Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

University Announcements 07 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 December 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 07 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.വോക് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ സി.സി.എസ്.ഐ.ടി. തിരൂര്‍-തൃശൂര്‍, പൂല്ലൂറ്റ് സെന്ററുകളില്‍ 2020-22 അദ്ധ്യയനവര്‍ഷത്തെ എം.വോക് സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ 395 രൂപയും മറ്റുള്ളവര്‍ 560 രൂപയും അപേക്ഷാ ഫീസടച്ച് ഡിസംബര്‍ 10-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഡിസംബര്‍ 14-ന് വൈകീട്ട് 4 മണിക്കു മുമ്പായി ചീഫ് കോ-ഓര്‍ഡിനേറ്റര്‍, സി.സി.എസ്.ഐ.ടി., കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം, മലപ്പുറം – 673635 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407017, 7016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എം.എ. ഹിന്ദി ലിറ്ററേച്ചര്‍ സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി വിഭാഗത്തില്‍ എം.എ. ഹിന്ദി ലിറ്ററേച്ചറില്‍ ഒ.ബി.സി. ക്രിസ്റ്റ്യന്‍ ഒരൊഴിവും എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സലേഷന്‍ കോഴ്‌സിന് എസ്.സി. രണ്ട് ഒഴിവുകളും, എസ്.ടി. ഒരൊഴിവും ഉണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 10-ന് രാവിലെ 10.30-ന് ഹിന്ദി പഠനവിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407392, 7252, 9447006200 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് എസ്.സി.,എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അനുബന്ധ രേഖകള്‍ സഹിതം 9-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം.

പൂനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം സി.യു.സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉലമ, ബി.എസ്.സി., ബി.കോം., ബി.ബി.എ. ഏപ്രില്‍ 2019 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പുനഃപ്രവേശനം നേടിയവരും, സ്ട്രീം മാറിയതുമായ വിദ്യാര്‍ത്ഥികളില്‍ അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 17 വരേയും 170 രൂപ പിഴയോടു കൂടി 21 വരേയും ഫീസടച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം, പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം ഏപ്രില്‍, മെയ് 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 13 വരേയും 170 രൂപ പിഴയോടു കൂടി 15 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിസംബര്‍ 2018 റഗുലര്‍ പരീക്ഷ 2021 ജനുവരി 6 മുതല്‍ ആരംഭിക്കും.

എം.സി.എ., എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനമായ സി.സി.എസ്.ഐ.ടി. വടകര സെന്ററില്‍ എം.സി.എ., എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഡിസംബര്‍ 9-ന് കാലത്ത് 10.30-നും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ക്യാപ് ഐ.ഡി. ഉള്ളവര്‍ ഉച്ചക്ക് 2 മണിക്കും അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2517120, 9447150936, 9495319339 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം

നാലാം സെമസ്റ്റർ ബി. എ. (ഏപ്രിൽ 2020) പരീക്ഷകളുടെ ഉത്തരകടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 12.12.2020 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2014-2019 അഡ്മിഷനുകൾ) ഏപ്രിൽ 2020 പരീക്ഷകൾ 05.01.2021 ന് ആരംഭിക്കും.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

സ്‌കോൾ- കേരള; വൊക്കേഷണൽ ഹയർ സെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2020-22 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം.
http://www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഡിസംബർ എട്ടു മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ഫീസ് 500 രൂപയാണ്. കോഴ്‌സ് ഫീസ് ഓൺലൈനായും (ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് മുഖേന), ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേന) അടയ്ക്കാൻ സൗകര്യമുണ്ട്. ഫീസ് വിവരങ്ങൾക്കും രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്‌പെക്ടസ് കാണുക.
പിഴ കൂടാതെ ഡിസംബർ 31 വരെയും 60 രൂപ പിഴയോടെ 2021 ജനുവരി എട്ടു വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന/ ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. വെബ്‌സൈറ്റ്: http://www.scolekerala.org, ഫോൺ നമ്പർ: 0471-2342950, 2342271.

സ്‌കോൾ- കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ): അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ആറാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതുള്ള ആർക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. ഡിസംബർ ഏഴു മുതൽ http://www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
റെഗുലർ ഹയർസെക്കണ്ടറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. പി.എസ്.സി മുഖേനയുള്ള സർക്കാർ ജോലിക്ക് യോഗ്യതയായി സർക്കാർ അംഗീകാരം ലഭിച്ച കോഴ്‌സാണിത്.
ഓൺലൈൻ രജിസ്‌ട്രേഷൻ ഒന്നോ രണ്ടോ ഘട്ടങ്ങളായി പൂർത്തിയാക്കാം. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ എന്റർ ചെയ്ത് ഫീസ് അടയ്ക്കാനുള്ള രീതി ഓൺലൈൻ/ഓഫ്‌ലൈൻ തെരഞ്ഞെടുക്കാം. ഓൺലൈൻ മോഡിൽ ഫീസ് അടച്ചവർ ഒന്നാം ഘട്ടത്തിലും ഓഫ്‌ലൈൻ മോഡിൽ ഫീസ് ഒടുക്കിയവർ രണ്ടു ഘട്ടങ്ങളിലുമായാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഓഫ്‌ലൈൻ മോഡ് തെരഞ്ഞെടുക്കുന്നവർക്ക് ചെലാൻ ജനറേറ്റ് ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് ഒന്നാംഘട്ടം. ജനറേറ്റ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഏതെങ്കിലും പോസ്റ്റാഫീസിൽ ഫീസ് അടച്ച ശേഷം ഫീസ് അടച്ച തിയതി, പോസ്റ്റാഫീസിന്റെ പേര്, ഫീസ് അടയ്ക്കുമ്പോൾ പോസ്റ്റാഫീസിൽ നിന്നും ലഭിക്കുന്ന രസീതിലെ ഇൻവോയിസ് നമ്പർ എന്നിവ രേഖപ്പെടുത്തിയശേഷം അപേക്ഷ കൺഫേം ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് രണ്ടാംഘട്ടം.
കോഴ്‌സ് കാലാവധി ആറുമാസം (ആകെ 240 മണിക്കൂർ) ആണ്. 5300 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാം. പിഴ കൂടാതെ ഡിസംബർ 31 വരെയും 60 രൂപ പിഴയോടെ 2021 ജനുവരി എട്ടു വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗം എത്തിക്കണം. രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും, കൈപുസ്തകത്തിനും സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 december 07

Next Story
Victers Channel Timetable December 08: വിക്ടേഴ്‌സ് ചാനൽ; ഡിസംബർ 08 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express