scorecardresearch

University Announcements 21 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 December 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 21 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും..

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലും സെന്ററുകളിലും അഫിലിയേറ്റഡ് കോളേജുകളിലും എന്‍ട്രന്‍സ് പരീക്ഷ വഴി പ്രവേശനം നല്‍കിയിരുന്ന എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.ഡബ്ല്യു., എം.സി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എ. സംസ്‌കൃതം, എം.എസ്.സി. ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എസ്.സി. ഹ്യൂമന്‍ ഫിസിയോളജി, എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, ബി.എച്ച്.എം., എം.എസ്.സി. ബയോടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. 440 രൂപയും മറ്റുള്ളവര്‍ 650 രൂപയും ഫീസടച്ച് 26-ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തീകരിച്ച് പ്രിന്റ്ഒട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2407016, 2407017

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 പരീക്ഷയുടേയും 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2019 പരീക്ഷയുടേയും 2009, 2014 സ്‌കീം എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടേയും 2009 സ്‌കീം ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ് ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28-ന് ആരംഭിക്കും.

2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ജനുവരി 7-ന് ആരംഭിക്കും.

2014 മുതലുള്ള പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി 7-ന് ആരംഭിക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2019 സ്‌കീം, 2019 പ്രവേശനം എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. എം.എ., എം.എസ്.സി., എം.കോം. ഏപ്രില്‍, മെയ് 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ജനുവരി 4 വരേയും 170 രൂപ പിഴയോടെ ജനുവരി 7 വരേയും ഫീസടച്ച് ജനുവരി 11 വരെ രജിസ്റ്റര്‍ ചെയ്യാം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ടൈംടേബിൾ

29.12.2020 ന് ആരംഭിക്കുന്ന പ്രീ റിപ്പബ്ലിക്ക് ഡേ പരേഡ് ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിരുദ സ്‌പെഷ്യൽ പരീക്ഷകളുടെ (നവംബർ 2019) ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷാർഥികളുടെ ശ്രദ്ധക്ക്

ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2020) പരീക്ഷാകേന്ദ്രമായ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, മഞ്ചേശ്വരം സ്ഥിതി ചെയ്യുന്നത് കാസറഗോഡ് കുമ്പള ടൌണിലാണ്.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം. ഫിൽ. ഇംഗ്ലിഷ് (റെഗുലർ – 2018 അഡ്മിഷൻ/ സപ്ലിമെന്ററി) (പ്രൊജക്ട്/വൈവ) ഒക്ടോബർ 2019 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബി. ടെക്. (ഏപ്രിൽ 2019) സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 04.01.2021 വരെ അപേക്ഷിക്കാം.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന ബി.കോം ഓഫ് കാമ്പസ് പരീക്ഷകളുടെ പ്രാക്ടിക്കൽ ജനുവരി ഏഴ്, എട്ട് തീയതികളിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം എത്തണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ; അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല 2020-21 അധ്യയന വർഷത്തിൽ യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ ജനുവരി ഏഴുവരെയും 1050 രൂപ പിഴയോടെ ജനുവരി എട്ടുമുതൽ 11 വരെയും 2100 രൂപ സൂപ്പർഫൈനോടെ ജനുവരി 12 മുതൽ 13 വരെയും അപേക്ഷിക്കാം. പ്രൈവറ്റ് രജിസ്‌ട്രേഷൻ പേയ്‌മെന്റ് സംബന്ധിച്ച അന്വേഷണങ്ങളും പരാതികളും techsupport@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ നൽകണം. ഫോൺ: 0481-2733681, 2731325, 2733455 (ബി.കോം), 2733427 (എം.എ., എം.കോം, എം.എസ് സി.), 2733365 (ബി.എ., ബി.കോം, എം.കോം). വിശദവിവരം സർവകലാശാല വെബ്‌ സൈറ്റിൽ ലഭിക്കും.

എം.എഫ്.എ. പ്രവേശനം; അപേക്ഷിക്കാം

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ എം.എഫ്.എ. പ്രവേശനത്തിന് അപേക്ഷിക്കാം. ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും. പ്രാക്ടിക്കൽ, എഴുത്ത് പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അക്കാദമിക മെരിറ്റിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. എഴുത്ത്, പ്രാക്ടിക്കൽ പരീക്ഷ ജനുവരി നാലിന് നടക്കും. ജനുവരി അഞ്ച്, ആറ് തീയതികളിൽ അഭിമുഖം നടക്കും. റാങ്ക് പട്ടിക ജനുവരി ഏഴിന് പ്രസിദ്ധീകരിക്കും. പ്രവേശനം ജനുവരി 18, 19 തീയതികളിൽ നടക്കും. ജനുവരി 25ന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരം സർവകലാശാല വെബ്‌ സൈറ്റിൽ ലഭിക്കും.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി. സംവരണ വിഭാഗത്തിൽ നാലും എസ്.ടി. സംവരണ വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി., ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമായുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 24ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481-2731037, 7907460611.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം.എ. ആന്ത്രോപ്പോളജി പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റും ജനറൽ വിഭാഗത്തിൽ രണ്ട് സീറ്റും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 23ന് രാവിലെ 11.30ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ഓഫീസിൽ എത്തണം.

പരീക്ഷഫലം

2019 സെപ്തംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.വോക് (വിവിധ പ്രോഗ്രാമുകൾ – 2018 അഡ്മിഷൻ, 2016 സ്‌കീം റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഒന്നിനകം സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

തൊഴിലധിഷ്ഠിത കോഴിസുകളിൽ അപേക്ഷിക്കാം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സിഎ), ടാലി (കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്) കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്വർക്കിംഗ് (അഡ്വാൻസ്ഡ്), മൊബൈൽഫോൺ ടെക്നോളജി, ആട്ടോകാഡ്, ടോട്ടൽ സ്റ്റേഷൻ, ഗാർമെന്റ്മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2360611, 8075465539, 8075289889.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2020 december 21