University Announcements 09 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കി
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ക്ക് കോവിഡ് കാലത്ത് എല്ലാ ജില്ലകളിലും ഉണ്ടായിരുന്ന അഡീഷണല്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഒഴിവാക്കി. കോവിഡ്-19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതും, അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്താണ് പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റി ഈ തീരുമാനമെടുത്തത്. പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി, ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. നവംബര്‍ 2020 പരീക്ഷകള്‍ക്ക് മാത്രമേ ഇനി മുതല്‍ അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകൂ.
എല്‍.എല്‍.എം. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല നിയമപഠന വകുപ്പില്‍ 2020-21 അധ്യയനവര്‍ഷത്തെ രണ്ടു വര്‍ഷ സ്വാശ്രയ എല്‍.എല്‍.എം. കോഴ്‌സിന് മുസ്ലീം, ഇ.ടിബി., ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14-ന് വൈകീട്ട് 5 മണിക്കു മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പ് 15-ന് വൈകീട്ട് 5 മണിക്കു മുമ്പായി culaw@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407584, 7016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പില്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍, എസ്.സി.,എസ്.ടി. 560 രൂപയും മറ്റുള്ളവര്‍ 835 രൂപയും ഫീസടച്ച് ഡിസംബര്‍ 14-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ ഓണ്‍ലൈന്‍ പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016, 7374 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ബിരുദ പ്രവേശനം എസ്.സി.,എസ്.ടി. സ്‌പെഷല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനായി എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 11-ന് വൈകീട്ട് 3 മണിക്കു മുമ്പായി കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്.
പി.ജി. പ്രവേശനം രജിസ്‌ട്രേഷന് അവസരം
കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ലേറ്റ് രജിസട്രേഷന് അവസരം. എസ്.സി., എസ്.ടി. 395 രൂപയും മറ്റുള്ളവര്‍ 560 രൂപയും ഫീസടച്ച് http://www.cuonline.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. ഇവരെ മൂന്നാം അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതല്ല.
എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 11-ന് രാവിലെ 11 മണിക്ക് അനുബന്ധരേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
എം.എസ്.സി. ഹ്യൂമണ്‍ ഫിസിയോളജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല ലൈഫ് സയന്‍സ് പഠനവകുപ്പില്‍ എം.എസ്.സി. ഹ്യൂമണ്‍ ഫിസിയോളജിയില്‍ എസ്.സി., എസ്.ടി., ഇ.ടി.ബി., മുസ്ലീം, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഡിസംബര്‍ 11-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നു വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ ബയോളജി നവംബര്‍ 2019 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 16, 17, 18 തീയതികളില്‍ നടക്കും.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വകുപ്പിലെ 2016 പ്രവേശനം രണ്ടു വര്‍ഷ എല്‍.എല്‍.എം. നാലാം സെമസ്റ്റര്‍, മാര്‍ച്ച്/ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 29-ന് ആരംഭിക്കും.
2016 പ്രവേശനം അവസാന വര്‍ഷ എം.എ., എം.എസ്.സി., എം.കോം., ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 29-ന് ആരംഭിക്കും.
എം.കോം. 3, 4 സെമസ്റ്റര്‍ ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 29-ന് ആരംഭിക്കും.
സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലേയും രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്., 2017 സിലബസ് 2017 പ്രവേശനം ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും, 2015 സിലബസ് 2016 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 2015 സിലബസ് 2015 പ്രവേശനം ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷയും ഡിസംബര്‍ 30 മുതല്‍ ആരംഭിക്കും.
2007 സിലബസ് അവസാന വര്‍ഷ അദീബേ ഫാസില്‍ ഉറുദു ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 30 മുതല്‍ ആരംഭിക്കും. 29-ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ 2021 ജനുവരി 6-ന് നടക്കും.
പ്രളയദുരന്തം കാരണം പരീക്ഷ എഴുതാന്‍ സാധിക്കാത്ത അവസാന വര്‍ഷ എം.എ. പ്രൈവറ്റ്, എസ്.ഡി.ഇ. വിദ്യാര്‍ത്ഥികളുടെ ഏപ്രില്‍, മെയ് 2019 പരീക്ഷകള്‍ 2021 ജനുവരി 4-ന് നടക്കും.
സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്‌കീം 2019 അഡ്മിഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ നവംബര്‍ 2019 പരീക്ഷകള്‍ 2021 ജനുവരി 7-ന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണഫലം പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സല്‍ ഉലമ, എം.എ. ഇക്കണോമിക്‌സ്, എം.എ. ഫിലോസഫി, എം.എ. മലയാളം ഏപ്രില്‍ 2020 പരീക്ഷകളുടേയും പ്രീവിയസ് എം.എ. ഇക്കണോമിക്‌സ് മെയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്.-പി.ജി. 2013, 2014 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് സപ്തംബര്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും 2018, 2016 പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സല്‍ ഉലമ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പരീക്ഷ പുനക്രമീകരിച്ചു
17.12.2020, 18.12.2020 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റർ ബി. എ. എൽ എൽ. ബി. പേപ്പർ I, പേപ്പർ II പരീക്ഷകൾ യഥാക്രമം 06.01.2021, 07.01.2021 തീയതികളിൽ നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. 21.12.2020 മുതലുള്ള പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കും.
ടൈംടേബിൾ
05.01.2021 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദം (ഏപ്രിൽ 2020) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റെഗുലർ പരീക്ഷാടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ എം.എസ് സി. എൻവയൺമെന്റൽ സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ഡിസംബർ 11നകം പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732120, 9447573027.
സ്‌പോട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ കോഴ്‌സിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 14ന് രാവിലെ 10 ന് സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പോട് അഡ്മിഷന് എത്തണം. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. വിശദവിവരത്തിന് ഫോൺ: 0481-2731034.
മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫൗണ്ടേഷൻ, റഗുലർ, ഈവനിങ് ട്രെയിനിങ് പ്രോഗ്രാം ഒഴിവുകളിലേക്ക് ഡിസംബർ 16,17,18 തീയതികളിൽ സ്‌പോട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ അസൽ/സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ, നിശ്ചിതഫീസ് എന്നിവ സഹിതം ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 9188374553 ഇ-മെയിൽ: civilserviceinstitute@mgu.ac.in
More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ
ഐ ടി ഐ പ്രവേശനം: തീയതി നീട്ടി
വെസ്റ്റ് എളേരി ഗവ.(വനിത) ഐ ടി ഐ പ്രവേശനത്തിനുള്ള അവസാന തീയതി ഡിസംബര്‍ 12 വരെ നീട്ടി. ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍( ഒരു വര്‍ഷം), ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി( ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496335327, 04672341666
തളിര് സ്‌കോളര്‍ഷിപ്പ് : രജിസ്ട്രേഷന്‍ ആരംഭിച്ചു
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാന്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആവിഷ്‌കരിച്ച തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂനിയര്‍ (അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍)-സീനിയര്‍ (എട്ട്, ഒന്‍പത്, പത്ത്) വിഭാഗങ്ങളിലായി 2500 ഓളം വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കുന്നവര്‍ക്ക് 10,000, 5,000, 3,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ജില്ലാതല വിജയികള്‍ക്ക് 1,000, 500 രൂപ എന്നിങ്ങനെ സ്‌കോളര്‍ഷിപ്പ് നല്‍കും. വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതു വിജ്ഞാനം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ. മൂന്നു തലത്തില്‍ ആയാണ് പരീക്ഷ. പ്രാഥമിക ഘട്ടത്തിലെ വിജയികളെ പങ്കെടുപ്പിച്ച് ജില്ലാതല പരീക്ഷ നടക്കും. ജില്ലാതലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവരെ സംസ്ഥാനതലത്തില്‍ മത്സരിപ്പിക്കും. ജില്ലാതല സ്‌കോളര്‍ഷിപ്പ് 14 ജില്ലകളിലുള്ളവര്‍ക്കും നല്‍കും. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
സ്‌കോളര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കും. കൂടാതെ കുട്ടികളുടെ പങ്കാളിത്തത്തിന് അനുസരിച്ച് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ വരെ സമ്മാനമായി നല്‍കും. കുട്ടികള്‍ക്ക് https://scholarship.ksicl.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 31ന് രജിസ്ട്രേഷന്‍ അവസാനിക്കും. ഫോണ്‍: 8547971483.
ഐസിഫോസ്സ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: 15 വരെ അപേക്ഷിക്കാം
കേരളസര്‍ക്കാരിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രി ആന്റ് ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്വെയര്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പൈത്തണ്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീന്‍ ലേണിംഗ്, ലാടെക്ക് എന്നിവയാണ് കോഴ്‌സുകള്‍. ഡിസംബര്‍ 21 ന് ക്ലാസ്സ് ആരംഭിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്‌സില്‍ നേരിട്ട് സംവദിക്കാനാവുന്ന മൂഡില്‍ സൗകര്യം ഉപയോഗിച്ചാണ് പഠനം.
ദിവസം മൂന്ന് മണിക്കുര്‍ വീതമായിരിക്കും ക്ലാസ്സ്. രാവിലെ 10 മുതല്‍ ഒരു മണി വരെയും വൈകിട്ട് രണ്ടു മുതല്‍ അഞ്ച് വരെയായിരിക്കും പരിശീലനം. പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. എഞ്ചിനീയറിംഗ് ടെക്‌നോളജി, സയന്റിഫിക് റിസര്‍ച്ച് എന്നീ മേഖലകളില്‍ സര്‍ഗ്ഗാത്മകതയും പ്രശ്‌നപരിഹാര കഴിവുകളും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.
സായാഹ്ന ബാച്ചുകളും സംഘടിപ്പിക്കുന്നുണ്ട്. ഒരു ബാച്ചില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അനുസരിച്ച് കൂടുതല്‍ ബാച്ചുകള്‍ ക്രമീകരിക്കും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://icfoss.in/events/upcoming എന്ന വെബ്‌സൈറ്റിലൂടെ 15 നകം അപേക്ഷിക്കണം. ഫോണ്‍: +91 471 2700013, 7356610110.
ബിടെക് ഈവനിംഗ് കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ 12ന്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ ബി.ടെക് കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് രണ്ടിന് സ്‌പോട്ട് അഡ്മിഷൻ നടത്തും.
വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടാക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471-2515508, 9447411568.
Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം