University Announcements 18 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. ഏകജാലകം അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിനു മുമ്പായി അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം നല്‍കുന്നു. സ്റ്റുഡന്റ്‌സ് ലോഗിനില്‍ 21-ന് വൈകീട്ട് 5 മണി വരെ ഈ സൗകര്യം ലഭ്യമാകും. തിരുത്തലുകള്‍ വരുത്തിയ വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പുതുക്കിയ പ്രിന്റ്ഔട്ട് എടുത്ത് അപേക്ഷ പൂര്‍ണമാക്കണം. ആദ്യ ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അവര്‍ക്ക് തിരുത്തലുകള്‍ വരുത്താന്‍ സാധ്യമല്ല. 24-ന് കോളേജുകള്‍ക്ക് കൈമാറുന്ന വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റില്‍ നിന്ന് 30 മുതല്‍ ജനുവരി 5-ന് വൈകീട്ട് 3 മണി വരെ മെറിറ്റ് സംവരണ നിയമങ്ങള്‍ പാലിച്ചു കൊണ്ട് കോളേജുകളില്‍ പ്രവേശനം നടത്തും.

എം.എസ്.സി. ബോട്ടണി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തില്‍ മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജില്‍ പുതുതായി അഫിലിയേഷന്‍ നല്‍കിയ എം.എസ്.സി. ബോട്ടണി എയ്ഡഡ് കോഴ്‌സിന് പ്രവേശനം നേടാന്‍ അവസരം. ലേറ്റ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 26 വരെ കോളേജില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരുടെ മെറിറ്റ് അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക 28-ന് കോളേജില്‍ പ്രസിദ്ധീകരിക്കും. 29, 30 തീയതികളില്‍ പ്രവേശനം നടത്തി 31-ന് ക്ലാസുകള്‍ ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ബി.പി.എഡ്. രണ്ടാം സെമസ്റ്റര്‍ നവംബര്‍ 2018, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷകളുടേയും നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍ 1105/2020

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2019, ഏപ്രില്‍ 2020 പ്രാക്ടിക്കല്‍  പരീക്ഷകള്‍ 30-ന് ആരംഭിക്കും.

യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലേയും 2017 സിലബസ് 2017 പ്രവേശനം, രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2016 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 2015 സിലബസ്, 2015 പ്രവേശനം ജൂണ്‍ 2019 സപ്ലിമെന്ററി പരീക്ഷയും 2021 ജനുവരി 4-ന് ആരംഭിക്കും.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുതുക്കിയ പരീക്ഷ തീയതി

ഡിസംബർ 17, 18, 21, 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും യഥാക്രമം ഡിസംബർ 28, 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്. – 2019-21 ബാച്ച്) പരീക്ഷകൾ ഡിസംബർ 31 മുതൽ ആരംഭിക്കും. 1165 രൂപയാണ് പരീക്ഷഫീസ്. 30 രൂപയാണ് അപേക്ഷഫോമിന്റെ ഫീസ്. ഇ-പേയ്‌മെന്റ് പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. പിഴയില്ലാതെ ഡിസംബർ 28 വരെയും പിഴയോടെ 29 വരെയും സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ഇ.സി. വിദ്യാർഥികൾ ഫീസടയ്‌ക്കേണ്ടതില്ല.

പരീക്ഷഫലം

2019 സെപ്തംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി ഒന്നുവരെ അപേക്ഷിക്കാം.

എം.എഡ് സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ് പ്രോഗ്രാമിൽ ഒഴിവുള്ള രണ്ട് സീറ്റിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുന്നു. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ ഇന്ന് (ഡിസംബർ 19) sps@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ സ്‌പോട് അഡ്മിഷനായി രജിസ്റ്റർ ചെയ്യണം. യോഗ്യത, ജാതി, വരുമാനം, എൻ.സി.സി./എക്‌സ് സർവീസ്/എൻ.എസ്.എസ്. എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും എസ്.എസ്.എൽ.സി., ബി.എഡ്., ബിരുദാനന്തര ബിരുദം, മാർക്ക്‌ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും പി.ഡി.എഫ്. ഫോർമാറ്റിൽ സ്‌കാൻ ചെയ്ത് ഇമെയിലിലേക്ക് അയയ്ക്കണം.

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ ജൂനിയർ റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. ഡെവലപ്‌മെന്റ് ഓഫ് നാനോസെല്ലുലോസ് കോമ്പോസൈറ്റ്‌സ് ഫോർ ടയർ എൻജിനീയറിംഗ് എന്ന വിഷയത്തിലുള്ള ത്രിവത്സര പ്രൊജക്ടിലാണ് ഒഴിവ്. മാസം 30000 രൂപ ലഭിക്കും. യോഗ്യത: ജെ.ആർ.എഫും, കെമിസ്ട്രി/ പോളിമർ കെമിസ്ട്രി/ പോളിമർ സയൻസ് എന്നിവയിലൊന്നിൽ എം.എസ് സി.യും അല്ലെങ്കിൽ പോളിമർ/ നാനോസയൻസ്/ കെമിക്കൽ എൻജിനീയറിംഗിൽ ബി.ടെക്/എം.ടെക്. താല്പര്യമുള്ളവർ ഡിസംബർ 25നകം semmgu19@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9946150512.

എം.എസ് സി. സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിൽ എം.എസ് സി. ഫിസിക്‌സിന് എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ ഡിസംബർ 28ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ രേഖകളുടെ അസലും അഡ്മിഷൻ ഫീസും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731043.

എം.ജി.യിൽ ബിരുദപ്രവേശനം; റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ ബിരുദപ്രവേശനത്തിന് ഒഴിവുള്ള മെറിറ്റ് സീറ്റിലേക്കും നവീന പ്രോഗ്രാമുകളിലേക്കുമുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലുൾപ്പെട്ടവർ കോളേജുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടണം. ബിരുദപ്രവേശന നടപടികൾ ഡിസംബർ 23ന് അവസാനിക്കും. ഡിസംബർ 23ന് ശേഷം പ്രവേശനം അനുവദിക്കില്ല.

എം.ജി.യിൽ പി.ജി.; രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം 21 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവരും ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനമെടുത്തവരും ഡിസംബർ 21ന് വൈകീട്ട് നാലിനകം കോളേജുകളിൽ സ്ഥിരപ്രവേശനം നേടണം. നിശ്ചിത സമയത്തിനകം പ്രവേശനം കൺഫേം ചെയ്യാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് എസ്.സി./എസ്.ടി. ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരെ താൽക്കാലിക പ്രവേശനത്തിൽ തുടരാം. രണ്ടാം അലോട്ട്‌മെന്റിന് ശേഷം എസ്.സി./എസ്.ടി. വിഭാഗങ്ങൾക്കുള്ള രണ്ട് പ്രത്യേക അലോട്ട്‌മെന്റുകൾ നടക്കും. തുടർന്ന് എല്ലാ വിഭാഗക്കാർക്കുമായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഫൈനൽ അലോട്ട്‌മെന്റും നടക്കും. പ്രത്യേക അലോട്ട്‌മെന്റിൽ പുതുതായി അനുവദിച്ച നവീന പ്രോഗ്രാമുകളും ഉൾപ്പെടും. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് ഫീസടയ്ക്കാതെതന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഡിസംബർ 22ന് ശേഷമുള്ള അലോട്ട്‌മെന്റ് തീയതികൾ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഇതനുസരിച്ച് ഓപ്ഷനുകൾ നൽകാം.

എം.ജി.യിൽ ബി.എഡ്.; പ്രത്യേക/സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ

മഹാത്മാഗാന്ധി സർവകലാശാലയിൽ ബി.എഡ്. പ്രവേശനത്തിന് മൂന്നാം അലോട്ട്‌മെന്റിന്‌ശേഷം എസ്.സി./എസ്.ടി. വിഭാഗക്കാർക്കായി രണ്ട് പ്രത്യേക അലോട്ട്‌മെന്റും തുടർന്ന് എല്ലാ വിഭാഗക്കാർക്കുമായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റും ഫൈനൽ അലോട്ട്‌മെന്റും നടത്തും. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് ഫീസടയ്ക്കാതെതന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്‌മെന്റുകളുടെ തീയതി www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഇതനുസരിച്ച് ഓപ്ഷനുകൾ നൽകണം.

എം.ജി.യിൽ നവീന ഇന്റഗ്രേറ്റഡ് പി.ജി.; ഓൺലൈൻ അപേക്ഷ ഡിസംബർ 28 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ അനുവദിച്ച നവീന ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഡിസംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം ഇൻ ലാംഗ്വേജസ്-ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാം ഇൻ ബേസിക് സയൻസ്-കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ്-ഡാറ്റ അനലിറ്റിക്‌സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. www.cap.mgu.ac.in എന്ന ക്യാപ് വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ. ഡിസംബർ 29ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി ആറിനകം പ്രവേശനം പൂർത്തീകരിക്കും. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജനുവരി ഏഴിന് ആരംഭിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിന് 375 രൂപയും പൊതുവിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷ ഫീസ്. വിശദവിവരത്തിന് ക്യാപ് വെബ്‌സൈറ്റ് സന്ദർശിക്കുക.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ടൈംടേബിൾ

29.12.2020 ന് ആരംഭിക്കുന്ന പ്രീ റിപ്പബ്ലിക്ക് ഡേ പരേഡ് ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിരുദ സ്‌പെഷ്യൽ പരീക്ഷകളുടെ (നവംബർ 2019) ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷാർഥികളുടെ ശ്രദ്ധക്ക്

ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2020) പരീക്ഷാകേന്ദ്രമായ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, മഞ്ചേശ്വരം സ്ഥിതി ചെയ്യുന്നത് കാസറഗോഡ് കുമ്പള ടൌണിലാണ്.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം. ഫിൽ. ഇംഗ്ലിഷ് (റെഗുലർ – 2018 അഡ്മിഷൻ/ സപ്ലിമെന്ററി) (പ്രൊജക്ട്/വൈവ) ഒക്ടോബർ 2019 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബി. ടെക്. (ഏപ്രിൽ 2019) സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 04.01.2021 വരെ അപേക്ഷിക്കാം.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്ക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 2021 ജനവുരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101.

പട്ടികവിഭാഗക്കാർക്ക് ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ 22ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2020-21 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേയ്ക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവു വന്ന ആറ് സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 22ന് രാവിലെ 11 മണിക്ക് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം) നടത്തും. എസ്.സി വിഭാഗത്തിൽ രണ്ട് ഒഴിവും എസ്.ടി വിഭാഗത്തിൽ നാല് ഒഴിവും ഉണ്ട്. ഇനി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപര്യമുള്ള എല്ലാ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ട് അന്ന് സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

ഐ.എച്ച്.ആർ.ഡി സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in, mfsekm.ihrd.ac.in, ihrdrcekm.kerala.gov.in എന്നിവ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 30.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook