Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

University Announcements 08 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 December 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 08 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്ട്രേഷൻ) ബി.എ. സംസ്‌കൃതം പ്രോഗ്രാമിന്റെ കമ്മ്യൂണിക്കേഷൻ സ്‌കിൽസ് ഇൻ സാൻസ്‌ക്രിറ്റ് ലാംഗ്വേജ് എന്ന പേപ്പറിന്റെ പരീക്ഷ ഡിസംബർ 21ന് നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയാണ് പരീക്ഷ.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ എം.എസ് സി. എൻവയൺമെന്റൽ സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ഡിസംബർ 11നകം പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732120, 9447573027.

പരീക്ഷഫലം

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ബയോസ്റ്റാറ്റിസ്റ്റിക്സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 22 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2019 സെപ്തംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 22 വരെ അപേക്ഷിക്കാം.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

കളമശേരി വനിത ഐ.ടി.ഐ യില്‍ ഒഴിവ്

കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി വനിത ഐ.ടി.ഐ യിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പരീമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഇന്ന് (ഡിസംബര്‍ 9) വൈകിട്ട് മൂന്നു വരെ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

സ്‌കോള്‍- കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ : അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ആറാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതുള്ള ആര്‍ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. ഡിസംബര്‍ ഏഴു മുതല്‍ http://www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

റെഗുലര്‍ ഹയര്‍സെക്കണ്ടറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പി.എസ്.സി മുഖേനയുള്ള സര്‍ക്കാര്‍ ജോലിക്ക് യോഗ്യതയായി സര്‍ക്കാര്‍ അംഗീകാരം ലഭിച്ച കോഴ്സാണിത്.ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒന്നോ രണ്ടോ ഘട്ടങ്ങളായി പൂര്‍ത്തിയാക്കാം. വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ എന്റര്‍ ചെയ്ത് ഫീസ് അടയ്ക്കാനുള്ള രീതി ഓണ്‍ലൈന്‍/ഓഫ്ലൈന്‍ തെരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ മോഡില്‍ ഫീസ് അടച്ചവര്‍ ഒന്നാം ഘട്ടത്തിലും ഓഫ്ലൈന്‍ മോഡില്‍ ഫീസ് ഒടുക്കിയവര്‍ രണ്ടു ഘട്ടങ്ങളിലുമായാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

ഓഫ്ലൈന്‍ മോഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ചെലാന്‍ ജനറേറ്റ് ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് ഒന്നാംഘട്ടം. ജനറേറ്റ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഏതെങ്കിലും പോസ്റ്റാഫീസില്‍ ഫീസ് അടച്ച ശേഷം ഫീസ് അടച്ച തിയതി, പോസ്റ്റാഫീസിന്റെ പേര്, ഫീസ് അടയ്ക്കുമ്പോള്‍ പോസ്റ്റാഫീസില്‍ നിന്നും ലഭിക്കുന്ന രസീതിലെ ഇന്‍വോയിസ് നമ്പര്‍ എന്നിവ രേഖപ്പെടുത്തിയശേഷം അപേക്ഷ കണ്‍ഫേം ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് രണ്ടാംഘട്ടം.

കോഴ്സ് കാലാവധി ആറുമാസം (ആകെ 240 മണിക്കൂര്‍) ആണ്. 5300 രൂപയാണ് കോഴ്സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാം. പിഴ കൂടാതെ ഡിസംബര്‍ 31 വരെയും 60 രൂപ പിഴയോടെ 2021 ജനുവരി എട്ടു വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗം എത്തിക്കണം. രജിസ്ട്രേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും, കൈപുസ്തകത്തിനും സ്‌കോള്‍-കേരള വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2342950, 2342271.

സ്‌കോളര്‍ഷിപ്പ്: അപേക്ഷ തിയതി നീട്ടി

2020-21 അധ്യയന വര്‍ഷത്തില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കി വരുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനുള്ള തിയതി 31 വരെ നീട്ടി. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷന്‍ & അപ്രൂവല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.dcescholarship.kerala.gov.in, ഫോണ്‍: 0471-2306580, 9446780308, 94460965

സീറ്റൊഴിവ്

ചാലക്കുടി ഗവ വനിതാ ഐ ടി ഐയിൽ 2020-21വർഷത്തെ പ്രവേശനത്തിന് ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻ്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ, ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ടി സിയുമായി ഐ ടി ഐയിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 12 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് 0480 2700816, 9995011450

ചേലക്കര ഗവ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ സീറ്റൊഴിവ്

ചേലക്കര ഗവ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബി എ ഇക്കണോമിക്സ്, ബികോം എന്നീ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർവകലാശാല നിർദ്ദേശിച്ച യോഗ്യതയുള്ള വിദ്യാർത്ഥികൾ 2020 ഡിസംബർ 14ന് വൈകീട്ട് 3 മണിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 04884-253090 ഇമെയിൽ govtcollegechelakkara@gmail.com

മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷിക്കാം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റി വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധിയില്ല . സ്‌കൂള്‍ അദ്ധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷയും വിശദവിവരങ്ങളും http://www.srccc.in ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 20. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റെര്‍ നന്ദാവനം , വികാസ്ഭവന്‍ പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ – 0471 – 2325101,8281114464, 9446330827

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 december 08

Next Story
Victers Channel Timetable December 09: വിക്ടേഴ്‌സ് ചാനൽ, ഡിസംബർ 09 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com