Latest News

University Announcements 02 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 02 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദപ്രവേശനം നാലാം അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തോടനുബന്ധിച്ച് നാലാം അലോട്ട്‌മെന്റിലേക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. മൂന്നാം അലോട്ട്‌മെന്റ് ലഭിച്ച്, ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ നാലാം അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതും ഹയര്‍ ഓപ്ഷന്‍ ലഭ്യമാകുന്ന മുറക്ക് നിലവിലെ അഡ്മിഷനുകള്‍ നഷ്ടപ്പെടുന്നതുമായിരിക്കും.
മൂന്നാം അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍ക്കും അലോട്ട്‌മെന്റുകള്‍ ഇതുവരെ ലഭിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ നിന്ന് പുറത്തായവര്‍ക്കും നവംബര്‍ 3 മുതല്‍ 5-ന് വൈകീട്ട് 5 മണി വരെ അപേക്ഷയില്‍ എല്ലാവിധ തിരുത്തലുകളും വരുത്തുന്നതിനും പുതുതായി കോളേജ്, കോഴ്‌സ് ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള സൗകര്യം സ്റ്റുഡന്റ്‌സ് ലോഗിനില്‍ ലഭ്യമായിരിക്കും. മൂന്നാം അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികളേയും ഒന്നാമത്തെ ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളേയും മുഴുവന്‍ ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്ത വിദ്യാര്‍ത്ഥികളേയും നാലാം അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതല്ല. എന്നാല്‍ മൂന്നാം അലോട്ട്‌മെന്റിന് ശേഷം അപേക്ഷയിലെ പിഴവു മൂലം അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നോഡല്‍ ഓഫീസര്‍മാര്‍ മുഖേന നവംബര്‍ 2-ന് വൈകീട്ട് 5 മണിക്ക് മുമ്പേ അറിയിച്ചിട്ടുണ്ടെങ്കില്‍ എഡിറ്റിംഗ് സൗകര്യം ലഭ്യമായിരിക്കും.
യാതൊരുവിധ തിരുത്തലുകളും സര്‍വകലാശാല നേരിട്ട് ചെയ്തു കൊടുക്കുന്നതല്ല. എഡിറ്റിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. നവംബര്‍ 6-ന് വൈകീട്ട് 5 മണി മുതല്‍ നവംബര്‍ 8 വരെ ലേറ്റ്ഫീസ് 280 രൂപയോട് കൂടി പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതാണ്. മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് എംപയര്‍മെന്റ്, 2019 പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 3 മുതല്‍ 13 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

പരീക്ഷ സെന്ററില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ഈ മാസം നാലാം തീയതി ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. സി.യുസി.ബി.സി.എസ്.എസ്. എസ്.ഡി.ഇ. യു.ജി. ഏപ്രില്‍ 2020 പരീക്ഷകള്‍ക്ക് ഐ.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജ് ചിറ്റിലപ്പള്ളി പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച, രജിസ്റ്റര്‍ നമ്പര്‍ SKASBS0232 മുതല്‍ SKASBS0361വരെയുള്ള പരീക്ഷാര്‍ത്ഥികള്‍ പാവറട്ടി സെന്റ്‌ജോസഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സെന്ററിലും SKASBS0362 മുതല്‍ SKASBS0480 വരെ രജിസ്റ്റര്‍ നമ്പറിലുള്ള പരീക്ഷാര്‍ത്ഥികള്‍ പൂവത്തൂര്‍ മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സെന്ററിലും പരീക്ഷക്ക് അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകണം. തൃശൂര്‍ ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആന്റ് സയന്‍സ് പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച മുഴുവന്‍ പരീക്ഷാര്‍ത്ഥികളും അതേ ഹാള്‍ടിക്കറ്റുമായി പോങ്ങം, കൊരട്ടി നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്ററില്‍ പരീക്ഷക്ക് ഹാജരാകണം.

ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കുന്ദമംഗലം പരീക്ഷാകേന്ദ്രം ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്.എസ്.എസ്സിലേക്ക് മാറ്റിയിരിക്കുന്നു.

നവംബര്‍ 4 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 പരീക്ഷക്ക് വിദൂരവിദ്യാഭ്യാസം വഴി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ കണ്ണൂര്‍ ജില്ലയിലെ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളവര്‍ തങ്ങളുടെ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്.

മറ്റു പരീക്ഷകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷക്ക് ഹാജരാകണം.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എഡ്. (2016 പ്രവേശനം) ജൂലൈ 2020 റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് നവംബര്‍ 3 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ നവംബര്‍ 16 വരേയും 170 രൂപ പിഴയോടെ നവംബര്‍ 18 വരേയും ഫീസടച്ച്‌നവംബര്‍ 20-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 18 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ നാലുവരെയും 525 രൂപ പിഴയോടെ അഞ്ചുവരെയും 1050 രൂപ സൂപ്പർഫൈനോടെ ആറുവരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 24 വരെയും 525 രൂപ പിഴയോടെ 30 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ രണ്ടുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സെമസ്റ്ററിന് 30 രൂപ വീതം അപേക്ഷഫോമിന്റെ വിലയും പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷഫീസിന് പുറമെ അടയ്ക്കണം. അപേക്ഷഫോം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. epay.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫീസടക്കണം. ബി.എ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ)നും ബി.കോം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ)നും അപേക്ഷ നൽകണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2020 ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 17 വരെ അപേക്ഷിക്കാം.

2020 ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് സപ്ലിമെന്ററി (2011 അഡ്മിഷൻ ക്രിമിനോളജി, 2012-2014 അഡ്മിഷൻ, 2015 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 17 വരെ അപേക്ഷിക്കാം.

2020 ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. ഓണേഴ്‌സ് (2016 അഡ്മിഷൻ റഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 17 വരെ അപേക്ഷിക്കാം.

2020 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടത്തിയ 2018-2020 ബാച്ച് നാലാം സെമസ്റ്റർ, രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന്‌ നവംബർ ഒൻപതുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2020: ഒന്നാം ഘട്ട അലോട്ട്‌മെന്റ് നവംബര്‍ 3 ന്

കേരളസര്‍വകലാശാലയുടെ 2020 – 21 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ (http://admissions.keralauniversity.ac.in) നവംബര്‍ 3 ന് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്‌സൈറ്റിൽ ലോഗിന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്‌സൈറ്റി ) നവംബര്‍ 5 ന് വൈകുന്നേരം 5 മണിക്കകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങള്‍ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

മേൽ പറഞ്ഞ രീതിയിൽ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകും. അവരെ അടുത്ത അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടര്‍ന്നുളള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതിനായി സര്‍വകലാശാല ഫീസ് മേൽപ്പറഞ്ഞ രീതിയിൽ അടയ്‌ക്കേണ്ടതാണ്.

ഒന്ന്, രണ്ട് ഘട്ടം അലോട്ട്‌മെന്റുകളിൽ അലോട്ട്‌മെന്റ് ലഭിച്ചവര്‍ രണ്ടാഘട്ട അലോട്ട്‌മെന്റ് പ്രസിദധീകരിച്ചതിനു ശേഷം മാത്രം കോളേജുകളിൽ ഹാജരായാൽ മതി. തങ്ങള്‍ക്ക് ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ നവംബര്‍ 5 ന് വൈകിട്ട് 5 മണി വരെ നീക്കം ചെയ്യാവുന്നതാണ്.

ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുളളവര്‍ പുതിയ അലോട്ട്‌മെന്റിൽ ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റര്‍ ബി.എസ്.സി. സി.ബി.സി.എസ് (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന് ഇംപ്രൂവ്‌മെന്റ്, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പോളിമര്‍ കെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ യഥാക്രമം നവംബര്‍ 5, 9 തീയതികളിൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ.

2020 മാര്‍ച്ചിൽ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയൽ മൈക്രോബയോളജി കോഴ്‌സിന്റെ പ്രാക്ടിക്കൽ പരീക്ഷകള്‍ (വൊക്കേഷന്‍ – മൈക്രോബയോളജി) നവംബര്‍ 5 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

2020 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസി‌ക്, വീണ, വയലിന്‍, മൃദംഗം, എം.എ. ഡാന്‍സ് (കേരള നടനം) എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കൽ നവംബര്‍ 23 മുത അതതു കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

ടൈംടേബിള്‍

2020 നവംബറി നടത്തുന്ന ഒന്നും രണ്ടും വര്‍ഷ ബി.ബി.എ. (ആന്വൽ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി (റെഗുലര്‍, ഇംപ്രൂവ്‌മെന്റി, സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

ഡിസംബര്‍ 7 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എ .എ .ബി/ബി.കോം.എ .എ .ബി./ബി.ബി.എ.എ .എ .ബി. പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ നവംബര്‍ 6 വരെയും 150 രൂപ പിഴയോടെ നവംബര്‍ 11 വരെയും 400 രൂപ പിഴയോടെ നവംബര്‍ 13 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2020 ജൂണിൽ നടത്തിയ എം.എസ്.സി. കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് (2018-2020) (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ വിജ്ഞാപനം

ഏഴാം സെമസ്റ്റർ, കംബൈൻഡ് ഒന്നും രണ്ടും ബി. ടെക്. ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 10.11.2020 മുതൽ 13.11.2020 വരെ പിഴയില്ലാതെയും 16.11.2020 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 24.11.2020 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

16.11.2020 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാകേന്ദ്രമാറ്റം

16.11.2020 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കുന്നതല്ല. എന്നാൽ മറ്റു് ജില്ലകളിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോവിഡ് സാഹചര്യത്തിൽ അവർ പഠിക്കുന്ന കോളേജിൽ പരീക്ഷക്ക് ഹാജരാകാൻ സാധ്യമാവുകയില്ലെങ്കിൽ അവർക്ക് സ്വന്തം ജില്ലയിലെ ചുവടെ നൽകിയ കോളേജുകളിൽ പരീക്ഷയെവുതുവാൻ അനുവദിക്കുന്നതാണ്.

  • എസ്. എൻ. കോളേജ് കണ്ണുർ
  • ഗവ. കോളേജ് കാസറഗോഡ്
  • ഗവ. കോളേജ് മാനന്തവാടി

അർഹരായ വിദ്യാർഥികളുടെ പട്ടികവിവരം ശിപാർശ സഹിതം പ്രിൻസിപ്പൾമാർ 05.11.2020 ന് വൈകുന്നേരം 5 മണിക്കകം പരീക്ഷാ കൺട്രോളർക്ക് സമർപ്പിക്കണം. വൈകിവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

വാചാപരീക്ഷ

രണ്ടാം വർഷ എം എ ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം- റെഗുലർ /സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ്) – ജൂൺ 2020) വാചാപരീക്ഷ
രണ്ടാം വർഷ എം. എ. ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം – റെഗുലർ/ സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ്) ജൂൺ 2020 ഡിഗ്രിയുടെ വാചാപരീക്ഷ 12.11.2020, 13.11.2020 തീയതികളിൽ താവക്കര ക്യാംപസിലെ യു. ജി. സി. ഹ്യുമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെന്ററിൽ വച്ച് കോവിഡ് – 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നതാണ്‌. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും സമയക്രമം പാലിച്ച് കൊണ്ട് താവക്കര സർവ്വകലാശാലാ ക്യാമ്പസ്സിൽ ഹാജരാക്കേണ്ടതാണ്. പ്രായോഗിക/ വാചാപരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്. വിശദമായ ടൈം ടേബിൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രവേശന പരീക്ഷ

2020-21 അധ്യയന വർഷത്തെ എം.എഡ് പ്രവേശന പരീക്ഷ നവംബർ 11ന് രാവിലെ 10.30ന് ധർമശാല ക്യപസിലെ സ്കൂൾ ഓഫ്‌ പെഡഗോഗിക്കൽ സയൻസിൽ വെച്ച്‍ കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ നടത്തും.

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലേക്കുള്ള യു.ജി / പി.ജി പ്രവേശനം: വെയിറ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ അറിയിപ്പ് ലഭിക്കുന്നത് പ്രകാരം മാത്രം പ്രവേശന നടപടികൾക്കായ് ഹാജരായാൽ മതി

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലേക്കുള്ള യു.ജി / പി.ജി പ്രവേശനത്തിനായി നവംബർ 4ന് പഠനവകുപ്പുകളിൽ ഹാജരാകണമെന്ന് സെലക്ഷൻ മെമ്മോ ലഭിച്ച വെയിറ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ, അതാത് പഠന വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് പ്രകാരം മാത്രം പ്രവേശന നടപടികൾക്കായ് ഹാജരായാൽ മതിയാകും.

Other Announcements: മറ്റ് അറിയിപ്പുകൾ

ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ആയുർവേദകോളേജിന് സമീപമുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസ്സുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാം നില, റാംസാമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദ കോളേജിന് എതിർവശം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-4062500, 8086691933.

കെൽട്രോണിന്റെ കോഴ്‌സുകളിൽ അപേക്ഷിക്കാം

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, ഫയർ ആന്റ് സേഫ്റ്റി, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകളിലേക്കുള്ള അപേക്ഷ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 0471-2320332.

എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ടാലിയോട് കൂടിയ ജി.എസ്.ടി/ഡി.സി.എഫ്.എ കോഴ്‌സിലേക്ക് നവംബർ ആദ്യവാരം അഡ്മിഷൻ ആരംഭിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, പ്ലസ്ടു കൊമേഴ്‌സ് ആണ്. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം.

വിശദവിവരങ്ങൾക്ക് [www.lbscentre.kerala.gov.in](http://www.lbscentre.kerala.gov.in/) സന്ദർശിക്കുക. ഫോൺ: 0471-2560330, 8547141406.

കെ.ജി.റ്റി.ഇ പരീക്ഷ ഡിസംബർ എട്ടിന്

കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബർ എട്ട് മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുള്ള പരീക്ഷാർത്ഥികൾക്ക് [www.lbscentre.kerala.gov.in](http://www.lbscentre.kerala.gov.in/) ലെ KGTE2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തിയതിയും തെരഞ്ഞെടുക്കാം. നേരത്തെ ഫീസടച്ച പരീക്ഷാർത്ഥികൾക്ക് പുതിയ പരീക്ഷാതിയതിയും, സമയവും തെരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമം തെരഞ്ഞെടുക്കന്നവർക്കുമാത്രമേ പരീക്ഷയിൽ പങ്കെടുക്കാനാകൂ. ഇവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം സമയം തെരഞ്ഞെടുക്കണം. ഫീസടയ്ക്കാനും സമയക്രമം തെരഞ്ഞെടുക്കാനുമുള്ള അവസരം നവംബർ ഒൻപതു മുതൽ 20 വരെ വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്. വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും മാറ്റി നൽകില്ല.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 02

Next Story
Victers Channel Timetable November 03: വിക്ടേഴ്‌സ് ചാനൽ, നവംബർ 03 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com