scorecardresearch

Latest News

University Announcements 22 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 December 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 22 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും..

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി ജനുവരി 4 മുതല്‍ 16 വരെ നടത്തുന്ന ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിലേക്ക് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ സൗകര്യം ugchrdc.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0494 2407350, 2407351

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ ജൂണ്‍ 2019 പരീക്ഷയുടേയും സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടേയും സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. പരീക്ഷാ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 30-ന് ആരംഭിക്കുന്ന 3, 4 സെമസ്റ്റര്‍ ഏപ്രില്‍ 2020 പി.ജി. പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റില്‍ പരാമര്‍ശിച്ച സെന്ററുകളിലാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരാകേണ്ടത്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ജനുവരി 5 മുതല്‍ ആരംഭിക്കും.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷാർഥികളുടെ ശ്രദ്ധക്ക്

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി. എ. സോഷ്യോളജി, ബി. എ. ഇക്കണോമിക്സ് വിദ്യാർഥികൾക്ക് പൊതുവായുള്ള SDE2C02HIS- Colonialism and National Movement in Modern India പേപ്പറിന്റെ പരീക്ഷ 31.12.2020 (വ്യാഴം) ന് ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in). മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2020 december 22