University Announcements 04 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 04 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.ബി.ഇ., എം.കോം., എം.എ., എം.എസ്.സി., എം.എസ്.ഡബ്ല്യൂ., എം.ടി.എച്ച്.എം., എം.ടി.ടി.എം., ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 6-ന് ആരംഭിക്കും.

പരീക്ഷ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് (സി.യു.സി.എസ്.എസ്.) സ്‌പെഷ്യല്‍ സപ്ലിമെന്ററി സപ്തംബര്‍ 2018 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഡീഷണല്‍ സ്‌പെഷ്യലൈസേഷന് ഫൈനോടു കൂടി അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ (ഫിനാന്‍സ്, ബാങ്കിംഗ് ആന്റ് ഇന്‍ഷൂറന്‍സ്, കോ-ഓപ്‌റേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഒന്നില്‍) ചെയ്യുന്നതിന് ഓണ്‍ലൈനായി 100 രൂപ ഫൈനോടെ നവംബര്‍ 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് നോട്ടിഫിക്കേഷനില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ രേഖകളും സഹിതം ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ.-673635 എന്ന വിലാസത്തില്‍ നവംബര്‍ 18-ന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം./ബി.ബി.എ./ബി.എ./ബി.എ. അഫ്‌സല്‍ ഉലമ/ബി.എസ്.സി./ബി.എം.എം.സി. (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ/സൂക്ഷ്മ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനഃപരീക്ഷ നവംബര്‍ 6-ന്

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (2 വര്‍ഷം, 2017 സിലബസ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനഃപരീക്ഷ നവംബര്‍ 6-ന് നടക്കും.

പുനഃപ്രവേശനത്തിന് ഫൈനോടുകൂടി അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ./ബി.കോം./ബി.എസ്.സി. (മാത്തമറ്റിക്‌സ്)/ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) യു.ജി. പ്രോഗ്രാമുകള്‍ക്ക് 2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി 100 രൂപ ഫൈനോടുകൂടി നവംബര്‍ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Read Here: Kerala Education News: November 05: കോഴ്സുകള്‍, പ്രവേശനങ്ങള്‍, മറ്റു വിദ്യാഭ്യാസ വാര്‍ത്തകള്‍

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പിഎച്ച് ഡി. പ്രവേശന പരീക്ഷ; ഓൺലൈനായി അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. http://www.phd.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഇന്ന് (നവംബർ 5) രാവിലെ 10 മുതൽ 16 ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എൽ.ഐ.എസ് സി. (2016 അഡ്മിഷൻ സപ്ലിമെന്ററി – ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷയുടെ ഇൻഫർമേഷൻ പ്രോസസിംഗ് ആന്റ് റിട്രീവൽ (പ്രാക്ടിക്കൽ) എന്ന പേപ്പറിന്റെ പരീക്ഷ നവംബർ 23ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. – 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 18നും ആറാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. – 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 30നും ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റഗുലർ), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.കോം. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 11 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 13 വരെയും 525 രൂപ പിഴയോടെ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

Kerala University Announcements: കേരള

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കോളേജ് പ്രവേശനം 06.11.2020 മുതൽ 11.11.2020 വരെ

കേരളസര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനായുളള നാലാം അലോട്ട്‌മെന്റ് (2ിറ സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലിൽ ലോഗിന്‍ ചെയ്ത് നാലാം അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളേജി അഡ്മിഷന്‍ എടുത്ത് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിട്ടുളളവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കി പ്രൊഫൈലി നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. നവംബര്‍ 6 മുതൽ നവംബര്‍ 11 വരെയാണ് കോളേജി പോയി അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജിൽ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവഒന്നാംവര്‍ഷ ബിരുദ പ്രവേശനം 2020 നാലാം അലോട്ട്‌മെന്റും (2ിറ സപ്ലിമെന്ററി) അലോട്ട്‌മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയിൽപറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിതതീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയതിനാൽ പുതിയ അലോട്ട്‌മെന്റ് ലഭിച്ചവര്‍ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജി നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനിൽ തുടരാന്‍ സാധിക്കുന്നതല്ല. നവംബര്‍ 11 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റിൽ അഡ്മിഷന്‍ നേടിയില്ലെങ്കി അലോട്ട്‌മെന്റ് ക്യാന്‍സ ആകുന്നതും അലോട്ട്‌മെന്റ് നടപടിയി നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.

താ ക്കാലിക അഡ്മിഷന്‍ (Temporary/Provisional Admission) സൗകര്യം നാലാം അലോട്ട്‌മെന്റ് മുതൽ ലഭ്യമല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സ (including T.C.) കോളേജി സമര്‍പ്പിക്കേണ്ടതാണ്. രണ്ട്, മൂന്ന് അലോട്ട്‌മെന്റുകളിൽ താൽക്കാലിക (including T.C.) അഡ്മിഷന്‍ എടുത്ത് നി ക്കുന്നവര്‍ നാലാം അലോട്ട്‌മെന്റി മാറ്റം വന്നിട്ടില്ലെങ്കിൽ പോലും കോളേജിൽ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും പെർമനന്റ് അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഇപ്രകാരം including T.C. അഡ്മിഷന്‍ എടുത്തവര്‍ക്ക് പെർമനന്റ് അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാന തീയതി നവംബര്‍ 11 ആണ്. അതിനുളളിൽ പെർമനന്റ് അഡ്മിഷന്‍ എടുക്കാത്തവരുടെ അഡ്മിഷന്‍ ക്യാന്‍സൽ ആവുന്നതും അവര്‍ അലോട്ട്‌മെന്റ് നടപടിയിൽ നിന്നും പുറത്താവുന്നതും ആ സീറ്റുകള്‍ ഒഴിവുകളായി പരിഗണിച്ച് അടുത്ത അലോട്ട്‌മെന്റിൽ പരിഗണിക്കുന്നതുമാണ്.

Permanent Admission എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജിൽ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതല്ല. മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ എടുത്തവര്‍ ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്ന പക്ഷം അത് കോളേജിൽ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പോസ്റ്റ് ഡോക്ടറ ഫെല്ലോഷിപ്പ് (റെഗുലര്‍/ബ്രിഡ്ജ്) – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല പോസ്റ്റ് ഡോക്ടറ ഫെല്ലോഷിപ്പിനുളള (റെഗുലര്‍/ബ്രിഡ്ജ് 2019 – 20) അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു. അപേക്ഷാഫോം സര്‍വകലാശാല വെബ്‌സൈറ്റിൽ (www.research.keralauniversity.ac.in)  നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോമും അനുബന്ധരേഖകളും രജിസ്ട്രാര്‍, കേരള സര്‍വകലാശാല, എസ്.എച്ച്. ക്യാമ്പസ്, പാളയം തിരുവനന്തപുരം 695034 എന്ന വിലാസത്തി നവംബര്‍ 30 ന് 5 മണിക്ക് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്.

പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി – അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാലയുടെ കീഴിലുളള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ സ്‌പേഷ്യൽ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിൽ പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് 2020 – 21 ലേക്കുളള അഡ്മിഷന് വേണ്ടിയുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എന്‍വയോണ്‍മെന്റ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് ഇവയി ഏതിലെങ്കിലും പി.ജി.. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20. ഫോണ്‍: 0471 2308214. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2019 ജൂണിൽ നടത്തിയ എം.എഡ്. 2017 – 2019 ബാച്ച് (സി.എസ്.എസ്.) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2020 ജൂലൈയിൽ നടത്തിയ എം.എഡ്., എം.എസ്.സി. എന്‍വയോണ്‍മെന്റ സയന്‍സ് 2018-2020 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫീസ്

ബി.എഫ്.എ. (എച്ച്.ഐ.) നാലാം സെമസ്റ്റര്‍ (പുതിയ സ്‌കീം) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 12 വരെയും 150 രൂപ പിഴയോടെ നവംബര്‍ 17 വരെയും 400 രൂപ പിഴയോടെ നവംബര്‍ 19 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി) സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, ജിയോളജി, ഫിസിക്‌സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം നവംബര്‍ 10, 9, 18, 10, 10, 12, 9 എന്നീ തീയതികളിൽ നടത്തുന്നതാണ്. മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷ നവംബര്‍ 9 ന് പകരം നവംബര്‍ 10 ന് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പിജി പ്രവേശനം- എസ്.സി, എസ്.ടി സംവരണ ഒഴിവുകൾ

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ വകുപ്പുകളിൽ ഒന്നാം വർഷ എം. എസ് സി എൻവയോൺമെൻറൽ സയൻസ്, വുഡ് സയൻസ് ആൻഡ് ടെക്നോളജി, കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), ക്ലിനിക്കൽ ആൻറ് കൌൺസലിങ് സൈക്കോളജി, ജിയോഗ്രഫി, മാത്തമാറ്റിക്സ്, എം.എ ഹിസ്റ്ററി, എം.എ ജേർണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എം.എൽ.ഐ.എസ്.സി), ബി.എ എൽ.എൽ.ബി, എൽ.എൽ.എം കോഴ്സുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റ് ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതാത് പഠന വകുപ്പുകളിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

ടൈംടേബിൾ

16.11.2020 മുതൽനടത്തുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാംസെമസ്റ്റർ ബിരുദാനന്തര ബിരുദ, ബി. പി. എഡ്. ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷകളുടെ പരിഷ്കരിച്ച ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എം. പി. എഡ് പരീക്ഷകൾ 23.11.2020 ന് ആരംഭിക്കും. പരീക്ഷാ സമയം രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ്.

പി.ജി അഡ്മിഷൻ: ഫീസ് അടക്കാത്തവരെ മൂന്നാം അലോട്ട്മെന്റിൽ പരിഗണിക്കും

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി അഡ്മിഷന്റെ ഒന്ന്, രണ്ട് അലോട്ട്മെന്റിൽ ഉൾപ്പെടുകയും ഫീസ് അടക്കാത്തതിനാൽ അലോട്മെന്റിൽനിന്ന് പുറത്താവുകയും ചെയ്ത അപേക്ഷകരെ മൂന്നാം അലോട്ട്മെന്റിൽ പരിഗണിക്കുന്നതായിരിക്കും. ഇപ്രകാരം പരിഗണിക്കപ്പെടേണ്ടവർ pgsws@kannuruniv.ac.in എന്ന ഇമെയിലിൽ ബന്ധപ്പെടുക

More Educational News: കൂടുതൽ വിദ്യഭ്യാസ വാർത്തകൾ

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് അഞ്ചിന്

ഗവൺമെന്റ്/ഗവൺമെന്റ്-എയ്ഡഡ്/ഐഎച്ച്ആർഡി/സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ്/ ഗവൺമെന്റ്-എയ്ഡഡ്/ഐഎച്ച്ആർഡി പോളിടെക്‌നിക്കിൽ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടണം. നേരത്തെ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. അവർക്ക് ഉയർന്ന ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭ്യമാകുന്ന മുറയ്ക്ക് അതത് സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുത്താൽ മതിയാകും.

ഇതുവരെ 5356 പേർ പ്രവേശനം നേടുകയും 8379 പേർ താൽക്കാലികമായി പ്രവേശനം നേടുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ നവംബർ 10ന് വൈകിട്ട് നാലുമണിക്ക് മുമ്പ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കണം.

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശന തിയതി നീട്ടി

സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ നിർദ്ദേശങ്ങൾക്കും http://www.scolekerala.org സന്ദർശിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം. വിശദാംശങ്ങൾക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

മോഡൽ ഫിനിഷിങ് സ്‌കൂളിൽ കോഴ്സുകൾ

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ നവംബർ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസിനുള്ള യോഗ്യത: എസ്.എസ്.എൽ.സി, പ്രായം:18-30 വരെ. കാലാവധി : 3 – 4മാസം.
ഫീൽഡ് ടെക്നീഷ്യൻ (അതർ ഹോം അപ്ലയൻസസ്) നുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്.പ്രായം: 18-30 വരെ. മൂന്നുമാസമാണ് കാലാവധി.

അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം.

ഫീസോടു കൂടിയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ വിവരം ചുവടെ:

30 മണിക്കൂർ ദൈർഘ്യമുള്ള പൈതൺ ബേസിക് കോഴ്സിന് ഫീസ് 3000 രൂപയും ജി.എസ്.ടിയുമാണ്. താൽപ്പര്യമുള്ളവർക്ക് പ്രായ/ വിദ്യാഭ്യാസ പരിധിയില്ല. റോബോട്ടിക്‌സ് ബേസിക്സ് കോഴ്സിന് 40 മണിക്കൂറാണ് ക്ലാസുകൾ. 3500 രൂപയും ജി.എസ്.ടിയുമാണ് ഫീസ്.

റോബോട്ടിക്‌സ് ബേസിക്സിന്റെ 5000 രൂപയും ജി.എസ്.ടിയും ഫീസുള്ള കോഴ്സിനൊപ്പം തിയറിക്ക് പുറമേ പ്രാക്ടിക്കലിന്റെ ഭാഗമായി ഒരു കോവിഡ് പ്രതിരോധഇലക്ട്രോണിക് ഹാൻഡ് സാനിട്ടൈസർ സ്വയം നിർമ്മിച്ച് സ്വന്തമാക്കുവാനും സാധിക്കും.

ഡിഷ് ആൻറ്റിന ആൻഡ് സെറ്റ് അപ്പ് ബോക്സ് ടെക്‌നിഷ്യൻ കോഴ്സിന് 100 മണിക്കൂറാണ് ക്ലാസുകൾ. ഫീസ് 5000 രൂപയും ജി.എസ്.ടിയുമാണ്. പത്താം ക്ലാസാണ് യോഗ്യത. വയസ്സ്:18 -35 വരെ. ക്ലാസുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും.

താൽപര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്ന നമ്പറിൽ മോഡൽ ഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 04

Next Story
Victers Channel Timetable November 05: വിക്ടേഴ്‌സ് ചാനൽ; നവംബർ 05 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com