University Announcements 30 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
രണ്ടാം പ്രത്യേക അലോട്ട്‌മെന്റിന് അപേക്ഷിക്കാം
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റിന് ഇന്നും (ഡിസംബർ 31) നാളെയും (ജനുവരി 1) ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്കും ഓപ്ഷൻ നൽകാം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസ് അടയ്ക്കാതെ ഓപ്ഷൻ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് http://www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. ലോഗിൻ ചെയ്തശേഷം നേരത്തെ നൽകിയ അപേക്ഷയിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്താം. പുതുതായി ഓപ്ഷൻ നൽകാം. മറ്റുവിഭാഗത്തിൽപ്പെട്ടവർക്ക് ഫീസടച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷൻ നൽകി അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളേജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി ആറിന് സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മുൻ അലോട്ട്‌മെന്റുകളിലും മാനേജ്‌മെന്റ്/കമ്യൂണിറ്റി മെറിറ്റ്/സ്‌പോർട്‌സ്/പി.ഡി. ക്വാട്ടയിലേക്കും സ്ഥിരപ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുത്ത് അലോട്ട്‌മെന്റ് ലഭിച്ചാൽ പുതിയ ഓപ്ഷനിലേക്ക് നിർബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കും.
പരീക്ഷഫലം
2020 ജനുവരിയിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ. പ്രൈവറ്റ് (സി.ബി.സി.എസ്.എസ്. – 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 13 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുമോകൾ
ഡിഗ്രി, പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 10 വരെ നീട്ടി
കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 10 വരെ നീട്ടി. 100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോറം ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍), വിദൂര വിദ്യാഭ്യാസ വിഭാഗം ബ്ലോക്ക്, കാലിക്കറ്റ് സര്‍വകലാശാല പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ ജനുവരി 20-നകം സമര്‍പ്പിക്കണം.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക്. 2014 സ്‌കീം 2014, 2015 പ്രവേശനം, 2009 സ്‌കീം 2012, 2013 പ്രവേശനം, പാര്‍ട്ട് ടൈം ബി.ടെക്. 2009 സ്‌കീം 2012, 2014 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി 11 വരേയും 170 രൂപ പിഴയോടെ 13 വരേയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. എം.എ. ഇംഗ്ലീഷ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2018, മൂന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
തിരുത്ത്
കാലിക്കറ്റ് സര്‍വകലാശാല 2005 മുതലുള്ള പ്രവേശനം അവസാന വര്‍ഷ ബി.കോം. പാര്‍ട്ട് 3 വിഷയങ്ങളില്‍ അവസരങ്ങള്‍ തീര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കുന്നവര്‍ അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും അധികം വരുന്ന ഓരോ പേപ്പറിനും ആയിരം രൂപ വീതവുമാണ് ഫീസടക്കേണ്ടത്.
പി.എച്ച്.ഡി. നല്‍കാന്‍ തീരുമാനിച്ചു
30-ന് ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം താഴെ പറയുന്നവര്‍ക്ക് പി.എച്ച്.ഡി. നല്‍കാന്‍ തീരുമാനിച്ചു, ഷമീര്‍ ടി.എന്‍., റുക്‌സാന പി.എ. (അറബിക്), അനീഷ് പോള്‍, റമിലദേവി പി.ആര്‍., ലോലിത പി., രതീഷ് കുമാര്‍ സി.പി. (മലയാളം), സമീറ ഹനീഫ് (ഇംഗ്ലീഷ്), എബിന്‍ തോമസ് (കംപാരറ്റീവ് ലിറ്ററേച്ചര്‍), സുരേഖ വൈ. (ബോട്ടണി), രേഷ്മ പി.ടി., ആരിഫ് പി.കെ. (എഡ്യുക്കേഷന്‍), അഖില ബി. (മൈക്രോബയോളജി), യു. ശ്രീവിദ്യ (കൊമേഴ്‌സ്), റൈബീമോള്‍ കെ.പി. (സുവോളജി), സാം ജോഷി (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), ദിലീപ് ആര്‍. (ഫിലോസഫി), ജോഷിയ ജോസ് (ഫിസിക്‌സ്), ദീപ പി.കെ. (ലൈബ്രറി സയന്‍സ്), മണിലാല്‍ എ.എം. (കെമിക്കല്‍ എഞ്ചിനീയറിംഗ്), വൈനി ഗോപി (ഹിസ്റ്ററി).
Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ടൈംടേബിൾ
06.01.2021 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. റെഗുലർ/ സപ്ലിമെന്ററി (നവംബർ 2019) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
05.01.2021 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എസ് സി. ബയോടെക്നോളജി/ ബയോകെമിസ്റ്റ്രി റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എം എ ഹിന്ദിക്ക് ഏതാനും സീറ്റുകൾ ഒഴിവ്
നീലേശ്വരം പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ എം എ ഹിന്ദിക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജനുവരി 4ന് രാവിലെ 10 ന് ക്യാംപസിൽ എത്തുക. ഫോൺ: 9847859018
Sree Sankaracharya University of Sanskrit Announcements: കാലടി സംസ്കൃത സർവകലാശാല അറിയിപ്പുകൾ
ഒഴിവുള്ള സീറ്റുകളുടെ ലിസ്റ്റ്
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ ബിരുദബിരുദാനന്തര പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളുടെ ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റിൽ (http://www.ssus.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റി അതാത് കാറ്റഗറിയി ഉള്‍പ്പെട്ടിട്ടുള്ള ഇനിയും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ അസ്സ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് ക്യാമ്പസ് ഡയറക്ടര്‍/വകുപ്പദ്ധ്യക്ഷനുമായി ബന്ധപ്പെട്ട് 31.12.2020 ന് മുമ്പായി പ്രവേശനം നേടാവുന്നതാണ്.
പരീക്ഷാതീയതിയി മാറ്റം
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല 31.12.2020 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഫ്.എ (ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്‍റ് ഏസ്തെറ്റിക്) പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം