University Announcements 17 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 December 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 17 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുതുതായി അഫിലിയേഷന്‍ ലഭിച്ച കോഴ്‌സുകളിലേക്ക് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തേക്ക് സ്വാശ്രയ കോളേജുകളില്‍ പുതുതായി അഫിലിയേഷന്‍ നല്‍കിയ ബിരുദ, ബിരുദനാന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ഇതിനായി ലേറ്റ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും 18 മുതല്‍ 26 വരെ അതാത് കോളേജുകളില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. കോഴ്‌സുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകരായ വിദ്യാര്‍ത്ഥികളുടെ മെറിറ്റ് അടിസ്ഥാനത്തിലുള്ള റാങ്ക്‌ലിസ്റ്റ് 28-ന് അതാത് കോളേജുകളില്‍ പ്രസിദ്ധീകരിക്കും. 29, 30 തീയതികളില്‍ പ്രവേശനം നടത്തുകയും 31-ന് ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യും.

പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല 18-ന് നടത്തുന്ന പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. നവംബര്‍ 2020 പരീക്ഷകള്‍ക്ക് ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷക്ക് ഹാജരാകണം.

ട്യൂഷന്‍ ഫീസ്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ്.സി., ബി.കോം., ബി.ബി.എ. രണ്ട്, മൂന്ന് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ഫീസ് അടക്കുന്നതിനുള്ള നോട്ടീസ് പ്രസിദ്ധീകരിച്ചു. കോവിഡ് മഹാമാരി കണക്കിലെടുത്ത് നാല് ഗഡുക്കളായി അടക്കുന്നതിനുള്ള അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2407356, 7494

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക് 2004 സപ്ലിമെന്ററി 2010, 2011 പ്രവേശനം, 2012 സ്‌കീം റഗുലര്‍, സപ്ലിമെന്ററി, 2012 മുതല്‍ 15 വരെ പ്രവേശനം ഡിസംബര്‍ 2019

പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

2018 പ്രവേശനം, സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അറബിക്, ബോട്ടണി, ബയോടെക്‌നോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, എഡ്യുക്കേഷന്‍, ഇംഗ്ലീഷ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മലയാളം, മാത്തമറ്റിക്‌സ്, നാനോ സയന്‍സ് ആന്റ് ടെക്‌നോളജി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ്, തമിഴ്, വുമണ്‍സ് സ്റ്റഡീസ്, സുവോളജി വിഷയങ്ങളുടെ ഡിസംബര്‍ 2019 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫയിംഗ്, കോഴ്‌സ് വര്‍ക്ക് പരീക്ഷകള്‍ 2021 ജനുവരി 5, 6 തീയതികളില്‍ നടക്കും.

വിദൂര വിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 3, 4 സെമസ്റ്റര്‍ എം.കോം., അവസാന വര്‍ഷ എം.എസ്.സി. മാത്തമറ്റിക്‌സ്, എം.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ് ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈടേബിള്‍ പ്രകാരം 30-ന് ആരംഭിക്കും.

ഹിന്ദി പഠനവിഭാഗത്തില്‍ 2018 പ്രവേശനം എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍ നാലാം സെമസ്റ്റര്‍ വൈവാവോസി 21-ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് 0494 2407392, 7252, 9447006200 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എ. സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 28ന് സ്‌പോട് അഡ്മിഷൻ നടത്തും. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28ന് വൈകീട്ട് നാലിനകം സ്‌കൂൾ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0481 – 2731039.

പരീക്ഷ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, പബ്ലിക് പോളിസി ആന്റ് ഗവേണൻസ് പരീക്ഷകൾ ജനുവരി ആറിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 29 വരെയും 710 രൂപ പിഴയോടെ ഡിസംബർ 30 വരെയും 1160 രൂപ സൂപ്പർഫൈനോടെ ഡിസംബർ 31 വരെയും അപേക്ഷിക്കാം.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

ഒഡെപെക്ക് മുഖേന നഴ്‌സുമാര്‍ക്ക് IELTS/OET പരിശീലനം

യു.കെയില്‍ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് IELTS/OET പരിശീലനം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലനകേന്ദ്രത്തില്‍ ജനുവരി 03 മുതല്‍ IELTS/OET ക്ലാസുകള്‍ ആരംഭിക്കും. അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ odepckochi@odepc.in എന്ന മെയിലിലേക്ക് അയയ്ക്കണം.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.കെയിലെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളില്‍ സൗജന്യ നിയമനം നല്‍കും.കൂടുതൽ വിവരങ്ങൾക്ക് 8606550701എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് സ്‌പോട്ട് അഡ്മിഷൻ 22ന്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടിക ജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2020-21 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ ആറ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 22ന് രാവിലെ 11 മണിക്ക് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. എസ്.സി വിഭാഗത്തിൽ രണ്ട് ഒഴിവും, എസ്.റ്റി വിഭാഗത്തിൽ നാല് ഒഴിവും ഉണ്ട്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: http://www.dme.kerala.gov.in.

സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേനെയുള്ള 2020-22 ബാച്ച് പ്ലസ് വൺ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഫീസടച്ച് രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം. ഇതിനകം രജിസ്റ്റർ ചെയ്തവരിൽ അപേക്ഷയും, അനുബന്ധരേഖകളും സമർപ്പിക്കാത്തവർ 21ന് മുമ്പ് അവ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

ഡിഫാം പരീക്ഷാഫലം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2019 നവംബറിൽ നടത്തിയ ഡിഫാം പാർട്ട് ഒന്ന് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ http://www.dme.kerala.gov.in ൽ നിന്നും വിവിധ ഫാർമസി കോളേജുകളിൽ നിന്നും ലഭിക്കും.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 december 17

Next Story
Victers Channel Timetable December 18: വിക്ടേഴ്‌സ് ചാനൽ, ഡിസംബർ 18 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com