎഡ് ഡിഗ്രി (CCSS – റഗുലർ/സപ്ലിമെന്ററി) മേയ് 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷമപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 17-11-2020, 5 PM വരെ സർവകലാശാലയിൽ സ്വീകരിക്കും.
പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി.ടെക് ( സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ ) , നവംബർ 2019 സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ച് പ്രായോഗിക പരീക്ഷകൾ 09/11/2020-ന് വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ചു നടത്തുന്നതാണ്. പരീക്ഷാ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
വാചാപരീക്ഷ
രണ്ടാം വർഷ എം എസ് സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം – /സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ്) ജൂൺ 2020 ഡിഗ്രിയുടെ വാചാപരീക്ഷ നവംബർ 16 ന് രാവിലെ 10 മണി മുതൽ താവക്കര ക്യാംപസിലെ യുജിസി ഹ്യുമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിൽ വച്ച് കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും സമയക്രമം പാലിച്ച് കൊണ്ട് താവക്കര സർവ്വകലാശാലാ ക്യാമ്പസ്സിൽ ഹാജരാക്കേണ്ടതാണ്. പ്രായോഗിക/വാചാപരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
MG University Announcements: എം.ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം.ജി.യിൽ ബിരുദപ്രവേശനം
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദപ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നുമുതൽ (നവംബർ 6) നവംബർ ഒൻപതുവരെ ഓൺലൈനായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കടക്കം എല്ലാ അപേക്ഷകർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ഓപ്ഷൻ നൽകാം.
ഓൺലൈൻ അപേക്ഷയിൽ തെറ്റുവരുത്തിയതുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസ് അടയ്ക്കാതെതന്നെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും ഉപയോഗിച്ച് http://www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതുതായി ഓപ്ഷൻ നൽകാം. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. നേരത്തെ നൽകിയ അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താം. പുതുതായി ഓപ്ഷൻ നൽകാം. മറ്റുള്ളവർക്ക് ഫീസടച്ച് സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയശേഷം സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല.
വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം വെബ്സൈറ്റിൽ ലഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 13ന് പ്രസിദ്ധീകരിക്കും. മുൻ അലോട്ട്മെന്റുകളിലും മാനേജ്മെന്റ്/കമ്മ്യൂണിറ്റി മെറിറ്റ്, സ്പോർട്സ്, കൾച്ചറൽ, പി.ഡി. ക്വാട്ടകളിലേക്ക് സ്ഥിരപ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഓപ്ഷൻ നൽകി അലോട്ട്മെന്റ് ലഭിച്ചാൽ പുതിയ അലോട്ട്മെന്റിലേക്ക് നിർബന്ധമായും മാറണം. മുൻ പ്രവേശനം റദ്ദാക്കപ്പെടും. അതിനാൽ സ്ഥിരപ്രവേശനം ലഭിച്ചവർ പ്രത്യേക അലോട്ട്മെന്റിൽ പങ്കെടുക്കുമ്പോൾ ഓപ്ഷൻ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം.
ഭിന്നശേഷിക്കാർക്കായി പ്രത്യേക അലോട്ട്മെന്റ്
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ബിരുദപ്രവേശനത്തിന് ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രത്യേക അലോട്ട്മെന്റ് നടത്തും. ഇന്നുമുതൽ (നവംബർ 6) ഒൻപതുവരെ അപേക്ഷിക്കാം. നിലവിൽ അപേക്ഷ നൽകിയവർ വെബ്സൈറ്റിലെ നിർദ്ദേശങ്ങൾക്കനുസൃതമായി ലോഗിൻ ചെയ്ത് പുതുതായി ഓപ്ഷൻ നൽകണം. അപേക്ഷ നൽകാത്തവർക്കും പുതുതായി അപേക്ഷിച്ച് ഓപ്ഷൻ നൽകാം.
ബിരുദപ്രവേശനം; എസ്.സി./എസ്.ടി. പ്രത്യേക അലോട്ട്മെന്റ്
മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റിന് ഇന്നുമുതൽ (നവംബർ 6) നവംബർ എട്ടുവരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചശേഷം റദ്ദാക്കപ്പെട്ടവർക്കും നിശ്ചിതസമയത്ത് പ്രവേശനമെടുക്കാൻ സാധിക്കാത്തവർക്കുമായാണ് പ്രത്യേക അലോട്ട്മെന്റ് നടത്തുക. ഇതിനായി ഓൺലൈനായി രജിസ്ട്രേഷൻ നടത്തുകയോ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യണം. സ്ഥിരപ്രവേശനമെടുത്തവർ ഒന്നാം എസ്.സി./എസ്.ടി. പ്രത്യേക അലോട്ട്മെന്റിന് അപേക്ഷിച്ച് അലോട്ട്മെന്റ് ലഭിച്ചാൽ പുതിയ അലോട്ട്മെന്റിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. മുൻ പ്രവേശനം റദ്ദാക്കപ്പെടും.
വൈവാവോസി
2020 സെപ്തംബറിൽ നടന്ന പത്താം സെമസ്റ്റർ ബി.ആർക് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ തീസിസ് മൂല്യനിർണയവും വൈവാവോസിയും നവംബർ 10, 11, 12 തീയതികളിൽ ഓൺലൈനായി നടക്കും. വിശദവിവരം അതത് കോളേജ് ഓഫീസിൽ ലഭിക്കും.
സിലബസ്
ബി.എ., ബി.എസ് സി., ബി.കോം. മോഡൽ 1 റഗുലർ സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷകളുടെ പാർട്ട് 1 ഇംഗ്ലീഷ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് 2007ലെ സിലബസ് ബാധകമാക്കി ഉത്തരവായി. 2009 അഡ്മിഷന് മുമ്പുള്ള പ്രൈവറ്റ് വിദ്യാർഥികൾക്കും ഇതേ സിലബസ് ബാധകമാണ്.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാലയിൽ യു.ജി.സി. – എൻ.എസ്.ക്യു.എഫിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ബേക്കറി ആന്റ് കൺഫെക്ഷനറി (ഒരു വർഷം), സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് (ആറ് മാസം), പി.ജി. ഡിപ്ലോമ ഇൻ ഡേറ്റ ആന്റ് ബിസിനസ് അനലിറ്റിക്സ് (ഒരു വർഷം) എന്നീ പ്രോഗ്രാമുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. നവംബർ 15 വരെ http://www.dasp.mgu.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2731066.
പരീക്ഷഫലം
2019 ഓഗസ്റ്റിൽ നടന്ന മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.ടി.എസ്., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.പി.ഇ. (സി.ബി.സി.എസ്.എസ്. മോഡൽ 3 – സപ്ലിമെന്ററി/മേഴ്സി ചാൻസ് – 2013ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
2019 ഓഗസ്റ്റിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം (മോഡൽ 1, 2, 3 – 2009-12 അഡ്മിഷൻ) മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
More Educational News: കൂടുതൽ വിദ്യഭ്യാസ വാർത്തകൾ
സീറ്റ് ഒഴിവ്
ആര്യനാട് ഐ.ടി.ഐയില്‍ വിവിധ കോഴ്സുകളിലായി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താത്പര്യമുളളവര്‍ നവംബര്‍ 10-നു മുമ്പ് നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം.
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കഴക്കൂട്ടം ഗവണ്മെന്റ് ഐ.ടി.ഐയില്‍ 2020 -ലേക്കുളള രണ്ടാംഘട്ട അലോട്ട്മെന്റ് http://www.itikzkm@gmail.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നവംബര്‍ 09, 10 തീയതികളില്‍ ഐ.ടി.ഐയില്‍ ഹാജരായി പ്രവേശനം നേടണം എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446183579, 9495485166.
അപേക്ഷ ക്ഷണിച്ചു
കാര്‍ത്തികപ്പളളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി അനുവദിച്ച ബി.കോം ഫിനാന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒരു ആഴ്ചയ്ക്കകം അപേക്ഷിക്കണം. കോളേജ് സീറ്റായ 50% ത്തിലേക്ക് യൂണിവേഴ്സിറ്റി വെബ്ബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈറ്റില്‍ കയറി തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്. ഒഴിവുളള ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ (www.ihrd.ac.in. http://www.keralauniversity.ac.in, http/caskarthikapallyihrd.ac.in) സൈറ്റില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം