Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

University Announcements 16 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 December 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 16 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് എസ്.സി., എസ്.ടി. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് പഠന വകുപ്പില്‍ ഒന്നാം വര്‍ഷ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. നേരത്തേ അപേക്ഷിച്ച ക്യാപ് ഐ.ഡി. ഉള്ളവരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുമായ എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 17-ന് പകല്‍ 12 മണിക്കു മുമ്പായി അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0494 2407340, 341 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read more: University Announcements 15 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഹാള്‍ടിക്കറ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ 30-ന് ആരംഭിക്കുന്ന അദിബ്-ഇ-ഫാസില്‍ ഫൈനല്‍ റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നു വിതരണം ചെയ്യുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഹാള്‍ടിക്കറ്റ് കൈപ്പറ്റണം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വ്വകലാശാല സി.യു.സി.എസ്.എസ്. എം.എസ്.സി. മാത്തമറ്റിക്‌സ് 2, 4 സെമസ്റ്റര്‍ ഏപ്രില്‍ 2018, മൂന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2018, എം.എസ്.സി. കെമിസ്ട്രി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഹിന്ദി സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാല ഹിന്ദി വിഭാഗത്തില്‍ എം.എ ഹിന്ദി ലിറ്ററേച്ചറില്‍ ഒ.ബി.സി ക്രിസ്റ്റ്യന്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവും എം.എ ഫങ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സലേഷന്‍ കോഴ്‌സിന് എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവും ഉണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവരും മേല്‍ പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരുമായ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 18.12.2020 ന് രാവിലെ 10.30ന് ഹിന്ദി വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ പ്രസ്തുത വിഭാഗത്തില്‍പ്പെട്ട രജിസ്ട്രഷന്‍ ചെയ്യാത്തവരേയും പരിഗണിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ : 0494 2407392, 7252, 9447006200

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ്. 2020-22 ബാച്ച് (സി.എസ്.എസ്.) പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. എം.ജി. സർവകലാശാല ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 18നകം sps@mgu.ac.in എന്ന ഇമെയിലിലൂടെ അപേക്ഷിക്കണം.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) എം.എസ് സി. ബയോഇൻഫർമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാതീയതി

സ്പോർട്സ് മത്സരങ്ങളിലും പ്രീ റിപ്പബ്ലിക്ക് ഡേ പരേഡ് ക്യാംപിലും പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ സ്‌പെഷ്യൽ പരീക്ഷകൾ (നവംബർ 2019) 29.12.2020 ന് ആരംഭിക്കും.

വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷാ ഹോൾടിക്കറ്റ്

21.12.2020 ന് ആരംഭിക്കുന്ന ഒന്നാം വർഷ റഗുലർ, രണ്ടാം വർഷ റഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെൻറ് (ഏപ്രിൽ 2020) വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷകളുടെ ഹോൾടിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ സാധിക്കാത്ത പരീക്ഷാർത്ഥികൾ ഫോട്ടോ പതിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനോടൊപ്പം ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർസ് ഐഡന്റിറ്റി, പാൻകാർഡ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ ഒറിജിനൽ പരീക്ഷക്ക് ഹാജരാക്കേണ്ടതാണ്‌.
വിവരങ്ങൾ http://www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

സെറ്റ് പരീക്ഷ ജനുവരി 10ന്

സെറ്റ് ഫെബ്രുവരി പരീക്ഷ ജനുവരി 10ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഹാൾടിക്കറ്റുകൾ http://www.lbscentre.kerala.gov.in ൽ നിന്നും ഈ മാസം 21 മുതൽ ഡൗൺലോഡ് ചെയ്യാം. തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസ്സൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കില്ല.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 december 16

Next Story
Victers Channel Timetable December 17: വിക്ടേഴ്‌സ് ചാനൽ; ഡിസംബർ 17 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express