Latest News

University Announcements 05 December 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 December 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 05 December 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kannur University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ് പ്രവേശം ഡിസംബർ 10ന്

ടീച്ചർ എഡ്യുക്കേഷൻ സെൻററുകളിലെയും കോളേജുകളിലെയും 2020-21 അധ്യയന വർഷത്തെ ഒന്നാം വർഷ ബി.എഡ് ക്ലാസ്സുകൾ ഡിസംബർ 10ന് തുടങ്ങും.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

അപേക്ഷ ക്ഷണിച്ചു

മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2021 ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള ഈ കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. കോഴ്‌സ് വിജകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അപേക്ഷയും വിശദവിവരങ്ങളും http://www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡിസംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം.ഫോണ്‍- 0471-2325101

നവോദയ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

നവോദയവിദ്യാലത്തിലേക്ക് ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. നവോദയവിദ്യാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ ഈ അധ്യായന വര്‍ഷം ഏട്ടാംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷകര്‍ 2005 മെയ് ഒന്നിനും 2009 ഏപ്രില്‍ 30 നും ഇടയില്‍ ജനിച്ചവരാകണം. http://www.navodaya.gov.in,www.nvsadmissionclassnine.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ 2021 ഫെബ്രുവരി 13 ന് നടത്തും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

ബി.എസ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി അഡ്മിഷന്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ http://www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ എട്ടിനും പത്തിനുമിടയില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.

സീറ്റൊഴിവ്

കിനാനൂര്‍-കരിന്തളം ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍, 2020-21 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബി. എ ഇംഗ്ലീഷ്, ബി. കോം, ക്ലാസുകളില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച സീറ്റില്‍ ഒഴിവുണ്ട്. ഈ കോളേജില്‍ പ്രവേശനം ആവശ്യമുള്ള, ഈ വിഭാഗങ്ങളില്‍പ്പെട്ട, വിദ്യാര്‍ഥികള്‍ എല്ലാവിധ അസ്സല്‍ രേഖകളുമായി ഡിസംബര്‍ ഏഴിന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04672235955

2020-21 അധ്യയന വര്‍ഷം പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ബി.എസ്‌സി ഗണിതം കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 നകം അപേക്ഷ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഈ തീയതിക്കുള്ളില്‍ ലഭിച്ച അപേക്ഷകളില്‍നിന്ന് റാങ്ക് ലിസ്റ്റ് തയ്യാറാക്കി എട്ടിന് വൈകുന്നേരം കോളേജ് വെബ്‌സൈറ്റില്‍ (www.gcpnr.org) പ്രസിദ്ധീകരിക്കും. ഈ റാങ്ക് ലിസ്റ്റ് പ്രകാരം പത്താം തീയതി വരെ പ്രവേശനം നടത്തും

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ അറബിക് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04994256027.

അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് കേന്ദ്രങ്ങളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള പി.ജി.ഡി.സി.എ , ഡി.സി.എ , നാലു മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങള്‍ക്ക് http://www.lbscentre.kerala.gov.in/services/courses എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- കാസര്‍കോട് (9809803022) , കാഞ്ഞങ്ങാട് 9447240174.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 december 05

Next Story
Victers Channel Timetable December 06: വിക്ടേഴ്‌സ് ചാനൽ; ഡിസംബർ 06 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com