University Announcements 24 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി. ബി.എഡ്. പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/സ്വാശ്രയ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിൽ ഏകജാലകം വഴി ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് (ഡിസംബർ 30) മുതൽ ജനുവരി ഒന്നുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാവർക്കും ഓപ്ഷൻ നൽകാം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസ് അടയ്ക്കാതെ ഓപ്ഷൻ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. ലോഗിൻ ചെയ്തശേഷം നേരത്തെ നൽകിയ അപേക്ഷയിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്താം. പുതുതായി ഓപ്ഷൻ നൽകാം. മറ്റുവിഭാഗത്തിൽപ്പെട്ടവർക്ക് ഫീസടച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷൻ നൽകി അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളേജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി ആറിന് സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മുൻ അലോട്ട്‌മെന്റുകളിലും മാനേജ്‌മെന്റ്/കമ്യൂണിറ്റി മെറിറ്റ്/സ്‌പോർട്‌സ്/പി.ഡി. ക്വാട്ടയിലേക്ക് സ്ഥിരപ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുത്ത് അലോട്ട്‌മെന്റ് ലഭിച്ചാൽ പുതിയ ഓപ്ഷനിലേക്ക് നിർബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കും.

എം.ജി. നവീന ഇന്റഗ്രേറ്റഡ് പി.ജി.; റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ ഈ അക്കാദമിക വർഷത്തേക്ക് അനുവദിച്ച നവീന ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ജനുവരി ആറിനകം പ്രവേശനം പൂർത്തീകരിക്കും. റാങ്ക് പട്ടികയിലുൾപ്പെട്ടവർ കോളേജുമായി ബന്ധപ്പെട്ട് ജനുവരി ആറിനകം പ്രവേശനം നേടണം. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജനുവരി ഏഴിന് ആരംഭിക്കും. ജനുവരി എട്ടിന് പ്രവേശന നടപടികൾ പൂർത്തീകരിക്കും.

റിസർച് ഫെലോ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിലെ സംയുക്ത പ്രൊജക്ടിൽ റിസർച് ഫെലോയുടെ രണ്ടൊഴിവുണ്ട്. യോഗ്യത: ബയോടെക്‌നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ ബയോഫിസിക്‌സ് എന്നിവയിലൊന്നിൽ എം.എസ് സി. ജൈവ കൃഷിയിൽ താല്പര്യവും പ്രൊജക്ടിന്റെ ഭാഗമായി കൃഷിസ്ഥലത്ത് ജോലി ചെയ്യാനും താല്പര്യമുള്ളവർക്ക് മുൻഗണന. രണ്ട് വർഷമാണ് പ്രൊജക്ട് കാലാവധി. മാസം 10000 രൂപ ലഭിക്കും. ബയോഡാറ്റ സഹിതമുള്ള അപേക്ഷ 2622@mgu.ac.in എന്ന ഇമെയിലിലേക്ക് ജനുവരി 10നകം അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731035, 9847901149.

പരീക്ഷഫലം

2020 ജനുവരിയിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.കോം. പ്രൈവറ്റ് സി.ബി.സി.എസ്.എസ്. (2017ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി എട്ടുവരെ അപേക്ഷിക്കാം.

2020 ജൂണിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സപ്ലിമെന്ററി (പുതിയ സ്‌കീം – 2016 അഡ്മിഷൻ, പഴയ സ്‌കീം – 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി എട്ടുവരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഫീസ് ഘടന

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.എ/ബി.കോം വിദ്യാർത്ഥികളുടെ ഫീസ് 1260, ബിബിഎ- 4965, രണ്ടാം വർഷ ബി.എ/ബി.കോം- 1325, ബിബിഎ- 5215, അഫ്സലുൽ ഉലമ പ്രിലിമിനറി- 720 രൂപയുമാണ്. ഇതിൽ കുറഞ്ഞ തുക അടച്ചവർ കാലതാമസമില്ലാതെ ബാക്കി തുക സർവകലാശാല അക്കൌണ്ടിൽ അടച്ച് ചെലാൻ ഹാജരാക്കുക. വിശദവിവരങ്ങൾ www.kannuruniversity.ac.in വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

05.01.2020 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ (ബി. എ. ഒഴികെയുള്ള) ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്പ്ളിമെന്ററി), നവംബർ 2019 പ്രായോഗിക പരീക്ഷകൾ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്മെന്റിൽ വച്ച് 07.01.2021 ന് നടത്തുന്നതാണ്. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook