scorecardresearch

University Announcements 31 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

University Announcements 31 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

author-image
Education Desk
New Update
university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 31 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുതിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Advertisment

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെക്ക് പുതുതായി അനുവദിക്കപ്പെട്ട എം.എസ്.സി പ്ലാൻറ് സയൻസ് വിത്ത് സ്പഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി, കമ്പ്യൂട്ടേഷണൽ ബയോളജി, നാനോ സയൻസ് ആൻഡ് ടെക്നോളജി (M.Sc. Programme in Plant Science with specialisation in Ethnobotany, M.Sc in Computational Biology, M.Sc in Nano Science and Nano Technology) കോഴ്സുകളിലേക്ക് 2020-21 അധ്യയന വർഷം പ്രവേശനം നേടുന്നതിന് ബന്ധപ്പെട്ട പഠന വകുപ്പുകളിൽ നേരിട്ട് അപേക്ഷിക്കാം. പഠനവകുപ്പുകളിലേക്കുള്ള പ്രോസ്‌പക്ടസ് അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തുന്നത്. താത്പര്യമുള്ളവർ അപേക്ഷകൾ അതാത് പഠന വകുപ്പുകളിൽ നേരിട്ട് സമർപ്പിക്കുക. രജിസ്‌ട്രേഷൻ ഫീസ് എസ്.ബി.ഐ കളക്ട് വഴി ജനറൽ- 420 രൂപ, എസ് സി/എസ് ടി- പി.ജി 100 നിരക്കിൽ അടക്കേണ്ടതാണ്. അവസാന തീയതി- ജനുവരി 8. വിശദ വിവരങ്ങൾ കണ്ണൂർ സർവ്വകലാശാല www.kannuruniversity.ac.in വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ- അപേക്ഷ ക്ഷണിച്ചു

2020-21 അധ്യയന വർഷത്തെ 8 ബിരുദ (ഹിസ്റ്റി, ഇക്കണോമിക്സ്, മലയാളം, ബി.ബി.എ, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, അഫ്സലുൽ ഉലമ, ബി.കോം), 4 ബിരുദാനന്തര ബിരുദ (അറബിക്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്), അഫ്സലുൽ ഉലമ പ്രിലിമിനറി പ്രോഗ്രാമുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ അപേക്ഷ ക്ഷണിച്ചു. ജനുവരി 4 മുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 1500 രൂപ അപേക്ഷാ ഫീസ്. 500 രൂപ പിഴയോട് കൂടി ജനുവരി 25 വരെ അപേക്ഷിക്കാം. പ്രിൻറൌട്ട് പെബ്രുവരി 1ന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കുക. വിശദ വിവരങ്ങൾ കണ്ണൂർ സർവ്വകലാശാല www.kannuruniversity.ac.in വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ- 04972715256

ഹാൾടിക്കറ്റ്

05.01.2021 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷകളുടെ ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഇന്റേണൽ മാർക്ക്

Advertisment

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പരീക്ഷാർഥികളുടെ ഇന്റേണൽ മാർക്ക് 06.01.2021മുതൽ 16.01.2021 വരെ ഓൺലൈനായി സമർപ്പിക്കാം.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയനവര്‍ഷത്തെ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്. വിദ്യാര്‍ത്ഥികള്‍, എ.ഐ.യു. അംഗീകരിച്ച ഗെയിമുകളുമായി ബന്ധപ്പെട്ട തങ്ങളുടെ നേട്ടങ്ങളുടെ സര്‍ട്ടഫിക്കറ്റുകള്‍ ജനുവരി 5-ന് വൈകീട്ട് 4 മണിക്കു മുമ്പായി സമര്‍പ്പിക്കണം. ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്. (രണ്ട് വര്‍ഷം) വിദ്യാര്‍ത്ഥികള്‍ phyednentanceuoc@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും എം.പി.എഡ്. വിദ്യാര്‍ത്ഥികള്‍ mpedentrance2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ അയക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, ക്യാപ്പ് ഐ.ഡി., ഏത് കോഴ്‌സിനാണ് അപേക്ഷിക്കുന്നത് എന്നീ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Kannur University Calicut University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: