University Announcements 15 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 December 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 15 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സി.സി.എസ്.ഐ.ടി.കളില്‍ സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലേതുള്‍പ്പെടെ വിവിധ സി.സി.എസ്.ഐ.ടി.കളിലെ എം.സി.എ., എം.എസ്.സി. കോഴ്‌സുകളില്‍ നിലവിലുള്ള ഓപ്പണ്‍, റിസര്‍വേഷന്‍ ഒഴിവുകളിലേക്ക് ഡിസംബര്‍ 17, 18 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ അതാത് സെന്ററുകളില്‍ നടത്തുന്നു. സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം പകല്‍ 10 മണിക്കും ഒരു മണിക്കുമിടയില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. റിസര്‍വേഷന്‍ കാറ്റഗറിയിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളള്‍ ഹാജരാകാത്തപക്ഷം ഓപ്പണ്‍ കാറ്റഗറിയില്‍ നിന്നും പ്രവേശനം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407417 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Read more: University Announcements 16 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.സി., ബി.എസ്.സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടി മീഡിയ, ബി.സി.എ., ബി.കോം., ഓണേഴ്‌സ്, ബി.കോം. വൊക്കേഷണല്‍ സ്ട്രീം, ബി.എസ്.ഡബ്ല്യു., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എം.എം.സി., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.ടി.എഫ്.പി., ബി.ടി.എ. ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഫിലിം ആന്റ് ടെലിവിഷന്‍, ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്‌സല്‍ ഉലമ ഇന്‍ അറബിക് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 18 വരെ നീട്ടി.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ 29-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം 2016 പ്രവേശനം അവസാന വര്‍ഷ എം.എ., എം.എസ്.സി., എം.കോം. ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2021 ജനുവരി 15-ലേക്ക് മാറ്റിയിരിക്കുന്നു.

ഡിസംബര്‍ 30-ന് ആരംഭിക്കാനിരുന്ന 2017 സിലബസ്, 2017 പ്രവേശനം, രണ്ടാം സെമസ്റ്റര്‍ രണ്ടു വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2016 പ്രവേശനം രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 2015 സിലബസ്, 2015 പ്രവേശനം രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി 2019 ജൂണ്‍ സപ്ലിമെന്ററി പരീക്ഷയും മാറ്റി വെച്ചു.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി പുതുക്കിയ പരീക്ഷ തീയതി

ഡിസംബർ 21, 22 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എം.ബി.എ. ഓഫ് കാമ്പസ് നവംബർ 2019 പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും യഥാക്രമം ഡിസംബർ 29, 30 തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രം, സമയം, മറ്റ് നിർദ്ദേശങ്ങൾ എന്നിവയ്ക്ക് മാറ്റമില്ല. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.സി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി – 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ എം.സി.എ. സപ്ലിമെന്ററി – 2014, 2015 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകളും സീപാസും)/2016 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകൾ), ലാറ്ററൽ എൻട്രി – 2016 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകളും സീപാസും) പരീക്ഷകൾ ജനുവരി ആറുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 18 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ലാബ് പരീക്ഷയ്ക്ക് വീണ്ടും പങ്കെടുക്കുന്നവർ ഫീസടച്ച് രജിസ്റ്റർ ചെയ്യണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

രണ്ടാം സെമസ്റ്റർ ഐ.എം.സി.എ. (പുതിയ സ്‌കീം – 2019 അഡ്മിഷൻ റഗുലർ/2018, 2017 അഡ്മിഷൻ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി ആറുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 18 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

അപേക്ഷ തീയതി

ആറാം സെമസ്റ്റർ എം.സി.എ. (പുതിയ സ്‌കീം 2017 അഡ്മിഷൻ റഗുലർ/ലാറ്ററൽ എൻട്രി 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ – സ്‌പെഷൽ ബാച്ച് – സപ്ലിമെന്ററി, ആറാം സെമസ്റ്റർ എം.സി.എ. (2012-2016 അഡ്മിഷൻ സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ/സീപാസ് (2012-2015 അഡ്മിഷൻ, ലാറ്ററൽ എൻട്രി 2013-2015 അഡ്മിഷൻ സപ്ലിമെന്ററി), ലാറ്ററൽ എൻട്രി 2014-2016 അഡ്മിഷൻ, 2017 അഡ്മിഷൻ (ഒഴിവുള്ള സീറ്റ്) സപ്ലിമെന്ററി, ആറാം സെമസ്റ്റർ എം.സി.എ. (സീപാസ് – പുതിയ സ്‌കീം 2016 അഡ്മിഷൻ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി പരീക്ഷകൾക്ക്‌ പിഴയില്ലാതെ ഡിസംബർ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. ആദ്യമായി പരീക്ഷയ്ക്ക് ഹാജരാകുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

യു.ജി.സി. സ്‌ട്രൈഡ് ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം

മഹാത്മാഗാന്ധി സർവകലാശാലയിലെ യു.ജി.സി. സ്‌ട്രൈഡ് പരിപാടിയുടെ ഭാഗമായി അധ്യാപകർക്കും ഗവേഷകർക്കുമായി ‘റിസർച്ച് എത്തിക്‌സ് ആന്റ് പ്ലേജറിസം’ എന്ന വിഷയത്തിൽ ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡിസംബർ 26 മുതൽ 30 വരെ നടക്കുന്ന പരിപാടിയിൽ സർവകലാശാല പഠനവകുപ്പുകൾ, ഡിപ്പാർട്ട്‌മെന്റുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും ഗവേഷകർക്കുമാണ് പങ്കെടുക്കാവുന്നത്. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. താല്പര്യമുള്ളവർ stride@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9847820197, 9496477970.

 

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2020: നാലാം അലോട്ട്‌മെന്റ് (2ിറ സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു; കോളേജ് പ്രവേശനം ഡിസംബര്‍ 17 മുതൽ

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനായുളള നാലാം അലോട്ട്‌മെന്റ് (2nd സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലി ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളേജി അഡ്മിഷന്‍ എടുത്ത് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിട്ടുളളവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കി പ്രൊഫൈലി നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. കോളേജിൽ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയി ന കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയിൽ പറഞ്ഞിട്ടുളള സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിന സഹിതം കോളേജി ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഡിസംബര്‍ 17 മുതൽ കോളേജി അഡ്മിഷന്‍ തുടങ്ങുന്നതിനാൽ അതിനു മുന്‍പ് തന്നെ ഫീസ് അടച്ച് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക. അലോട്ട്‌മെന്റ് മെമ്മോയിൽ പറഞ്ഞിട്ടുളള സമയത്തു തന്നെ കോളേജി ഹാജരാകുവാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവര്‍ കോളേജി പോയി പ്രവേശനം നേടേണ്ട അവസാന തീയതി ഡിസംബര്‍ 30.

ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയതിനാ പുതിയ അലോട്ട്‌മെന്റ് ലഭിച്ചവര്‍ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജി നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത അഡ്മിഷനി തുടരാന്‍ സാധിക്കുന്നതല്ല. നിശ്ചിത തീയതിക്കുളളി പുതിയ അലോട്ട്‌മെന്റി അഡ്മിഷന്‍ നേടിയില്ലെങ്കി അലോട്ട്‌മെന്റ് ക്യാന്‍സ ആകുന്നതും അലോട്ട്‌മെന്റ് നടപടിയി നിന്നും പുറത്താകുന്നതുമാണ് എന്ന കാര്യം ശ്രദ്ധിക്കുക.

താൽക്കാലിക അഡ്മിഷന്‍ (Temporary/Provisional Admission) സൗകര്യം നാലാം അലോട്ട്‌മെന്റ് മുത ലഭ്യമല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ (including T.C.) കോളേജി സമര്‍പ്പിക്കേണ്ടതാണ്. രണ്ട്, മൂന്ന് അലോട്ട്‌മെന്റുകളി താ ക്കാലിക (Temporary) അഡ്മിഷന്‍ എടുത്ത് നി ക്കുന്നവര്‍ നാലാം അലോട്ട്‌മെന്റി മാറ്റം വന്നിട്ടില്ല എങ്കി പോലും കോളേജുകളി നേരിട്ട് ഹാജരായി കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഇപ്രകാരം Temporary Admission എടുത്തവര്‍ക്ക് Permanent അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാന തീയതി ഡിസംബര്‍ 30. അതിനുളളി Permanent അഡ്മിഷന്‍ എടുക്കാത്തവരുടെ അഡ്മിഷന്‍ ക്യാന്‍സ ആവുന്നതും അവര്‍ അലോട്ട്‌മെന്റ് നടപടിയി നിന്നും പുറത്താവുന്നതും ആ സീറ്റുകള്‍ ഒഴിവുകളായി പരിഗണിക്കുന്നതുമായിരിക്കും.

Permanent അഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥി നേരിട്ട് കോളേജിൽ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതല്ല.

ടൈംടേബിള്‍

2021 ജനുവരി 4 ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.ബി.എ. (ആന്വൽ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

കേരളസര്‍വകലാശാല ഡിസംബര്‍ 17 മുത ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. വിദൂരവിദ്യാഭ്യാസ വിഭാഗം (2017 & 2018 അഡ്മിഷന്‍) ഡിഗ്രി പ്രാക്ടിക്ക പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്. കണ്ണൂര്‍ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ സെന്റ്.തോമസ് കോളേജ്, മട്ടന്നൂര്‍, കണ്ണൂര്‍ കേന്ദ്രത്തിലും തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം എന്നീ കേന്ദ്രത്തിലും പരീക്ഷയ്ക്ക് ഹാജരാകണം.

ജനുവരി 20 മുതൽ ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി സപ്ലിമെന്ററി/പാര്‍ട്ട് ടൈം/മേഴ്‌സിചാന്‍സ് പരീക്ഷ സെപ്റ്റംബര്‍ 2020 (2008 സ്‌കീം) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

ജനുവരി 21 മുതൽ ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി സപ്ലിമെന്ററി/സെഷണ ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍ 2020 (2013 സ്‌കീം) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

സൂക്ഷ്മപരിശോധന

ഏഴാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍ (2013 സ്‌കീം – യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം) ജനുവരി 2020, അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2013 സ്‌കീം) ഫെബ്രുവരി 2020 എന്നീ ബി.ടെക്. പരീക്ഷകളുടെ സൂക്ഷ്മപരിശോധയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ റീവാല്യുവേഷന്‍ സെക്ഷനിൽ  ഡിസംബര്‍ 16, 17 & 18 തീയതികളി ഹാജരാകേണ്ടതാണ്.

പുതുക്കിയ പരീക്ഷാത്തീയതി

2020 ഡിസംബര്‍ 18, 22 തീയതികളി നിശ്ചയിച്ചിരുന്ന ഇന്റഗ്രേറ്റഡ് എം.ബി.എ. ബി.എം. എം.എ.എം. (2015 സ്‌കീം) (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) യുടെ എട്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഡിസംബര്‍ 29, 31 തീയതികളിലും, ഡിസംബര്‍ 4, 21, 23 തീയതികളി നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 28, 30, 2021 ജനുവരി 1 തീയതികളിലും നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനും പരീക്ഷാസമയത്തിനും മാറ്റമില്ല.

നാലാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി (2008 സ്‌കീം), ഒക്‌ടോബര്‍ 2020 ന്റെ ഡിസംബര്‍ 4 ന് നടത്താനിരുന്ന പരീക്ഷ ഡിസംബര്‍ 17 ന് നടത്തുന്നതാണ്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുത 4.30 വരെ.

ഡിസംബര്‍ 21 മുത നടത്താന്‍ നിശ്ചയിച്ചിരുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എ .എ .ബി./ബി.കോം.എ .എ .ബി./ബി.ബി.എ.എ .എ .ബി. ഡിഗ്രി പരീക്ഷകള്‍ 2021 ജനുവരി 4 മുത നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

പരീക്ഷ മാറ്റി

ഡിസംബര്‍ 18 മുത ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാഫീസ്

പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 16 മുത ആരംഭിക്കുന്നതാണ്. പിഴകൂടാതെ ഡിസംബര്‍ 24 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 29 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 31 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി .

2021 ജനുവരി 11 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ റഷ്യന്‍, ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ 2020 ഡിസംബര്‍ 17 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 24 വരെയും അപേക്ഷിക്കാം.
2021 ജനുവരി 11, 12 തീയതികളി ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ജര്‍മ്മന്‍, ഡിപ്ലോമ ഇന്‍ ജര്‍മ്മന്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 17 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 24 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 29 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

2020 ജൂണി നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എഡ്. ഡിഗ്രി പരീക്ഷ (2018 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

2019 ഡിസംബറി നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബോട്ടണി, എം.എസ്.സി. ബയോകെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബര്‍ 31. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പഠനസഹായി വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗവ. കോളേജ് കാസർകോട്, ജി.പി.എം കോളേജ് മഞ്ചാശ്വർ എന്നിവ പരീക്ഷ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ ഡിസംബർ 17 വ്യാഴാഴ്ച രാവിലെ 10.30 മുതൽ 2.30 വരെ സർവകലാശാലയുടെ കാസർകോട് ചാല ക്യാമ്പസ്സിൽ വെച്ച് വിതരണം ചെയ്യും. വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല യു.ജി.സി- എച്ച് ആർ.ഡി.സിക്ക് 2020-21 വർഷത്തിൽ അനുവദിച്ച രണ്ട് റീഫ്രഷർ കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനുവരി 5ന് തുടങ്ങുന്ന ബയോളജിക്കൽ സയൻസസ് കോഴ്സിന് ഡിസംബർ 30 വരെയും ജനുവരി 20ന് തുടങ്ങുന്ന കൊഗ്നിറ്റീവ് എക്കണോമിക്സ്, കൊമേഴ്സ് ആൻഡ് ബിസിനസ് മാനേജ്മെൻറ് കോഴ്സിന് ജനുവരി 9 വരെയും അപേക്ഷിക്കാം. ഓൺലൈനായാണ് ക്ലാസ്സുകൾ നടത്തുക. വിശദ വിവരങ്ങൾ http://www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ മാറ്റിവച്ചു

21.12.2020, 22.12.2020, 23.12.2020 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റർ ബി. എ. എൽ എൽ. ബി. പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഹോൾടിക്കറ്റ്

21.12.2020 ന് ആരംഭിക്കുന്ന ഒന്നാം വർഷ റഗുലർ, രണ്ടാം വർഷ റഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെൻറ് (ഏപ്രിൽ 2020) വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷകളുടെ ഹോൾടിക്കറ്റ് വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം. ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത ഹോൾടിക്കറ്റുമായി പരീക്ഷക്ക് ഒരു മണിക്കൂർ മുൻപ് ഹോൾടിക്കറ്റിൽ രേഖപ്പെടുത്തിയ കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 december 15

Next Story
Victers Channel Timetable December 16: വിക്ടേഴ്‌സ് ചാനൽ, ഡിസംബർ 16 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com